ഭൂമിയിലും, മനുഷ്യന്റെ മനസ്സിലും ശരീരത്തിലും സംഭവിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, ജനുവരി ഒന്നിനു പകരം വിഷുവിനെ പുതുവത്സരമെന്നു പറയുന്നതിന്, ഒരു പ്രത്യേക പ്രാധാന്യമുണ്ട്. വിഷു, മനുഷ്യശരീരത്തിന്റെ പ്രകൃതിയോട് നേരിട്ട് ബന്ധമുള്ള ചാന്ദ്രസൂര്യ പഞ്ചാംഗത്തെ അടിസ്ഥാനമാക്കിയാണുള്ളത്. ഇന്ത്യയുടെ പഞ്ചാംഗം സാംസ്കാരികമായി മാത്രമല്ല ശാസ്ത്രീയമായും വളരെ പ്രാധാന്യമർഹിക്കുന്നു, കാരണം, ഇത്, നിങ്ങളെ ഗ്രഹത്തിന്റെ ചലനങ്ങളുമായി ബന്ധിപ്പിക്കുന്നു.

നിരവധി സഹസ്രാബ്ദങ്ങളായി ഭാരതീയർ പിന്തുടരുന്ന ചാന്ദ്രസൂര്യ പഞ്ചാംഗത്തെ അനുസരിച്ച് വിഷു ഒരു പുതുവർഷത്തിന്റെ തുടക്കമാണ്. കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് വരുന്ന മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ, പഞ്ചാംഗവും അത് മനുഷ്യ ശരീരത്തെയും അന്തർബോധത്തെയും എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഭൂഗോളത്തിന്റെ ചരിവ് കാരണം, വിഷുവിൽ നിന്ന് ആരംഭിക്കുന്ന 21 ദിവസ കാലയളവിൽ, സൂര്യന്റെ ഊർജ്ജം ഏറ്റവും കൂടുതൽ ലഭിക്കുന്നത് വടക്കൻ അർദ്ധഗോളത്തിലാണ്. താപനില കുതിച്ചുയരുന്നത് മനുഷ്യർക്ക് അസ്വസ്ഥതയുണ്ടാക്കാമെങ്കിലും, ഭൂമിയുടെ ബാറ്ററികൾ ചാർജ് ചെയ്യപ്പെടുന്ന സമയമാണിത്. സൂര്യന്റെ അയനമാറ്റത്തിന് ശേഷം വരുന്ന ആദ്യ അമാവാസി കഴിഞ്ഞു, ശുക്ലപക്ഷത്തിന്റെ ആദ്യ ദിവസമാണ് വിഷു. ഇത് ഒരു പുതിയ തുടക്കത്തെ കുറിക്കുന്നു.

മനുഷ്യ ക്ഷേമത്തെ പലവിധത്തിൽ വർദ്ധിപ്പിക്കുന്ന ഒരു ശാസ്ത്രം വിഷുവിന്റെ പിന്നിലുണ്ട്. ഉഷ്ണമേഖലാ അക്ഷാംശങ്ങളിൽ വർഷത്തെ ഏറ്റവും ചൂടേറിയ കാലയളവിനുള്ള തയ്യാറെടുപ്പായി, പാരമ്പര്യമായി ആളുകൾ വർഷത്തിന്റെ ഈ ഭാഗം ആരംഭിക്കുന്നത് ആവണക്കെണ്ണ തുടങ്ങിയ കുളിർമ്മയുണ്ടാക്കുന്ന എണ്ണകൾ വിശാലമായി പ്രയോഗിച്ചു കൊണ്ടാണ്.

ഗ്രഹസഞ്ചാരത്തിന്റെയും മനുഷ്യ അനുഭവത്തിന്റെയും തമ്മിലുള്ള സംബന്ധത്തെ അവഗണിച്ചുള്ള ആധുനിക കലണ്ടറുകളിൽ നിന്ന് വ്യത്യസ്തമായ ചാന്ദ്രസൂര്യ പഞ്ചാംഗം (ചന്ദ്രമണ - സൗരമണ പഞ്ചാംഗം) മനുഷ്യന് സംഭവിക്കുന്ന അനുഭവത്തെയും സ്വാധീനത്തെയും കണക്കിലെടുക്കുന്നു. അതിനാൽ, അക്ഷാംശങ്ങലോട് ക്രമീകരിച്ചിട്ടാണ് പഞ്ചാംഗം രൂപീകരിച്ചിട്ടുള്ളത്.

വിഷു ദിവസത്തെ പുതുവത്സരമായി ആഘോഷിക്കുന്നത് ഒരു വിശ്വാസത്തിന്റേയോ സൗകര്യത്തിന്റെയോ ഭാഗമായല്ല - മനുഷ്യക്ഷേമത്തെ പലവിധത്തിൽ മെച്ചപ്പെടുത്തുന്ന ഒരു ശാസ്ത്രം ഇതിനു പിന്നിലുണ്ട്. മറ്റ് ചില രാജ്യങ്ങൾ സാമ്പത്തികമായി നമ്മേക്കാൾ മുന്നേറിയത് കൊണ്ട് മാത്രം, ഇന്ന് ഈ രാഷ്ട്രത്തിന്റെ നിഗൂഢതയെ അസംബന്ധമെന്ന് തള്ളിക്കളഞ്ഞിരിക്കുന്നു. താമസിയാതെ തന്നെ നമ്മളും സാമ്പത്തികമായി മുന്നേറും, പക്ഷേ ഈ സംസ്കാരം വഹിക്കുന്ന അഗാധത ഏതാനും വർഷങ്ങൾക്കുള്ളിൽ സൃഷ്ടിക്കാൻ കഴിയുന്നതല്ല; ആയിരക്കണക്കിന് വർഷങ്ങളായി ചെയ്ത പ്രവർത്തിയുടെ ഫലമാണിത്.

ഈ പുതുവർഷം ആരംഭിക്കുമ്പോൾ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു ലളിതമായ കാര്യമെന്തെന്നാൽ, ടെലിഫോൺ എടുക്കുമ്പോൾ “ഹലോ”, “ഹായ്”, അല്ലെങ്കിൽ മറ്റെന്തെങ്കിലും പറയുന്നതിന് പകരം “നമസ്‌തേ”, “നമസ്കാർ”, “നമസ്‌കാരം” അല്ലെങ്കിൽ “വണക്കം” എന്നെല്ലാം പറയാം. ജീവിതത്തിൽ അത്തരം വാക്കുകൾ ഉച്ചരിക്കുന്നതിന് ഒരു പ്രാധാന്യമുണ്ട് - അതായത്, ദൈവത്തോട് നിങ്ങൾ എന്തുപറയുന്നുവോ, ചെയ്യുന്നുവോ, അതുതന്നെ ചുറ്റുമുള്ള എല്ലാവരോടും നിങ്ങൾ ചെയ്യുന്നു. ഏറ്റവും നല്ല ജീവിതമാർഗ്ഗം ഇതാണ്. എന്തെങ്കിലുമൊന്നിനെ പവിത്രമായും, മറ്റൊന്നിനെ പവിത്രമല്ലാതെയും കാണുകയാണെങ്കിൽ, നിങ്ങൾ എല്ലാം തന്നെ നഷ്ടപ്പെടുകയാണ്. ഈ പുതുവത്സരത്തെ, ഓരോ മനുഷ്യനിലുമുള്ള ദിവ്യത്വത്തെ നിങ്ങൾക്ക് തിരിച്ചറിയാനുള്ള സാധ്യതയാക്കി മാറ്റുക.

സ്നേഹവും അനുഗ്രഹവും,

സദ്‌ഗുരു