സദ്ഗുരു:  ആദ്ധ്യാത്മികത ഒരു പ്രത്യേക പരിശീലനത്തെയല്ല അർത്ഥമാക്കുന്നത്. ഒരു പ്രത്യേകരീതിയിൽ ആയിരിക്കുക എന്നതാണ്. അവിടെയെത്തണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത് നിങ്ങളുടെ വീട്ടിലെ പൂന്തോട്ടം പോലെയാണ്. മണ്ണ്, സൂര്യപ്രകാശം അല്ലെങ്കിൽ ചെടിയുടെ തണ്ട് ശരിയായ രീതിയിൽ അല്ലെങ്കിൽ അവ പുഷ്പിക്കുകയില്ല, അവിടെ ചിലതു ചെയ്യാനുണ്ട്. അവയെ പരിപാലിക്കേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങളുടെ ശരീരവും, മനസ്സും, വികാരങ്ങളും ഊർജ്ജങ്ങളും പൂർണതയുടെ ഒരു പ്രത്യേക പക്വതയിലേക്ക് പരിപോഷിപ്പിക്കുകയാണെങ്കിൽ, എന്തോ നിങ്ങൾക്കുള്ളിൽ പുഷ്പിക്കുന്നു -ആദ്ധ്യാത്മികത എന്താണെന്നു പറഞ്ഞാൽ അതാണ്. നിങ്ങളുടെ യുക്തി അപൂർണ്ണമാകുമ്പോൾ അത് എല്ലാത്തിനെയും സംശയിക്കുന്നു. നിങ്ങളുടെ യുക്തി പൂർണ്ണമാകുന്നതോടെ എല്ലാം തികച്ചും വ്യത്യസ്തമായ പ്രകാശത്തിൽ കാണുന്നു.

എപ്പോഴെങ്കിലും മനുഷ്യന് തന്നേക്കാൾ ഉയർന്നതെന്തെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ, പരമ്പരാഗത രീതിയിൽ നാം അതിനെ നോക്കി കാണുന്നത്, "ഇത് ദൈവമാണ്…" തന്നേക്കാൾ ഉയർന്നതെന്താണെങ്കിലും- മൊത്തത്തിൽ ദൈവത്തെ കുറച്ചുള്ള സങ്കല്പം അതാണ്. ഇത് മനുഷ്യനായിയിരിക്കാം അല്ലെങ്കിൽ അനുഭവമായിരിക്കാം അതുമല്ലെങ്കിൽ പ്രകൃതിയുടെ എന്തെങ്കിലും പ്രതിഭാസം ആയിരിക്കാം. എന്നാൽ ഇത് ആദ്ധ്യാത്മികത ആണോ? അല്ല, ഇത് കേവലം ജീവനാണ്. കേവലം ജീവൻ എന്നു ഞാൻ പറയുമ്പോൾ ജീവനെ നിസ്സാരമായി തള്ളിപറയുകയല്ല. ഇത് ഏറ്റവും മഹത്തായ കാര്യമാണ്. ജീവൻ ഊർജ്ജിതവും ശക്തവും പരമാനന്ദവുമായ അനുഭവമാകുമ്പോൾ മാത്രമാണ്, എന്തായിരിക്കും ഇതിനെ സൃഷ്ടിച്ചത് എന്നത് അറിയാനുള്ള ആഗ്രഹം ജനിക്കുന്നത്.

നിങ്ങൾക്ക് സൃഷ്ടിയുടെ പ്രക്രിയ അല്ലെങ്കിൽ ഉറവിടം അറിയണമെങ്കിൽ സൃഷ്ടിയുടെ ഏറ്റവും അടുപ്പമുള്ള ഭാഗം നിങ്ങളുടെ ശരീരം തന്നെയാണ്. ശരിയല്ലേ? സ്രഷ്ടാവ്, ഒരു അടിമയായി നിങ്ങളുടെ ഉള്ളിൽ അകപ്പെട്ടിരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ദൈവത്തെ അറിയാതെ പോകാൻ പാടില്ല. നിങ്ങൾ സ്രഷ്ടാവിനെ വിട്ടുകളഞ്ഞിട്ടില്ലെങ്കിൽ, നിങ്ങൾക്കുള്ളിലെ സൃഷ്ടിയുടെ ഉറവിടം നിങ്ങൾക്ക് അറിയാമെങ്കിൽ, നിങ്ങൾ ആദ്ധ്യാത്മികനാണ്. .

ദൈവത്തിലുള്ള വിശ്വാസം ഒരാളെ ആദ്ധ്യാത്മികനാക്കുമോ?

ഒരു നിരീശ്വരവാദി ആദ്ധ്യാത്മികനായിരിക്കുകയില്ല. ഒരു ഈശ്വരവാദിയ്ക്ക്പോലും ആദ്ധ്യാത്മികനായിരിക്കുവാൻ കഴിയുകയില്ലെന്നു നിങ്ങൾ മനസ്സിലാക്കണം. കാരണം ഒരു നിരീശ്വരവാദിയും ഈശ്വരവാദിയും തമ്മിൽ വ്യത്യാസമില്ല. ഒരാൾ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു മറ്റൊരാൾ ദൈവമില്ലെന്ന് വിശ്വസിക്കുന്നു. രണ്ടുപേരും അവർക്കറിയാത്ത എന്തോ ഒന്നിൽ വിശ്വസിക്കുന്നു. നിങ്ങൾക്ക് അറിയാത്തത് സമ്മതിച്ചുകൊടുക്കാൻ നിങ്ങൾ വേണ്ടത്ര ആത്മാർത്ഥത കാണിക്കുന്നില്ല. അതാണ് നിങ്ങളുടെ പ്രശ്നം. അതുകൊണ്ട് ഈശ്വരവാദികളും നിരീശ്വരവാദികളും തമ്മിൽ വ്യത്യാസമില്ല. വ്യത്യസ്തമായ ഒരു പ്രവൃത്തി അവർ ഒരുപോലെ ഉയർത്തികാണിക്കുന്നു. ഒരു ആദ്ധ്യാത്മികാന്വേഷകൻ ഈശ്വരവാദിയുമല്ല നിരീശ്വരവാദിയുമല്ല. അവനൊന്നുമറിയില്ലെന്ന് അവന് മനസ്സിലാക്കുന്നു, അതുകൊണ്ട് അവൻ അന്വേഷിക്കുന്നു. .

നിങ്ങൾ എന്തെങ്കിലും ഒന്നിൽ വിശ്വസിക്കുന്ന നിമിഷം മറ്റുകാര്യങ്ങളൊന്നും നിങ്ങൾ കാണുകയില്ല. പലരും പ്രകടിപ്പിക്കുന്നത് പോലെ ഈ ഭൂമിയിലെ മുഴുവൻ സംഘർഷങ്ങളും നടക്കുന്നത് നന്മയും തിന്മയും തമ്മിൽ അല്ല. ഇതെല്ലായ്പ്പോഴും ഒരാളുടെ വിശ്വാസവും മറ്റൊരാളുടെ വിശ്വാസവും തമ്മിലുള്ളതാണ്. വിശ്വാസത്തിന്റെ ആവശ്യകത ആദ്ധ്യാത്മികതയെക്കാൾ കൂടുതൽ മാനസികമാണ്. നിങ്ങൾക്ക് എന്തെങ്കിലുമൊന്നിൽ പറ്റിച്ചേർന്നിരിക്കണം, നിങ്ങൾക്ക് സുരക്ഷിതത്വം അനുഭവിക്കണം, ഏല്ലാമറിയാമെന്ന തോന്നലുണ്ടായിരിക്കണം. അപൂർണ്ണമായ മനസ്സിൽ നിന്നും വരുന്നത് അതാണ്. ഈ അസ്തിത്വത്തെക്കുറിച്ചെന്തെങ്കിലും അറിയില്ലെങ്കിൽ അതുകൊണ്ടെന്താണ് പ്രശ്നം? സത്യം പറഞ്ഞാൽ നിങ്ങൾക്കൊന്നും അറിയില്ല. ഇത് ആനന്ദമാണ് ! എങ്ങനെയാണ് നിങ്ങൾതന്നെ നിങ്ങൾക്കുള്ളിൽ ഹൃദ്യവും ഉല്ലാസഭരിതവും ആയിത്തീരുകയെന്ന് കാണുക, അത് നിങ്ങളുടെ കൈവശം തന്നെയുണ്ട്. .

ഒരു ആദ്ധ്യാത്മിക അനുഭവം എന്നാൽ എന്താണ്?

പലരും കടലിൽ അല്ലെങ്കിൽ പർവ്വതത്തിൽ പോയി ആനന്ദകരമായ അനുഭവത്തെ അന്വേഷിക്കുന്നു, ലോകം എങ്ങനെയാണോ നിങ്ങൾക്ക് അങ്ങനെ തന്നെ ആസ്വദിക്കാൻ കഴിയണം, എന്നാൽ കാര്യമറിയണം, കടലിലെ മത്സ്യം അല്ലെങ്കിൽ പർവ്വതം ഇതൊരു ആദ്ധ്യാത്മിക അനുഭവമായി കരുതുന്നില്ല കാരണം അവ സദാസമയവും അവിടെ തന്നെയുണ്ട്. അവയെ പട്ടണത്തിലേക്ക് കൊണ്ടുവന്നാൽ അതൊരു ആദ്ധ്യാത്മിക അനുഭവമായി ചിന്തിച്ചേക്കാം. ആ അനുഭവം നിങ്ങൾക്കുള്ളിലെ അതിരുകളെ ഭേദിക്കുന്നതാണ് - നിങ്ങൾക്കുള്ളിൽ എന്തോ തകർന്നു. നിങ്ങൾ ചിപ്പിക്കുള്ളിൽ ആയിരുന്നു. അത് തകർന്ന് കൂടുതൽ വലിയ ചിപ്പിയായി. ഞാനെന്താണ് പറയുന്നതെന്നുവച്ചാൽ നിങ്ങൾ വലിയ ചിപ്പിക്കുള്ളിൽ അകപ്പെട്ടാലും, മുമ്പത്തെ പോലെത്തന്നെ ഇത് അനുഭവപ്പെടുന്നു..

അതുകൊണ്ട് നിങ്ങൾ അപരിമിതനാകുവാനാഗ്രഹിക്കുകയും , അതിനായി ഭൗതികതയിലൂടെ ശ്രമിക്കുകയും ചെയ്യുമ്പോൾ, യാഥാർത്ഥ്യത്തിൽ നിങ്ങൾ തവണകളായി അനന്തതയിലേക്ക് അടുക്കുവാനാണ് ശ്രമിക്കുന്നത്. ഒരു ദിവസം നിങ്ങൾക്ക് 1, 2, 3, 4, 5 എന്ന് അനന്തതയിലേക്ക് എണ്ണാമോ? നിങ്ങൾ അവസാനമില്ലാതെ എണ്ണിക്കൊണ്ടിരിക്കും. അതല്ല വഴി. ഭൗതികതയിലൂടെ ഒരിക്കലും അനന്തതയിൽ എത്താൻ പറ്റുകയില്ല. ഓരോ മനുഷ്യനും അതിരുകൾ ഭേദിക്കാൻ നോക്കുന്നു. അവന് ആവശ്യമുള്ളത് കൊടുത്താൽ, മൂന്ന് ദിവസത്തേക്ക് അവൻ തൃപ്തനാണ്. നാലാമത്തെ ദിവസം അവൻ മറ്റെന്തെങ്കിലും നോക്കുന്നുണ്ടായിരിക്കും. ആരെങ്കിലും ഇത് അഹങ്കാരമായി നോക്കികാണും, എന്നാൽ തെറ്റായ ദിശയിലുള്ള ജീവിതമാണെന്ന് ഞാൻ പറയുന്നു. അതിരുകളില്ലാത്ത പ്രകൃതത്തെ അറിയണമെങ്കിൽ, നിങ്ങൾക്ക്‌ അനുഭവമുണ്ടായിരിക്കണം, ഭൗതികയ്ക്കപ്പുറം എന്തെങ്കിലും നിങ്ങൾക്ക് അനുഭവത്തിൽ ഉണ്ടാകണം. സമുദ്രത്തിലേക്ക് ചാടുമ്പോൾ ഒരു പക്ഷെ നിങ്ങളത് സ്പർശിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ , ഒരു പർവ്വതം കാണുമ്പോൾ, ഒരു പാട്ടു പാടുമ്പോൾ, ഡാൻസ് ചെയ്യുമ്പോൾ, നിങ്ങളുടെ കണ്ണുകൾ അടയ്ക്കുമ്പോൾ, അങ്ങനെ പല രീതികളിലും ഒരു വ്യക്തിക്ക് അത് സംഭവിക്കാം. നിങ്ങൾ അത് സ്പർശിച്ചു, എന്നാൽ ഇപ്പോൾ സുസ്ഥിരതയെകുറിച്ചുള്ള ചോദ്യമാണ്.

ഒരു ലളിതമായ പരിശീലനം

ഒരു കാര്യം ഇതാണ്, ഞങ്ങൾക്ക് ലളിതമായ ഒരു കാര്യം, ഒന്ന് നിങ്ങൾക്കായി തരുവാൻ കഴിയും. . പ്രതിബദ്ധത ഇല്ലാത്ത ചുറ്റുപ്പാടുകളിൽ സോപാധികമായ ഒരു സാങ്കേതികവിദ്യയും നിങ്ങളെ പഠിപ്പിക്കാൻ കഴിയില്ല. നിങ്ങൾ സ്വയം കുറച്ചു സമയം അനുവദിക്കുകയാണെങ്കിൽ അതു വളരെ ഉറപ്പുള്ളതും വ്യക്തവുമായിരിക്കും, ഞങ്ങൾ നിങ്ങൾക്ക് ലളിതമായ ഒരുപരിശീലനം തരാം, ദിവസവും 21 മിനിറ്റ് നിക്ഷേപിക്കുകയാണെങ്കിൽ (ഇന്നർ എഞ്ചിനീയറിംഗ് ), നിങ്ങൾക്കുള്ളിൽ അഭൂതപൂർവ്വമായ ആത്മീയനുഭവത്തോടെ ഒരു ദിവസം തുടങ്ങാൻ കഴിയും. നിങ്ങളുടെ ദിവസം മുഴുവൻ സമാധാനപരവും ആനന്ദകരവുമാക്കി മാറ്റുന്ന ഒരു സുശക്തമായ അനുഭവം .

അതല്ലാതെ, അത് സുസ്ഥിരമാക്കുവാനായി ഒരു എളിയ കാര്യം ഓരോരുത്തരും ചെയ്യേണ്ടതുണ്ട്, നിങ്ങൾ വിവേചനമില്ലാതെ ഇടപെടണം. നിങ്ങൾ ഒരു മനുഷ്യനെയോ മരത്തെയോ അല്ലെങ്കിൽ മേഘത്തെയോ നോക്കുമ്പോൾ, നിങ്ങൾ ഒരുപോലെയാണ് ഇടപെടുന്നത്. നിങ്ങൾ നിങ്ങളുടെ ശരീരവുമായും ശ്വാസവുമായും ഒരുപോലെയാണ് ഇടപെടുന്നത്. മികച്ചത് ഏതാണെന്ന തരംതിരിവില്ലെങ്കിൽ, ജീവിതത്തിന്റെ എല്ലാവശങ്ങളുമായും നിങ്ങൾ ഒരുപോലെ ഇടപഴകുകയാണെങ്കിൽ, നിങ്ങൾ നിരന്തരം ആദ്ധ്യാത്മികനായിരിക്കും. ആദ്ധ്യാത്മികത എന്താണെന്ന് ആരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല.

Editor’s Note: Sadhguru offers Isha Kriya, a free, online guided meditation that helps bring health and wellbeing. Daily practice of this simple yet effective 12-minute process can transform one’s life.

Try Isha Kriya