ചോദ്യം: സദ്ഗുരു, കർമ്മത്തിന്റെ സിദ്ധാന്തത്തെപ്പറ്റി വിശദീകരിക്കാമോ? ഒരാൾക്ക് എങ്ങനെ മോക്ഷം നേടുകയും പുനർജന്മ ചക്രത്തിൽ നിന്ന് മോചിതനാവുകയും ചെയ്യാം?

സദ്ഗുരു: കർമ്മം എന്നാൽ പ്രവൃത്തി. നിങ്ങൾ ഇവിടെ ഇരിക്കുമ്പോൾ, നിങ്ങൾ നാല് തരം പ്രവർത്തനങ്ങൾ നടത്തുന്നു. നിങ്ങളുടെ ശരീരം പ്രവർത്തിക്കുന്നു - അല്ലെങ്കിൽ, നിങ്ങൾ ജീവിച്ചിരിക്കുകയില്ല. അതുപോലെ, നിങ്ങളുടെ മനസും, വികാരങ്ങളും, ജീവോർജ്ജങ്ങളും പ്രവർത്തിക്കുന്നു. ഈ നാല് പ്രവർത്തനങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും - ഉറക്കത്തിലും ഉണർവ്വിലും - നടക്കുന്നു. നിങ്ങളുടെ കർമ്മത്തിന്റെ, നിങ്ങളുടെ പ്രവർത്തനങ്ങളുടെ 99% -ലധികം അവബോധമില്ലാതെയാണ് സംഭവിക്കുന്നത്. എന്നാൽ ഈ പ്രവർത്തനങ്ങളുടെ ഓർമ്മ നിങ്ങളുടെ ഉള്ളിൽ കുമിഞ്ഞുകൂടുന്നു.

മനുഷ്യ ശരീരം ഒരു അത്ഭുതകരമായ യന്ത്രമാണ്. അതിൽനിന്ന് ഒന്നും നഷ്ടപ്പെടില്ല. നിങ്ങൾ അവബോധത്തിലാണെങ്കിലും അല്ലെങ്കിലും, അത് എല്ലാത്തിനെയും എല്ലായ്പ്പോഴും രേഖപ്പെടുത്തുന്നു.

ഉദാഹരണത്തിന്, നിങ്ങൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് നടക്കുമ്പോൾ, 10 വ്യത്യസ്ത തരം ഗന്ധങ്ങൾ ഉണ്ടാകാം, എന്നാൽ അവ തീക്ഷണമല്ലെങ്കിൽ നിങ്ങളുടെ ശ്രദ്ധയിൽപ്പെടണമെന്നില്ല. എന്നാൽ നിങ്ങളുടെ നാസാദ്വാരത്തിലൂടെ പ്രവേശിച്ച ഈ 10 തരം ഗന്ധങ്ങൾ നിങ്ങളുടെ ഉള്ളിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട്. മനുഷ്യ ശരീരം ഒരു അത്ഭുതകരമായ യന്ത്രമാണ്. അതിൽനിന്ന് ഒന്നും നഷ്ടപ്പെടില്ല. നിങ്ങൾ അവബോധത്തിലാണെങ്കിലും അല്ലെങ്കിലും, അത് എല്ലാത്തിനെയും എല്ലായ്പ്പോഴും രേഖപ്പെടുത്തുന്നു. ഈ ഓർമ്മയുടെ അടിസ്ഥാനത്തിൽ, നിങ്ങളിൽ ചില പ്രവണതകൾ രൂപപ്പെടുന്നു. ഈ പ്രവണതകളെ പരമ്പരാഗതമായി വിളിക്കുന്നത് വാസന എന്നാണ്.

നിങ്ങൾക്ക് എന്തുതരം വാസനയാണുള്ളത് എന്നതിനനുസരിച്ച്, നിങ്ങൾ ചില ജീവിത സാഹചര്യങ്ങളിലേക്ക് നീങ്ങാനുള്ള പ്രവണത കാണിക്കുന്നു. അതുകൊണ്ടാണ് "ഇത് നിങ്ങളുടെ കർമ്മമാണ്" എന്ന് പറയുന്നത് - അതിന്റെ അർത്ഥം "ഇത് നിങ്ങളുടെ പ്രവൃത്തിയാണ്" എന്നാണ്. നിർഭാഗ്യവശാൽ, കർമ്മം എന്നാൽ ശിക്ഷയോ പ്രതിഫലമോ നൽകുന്ന ഒന്നായി ചിത്രീകരിക്കപ്പെടുന്നു. കർമ്മം ശിക്ഷയോ പ്രതിഫലമോ അല്ല. നിങ്ങൾ ഓർമ്മകൾ കെട്ടിപ്പടുക്കുകയാണ്; നിങ്ങൾ അവബോധമില്ലാതെ നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും "സോഫ്റ്റ്‌വെയർ" എഴുതുകയാണ്. നിങ്ങളുടെ സോഫ്റ്റ്‌വെയർ എങ്ങനെ ആണെന്നതിനനുസരിച്ച് നിങ്ങൾ പെരുമാറുകയും പ്രവർത്തിക്കുകയും നിങ്ങളുടെ ജീവിതത്തെ അനുഭവിക്കുകയും ചെയ്യുന്നു.

കർമ്മം എന്നാൽ നിങ്ങളുടെ ജീവിതം മുഴുവനും നിങ്ങളാണ് നിർമ്മിക്കുന്നത് എന്നാണ്. നിങ്ങൾ അത് അവബോധത്തോടെ നിർമ്മിക്കുകയാണോ അതോ അവബോധമില്ലാതെ നിർമ്മിക്കുകയാണോ എന്നതാണ് ചോദ്യം. സ്വർഗ്ഗത്തിൽനിന്ന് ആരും നിങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നില്ല. കർമ്മം എന്നാൽ നിങ്ങൾ നിങ്ങളുടെ ജീവിതം സൃഷ്ടിക്കുന്നു. നിങ്ങൾ ജീവിതം അവബോധമില്ലാതെയാണ് സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കിയാൽ, നിങ്ങളുടെ ബുദ്ധി അവബോധമുള്ളവരായി മാറാൻ സ്വാഭാവികമായും ശ്രമിക്കില്ലേ? അവബോധം ഒരു ലൈറ്റ് ബൾബിന്റെ വോൾട്ടേജിനെപ്പോലെയാണ്. നിങ്ങൾ വോൾട്ടേജ് ഉയർത്തിയാൽ, നിങ്ങൾക്ക് എല്ലാം കാണാനാകുന്നു. നിങ്ങൾ വോൾട്ടേജ് കുറച്ചാൽ, നിങ്ങൾക്ക് കുറച്ചു കാര്യങ്ങൾ മാത്രം കാണാം. അവബോധമുള്ളവരാകാൻ നിങ്ങൾ ശ്രമിക്കേണ്ടതില്ല. നിങ്ങൾ നിങ്ങളുടെ ജീവോർജ്ജങ്ങൾ വളരെ തീവ്രമാക്കിയാൽ, അവബോധം നിങ്ങളുടെ ഉള്ളിൽ ജ്വലിക്കും. തീവ്രതയില്ലാതെ നിങ്ങൾ അവബോധത്തെക്കുറിച്ച് സംസാരിക്കുകയും വായിക്കുകയും മാത്രം ചെയ്താൽ, അത് സംഭവിക്കില്ല.

കർമ്മം ഇല്ലാതാക്കാൻ

ഭാരതീയ സംസ്കാരത്തിൽ, ദൈവം നമ്മുടെ ലക്ഷ്യമല്ല എന്ന് നിങ്ങൾ മനസിലാക്കണം. ദൈവം ഒരു ഉപകരണം മാത്രമാണ്. മോക്ഷം അഥവാ മുക്തിയാണ് നമ്മുടെ അന്തിമ ലക്ഷ്യവും, നാം ഏറ്റവും ഉയർന്ന മൂല്യം കല്പിക്കുന്നതും. ഇപ്പോൾ, സ്വർഗ്ഗം ഒരു മനോഹരമായ സ്ഥലമായി തോന്നാം, എന്നാൽ നിങ്ങൾ അവിടെ പോയാൽ, കുറച്ച് സമയത്തിന് ശേഷം നിങ്ങൾക്ക് അതും വിരസമായിരിക്കും. പക്ഷെ, നിങ്ങൾ ഇതിനകം സ്വർഗ്ഗത്തിൽ അല്ലെന്ന് നിങ്ങൾക്ക് തെളിവുണ്ടോ? നിങ്ങൾ ഇതിനകം സ്വർഗ്ഗത്തിലാണ്, അതിനെ നിങ്ങൾ നരഗമാക്കി തീർക്കുകയാണ്! നിങ്ങൾ തയ്യാറാണെങ്കിൽ, ദൈവികതയുടെ സാന്നിധ്യം ഇവിടെയും, എല്ലായിടത്തുമുണ്ടാകും.

കർമ്മം ഒരു സോഫ്റ്റ്‌വെയറിനെപ്പോലെയാണ്. ഇത് എല്ലാം ഒരേ ജീവോർജ്ജമാണ്, പക്ഷേ വ്യത്യസ്തമായ ഒരു സോഫ്റ്റ്‌വെയറിൽ. അതിനാൽ, ഇത് തീർത്തും വ്യത്യസ്തമായി പെരുമാറുന്നു.

മുക്തി എന്നാൽ ചക്രം തകർക്കുക എന്നാണ്. എന്തുകൊണ്ട് നിങ്ങൾക്ക് ഈ ചക്രം തകർക്കണം? നിങ്ങൾ ദുഃഖിതനാണെങ്കിൽ ചക്രം തകർക്കാൻ ആഗ്രഹിക്കുമെന്ന് ആളുകൾ കരുതുന്നു. അത് ശരിയല്ല. ദുഃഖിതനായ ഒരു വ്യക്തി കൂടുതൽ സമ്പന്നനായി, മികച്ചവനായി, ആരോഗ്യവാനായി, ഉയരമുള്ളവനായി, കൂടുതൽ സുന്ദരനായി, അങ്ങനെ മറ്റെന്തെങ്കിലുമായി തിരികെ വരാൻ ആഗ്രഹിക്കും. ജീവിതത്തെ അതിന്റെ എല്ലാ വശങ്ങളിലും കണ്ടവർ മാത്രമേ ഇതിനെ കടന്നുപോകാൻ ആഗ്രഹിക്കൂ. മുക്തി എന്നാൽ നാം ശേഖരിച്ചിട്ടുള്ള കർമ്മത്തിന്റെ വിവരങ്ങൾ മായ്ച്ചുകളയണം എന്നാണ്, അതാണ് ജീവനെ പിടിച്ചുവയ്ക്കുന്നതും അതിനുചുറ്റും ഒരു ശരീരം നിർമ്മിക്കുന്നതും. ഈ കർമ്മത്തിന്റെ വിവരങ്ങൾ നശിപ്പിച്ചാൽ, ഉള്ളിലുള്ള ജീവൻ നിങ്ങളോ ഞാനോ ആയിരിക്കില്ല - അത് വെറും ജീവൻ മാത്രമായിരിക്കും. ഇത് ജീവനുള്ള പ്രപഞ്ചമാണ്. ഒരു ഉദാഹരണം പറഞ്ഞാൽ - നിങ്ങൾ ഒരു സോപ്പ് കുമിള ഊതിയാൽ, ആ കുമിള യാഥാർത്ഥ്യമാണ്. എന്നാൽ കുമിള പൊട്ടിയാൽ, ഒരു തുള്ളി വെള്ളം മാത്രമേ താഴെ വീഴൂ. കുമിളയുടെ ബാക്കി ഭാഗം അപ്രത്യക്ഷമാകും. കുമിളയ്ക്കുള്ളിലുണ്ടായിരുന്ന വായു ചുറ്റുമുള്ള വായുവുമായി ലയിക്കും.

ജീവൻ നിങ്ങൾക്കുള്ളിൽ മാത്രം അല്ല, അത് നിങ്ങളുടെ ചുറ്റിലും ഉണ്ട്. അതുകൊണ്ടാണ് നിങ്ങൾ ശ്വാസം എടുക്കുകയും പുറത്തേക്കുവിടുകയും ചെയ്യുന്നത്. അതില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. നിങ്ങൾക്ക് അതിനെ ഓക്സിജൻ എന്നോ മറ്റെന്തെങ്കിലുമോ വിളിക്കാം, എന്നാൽ അതിൽ കാര്യമില്ല. അടിസ്ഥാനപരമായി, നിങ്ങൾ ജീവൻ എന്ന് വിളിക്കുന്നത് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അത് എന്തുതരം വിവരങ്ങളിലാണോ കുടുങ്ങിയത്, അതുപോലെ പെരുമാറുന്നു. ഇതിനെയാണ് നമ്മൾ കർമ്മം എന്ന് വിശേഷിപ്പിക്കുന്നത്. കർമ്മം ഒരു സോഫ്റ്റ്‌വെയറിനെപ്പോലെയാണ്. ഇത് എല്ലാം ഒരേ ജീവോർജ്ജമാണ്, പക്ഷേ വ്യത്യസ്തമായ സോഫ്റ്റ്‌വെയറിൽ. അതിനാൽ, ഇത് തീർത്തും വ്യത്യസ്തമായി പെരുമാറുന്നു. നിങ്ങൾ കർമ്മത്തിന്റെ സോഫ്റ്റ്‌വെയർ പൂർണ്ണമായും തകർത്താൽ, ജീവൻ എവിടെ പോകും? എങ്ങും പോകില്ല - അത് അവിടെ തന്നെയുണ്ട്. വ്യക്തിഗതമായ ബോധം മാത്രം നഷ്ടപ്പെടും. വാസ്തവത്തിൽ, നിങ്ങളുടെ ഉള്ളിൽ ഉള്ള ജീവന് ഒരിക്കലും വ്യക്തിഗതമായ അടയാളങ്ങൾ ഇല്ല.നിങ്ങളുടെ സോഫ്റ്റ്‌വെയർ മാത്രമാണ് വ്യക്തിഗതം. നിങ്ങൾ അതിനെ അവബോധമില്ലാതെ എഴുതുകയാണെങ്കിൽ, അത് എല്ലാത്തരം രൂപങ്ങളും സ്വീകരിക്കും - ചിലത് നിങ്ങൾക്ക് ഇഷ്ടപ്പെടും, മറ്റുള്ളത് ഇഷ്ടപ്പെടില്ല. നിങ്ങൾ കർമ്മത്തിന്റെ സോഫ്റ്റ്‌വെയർ ബോധത്തോടെ എഴുതുകയാണെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്നത്‌ നിങ്ങൾ സൃഷ്ടിക്കും.

Editor’s Note: “Mystic’s Musings” includes more of Sadhguru’s wisdom on life, death and the human mechanism. Read the free sample or purchase the ebook.

A version of this article was originally published in the January 2016 Isha Forest Flower. Download as PDF on a “name your price, no minimum” basis or subscribe to the print version.