എന്താണ് ഏകാദശി ?

സദ്ഗുരു : ഏകാദശിയെന്നാൽ പൌർണ്ണമിക്കും അമാവാസിക്കും ശേഷം വരുന്ന പതിനൊന്നാമത്തെ ദിവസത്തെയാണ് കുറിക്കുന്നത്. മനുഷ്യരിലെ ജൈവികപ്രവർത്തനങ്ങൾ ഒരു ആവർത്തനചക്രം പോലെയാണ്. ഒരാവർത്തനത്തെ ഒരു മണ്ഡല എന്നുവിളിക്കാം. ഏകദേശം 40-48 ദിവസത്തിലൊരിക്കൽ ഇത് സംഭവിക്കുന്നു. ഒരു മണ്ഡലയിൽ മൂന്ന് ദിവസങ്ങളിൽ ശരീരം ഭക്ഷണം ആവശ്യപ്പെടുകയില്ല, അഥവാ ആ ദിവസങ്ങളിൽ ശരീരത്തിന് ഭക്ഷണം ആവശ്യമില്ല. ഈ ദിവസങ്ങൾ എല്ലാ വ്യക്തികൾക്കും ഒരേ ഇടവേളയിൽ ആയിരിക്കുകയില്ല. നിങ്ങൾ ആ ദിവസങ്ങളെ തിരിച്ചറിഞ്ഞ് അന്നേ ദിവസങ്ങളിൽ ഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ ആ ഒറ്റകാര്യം കൊണ്ട് നിങ്ങളുടെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കപ്പെടും.

Significance of ekadashi - The possibility of opening the door within is more on this day.

ഏകാദശിയുടെ പ്രാധാന്യം

ആവർത്തിച്ചുവരുന്ന ഈ മൂന്നു ദിവസങ്ങളെ തിരിച്ചറിയണമെങ്കിൽ, സ്വന്തം ശരീരത്തെ കേൾക്കാനും അറിയാനും തയ്യാറാവണം. അല്ലാതെ, “കൂടുതൽ പോഷണം, കൂടുതൽ പ്രോട്ടീൻ, കൂടുതൽ വൈറ്റമിൻ” മുതലായ മണ്ടത്തരങ്ങൾ മാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ ഇതറിയാൻ സാധിക്കില്ല. ശരീരത്തെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഈ മൂന്നുദിവസങ്ങളെ തിരിച്ചറിയാൻ മിക്കവാറുമാളുകൾക്ക് സാധിക്കും. അതുകൊണ്ടാണ് 48 ദിവസത്തിൽ മൂന്നുതവണ ഭക്ഷണം ഒഴിവാക്കാൻ പറഞ്ഞത്. സ്വന്തം ശാരീരികാവസ്ഥയെ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ള ആരോ ആയിരിക്കും ഇതാദ്യം നിർദ്ദേശിച്ചത് . എന്നാൽ പിൽക്കാലത്ത് പലർക്കും ഇതു മനസ്സിലാക്കാൻ കഴിയാതെ വന്നു. അതുകൊണ്ടാണ് ഏകാദശി ദിവസം ഭക്ഷണം ഒഴിവാക്കുക എന്ന് നിശ്ചയിച്ചത്. കാരണം 48 ദിവസങ്ങൾക്കുള്ളിൽ മൂന്ന് ഏകാദശികളുണ്ടായിരിക്കും.

 

ഏകാദശി ഉപവാസം

അന്നേദിവസം ഭൂമിയുടെ അവസ്ഥയ്ക്ക് ചില പ്രത്യേകതകളുണ്ട്. അതുകൊണ്ട് അന്ന് നമ്മൾ ശരീരത്തെ ലാഘവത്തോടെയും സന്നദ്ധതയോടെയും സൂക്ഷിച്ചാൽ സ്വാഭാവികമായും നമ്മുടെ ബോധം ഉള്ളിലേക്ക് തിരിയും. ആന്തരികതയുടെ കവാടം തുറക്കാൻ സാധ്യതകളേറെയുള്ള ദിനം കൂടിയാണത്. എന്നാൽ നിങ്ങൾ വയറുനിറയെ ഭക്ഷണം കഴിച്ച് ആലസ്യത്തിലിരിക്കുകയാണെങ്കിൽ അതൊന്നും അറിയാനാവില്ല. അതുകൊണ്ട് അന്ന് ജാഗ്രതയോടെയിരിക്കുക. ശരീരത്തെ പവിത്രമായി സൂക്ഷിക്കുന്നതിൻ്റെ ഭാഗമായി അന്നേദിവസം ഭക്ഷണം വർജ്ജിക്കുക. തലേദിവസം അത്താഴത്തിനുശേഷം ഏകാദശിദിനത്തിലെ അത്താഴം വരെയുള്ള സമയത്ത് ഭക്ഷണം കഴിക്കുന്നത് വേണ്ടെന്നുവെയ്ക്കുക

ഏകാദശി ഭക്ഷണക്രമം

ചിലപ്പോൾ ആഹാരം കഴിക്കുന്നത് വേണ്ടെന്നുവെയ്ക്കാനാവാത്ത തരത്തിലുള്ള അധ്വാനത്തിലേർപ്പെടുന്ന ഒരാളായിരിക്കാം നിങ്ങൾ. അതല്ലെങ്കിൽ സാധനകളുടെ പിൻബലമില്ലാത്തുകൊണ്ട് ഉപവസിക്കാൻ സാധിക്കാത്ത ആളായിരിക്കാം. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് അന്നേദിവസം ഫലാഹാരക്രമം അഥവാ പഴവർഗ്ഗങ്ങൾ മാത്രം കഴിക്കൽ അനുവർത്തിക്കാവുന്നതാണ്. കാരണം അത് ഉദരത്തിൽ ഖനമുണ്ടാക്കുകയില്ല. അതുകൊണ്ട് അവ കഴിച്ചാലും ആന്തരികതയുടെ കവാടം തുറക്കാം. പ്രയാസപ്പെട്ട് ഭക്ഷണം ഒഴിവാക്കുന്നതിൽ കാര്യമില്ല. എന്തുചെയ്യുന്നതും സ്വേച്ഛാപൂർണ്ണമായിരിക്കണം. അടിച്ചേൽപ്പിക്കുന്നതല്ല, തെരഞ്ഞെടുക്കുന്നതായിരിക്കണമത്. നിങ്ങൾക്ക് ഒരു ദിവസം മുഴുവനായും ഉപവസിക്കാൻ കഴിയില്ലെങ്കിൽ ഏതാനും ഭക്ഷണക്രമങ്ങൾ താഴെ നൽകാം. പ്രാതൽ പോലെ ലഘുവായ ചില വിഭവങ്ങളാണവ. (നെല്ലിക്കയെ സംബന്ധിച്ചുള്ള കുറിപ്പും വായിച്ചുനോക്കുക.) ഏറ്റവും ഒടുവിലായി ഉപവാസാനന്തരം കഴിക്കാവുന്ന ഭക്ഷണങ്ങളുടെ വിവരങ്ങളും ചേർത്തിട്ടുണ്ട്

 

പ്രാതലിന്:

കുമ്പളങ്ങ (ഇളവൻ) ജ്യൂസ്

(മൂന്നുപേർക്കുള്ള അളവിൽ)

Ash Gourd Lemon Juice

ചേരുവകൾ

  • - കുമ്പളങ്ങ (നാലഞ്ച് ഇഞ്ച് വലിപ്പത്തിലുള്ളത്) -1
  • ചെറുനാരങ്ങനീര് - 6 ടീസ്പൂൺ
  • കറുത്ത കുരുമുളക് പൊടി - 3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞ് നീരെടുത്ത് അരിച്ചെടുക്കുക.
  • ചെറുനാരങ്ങാനീരും കുരുമുളകുപൊടിയും ഉപ്പും ചേർത്തിളക്കുക

നവധാന്യ ആരോഗ്യമിശ്രിതം:

(മൂന്നുപേർക്കുള്ള അളവിൽ)

Multigrain Health mix with Jaggery

ചേരുവ

തയ്യാറാക്കുന്ന വിധം

  • ധാന്യമിശ്രിതത്തിൽ അരക്കപ്പ് വെളളം ചേർത്ത് കുഴച്ചെടുക്കുക. .
  • മൂന്ന് കപ്പ് വെള്ളം തിളപ്പിച്ച് അതിൽ ശർക്കര ചേർത്ത് ലയിപ്പിക്കുക.
  • ശർക്കരലായനിയിൽ കുഴച്ചുവെച്ച മിശ്രിതം ചേർക്കുക.
  • കട്ടപിടിക്കാതിരിക്കാൻ നന്നായി ഇളക്കിക്കൊടുക്കുക. ഇങ്ങനെ തയ്യാറാക്കിയ ലായനി മൂന്നുമിനിറ്റു മുതൽ അഞ്ചുമിനിറ്റുവരെ ചൂടാക്കുക.
  • ഇത് ചൂടാറാതെ ഉപയോഗിക്കുക

അത്താഴത്തിന്:

തവിടുകളയാത്ത അരികൊണ്ടുള്ള കഞ്ഞി (

മൂന്നുപേർക്കുള്ള അളവിൽ)

Brown Rice Moong Dal Kanji

ചേരുവകൾ

  • തവിടുകളയാത്ത അരി - ഒരു കപ്പ്
  • ചെറുപയർ (തൊലിയോടു കൂടിയത്) -⅓ കപ്പ്
  • ഉപ്പ് - ഒരു ടീസ്പൂൺ
  • വെള്ളം - മൂന്നരക്കപ്പ്

തയ്യാറാക്കുന്ന വിധം

  • ചേരുവകൾ എല്ലാം ചേർത്ത് പ്രഷർകുക്കറിൽ വേവിക്കുക. അരി വെന്ത് കഞ്ഞിയുടെ പരുവമാകുന്നതുവരെ വേവിക്കണം. കട്ടികുറഞ്ഞ കഞ്ഞി വേണമെന്നുണ്ടെങ്കിൽ ആവശ്യത്തിനനുസരിച്ച് വെള്ളം കൂടതലായി ചേർക്കാവുന്നതാണ്..

കറുത്ത കടല കാച്ചിയത്

മൂന്നുപേർക്ക് കഴിക്കാനുള്ള അളവിൽ)

Black chana Sundal with Grated coconut

ചേരുവകൾ:

  • ( തലേന്ന് വെള്ളത്തിലിട്ട് കുതിർത്തെടുത്ത കറുത്ത കടല- 2 കപ്പ്
  • കാച്ചാനുള്ളത് (ഉള്ളിയും മുളകും ഉഴുന്നും) - 4 ടീസ്പൂൺ
  • ഉപ്പ് - ഒരു ടീസ്പൂൺ
  • വെള്ളം - നാല് കപ്പ്
  • ചിരകിയ നാളികേരം -3 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഉപ്പും വെള്ളവും ചേർത്ത് കടല നന്നായി വേവിച്ചെടുക്കുക.
  • കാച്ചാനുള്ള ചേരുവയും നാളികേരം ചിരകിയതും വേവിച്ചെടുത്ത കടലയിൽ ചേർത്തിളക്കുക

ബീൻസ്-കാരറ്റ്-കാബേജ് താളിച്ചത്

(മൂന്ന് പേർക്കുള്ള അളവിൽ)

Beans carrot cabbage Poriyal with Grated coconut

ചേരുവകൾ ???

  • അരിഞ്ഞെടുത്ത ബീൻസ് - അരക്കപ്പ്
  • അരിഞ്ഞെടുത്ത കാരറ്റ് - അരക്കപ്പ്;
  • അരിഞ്ഞെടുത്ത കാബേജ് - അരക്കപ്പ്
  • താളിക്കാനുള്ളവ (ഉള്ളി, മുളക്, വേപ്പില, ഉഴുന്ന്) - 4 ടീസ്പൂൺ
  • ഉപ്പ് - 1 ടീസ്പൂൺ
  • ചിരകിയ നാളികേരം - 4 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

  • ബീൻസും കാരറ്റും കാബേജും വേവിച്ചെടുക്കുക.
  • താളിക്കാനുള്ള ചേരുവയും നാളികേരം ചിരകിയതും അതിലേയ്ക്ക് ചേർത്തിളക്കിയെടുക്കുക.

ശുദ്ധമായ പപ്പായ

ശരാശരി വലിപ്പത്തിലുള്ളത് - 3 കഷണം

Fresh papaya pieces

തുവരപ്പയർ ചട്ട്ണി

ആഹാരത്തിനല്പം രുചിവർദ്ധിപ്പിക്കണമെന്ന് തോന്നുകയാണെങ്കിൽ ningalkk നിങ്ങക്ക് ഈ ചട്ട്ണി പരീക്ഷിക്കാവുന്നതാണ്. മൂന്നുപേർക്ക് കഴിക്കാനുള്ള അളവിലാണ് കുറിപ്പ് നൽകിയിരിക്കുന്നത്. ???

Toor dal Chutney recipe with Black mustard

ചേരുവകൾ

  • തുവരപ്പരിപ്പ് - ഒരു കപ്പ്
  • കടുക് (തൊലി നീക്കാതെ) - 2 ടീസ്പൂൺ
  • കോൽപ്പുളി (പിഴിഞ്ഞെടുത്തത്) - 3 ടീസ്പൂൺ
  • താളിക്കാനുള്ളവ(ഉള്ളി മുളക് വേപ്പില ഉഴുന്ന്) - 4 ടീസ്പൂൺ
  • വറ്റൽ മുളക് - നാലെണ്ണം
  • ഇഞ്ചി അരിഞ്ഞത് - ഒരിഞ്ച് വലിപ്പത്തിലുള്ള കഷണം
  • കടലെണ്ണ - കാൽ കപ്പ്
  • ഉപ്പ് - ഒന്നര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • എണ്ണ ചൂടാക്കുക. ചെറുതായി ചൂടായി വരുമ്പോൾ തുവരപ്പയർ, കടുക്, വറ്റൽ മുളക് എന്നീ ക്രമത്തിൽ ചേർത്തിളക്കുക. അഞ്ച് മിനിറ്റ് വറുത്തതിനുശേഷം ആറാനനുവദിക്കുക.
  • അതിനുശേഷം ബാക്കിചേരുവകളും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത് ചട്ട്ണിയാക്കുക

Editor’s Note: Excerpted from Sadhguru’s discourse at the Isha Hatha Yoga School’s 21-week Hatha Yoga Teacher Training program. The program offers an unparalleled opportunity to acquire a profound understanding of the yogic system and the proficiency to teach Hatha Yoga. The next 21-week session begins on July 16 to Dec 11, 2019. For more information, visit www.ishahathayoga.com or mail info@ishahatayoga.com