അനുകൂലമായ സാഹചര്യം ഉണ്ടാക്കുകയാണെങ്കിൽ,ഒരു പ്രക്രിയ എന്ന നിലയിൽ,  ഇന്നർ എഞ്ചിനീയറിങ്ങിന് നമ്മുടെ ഉള്ളിലുള്ള മറ്റൊരു തലത്തെ എങ്ങനെയാണ് വെളിപ്പെടുത്താൻ സാധിക്കുന്നത് എന്ന ചോദ്യത്തിന്, സദ്ഗുരു ഉത്തരം നൽകുന്നു.

ചോദ്യം : സദ്ഗുരു, ഞാൻ ആദ്യമായി ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാമിലേക്ക് വന്നപ്പോൾ, ഈ പ്രക്രിയയോടും അങ്ങയോടും ഭ്രാന്തമായ ഒരു അഭിനിവേശമുണ്ടായിരുന്നു.പക്ഷേ, ഈ ഭ്രാന്ത് ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്, ഇതെന്താണ് എന്ന് ഒന്ന് വിശദീകരിക്കാമോ?

സദ്ഗുരു : ഈ ഭ്രാന്ത് നിലനിർത്താൻ വലിയ അച്ചടക്കം ആവശ്യമാണ്.ഈ ഭ്രാന്ത്‌ നിങ്ങളെ ബാധിച്ചിട്ടില്ലെങ്കിൽ, ജീവിതം, അല്ലെങ്കിൽ ജീവിതത്തിന്റെ പ്രക്രിയയും, ജീവിതത്തിന്റെ സ്രോതസ്സും, നിങ്ങളിലേക്ക് പൂർണമായും വ്യാപിച്ചിട്ടി ല്ല. അതായത് നിങ്ങൾ ശരിയായി ജീവിച്ചിട്ടില്ല. നിങ്ങൾ നിലനിൽക്കുന്നുണ്ട്, എന്നാൽ നിങ്ങൾ ജീവിച്ചിട്ടില്ല.

നിങ്ങൾ ആദ്യമായി ഈശ യോഗ യിലേക്ക് വരുമ്പോൾ, അല്ലെങ്കിൽ ഇന്നർ എൻജിനീയറിങ് ചെയ്യുമ്പോൾ, ആ ഒരു പ്രക്രിയ, നിങ്ങൾ ഇതുവരെ അനുഭവിച്ചതിനേക്കാൾ, വളരെ വലുതായിരുന്നു.ഞാൻ മങ്ങിയിട്ടില്ല, നിങ്ങളാണ് മങ്ങിയത്. ഞാനിപ്പോഴും അതുപോലെ തന്നെയാണ്, അതുതന്നെയാണ് നൽകി കൊണ്ടിരിക്കുന്നത്. ആദ്യം ആ പ്രക്രിയ നിങ്ങളെ അടിമുടി മുക്കിക്കളഞ്ഞു.അതായത്  അത് നിങ്ങൾ എന്താണെന്നാണോ നിങ്ങൾ വിചാരിച്ചിരുന്നത് അതിനെ എടുത്തു കളഞ്ഞു. നിങ്ങൾ, നിങ്ങളാണെന്ന് വിചാരിക്കുന്നതിനെ ശ്രദ്ധയോടെ ഒന്ന് നിരീക്ഷിക്കുക. നിങ്ങളുടെ വ്യക്തിത്വം എന്നത്, ഒരു കൂട്ടം ഇഷ്ടാനിഷ്ടങ്ങൾ മാത്രമാണ്.

അടിസ്ഥാനപരമായി, നിങ്ങളുടെ വ്യക്തിത്വവും, നിങ്ങളുടെ അടുത്തി രിക്കുന്ന ആളുടെ വ്യക്തിത്വവും, തമ്മിലുള്ള വ്യത്യാസം നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രമാണ്- അതാണ് നിങ്ങളെ "വ്യത്യസ്ത വ്യക്തികൾ"ആക്കി മാറ്റുന്നത്. നിങ്ങളെപ്പോലുള്ള വ്യക്തികൾ എന്നാൽ, അതിനർത്ഥം, നിങ്ങൾക്ക് രണ്ടുപേർക്കും ഒരേ ഇഷ്ടാനിഷ്ടങ്ങൾ ആണുള്ളത് എന്നാണ്  . ജീവിതത്തിൽ, അധികംപേരും, സ്വയം ഒരു മൂലയിലേക്ക് ഒതുങ്ങി നിൽക്കുന്നു, അവിടെ അവർ ഒന്നിനെയും ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ ഒന്നിനെയും ഇഷ്ടപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ ദേഷ്യക്കാരനും, പരുക്കനും ആയിരിക്കും. നിങ്ങൾ നിങ്ങളെയല്ലാതെ  മറ്റൊന്നിനെയും ഇഷ്ടപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ ബുദ്ധിഭ്രമമുള്ള ആളായി മാറും. വൈദ്യശാസ്ത്രപരമായാണെങ്കിൽ പോലും, ഭ്രാന്തിന്റെ  ആദ്യലക്ഷണം,നിങ്ങളൊഴികെ മറ്റാരും ശരിയല്ല എന്ന് നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നതാണ്.

എന്നും നിങ്ങൾ ശാംഭവി തുടങ്ങുന്നതിനുമുൻപ്, ഇന്നർ എൻജിനീയറിങ്ങിന് പഠിച്ചതെല്ലാം രണ്ടോ മൂന്നോ മിനിട്ട് മനസ്സിലൂടെ ഒന്ന് ഓടിച്ചു വിടുക. എല്ലാ ദിവസവും ഇത് ചെയ്യുക. ഇന്നാണെങ്കിലും അത് ഗുണം ചെയ്യും

ഞങ്ങൾ നിങ്ങൾക്ക് ഭ്രാന്തും, ഒപ്പം തന്നെ, ആത്മീയ സാധനയുടെ മാന്ത്രികതയും തന്നിട്ടുണ്ട്. അതിനുപകരമായി, ഭ്രാന്തിനുള്ള സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കരുത്.  ഡോക്ടർ നിങ്ങളെ പരിശോധിക്കുമ്പോൾ, നൂറുശതമാനവും നിങ്ങൾ നോർമൽ ആയിരിക്കണം. നിങ്ങൾ കണ്ണുകൾ അടയ്ക്കുമ്പോൾ നിങ്ങൾ ഭ്രാന്തനായി  തീരണം. പക്ഷേ അവർ വന്നു നിങ്ങളെ പരിശോധിച്ച്, ഭ്രാന്തിന്റെ  സർട്ടിഫിക്കറ്റ് നൽകിയാൽ അത് നല്ല കാര്യമല്ല. എന്നാൽ, ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിങ്ങൾ ഒരുപാട് കൂട്ടിവെയ്ക്കുകയാണെങ്കിൽ, നിങ്ങൾ സർട്ടിഫിക്കറ്റ് തേടിയുള്ള പോക്കാണ്

ഇവിടെനിന്നും നിങ്ങൾ കണ്ടെത്തിയ ഭ്രാന്താണ് ജീവിതത്തിന്റെ മാന്ത്രികത. മനുഷ്യനെന്ന നിലയിൽ നിങ്ങൾക്ക് ഒരു പക്ഷിയെ പോലെ പറക്കാനാവില്ല, ഒരു കടുവയെ പോലെ ഓടാനാവില്ല, എന്തിന് ഒരു പുൽച്ചാടിയെ പോലെ ചാടാൻ പോലുമാവില്ല, അങ്ങനെ നോക്കുമ്പോൾ നിങ്ങൾ ഒരു വികലാംഗനായ ജീവിയാണ്. എന്നാൽ ഈ വികലാംഗനായ ജീവിക്ക് കണ്ണുകൾ അടച്ചാൽ ജീവിതത്തിന്റെ  മറ്റൊരു തലത്തിലേക്ക് പോകാൻ കഴിയും. ബോധം ഉണ്ടായതിനാൽ, ഞങ്ങൾക്ക് നിങ്ങളെ മറ്റൊരു തലത്തെ തൊട്ടറിയാൻ സാധിക്കും, അത് വെറും ജീവിതമല്ല, ജീവിതത്തിന്റെ ഉറവിടമാണ്. വാക്കുകളുടെ ദൗർലഭ്യം കാരണവും , യുക്തിയുടെ പരിധിക്കുള്ളിൽ ഇതിനെ നിർത്താൻ സാധിക്കാത്തതിനാലും നാമതിനെ ഭ്രാന്ത് എന്ന് വിളിക്കുന്നു.

നിങ്ങൾക്ക് അഗാധമായ ഒരു അനുഭവം ഉണ്ടാവുകയും, അതിനെ ഒരാൾ നിർവചിക്കാൻ ആവശ്യപ്പെടുകയും ചെയ്താൽ, നിങ്ങൾക്ക് അതിന് സാധിക്കില്ല, കാരണം അത് എല്ലാ നിർവചനങ്ങൾക്കും അതീതമാണ്. കാലക്രമേണ പടിപടിയായി നിങ്ങളതിനെ നശിപ്പിച്ചതിന് നിങ്ങൾക്ക് കുറ്റബോധമുണ്ട്. ഈ മാന്ത്രികതയെ നശിപ്പിക്കാനുള്ളസാങ്കേതിക വിദ്യ നിങ്ങളുടെ പക്കലുണ്ട്.ആദ്യത്തെ കാര്യം, എന്താണ് നല്ലത്, എന്താണ് ചീത്ത,  എന്താണ് നിങ്ങൾക്ക് ഇഷ്ടം, എന്താണ് നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് എന്നെല്ലാം നിങ്ങൾ വിധി കൽപ്പിക്കാൻ തുടങ്ങുന്നു. നിങ്ങൾ ഒരു കുട്ടിയായിരുന്നപ്പോൾ, എല്ലാം വളരെ മാന്ത്രികമായിരുന്നു. നിങ്ങൾ വളരുന്തോറും, എല്ലാത്തിനോടുമുള്ള ഇഷ്ടങ്ങളുടെയും  അനിഷ്ടങ്ങളുടെയും വിഡ്ഢിത്തം നിറഞ്ഞ നിർവചനങ്ങളാൽ , നിങ്ങൾ അത് നശിപ്പിച്ചു കളഞ്ഞു. വീണ്ടും വീണ്ടും നിങ്ങൾ അതേ തെറ്റ് ആവർത്തിക്കുകയാണ്. നിങ്ങൾക്ക് അത് തിരുത്തണമെന്നുണ്ടെങ്കിൽ  നിങ്ങൾക്ക് അത് ഇപ്പോൾ തന്നെ  തിരുത്താം.


 
നിങ്ങൾ ആദ്യം എന്റെ കൂടെ ഇരുന്നത് പോലെ തന്നെ എന്റെ കൂടെ ഇരിക്കുക. ഇപ്പോഴും ഞാൻ അതുപോലെ തന്നെയാണ്. ഒന്നും മാറിയിട്ടില്ല. മൂക്ക് വൃത്തിയാക്കി വെച്ചിരിക്കുന്നവർക്ക് മാത്രമേ നന്നായി ശ്വസിക്കാൻ കഴിയുകയുള്ളൂ.. വായു നേരിയതായി വരുന്നതല്ല, നിങ്ങളൊന്നു പോയി തുമ്മി അകത്തുള്ളത് പുറത്തുകളഞ്ഞ് വൃത്തിയാക്കണം. അത്രേയുള്ളൂ.അപ്പോൾ നിങ്ങൾ അത്ഭുതം കൊള്ളും, നിങ്ങൾ അന്ന് അത്ഭുതം കൊണ്ടതുപോലെതന്നെ, ആദ്യമായി നിങ്ങൾ പ്രോഗ്രാമിലേക്ക് വന്നതും അപ്പോൾ എല്ലാം തെളിഞ്ഞു കാണപ്പെട്ടതും പോലെതന്നെ. ആ വെളിച്ചം പുറത്തുനിന്നുള്ളതല്ല, നിങ്ങളോട് ഒന്നു തുമ്മാൻ പറയാൻ പുറത്ത് ഒരാൾ ഇരിക്കുന്നുവെ ന്നേയുള്ളൂ. ആ ദിവസം നിങ്ങളോട് ഞാൻ ഒരു പ്രത്യേക രീതിയിൽ ഇരിക്കാൻ പറയുമ്പോൾ നിങ്ങൾ ഇരുന്നു. പക്ഷേ ഇപ്പോൾ നിങ്ങൾ ഒന്നുകൂടെ ആലോചിക്കുന്നു.

നിങ്ങൾ ഒന്ന് ചെയ്യുകയാണ് എങ്കിൽ, നിങ്ങൾ മറ്റേത്  ചെയ്യില്ല. തിരിച്ചും അങ്ങനെയാണ്. സാധനയെ കുറിച്ചുള്ള ഒരു കാര്യം, അത് നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയുന്ന ഒന്നല്ല, അത് നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഉപകരണം ആണ്. ഇതുപോലെ ഒരുപാട് ഉപകരണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ട്. അല്ലേ? നിങ്ങൾക്ക് സ്വയം ഒരു വാച്ച് ഉണ്ടാക്കാൻ കഴിയില്ല. ഞാൻ നിങ്ങൾക്ക് പത്തു വർഷം തന്നാലും, സമയം കാണിക്കുന്ന ഒരു വാച്ച് ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയില്ല. അത് നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയുന്ന ഉപകരണമല്ല, എന്നാൽ ഒരു 10 മിനിറ്റ് കൊണ്ട് എങ്ങനെയാണ് അത് ഉപയോഗിക്കുക എന്നത് നിങ്ങൾക്ക് പഠിക്കാൻ കഴിയും, അത് എത്ര സങ്കീർണമാണെങ്കിലും. പല ചെറിയ കാര്യങ്ങൾ  എടുത്താലും ഇങ്ങനെയാണ്. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം കണ്ണടകൾ ഉണ്ടാക്കാൻ കഴിയുമോ? ഈ ലോകം മുഴുവൻ വക്രമായി കാണപ്പെടും.

ഇന്നർ എൻജിനീയറിങ്ങിൽ, നമ്മൾ പഠിപ്പിക്കുന്ന സാധന വളരെ അടിസ്ഥാനപരമായതാണ്. ശാംഭവിയോ ശൂന്യ മെഡിറ്റേഷനോ, അവ  മാത്രമായിട്ടല്ല പഠിപ്പിച്ചത്. ശാംഭവി പഠിപ്പിക്കാനായി, നമ്മൾ ഏഴു ദിവസം ചെലവഴിച്ചു. ശൂന്യ പഠിപ്പിക്കാനായി, നമ്മൾ നാലു ദിവസം ചെലവഴിച്ചു. പക്ഷേ ഇപ്പോൾ, നിങ്ങൾ ഒരു സീനിയർ  മെഡിറ്റേട്ടർ ആയതിനാൽ, ഇതൊന്നും നിങ്ങൾക്ക് ആവശ്യമില്ല എന്ന് നിങ്ങൾ വിചാരിക്കുന്നു.എന്നാൽ, ഈ അടിസ്ഥാനമില്ലാതെ, നിങ്ങളുടെ മനസ്സിൽ നിന്നും ചവറുകൾ എടുത്തു മാറ്റാതെ, ഈ പ്രക്രിയ, ആദ്യം ചെയ്തതുപോലെ ഫലം കാണിക്കില്ല.

ഇപ്പോൾ നിങ്ങൾ ഈ  ഈ മണ്ണിന്റെ  ഗുണം നിലനിർത്തുകയും, എല്ലാദിവസവും അതിന് വെള്ളമൊഴിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇപ്പോൾ ഒരിക്കൽ കൂടി നിങ്ങൾ നിങ്ങളുടെ ചിന്താ പ്രക്രിയയിലൂടെയും വികാരങ്ങളിലൂടെയും, സ്വയം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് എല്ലാ ദിവസവും, ശാംഭവി ചെയ്യുന്നതിനുമുൻപ്, ഇന്നർ എൻജിനീയറിങ്ങിന് പഠിച്ച കാര്യങ്ങൾ ഒരു മൂന്നു മിനിറ്റ് നേരം മനസ്സിലൂടെ ഒന്ന് ഓടിച്ചു വിടുകയും, ദിവസവും  അത് പ്രാവർത്തികമാക്കുകയും ചെയ്യുക.  മറ്റൊരു വഴിയിതാണ്, അന്ന് അത്രത്തോളം മാന്ത്രികം ആയിരുന്നെങ്കിൽ, തീർച്ചയായും നിങ്ങൾ എന്റെ കൂടെ എങ്ങനെയായിരുന്നു ഇരുന്നത് എന്ന് ഓർക്കുന്നുണ്ടാവും. ഇപ്പോൾ അതുപോലെ തന്നെ എന്റെ കൂടെ ഇരിക്കുക. അടുത്ത പത്ത് മിനിറ്റ് കൊണ്ട്, പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദത്തോടെ നിങ്ങൾക്ക് എന്നെ ലഭിക്കും, ഇപ്പോഴും. കാരണം അതിന്റെ അടിസ്ഥാനങ്ങൾക്ക് ഒന്നും മാറ്റം വന്നിട്ടില്ല.

നിങ്ങളുടെ മനസ്സ് കുന്നുകൂടി കിടക്കുകയാണ്-- ഒരുപാട് അഭിപ്രായങ്ങൾ, ഒരുപാട് ആശയങ്ങൾ, ഒരുപാട് ഇഷ്ടാനിഷ്ടങ്ങൾ. അടിസ്ഥാനപരമായി,ഈശ യോഗ യിലാണെങ്കിലും, ഇന്നർ എൻജിനീയറിങ്ങിലാണെങ്കിലും മുൻവിധികളില്ലാതെ ഇരിക്കാനാണ്ഞങ്ങൾ  പഠിപ്പിക്കുന്നത് .ഒന്നിനെക്കുറിച്ചും യാതൊരു അഭിപ്രായവും ഇല്ലാതെ, ജീവിതത്തെ, അതെന്താണോ  അതുപോലെതന്നെ നോക്കിക്കാണാനാണ്. ഈ എല്ലാ പ്രക്രിയകളും, വെറുമൊരു ജീവനായി മാത്രം മാറാനുള്ള കഴിവ് ഉണ്ടാവാൻ വേണ്ടി മാത്രമാണ്, അല്ലാതെ നിങ്ങൾ പരിശ്രമിക്കുന്നത് പോലെ മറ്റൊന്നായി തീരാനല്ല. നിങ്ങൾ ഇവിടെ വെറും ഒരു ജീവൻ മാത്രമായിരുന്നു, ആ ഭ്രാന്ത് നിങ്ങൾക്ക് ഇപ്പോഴും അനുഭവിക്കാൻ കഴിയും.

എന്തായാലും, ഒരു അടിയുറച്ച പുരുഷനോ സ്ത്രീയോ ആയിട്ടാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നതെങ്കിൽ, അമേരിക്കക്കാരനോ ഇന്ത്യക്കാരനോ  ആയിട്ടാണെങ്കിൽ, പിന്നെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പിന്നെ എനിക്ക് നിങ്ങൾക്ക് മേൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹവും ഉണ്ടാവില്ല. കാരണം അത് വെറും സമയം പാഴാക്കൽ മാത്രമാണ്. പരിമിതമായ താദാൽമ്യങ്ങളിൽ നിങ്ങൾ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, ആത്മീയ സാധനയുടെ കാര്യത്തിൽ പിന്നെ ഒന്നും ചെയ്യാനില്ല. നമുക്ക് ഒരിക്കലും നിങ്ങൾക്കുള്ളിലെ മറ്റൊരു ത ലത്തെ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയില്ല. നിങ്ങൾ മാനസികമായും വൈകാരികമായും ഊർജ്ജപരമായും  നിങ്ങളുടെ അതിരുകളെ ഭേദിച്ചാൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ.. ഇന്നർ എൻജിനീയറിങ് ഇതാണ് ചെയ്യുന്നത്. നിങ്ങൾ അതിനെയെല്ലാം വിപരീതദിശയിൽ ആക്കിയിട്ടു  ണ്ടെങ്കിൽ, നിങ്ങൾ പ്രോഗ്രാം ഒന്നുകൂടി ചെയ്യേണ്ടി വരും . ആദ്യം വളരെ ഒരു അനുഭവം തരികയും, പിന്നീട് അത് മങ്ങിപോവുകയും ചെയ്തു എന്ന് വിചാരിക്കുന്ന എല്ലാവരും, തിരിച്ചുപോയി, എവിടെയാണോ അത് നിങ്ങൾക്ക് ഫലവത്തായി തോന്നിയിരുന്നത്, അവിടേക്ക് തന്നെ പോകേണ്ടതാണ് . ഇന്നർ എൻജിനീയറിങ് ഒന്നുകൂടെ ചെയ്യുക. അവിടെ ചെന്ന് പുറകിൽ പോയി ഇരിക്കാനല്ല,  ഒന്നുകൂടെ സ്വയം രജിസ്റ്റർ ചെയ്യുക. ആദ്യമായിട്ട് ചെയ്യുന്നത് പോലെ തന്നെ അത് ചെയ്യുക.

ഇന്നാണെങ്കിൽ പോലും ഞാനൊരു ഇന്നർ എൻജിനീയറിങ് പ്രോഗ്രാമിൽ ചെന്നിരിക്കുമ്പോൾ, ഞാൻ എന്റെ ഉള്ളിൽ പൊട്ടിത്തെറിക്കുകയാണ്.ഇത് അനുഭവിക്കാൻ ഞാൻ അവിടെ വന്നിരിക്കണം എന്നില്ല,  – എങ്കിലും,ഞാനൊരു ആയിരം പ്രാഗ്രാമ്മുകളോ അതിൽ കൂടുതലോ നടത്തിയിട്ടുണ്ടാകും, –  ഞനെന്തെങ്കിലും പറയുന്ന നിമിഷം, എന്റെയുള്ളിലുള്ളതെല്ലാം അതിനോടൊപ്പം വരും. –  നിങ്ങൾ പൂർണമായും തുറന്നിരിക്കുകയാണെങ്കിൽ, നിങ്ങൾക്കും അങ്ങനെയാകും. എങ്ങനെയാണ് തുറന്നിരിക്കുക  എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട. എല്ലാദിവസവും നിങ്ങൾ സാധന ചെയ്യുന്നതിന് മൂന്ന് മിനിട്ട് മുൻപ്,  ഇന്നർ എൻജിനീയറിങ്ങിന്റെ ഓടിച്ചുള്ള ഒരു ക്ലാസ്സ് സ്വയം നൽകുക.സാധന നിങ്ങളിൽ വളരുന്നത് കാണാൻ സാധിക്കും. നിങ്ങൾ നശിപ്പിച്ചിട്ടി  ല്ലെങ്കിൽ നിങ്ങൾക്കുള്ളിൽ വളരാൻ കഴിയുന്ന ഒരു ഉപകരണമാണ് സാധന. ഉദാഹരണത്തിന് ശാംഭവി മഹാമുദ്ര, നിങ്ങൾ ഒരു എട്ടോ പത്തോ വർഷം പരിശീലിച്ചിട്ടുണ്ടെങ്കിൽ, ഇതിനോടകം അതൊരു ബോംബായി മാറിയിട്ടുണ്ടാവും.അത് നിങ്ങളെ മാത്രമല്ല നിങ്ങൾക്ക് ചുറ്റും ഉള്ളവരേയും കത്തിജ്വലിപ്പിക്കും.നിങ്ങളതിനെ വളരാൻ അനുവദിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം പോലും പ്രകമ്പനം കൊള്ളും . നിങ്ങൾ അതിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, ശരിക്കും നശിക്കുന്നില്ലെങ്കിലും, അത് നശിച്ചതായി ഭാവിക്കും

ശരിയായ രീതിയിൽ മണ്ണ് ഒരുക്കിയിട്ടില്ലെങ്കിൽ, ഏറ്റവും നല്ല വിത്താണെങ്കിൽ പോലും നന്നായി വളരില്ല. നമ്മൾ മണ്ണൊരുക്കുകയും, വിത്ത് നടുകയും ചെയ്തു. അത് മുള പൊട്ടി . ഇനി നിങ്ങളാണ്, മണ്ണിനെ സംരക്ഷിക്കേണ്ടതും, ദിവസവും അതിനു വെള്ളം ഒഴിക്കേണ്ടതും.

ദീക്ഷ ലഭിച്ച അന്ന് നിങ്ങളത് ചെയ്തതിനാൽ അത് വളർന്നുകൊണ്ടിരിക്കും എന്ന് ചിന്തിക്കരുത്. അത് അങ്ങനെ ഒരിക്കലും സംഭവിക്കില്ല. എന്നാൽ നിങ്ങൾക്ക് അതിനെ  പൂർണമായി നശിപ്പിക്കാനും കഴിയില്ല. നിങ്ങൾ സന്നദ്ധനാണെങ്കിൽ  അത് ഇപ്പോഴും പ്രവർത്തിക്കും. നിങ്ങൾ നാളെ രാവിലെ ശാംഭവി ചെയ്യുന്നതുവരെ കാത്തിരിക്കണം എന്നില്ല. അതിനുവേണ്ടി തയ്യാറാവുന്നതിലൂ ടെയും, ഇന്നർ  എൻജിനീയറിങ്ങിന്റെ  ക്ലാസ്സ് മനസ്സിലൂടെ ഒന്നോടിച്ചു നോക്കുന്നത്തിലൂടെയും നിങ്ങൾക്ക് സ്വയം സജീവമാകാവുന്നതാണ്.അതിന് ശേഷം നിങ്ങൾക്കുള്ളിൽ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങും.

Inspired to renew your Inner Engineering experience or participate in the program for the first time?

Find a Isha Yoga Program

Editor’s Note: Excerpted from Sadhguru’s discourse at the Isha Hatha Yoga School’s 21-week Hatha Yoga Teacher Training program. The program offers an unparalleled opportunity to acquire a profound understanding of the yogic system and the proficiency to teach Hatha Yoga. The next 21-week session begins on July 16 to Dec 11, 2019. For more information, visit www.ishahathayoga.com or mail info@ishahatayoga.com