Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ഗണേശൻ ബുദ്ധിശക്തിയുടെ മൂർത്തീഭാവമാണ്. ഇന്ന് നിങ്ങളുടെ തലച്ചോറിനെ വികസിപ്പിക്കാനുള്ള ദിവസമാണ്, വയറു വികസിപ്പിക്കാനുള്ള ദിവസമല്ല.
നമുക്ക് വേണ്ടത്ര മരങ്ങളുണ്ടെങ്കിൽ, നമുക്ക് വേണ്ടത്ര മഴയുണ്ടാകും, അപ്പോൾ നമ്മുടെ നദികൾ ഒഴുകും.
ഒഴിവാക്കൽ മരണമാണ്. ഉൾചേർക്കലാണ് ജീവിതം.
നിങ്ങളുടെ ജീവൻ നിലനിർത്തുന്നതിനായി എത്ര ജീവജാലങ്ങളാണ് അവരുടെ ജീവൻ നൽകുന്നതെന്ന ബോധം നിങ്ങൾക്കുണ്ടായാൽ, നിങ്ങൾ വളരെയധികം കൃതജ്ഞതയോടെ ഭക്ഷിക്കും.
നിങ്ങൾക്ക് എന്തുതന്നെ നൽകിയാലും, അതിൽ നിന്നും മനോഹരമായ എന്തെങ്കിലും സൃഷ്ടിക്കാൻ നിങ്ങൾക്കു കഴിയുകയാണെങ്കിൽ, അതാണ് ബുദ്ധിവൈഭവം.
നിങ്ങൾക്ക് എൻറെ ജന്മത്തെയോ നിങ്ങളുടെ ജന്മത്തെയോ ശരിക്കും ആഘോഷിക്കണമെങ്കിൽ, ഈ യോഗയെ നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതത്തിലെ ഒരു സജീവ യാഥാർഥ്യമാക്കി മാറ്റൂ.
ഒരു കുട്ടി നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോൾ, അത് പഠിക്കാനുള്ള സമയമാണ്, പഠിപ്പിക്കാനുള്ളതല്ല.
സൃഷ്ടിയുടെ ഉറവിടം എല്ലായിടത്തും ഉണ്ട് - നിങ്ങളുടെ ഉള്ളിലും നിങ്ങൾക്കു പുറമേയും.
നിങ്ങളുടെ ശരീരവും മനസ്സും നിങ്ങൾ സ്വരൂപിച്ച ശേഖരം മാത്രമാണ്. നിങ്ങൾ ശേഖരിക്കുന്നത് നിങ്ങളുടേത് ആകാം, എന്നാൽ അതൊരിക്കലും നിങ്ങൾ ആകില്ല.
ഭക്തിയെന്നാൽ മറ്റുള്ളവരുടെ ക്ഷേമത്തെ സ്വന്തം ക്ഷേമത്തേക്കാൾ വലുതായി കാണുന്നതാണ്.
നിങ്ങളുടെ ശ്രദ്ധ ഏകാഗ്രമായാൽ, ഒന്നും തന്നെ നിങ്ങൾക്ക് നിഷേധിക്കപ്പെടില്ല.
മരണം അവബോധമില്ലാത്തവരുടെ കെട്ടുകഥയാണ്. ജീവിതം, ജീവിതം, ജീവിതം മാത്രമേയുള്ളൂ, ഒരു തലത്തിൽ നിന്ന് മറ്റൊന്നിലേക്കു നീങ്ങുന്ന ജീവിതം.