മഹത്വമുള്ള ഭിക്ഷക്കാരൻ: ബ്രഹ്മചാരിയായ കൃഷ്ണൻ
കംസന്റെ മരണശേഷം ബ്രഹ്മചര്യം സ്വീകരിച്ച കൃഷ്ണന്റെ ജീവിതത്തിന്റെ ഒരു ഘട്ടമാണ് സദ്ഗുരു നോക്കിക്കാണുന്നത്.
സദ്ഗുരു:
ആറുവർഷക്കാലം, വിവിധ കലകളിലും മറ്റ് കാര്യങ്ങളിലും അദ്ദേഹത്തിന് വിദഗ്ധമായ പരിശീലനം നൽകിയ ശാന്തിപാണിയുടെ മാർഗനിർദേശത്തിലും കൃപയിലും കൃഷ്ണൻ ബ്രഹ്മചാരിയായി ജീവിച്ചു. എല്ലാത്തരം ആയുധങ്ങളും ഉപയോഗിക്കാൻ പഠിച്ച അദ്ദേഹം ഡിസ്കസ് ത്രോയിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടി. ശരിയായി ഉപയോഗിച്ചാൽ മാരകായുധമാകുന്ന ഒരു ലോഹ ഡിസ്കാണ് ഡിസ്കസ്. കൃഷ്ണൻ അതിനെ മറ്റൊരു തലത്തിലേക്ക് തന്നെ കൊണ്ടുപോയി .എപ്പോൾ വേണമെങ്കിലും ഒരു ചക്രവർത്തിയാകാൻ കൃഷ്ണന് കഴിയുമായിരുന്നു, പക്ഷേ ജീവിതത്തിന്റെ ആറുവർഷക്കാലം ഒരു യാചകനായി തെരുവിലിറങ്ങി.
അക്കാലത്ത് മറ്റേതൊരു ബ്രഹ്മചാരിയേയും പോലെ കൃഷ്ണൻ ഭക്ഷണം തേടി തെരുവിലിറങ്ങി. നിങ്ങൾ ഭിക്ഷ യാചിക്കുമ്പോൾ, നിങ്ങൾക്ക് ഭക്ഷണം തിരഞ്ഞെടുക്കാൻ കഴിയില്ല. അവർ നിങ്ങളുടെ പാത്രത്തിൽ ഇട്ട ഭക്ഷണം നല്ലതോ ചീഞ്ഞതോ ഏതുവിധത്തിലായാലും നിങ്ങൾ ഭക്തിയോടെയാണ് കഴിക്കുന്നത്. ഒരു ബ്രഹ്മചാരി ഒരിക്കലും തനിക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ സ്വഭാവം നോക്കരുത്. എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് അദ്ദേഹം തിരഞ്ഞെടുപ്പുകൾ നടത്തരുത്. നിങ്ങൾ ഒരു ബ്രഹ്മചാരി ആണെന്ന് പറയുമ്പോൾ, നിങ്ങൾ ദൈവികതയുടെ പാതയിലാണ്.ഭക്ഷണം ആവശ്യമാണ്, പക്ഷേ നിങ്ങളുടെ പോഷണം ഭക്ഷണത്തിൽ മാത്രമല്ല ഉള്ളത്.
അതിനാൽ, കൃഷ്ണൻ ഒരു തികഞ്ഞ ബ്രഹ്മചാരി ആയി. എല്ലായ്പ്പോഴും വജ്രാഭരണങ്ങളും മയിൽപീലികളും , പട്ടു വസ്ത്രങ്ങളും ധരിച്ചിരുന്ന കൃഷ്ണൻ പെട്ടെന്ന് ഒരു മാൻ തോൽ മാത്രം ധരിച്ച് 100% തന്റെ സാധനയ്ക്കായി സമർപ്പിച്ചു.Nമുമ്പൊരിക്കലും ലോകം ഇത്രയും മഹത്വമുള്ള ഒരു ഭിക്ഷക്കാരനെ കണ്ടിട്ടുണ്ടായിരുന്നില്ല . അന്നന്നേക്കുള്ള ഭക്ഷണത്തിനു വേണ്ടി മാത്രമായി അത്രമാത്രം കൃപയോടെയും അർപ്പണബോധത്തോടെയും, ഏകാഗ്രതയോടെയും, സൗന്ദര്യത്തോടെയും തെരുവിലൂടെ നടന്നു നീങ്ങുന്ന അദ്ദേഹത്തെ ആളുകൾ അതിശയത്തോടെ നോക്കി നിന്നു..എപ്പോൾ വേണമെങ്കിലും ഒരു ചക്രവർത്തിയാകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു, പക്ഷേ ജീവിതത്തിന്റെ ആറുവർഷക്കാലം അദ്ദേഹം ഒരു യാചകനായി തെരുവിലിറങ്ങി.
കൃഷ്ണ ദ്വൈപായന
ഇത് പോലെ ശ്രേഷ്ടനായ മറ്റൊരു ബ്രഹ്മചാരി കൂടി ഉണ്ടായിരുന്നു, കൃഷ്ണ ദ്വൈപായന. പിൽക്കാലത്ത് വ്യാസൻ എന്നറിയപ്പെട്ട കൃഷ്ണ ദ്വൈപായൻ ആറാമത്തെ വയസ്സിൽ ബ്രഹ്മചാരി ആയി.
തന്റെ ബ്രഹ്മചര്യത്തിന്റെ ആദ്യ ദിവസം, തല മൊട്ടയടിച്ചു മരവുരിയണിഞ്ഞു ഈ കൊച്ചുകുട്ടി ഭക്ഷണം യാചിക്കാനായി പുറത്തിറങ്ങി. തന്റെ ബാലിശമായ ശബ്ദത്തിൽ “ഭിക്ഷാം ദേഹി” എന്ന് പറഞ്ഞു.ആളുകൾ ഈ ഭംഗിയുള്ള കൊച്ചുകുട്ടിയെ കണ്ടപ്പോൾ, അവർ അവന് ധാരാളം ഭക്ഷണം നൽകി, അവർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു, കാരണം തനിക്കും തന്റെ ഗുരുവിനും വേണ്ടിയുള്ള ഭക്ഷണം ലഭിക്കാനായി ഒറ്റയ്ക്ക് ഭിക്ഷ യാചിക്കുകയായിരുന്ന അവന്റെ കഴിവ് ആളുകൾ തിരിച്ചറിഞ്ഞിരുന്നു. അവന് കയ്യിൽ എടുക്കാവുന്നതിലേറെ ഭക്ഷണം അവന് ലഭിച്ചു. അവൻ നടന്നു നീങ്ങുമ്പോൾ തെരുവിൽ ധാരാളം കുട്ടികളെ അവൻ കണ്ടു. അവർ ഭക്ഷണം ലഭിക്കാതെ വിശന്നിരിക്കുകയാണെന്ന് അവരുടെ മുഖത്തു നോക്കി തന്നെ പറയാൻ കഴിയുമായിരുന്നു . അങ്ങനെ അവൻ ഭക്ഷണമെല്ലാം അവർക്കു കൊടുത്തു ഒഴിഞ്ഞ പാത്രവുമായി മടങ്ങി.
പിൽക്കാലത്ത് വ്യാസൻ എന്നറിയപ്പെട്ട കൃഷ്ണ ദ്വൈപായനൻ ആറാമത്തെ വയസ്സിൽ ബ്രഹ്മചാരി ആയി.അവന്റെ ഗുരുവും പിതാവുമായ പരാശരൻ അവനെ നോക്കി ചോദിച്ചു, “എന്ത് പറ്റി? നീ യാചിച്ചില്ലേ? അതോ ആരും നിനക്ക് ഒന്നും തന്നില്ലേ? ” കൃഷ്ണ ദ്വൈപായൻ പറഞ്ഞു, “അവർ എനിക്ക് ഭക്ഷണം തന്നു. പക്ഷെ ഞാൻ ഈ കൊച്ചുകുട്ടികളെ കണ്ടു.അവർ ഒന്നും കഴിച്ചിട്ട് ഉണ്ടായിരുന്നില്ല അതുകൊണ്ട് ഞാൻ ഭക്ഷണമെല്ലാം അവർക്ക് കൊടുത്തു. പരാശരൻ അവനെ നോക്കി പറഞ്ഞു. "നല്ലത്". അതായത് ഇന്ന് അവർക്ക് ഭക്ഷണമില്ല.
എല്ലാ ദിവസം ഇത് തുടർന്നു. ആ കുട്ടി ഒരിക്കലും ഭക്ഷണം കഴിച്ചില്ല. ആറുവയസ്സുകാരൻ ഭക്ഷണമില്ലാതെ മൂന്നും , നാലും ദിവസങ്ങൾ കഴിച്ചു കൂട്ടുന്നതും അപ്പോഴും തന്റെ എല്ലാ ചുമതലകളും പഠനങ്ങളും നടത്തുന്നതും പരാശരമുനി കണ്ടു നിൽക്കുകയാണ്. ആ ബാലനിലുള്ള അതിശയകരമായ സാധ്യത തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ അറിവുകളെല്ലാം അവനിൽ ചൊരിഞ്ഞു. 100വർഷം കൊണ്ട് അദ്ദേഹം ആരെയെങ്കിലും പഠിപ്പിക്കുമായിരുന്ന കാര്യങ്ങൾ വളരെ ചെറിയ സമയം കൊണ്ട് അദ്ദേഹം ആ ബാലനെ പഠിപ്പിച്ചു.
ലീല
പല പാരമ്പര്യങ്ങളും വ്യവസ്ഥകളും മനുഷ്യനിൽ ഒരു ഉയർന്ന സാധ്യത തുറന്നു കിട്ടാനായി നിരവധി മാർഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ബ്രഹ്മചര്യം അതിൽ ഒരു വഴിയാണ്. ലീല മറ്റൊരു വഴിയാണ്. നിങ്ങളുടെ ശരീരത്തിൽ നിന്നും, മനസ്സിൽ നിന്നും, “ഞാൻ” എന്ന് നിങ്ങൾ കരുതുന്ന എല്ലാ കാര്യങ്ങളിൽ നിന്നും വശീകരിക്കപ്പെടേണ്ടതെല്ലാം ലീല ഉപയോഗിക്കുന്നു. നിങ്ങൾ മന്ത്രം ജപിക്കുമ്പോഴും , നൃത്തം ചെയ്യുമ്പോഴും , ഭക്ഷണം കഴിക്കുമ്പോഴും , പാട്ടു പാടുമ്പോഴും, നിങ്ങൾ എന്ത് ചെയ്യുമ്പോഴും സ്വയം അതിനു വിട്ടു കൊടുക്കുക. നിങ്ങൾ സ്ത്രൈണമായി തീരുക .
സ്വയം വിട്ടുകൊടുക്കുക, ലയിച്ചു ചേരുക, സ്വീകരിക്കുക എന്നിവയെല്ലാം സ്ത്രീത്വത്തിന്റെ സ്വഭാവമാണ്. ചന്ദ്രന് സ്വന്തമായി ഗുണങ്ങൾ ഒന്നും തന്നെ ഇല്ല. അത് സൂര്യനെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്, പക്ഷേ നോക്കൂ, എത്ര മനോഹരമാണത്. ചന്ദ്രൻ സ്വന്തമായി എന്തെങ്കിലും ചെയ്യുകയായിരുന്നുവെങ്കിൽ, അതിന് അങ്ങനെയാവാൻ കഴിയുമായിരുന്നില്ല. സൂര്യൻ ജീവൻ നൽകുകയും നിലനിർത്തുകയും ചെയ്യുന്നുണ്ട്, അത് വേറെ കാര്യം. പക്ഷേ നിങ്ങളെ ഒരു ദിവ്യമായ കാര്യത്തിലേക്ക് തുറക്കാൻ, നിങ്ങളുടെ ഉള്ളിൽ ഒരു പ്രണയമോ കവിതയോ മൊട്ടിടാൻ, ചന്ദ്രൻ, സൂര്യനെക്കാളും വളരെ വലിയ ഒരു പങ്കുവഹിക്കുന്നുണ്ട്. ശരിയല്ലേ? കാരണം അതിനു സ്വന്തമായി ഒരു ഗുണമില്ല. അത് പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നിങ്ങൾക്ക് ദൈവികതയെ അറിയണമെങ്കിൽ, ആകെയുള്ള ഒരു വഴി ഇതാണ്, സ്വന്തമായി യാതൊരു ഗുണങ്ങളും ഇല്ലാതെ ഇരിക്കുക. ഒരു പ്രതിഫലനം മാത്രമായി തീരുക. നിങ്ങൾ ഒരു പ്രതിഫലനം മാത്രമായി ത്തീരുമ്പോൾ, എന്താണ് നിങ്ങൾ പ്രതിഫലിപ്പിക്കുക? ദൈവികതയെ തന്നെ.
നിങ്ങൾക്ക് ദൈവികതയെ അറിയണമെങ്കിൽ, ആകെയുള്ള ഒരു വഴി ഇതാണ്, സ്വന്തമായി യാതൊരു ഗുണങ്ങളും ഇല്ലാതെ ഇരിക്കുക. ഒരു പ്രതിഫലനം മാത്രമായി തീരുക. നിങ്ങൾ ഒരു പ്രതിഫലനം മാത്രമായി ത്തീരുമ്പോൾ, എന്താണ് നിങ്ങൾ പ്രതിഫലിപ്പിക്കുക? ദൈവികതയെ തന്നെ