ചോദ്യം : നമസ്കാരം  സദ്‌ഗുരു, പതഞ്ജലിയുടെ ജീവിതത്തെക്കുറിച്ചും  അദ്ദേഹത്തിന്റെ ശാരീരിക ഘടനയെക്കുറിച്ചും അറിയാൻ എനിക്ക് താല്പര്യമുണ്ട്  - എന്തുകൊണ്ടാണ് അദ്ദേഹതിനെ  ഒരു പാമ്പിന്റെ രൂപവുമായി ബന്ധപ്പെടുത്തിയിരിക്കു ന്നത്?

Read in English: Snakes – Agents of the Devil or the Divine?

സദ്ഗുരു: ചിലതരം ഊർജ്ജങ്ങളോട് സംവേദനക്ഷമതയുള്ള ഒരു സൃഷ്ടിയാണ് പാമ്പ്. നിങ്ങൾ മിസ്റ്റിക് മ്യൂസിംഗ്സ് എന്ന പുസ്തകം വായിച്ചിട്ടുണ്ടെങ്കിൽ, നമ്മള്‍  വിശുദ്ധി ചക്രത്തെയും നാഗങ്ങളെയും കുറിച്ച്  അവിടെ പ്രതിപാദിച്ചിട്ടുണ്ട്. നിങ്ങൾ ഒരു പ്രത്യേകതരം ഊർജ്ജം സൃഷ്ടിക്കുകയാണെങ്കിൽ, അതിലേക്ക് ആകർഷിക്കപ്പെടുന്ന ആദ്യത്തെ സൃഷ്ടി പാമ്പായിരിക്കും.

പതഞ്ജലിയെ പകുതി പാമ്പായി ചിത്രീകരിച്ചത് വെറും പ്രതീകാത്മക മായി മാത്രമാണ്. പാമ്പ് കുണ്ഡലിനിയുടെ പ്രതീകമാണ്, അതിനാൽ അദ്ദേഹത്തെ  വളരെ ആഴത്തിൽ  അനുഭവിച്ചറിഞ്ഞ  ആളുകളിൽ നിന്നുള്ള സ്നേഹത്തിന്റെ പ്രകടനമായി, അവർ  പതഞ്ജലിയുടെ ശിരസ്സ് പാമ്പിന്റെ ശരീരവുമായി ചേർത്ത് വച്ചു .കാരണം അദ്ദേഹം നിങ്ങളുടെ ഉള്ളിലുള്ള അടിസ്ഥാന ശക്തിയിൽ നിന്നും ഒട്ടും വ്യത്യസ്തനല്ല. ആ മനുഷ്യന്‍  ജീവിത പ്രക്രിയയുമായി വളരെ ആഴത്തിൽ ഉള്‍ചേർന്നിരിക്കുന്നു. അടിസ്ഥാനപരമായ ശക്തി അവന്‍ തന്നെയാണ്.കുറഞ്ഞത് അദ്ദേഹത്തിന്റെ പകുതി സ്വത്വമെങ്കിലും അതാണ് . നിങ്ങളുടെ ശാരീരിക പരിമിതികൾക്കപ്പുറത്തേക്ക് നിങ്ങളെ കൊണ്ടുപോകുന്നതിന്‍റെ  അടിസ്ഥാനപരമായ ശക്തിയിൽ നിന്ന് അവൻ ഒട്ടും വ്യത്യസ്തനായിരുന്നില്ല.നിങ്ങളെ ജ്ഞാനോദയത്തിന്‍റെ നഭസ്സിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ആ ശക്തി. അദ്ദേഹം ആരാണെന്നതിന്‍റെ  അംഗീകാരമായി അവർ അദ്ദേഹത്തിന് ഒരു അര്‍ത്ഥ നാഗത്തിന്‍റെ ശരീരം നൽകി - അത് ഒരു ബാഹ്യശക്തിയല്ല, അത്  ഒരു ആന്തരിക ശക്തിയാണ്. നിങ്ങളുടെ ജീവിതവുമായി അത്രത്തോളം ആഴത്തിൽ ഇടപെടാൻ അതിന് കഴിയും.

 

പാമ്പുകളെക്കുറിച്ചുള്ള ഭയം അടിസ്ഥാനരഹിതമാണ്.

ഞാൻ എവിടെ പോയാലും പാമ്പുകൾ എന്നെ വിട്ടുപോകുകയില്ല. ആളുകള്‍ക്ക് മനസിലാക്കാൻ ഇത് വളരെ ബുദ്ധിമുട്ടാണ്, കാരണം അവർക്ക് ഒരു മതിഭ്രമുണ്ട്. പാമ്പുകടിയേറ്റ് മരിച്ചതായി നിങ്ങൾക്കറിയാവുന്ന എത്രപേർ ഉണ്ട്? ആരുമില്ല. പിന്നെന്തിനാണ് നിങ്ങൾക്ക് അത്തരമൊരു ഭയം? നിങ്ങൾക്ക് അറിയാവുന്ന എത്രപേർ ഒരു വാഹനാപകടത്തിൽ മരിച്ചിട്ടുണ്ട്? വളരെയധികം ആളുകൾ, പക്ഷേ ഇത് അത്തരമൊരു അപകടകരമായ കാര്യമാണെങ്കിലും, നിങ്ങൾ ഇപ്പോഴും വാഹനമോടിക്കുന്നു . പാമ്പുകളെ ഭയപ്പെടുന്നത് യുക്തിരഹിതമാണ്. പാമ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ അറിവും നിങ്ങൾക്ക് അവയോടുള്ള ഭയവും  വിപരീത അനുപാതത്തിലാണ്. നിങ്ങൾ‌ അവയെക്കുറിച്ച് കൂടുതൽ‌ അറിയുന്നതിനനുസരിച്ച് നിങ്ങൾ‌ക്ക് അവയോടുള്ള ഭയം കുറയും . നിങ്ങൾ അവയെക്കുറിച്ച് എത്രമാത്രം കുറച്ച് അറിയുന്നുവോ അത്രയധികം നിങ്ങൾ അവയെ ഭയപ്പെടുന്നു.

ഒരുപിടി പാമ്പുകളൊഴികെ, മറ്റുള്ളവയ്ക്ക്  നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. അവയ്ക്ക് നിങ്ങളെ ഭയമാണ്. നിങ്ങളെ കാണുന്ന നിമിഷം, അവ ഓടിയകലുന്നു.

ഞാൻ ഫാമിൽ താമസിക്കുന്ന സമയത്ത്  20 ഓളം പാമ്പുകൾ അവിടെ ഉണ്ടായിരുന്നു - സാധാരണയായി വളരെ വലിയവ. മിക്കവാറും അവ ഒന്നുകിൽ ചേനത്തണ്ടൻ (Russell's viper ) അല്ലെങ്കിൽ മൂര്‍ഖന്‍ (cobra) വിഭാഗത്തില്‍ പെടുന്നവ ആയിരുന്നു. അവ അവിടെ മുഴുവന്‍ ഉണ്ടായിരുന്നു.ഏതാണ്ട് 12 X  24 അടി വിസ്താരമുള്ള ഒരു മുറിയിലാണ് ഞാൻ താമസിച്ചിരുന്നത്, രാത്രിയിൽ ഞാൻ ഉറങ്ങുമ്പോൾ പറ്റിച്ചേര്‍ന്നു കിടക്കാന്‍ അവര്‍ എന്‍റെ പുതപ്പിനടിയിലെക്ക് വരുമായിരുന്നു. അവ എവിടെ വേണമെങ്കിലും  ഉണ്ടാവാം,ഞാൻ പെട്ടെന്ന് ഒന്നനങ്ങിയാൽ,അവയും പെട്ടെന്ന് അനങ്ങും.  അതിനാൽ ഉറങ്ങാനുള്ള ഒരു മാർഗം ഞാൻ കണ്ടു പിടിച്ചു.എന്റെ തൊട്ടടുത്ത് എന്താണെന്ന് എനിക്ക് നല്ല ബോധമുണ്ടായിരുന്നു. ഒന്നനങ്ങണമെങ്കിൽ വളരെ പതുക്കെ മാത്രമേ  ഞാൻ തിരിയൂ.. അല്ലാതെ , നിങ്ങൾ പെട്ടെന്ന് എഴുന്നേൽക്കുകയാണെങ്കിൽ, പിന്നെ നിങ്ങൾക്ക് ഒരിക്കലും എഴുന്നേൽക്കാൻ കഴിയില്ല.

നിങ്ങൾ ഒരു വനത്തിലാണെങ്കിൽ പോലും, നിങ്ങൾ സ്വയം ഒരു പ്രത്യേക വിധത്തിൽ ആയിരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വളരെ ലാഘവത്തോടെ  കൈയ്യിൽ എടുക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു സൃഷ്ടി ഇതാണ്. അവ സ്വതവേ ഒരു പ്രതിരോധവുമില്ലാതെ നിങ്ങളുടെ കൈകളിലേക്ക് വരും. അവ  നിങ്ങളെ ഒന്നും ചെയ്യില്ല. നിങ്ങളുടെ ചിന്താ പ്രക്രിയയിൽ‌ നിങ്ങൾ‌ മാറ്റം വരുത്തുകയാണെങ്കിൽ‌, അത് നിങ്ങളെ കടിക്കും. നിങ്ങൾ ധ്യാനാത്മകനാണെങ്കിൽ, അത് വന്ന് നിങ്ങളുമായി പറ്റിച്ചേര്‍ന്നിരിക്കും, ഒരു പ്രശ്നവുമുണ്ടാകില്ല . എന്നാൽ നിങ്ങൾ അസ്വസ്ഥമായ  അവസ്ഥയിലാണെങ്കിൽ, അവ  നിങ്ങളുടെ കൂടെ നില്‍ക്കില്ല. മറിച്ച് അവ  നിങ്ങളുടെ ജീവനെടുത്തേക്കാം.

ഇന്ത്യൻ പാമ്പുകളിൽ ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. ഈ ഗ്രഹത്തിലെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് അവ. മിക്ക പാമ്പുകൾക്കും ദംഷ്‌ട്രം പോലുമില്ല. വാളുപോലുള്ള തരുണാസ്ഥി അവയ്ക്കുണ്ട്, പക്ഷെ അതുകൊണ്ട് അവയ്ക്ക് നിങ്ങളെ നന്നായി ഒന്ന്  കടിക്കാൻ പോലും കഴിയില്ല. പാമ്പുകളെക്കുറിച്ചുള്ള ഭയം അസംബന്ധമാണ്. ഒരുപിടി പാമ്പുകളൊഴികെ, മറ്റുള്ളവയ്ക് നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. അവയ്ക്ക് നിങ്ങളെ ഭയമാണ്. നിങ്ങളെ കാണുന്ന നിമിഷം, അവ ഓടിയകലുന്നു. എന്നാൽ നിങ്ങൾ അവരെയും ഭയപ്പെടുന്നു. ഈ ഭയം അസംബന്ധവും അതിശയോക്തിപരവുമാണ്.

പാമ്പിന്‍റെ  പ്രതീകവും ആത്മീയതയും

മെഡിക്കൽ ഓർഗനൈസേഷനുകള്‍ പലപ്പോഴും രണ്ട് പാമ്പുകൾ ഒരു വടിയില്‍ ചുറ്റി പിരിയുന്നത്  പ്രതീകമായി ചിത്രീകരിച്ചിട്ടുണ്ട്. ഇത്  ഒരു യോഗ ചിഹ്നം കൂടിയാണ് :രണ്ട് പാമ്പുകൾ ആറ് വ്യത്യസ്ത സ്ഥലങ്ങളിൽ കൂട്ടിമുട്ടുന്നു, ഈഡയും പിംഗളയും  സുഷുമ്‌നയിലൂടെ പോകുന്നതിന്റെ പ്രതീകമാണിത്.

നിങ്ങൾ ജീവിത-വിരുദ്ധനാണെങ്കിൽ, പാമ്പ് പിശാചിന്റെ പ്രതിനിധിയാണെന്ന് നിങ്ങൾ കരുതുന്നു. നിങ്ങൾ ജീവിതത്തിനു അനുകൂലമാണെങ്കിൽ, പാമ്പ് തീർച്ചയായും ദൈവികതയുടെ പ്രതിനിധിയാണ്.

പാമ്പുകളുടെ പ്രതീകാത്മകതയും ഇന്ത്യയിലെ ആത്മീയ പ്രക്രിയയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് അങ്ങനെതന്നെയാണ്, കാരണം ആളുകൾ എവിടെയൊക്കെ  ബോധവാന്മാരായിത്തീർന്നിട്ടുണ്ടോ അവിടെയെല്ലാം  ഒരു പ്രത്യേകതരം ഊർജ്ജത്തോടും ധ്യാനത്തോടുമുള്ള പാമ്പിന്റെ സംവേദനക്ഷമത അവർ സ്വാഭാവികമായും തിരിച്ചറിഞ്ഞിട്ടുണ്ട്. പുരോഹിതന്മാരും പണ്ഡിതന്മാരുമാണ് കാലങ്ങളായി പാമ്പുകളെ കുറിച്ച് ഒരു  മോശം കാഴ്ചപ്പാട് സൃഷ്ടിച്ചു വച്ചിരിക്കുന്നത്. .

നിങ്ങൾ ക്രിസ്തുമതത്തിലേക്ക് നോക്കുകയാണെങ്കിൽപ്പോലും, അവർ സംസാരിക്കുന്നത് ആപ്പിൾ കഴിക്കാൻ ഒരു പാമ്പ് ഹവ്വയെ തെറ്റായി പ്രലോഭിപ്പിച്ചതിനെക്കുറിച്ചാണ്, മാത്രമല്ല അതിനാല്‍  വളരെയധികം കുഴപ്പങ്ങൾ സംഭവിക്കുകയും ചെയ്തു.ഇത്  നിങ്ങൾ ഏത് വശത്ത് നിന്നാണ്  നോക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അറിവിന്റെ ഫലം കഴിക്കാൻ പാമ്പ് ഹവ്വായെ പ്രേരിപ്പിച്ചു !  നിങ്ങളുടെ കുട്ടികളെ കാര്യങ്ങള്‍ ചെയ്യാന്‍  നിങ്ങൾ തീവ്രമായി ശ്രമിക്കുന്നതുപോലെ!  അതുകൊണ്ടാണ് നിങ്ങൾ അവരെ സ്കൂളിലേക്ക് അയയ്ക്കുന്നത്. അതുതന്നെയാണ് പാമ്പു ചെയ്തതും. അതിനാലാണ്  ജീവിതം സംഭവിച്ചത്. അറിവിന്റെ ഫലം കഴിക്കാൻ പാമ്പ് ഹവ്വായെ പ്രേരിപ്പിച്ചതു കൊണ്ടുമാത്രമാണ്‌, ഈ ഗ്രഹത്തിൽ ജീവൻ സംഭവിച്ചതെന്ന്‌ കഥ പറയുന്നു. അതിൽ എന്താണ് തെറ്റ്? പരസ്പരം എന്തുചെയ്യണമെന്ന് അറിയാത്ത ഈ ബുദ്ധിശൂന്യരായ  ദമ്പതികൾക്ക് പാമ്പ് ഒരു അർത്ഥം നൽകി. അവർക്ക് ഒന്നിനെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു. ഈ കഥയനുസരിച്ച്, നിങ്ങളും ഞാനും ഇന്ന് ഇവിടെയുള്ളതിനു കാരണം തന്നെ പാമ്പ് അവരില്‍ കുറച്ചു ബോധം നിക്ഷേപിച്ചതിനാലാണ്.

നിങ്ങൾ ജീവിത-വിരുദ്ധനാണെങ്കിൽ, പാമ്പ് പിശാചിന്റെ പ്രതിനിധിയാണെന്ന് നിങ്ങൾ കരുതുന്നു. നിങ്ങൾ ജീവിതത്തിനു വേണ്ടി നിലകൊള്ളുകയാ ണെങ്കില്‍, പാമ്പ് തീർച്ചയായും ദൈവികതയുടെ പ്രതിനിധിയാണ്. ഈ ഗ്രഹത്തിൽ ജീവന് കാരണമായ ഒന്നിനെ   നിങ്ങൾ  പിശാചിന്‍റെ പ്രതിനിധിയെന്നോ ദൈവത്തിന്റെ  പ്രതിനിധിയെന്നോ വിളിക്കുക? അല്പം വിവേകമുള്ള, ജീവിതത്തോട് എന്തെങ്കിലും ആവേശമുള്ള  ആരെങ്കിലും സ്വാഭാവികമായും അത് ദൈവികമായിരിക്കുമെന്നേ പറയൂ . ജീവിത പ്രക്രിയയെ ഒരു ദുഷിച്ച പ്രക്രിയയായി കാണുന്ന  ഒരാൾക്കു മാത്രമേ പാമ്പിനെ പിശാചിന്റെ പ്രതിനിധിയായി കാണാൻ കഴിയുകയുള്ളൂ .

Editor’s Note: “Mystic’s Musings” includes more of Sadhguru’s insights on snakes, spirituality and more. Read the free sample or purchase the ebook.

A version of this article was originally published in Isha Forest Flower February 2009.