ധ്യാനത്തിൽ നിന്നും മഹാമുദ്രയിലേക്ക്

സദ്ഗുരു : ധ്യാനം എന്ന വാക്ക് മറ്റുപല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. എന്നാൽ സാധാരണയായി, നിങ്ങൾ ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ ആളുകൾ നിങ്ങൾ ധ്യാനാവസ്ഥയിൽ ആണെന്ന് പറയും. നിങ്ങൾ തുടർച്ചയായി ഒരു കാര്യം മാത്രം ചിന്തിച്ചുകൊണ്ടിരുന്നാലും ആളുകള്‍ നിങ്ങൾ ധ്യാനാവസ്ഥയിൽ ആണെന്ന് പറയും. നിങ്ങൾ ശബ്ദമോ മന്ത്രമോ മറ്റെന്തുതന്നെയായാലും ഇടവിടാതെ ഉച്ചരിച്ചാൽ ആ അവസ്ഥയെ ധ്യാനം എന്ന് വിളിക്കുന്നു. അല്ലെങ്കിൽ നിങ്ങളെ ചുറ്റിപ്പറ്റി സംഭവിക്കുന്ന ഏതെങ്കിലും കാര്യത്തെപ്പറ്റിയോ ശരീരഘടനയ്ക്കുള്ളിൽ എന്തെങ്കിലും സംഭവിക്കുന്നതിനെപ്പറ്റിയോ മാനസികമായി എപ്പോഴും ജാഗരൂഗരായിരിക്കുകയാണെങ്കിൽ നിങ്ങൾ ധ്യാനാവസ്ഥയിൽ ആണെന്ന് പറയാം. ശാംഭവി ഈ വിഭാഗത്തിലൊന്നും ഉൾപ്പെടുന്നില്ല. അതുകൊണ്ടാണ് ശാംഭവിയെ മഹാമുദ്ര അല്ലെങ്കിൽ ക്രിയ എന്ന് വിശേഷിപ്പിക്കുന്നത് . മുദ്ര എന്നാൽ എന്താണ് ? അക്ഷരാർത്ഥത്തിൽ മുദ്ര എന്ന വാക്കിനർത്ഥം ബന്ധിപ്പിക്കുക എന്നാകുന്നു. ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം മനുഷ്യരാശി എന്നത്തേക്കാളുമേറേ ജീവോർജ്ജം പാഴാക്കുന്നു എന്നതാണ്. എന്തുകൊണ്ടെന്നാൽ നമ്മുടെ സംവേദനവ്യവസ്ഥ കഴിഞ്ഞ തലമുറയേക്കാളും ഉത്തേജിക്കപ്പെട്ടതാകുന്നു.ഉദാഹരണത്തിനു തെളിഞ്ഞ പ്രകാശത്തിൽ നമ്മൾക്ക് ഒരു രാത്രി മുഴുവൻ ഇരിക്കാൻ സാധിക്കുന്നു. മുമ്പൊന്നും നിങ്ങളുടെ കണ്ണുകൾ ഇതിനു സജ്ജമായിരുന്നില്ല. പന്ത്രണ്ട് മണിക്കൂർ വെളിച്ചവും പന്ത്രണ്ട് മണിക്കൂർ ഇരുട്ടും അല്ലെങ്കിൽ കുറഞ്ഞ പ്രകാശത്തിൽ പ്രവർത്തിക്കുന്നവ ആയിരുന്നു നമ്മുടെ കണ്ണുകൾ. ഇപ്പോൾ നമ്മുടെ കാഴ്ചവ്യവസ്ഥ ഭ്രാന്തമായി ഉത്തേജിപ്പിക്കപ്പെട്ടിരിക്കുന്നു. 

ശരീരഘടനയിലെ അമിത ജോലിഭാരം

ഇന്ദ്രിയങ്ങളുടെ അമിതമായ ഉത്തേജനം മുൻകാലങ്ങളിൽ ഏതെങ്കിലും ഒരു ശബ്ദം നിങ്ങൾ ശ്രവിക്കുകയാണെങ്കിൽ അതു ഒരു സിംഹം ഗർജ്ജിക്കുന്ന ശബ്ദം, ആന ചിന്നം വിളിക്കുന്ന ശബ്ദം അല്ലെങ്കിൽ മറ്റെന്തെങ്കിലും കൗതുകമുണർത്തുന്ന ശബ്ദം അതുമല്ലെങ്കിൽ നിശബ്ദത. എന്നാൽ ഇക്കാലത്ത്‌ ശബ്‍ദങ്ങൾ എല്ലായ്പ്പോഴും തുടരെ തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കാതുകൾ ഈ ശബ്ദപ്രവാഹത്തിൽ വളരെയധികം മുഴുകിയിരിക്കുന്നു. പണ്ടുകാലങ്ങളിൽ നിങ്ങൾക്ക് വർണാഭമായ കാഴ്ചയ്ക്കായ് സൂര്യാസ്തമയം കാത്തിരിക്കേണ്ടി വന്നിരുന്നു. കുടുംബാംഗങ്ങളെയും കൂട്ടി വന്നു കാണുമ്പോഴേക്കും അത് കഴിഞ്ഞിരിക്കും. എന്നാൽ ഇന്ന് ടീവി ഒന്നു പ്രവർത്തിപ്പിച്ചാൽ നാനാവർണ്ണങ്ങളുടെ ദ്ര്യുതഗതിയിലുള്ള തുടർച്ചയായ ചലനം നിങ്ങളെ സദാസമയവും വിസ്മയിപ്പിക്കുന്നു. 

അതുകൊണ്ട് മുമ്പൊരിക്കലുമല്ലാത്തരീതിയിൽ അധികമായ അളവിൽ നിങ്ങൾ ഇന്ദ്രിയങ്ങളെ വിനിയോഗിക്കുന്നു. ഇത്രയും അളവിൽ നിങ്ങളിൽ ഇന്ദ്രിയങ്ങൾ ഉണർന്നു പ്രവർത്തിക്കുമ്പോൾ, നിങ്ങൾ ഒരിടത്തു ഇരുന്ന് “ഓം,രാമ, “ അല്ലെങ്കിൽ നിങ്ങൾ ചിന്തിക്കുന്ന എന്താണെങ്കിലും, പറഞ്ഞു കൊണ്ടിരുന്നാൽ അതും അവസാനമില്ലാത്ത തുടർന്നുപോകും. ഉള്ളിൽ ശക്തമായ ഒരു ആന്തരിക പ്രക്രിയ സൃഷ്ടിക്കാത്തിടത്തോളം കാലം, ഇന്നത്തെ ലോകത്ത്, കൂടുതൽ പേർക്കും പകൽസ്വപ്നമില്ലാതെ കണ്ണുകൾ അടച്ചു ഇരിക്കാൻ കഴിയില്ല.

ശാംഭവി മഹാമുദ്രയുടെ പ്രാധാന്യം

ഇതൊരു സീൽ ആണ്. അതുകൊണ്ടാണ് ഇതിനെ മഹാമുദ്ര എന്നു വിളിക്കുന്നത്‌. ഒരിക്കൽ നിങ്ങൾ അത് മുദ്ര വെച്ച് ബന്ധിപ്പിച്ചുകഴിഞ്ഞാൽ നിങ്ങളിലെ ഊർജ്ജങ്ങൾ സാധാരണത്തേതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ദിശയിലേക്ക് സ്വയം തിരിഞ്ഞു പോകുന്നു. ഇപ്പോൾ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങും. ശാംഭവി മഹാമുദ്രയെ പോലെ, ചെയ്യാൻ തുടങ്ങുന്ന അന്ന് മുതൽ തന്നെ ആളുകളെ വിസ്മയിപ്പിക്കുന്ന പരിശീലനങ്ങൾ കുറവാണ്. അതിന്റെ കാരണം ഇത്രയേ ഉള്ളൂ, നിങ്ങൾ ശരിയായ രീതിയിൽ ശാംഭവി ചെയ്യുകയാണെങ്കിൽ നിങ്ങളിലെ ഊർജ്ജം സാധാരണയായി . സഞ്ചരിക്കാത്ത ദിശയിലേക്ക് സഞ്ചരിക്കുന്നു. അല്ലെങ്കിൽ ഇന്ദ്രിയങ്ങളുടെ വിവിധ പ്രതികരണങ്ങളിലൂടെ നിങ്ങളിലെ ഊർജ്ജം നഷ്ടപ്പെടുന്നു. ഏതെങ്കിലും ഒരു വസ്തുവിൽ നോക്കികൊണ്ടിരുന്നാൽ കുറച്ചുസമയത്തിനു ശേഷം നിങ്ങൾ ക്ഷീണിതനാകുന്നതുപോലെയാണ്- നിങ്ങളുടെ കണ്ണുകൾ മാത്രമല്ല നിങ്ങൾ ക്ഷീണിതനാകുന്നു.

 എന്തുകൊണ്ടെന്നാൽ നിങ്ങൾ സദാസമയവും എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നു. നിങ്ങളിലെ ഊർജ്ജം നഷ്ടപ്പെടുന്നു. ഒരു പ്രകാശകിരണം നിങ്ങളിലേക്ക് വന്നാൽ നിങ്ങൾ അതിനെ നോക്കികാണുമ്പോൾ ഊർജ്ജം പാഴാക്കപ്പെടുന്നു. ഒരു ശബ്ദം നിങ്ങളിലേക്ക് വരുമ്പോൾ, നിങ്ങൾ അതു ശ്രവിക്കുന്നു, അവിടെ ഊർജ്ജം നഷ്ടപ്പെടുന്നു. നമ്മൾ ആർജ്ജിക്കുന്ന വിധത്തിൽ നമ്മിലെ ഊർജ്ജത്തെ തിരിച്ചുവിടണം. ശരിയായ അളവിലുള്ള ഊർജ്ജത്തെ സ്വീകരിക്കാനെങ്കിൽ ഇരുപത്തിയൊന്നു മിനിട്ട് മാനസികമായും വൈകാരികമായും തയ്യാറെടുക്കാൻ സമയം ചെലവഴിക്കാം

 

ശക്തിമായ സ്വാധീനത്തിനുള്ള ശാസ്ത്രീയ തെളിവ്

 ശാംഭവിയിൽ ഒരുപാടു ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഇന്ന്, നിങ്ങൾക്കുള്ളിൽ കാര്യങ്ങൾ സംഭവിക്കുന്നത് കൊണ്ട് മാത്രമായില്ല, ഇത് ഗവേഷണശാലയിൽ തെളിയിക്കപ്പെടണം. ശാംഭവി പരിശീലിക്കുന്നവരിൽ കോർട്ടിസോൾ ഹോർമോൺ ഉണർന്നു പ്രവർത്തിക്കുന്നത് വളരെകൂടുതൽ ആണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബി എൻ ഡി എഫ് - മസ്തിഷ്കത്തിൽ നിന്നുമുള്ള ന്യൂറോട്രോഫിക് ഘടകത്തിന്റെ അളവും വർധിക്കുന്നു. 

കോർട്ടിസോൾ ഹോർമോണിന്റെ ഉണർന്നുള്ള പ്രവർത്തനം വ്യത്യസ്ത തലത്തിലുള്ള ഉണർവിനെയാണ് കാണിക്കുന്നത്. . ബോധോദയവും ഒരു തരം ഉണർവാണ്. ഉണർച്ച എന്തുകൊണ്ട്? മുമ്പേ നിങ്ങൾ ബോധത്തിൽ അല്ലായിരുന്നോ? അല്ല, നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നിങ്ങൾ തുല്യ അളവിലുള്ള ഉണർച്ചയിലായിരുന്നില്ല. കുറഞ്ഞത് തൊണ്ണൂറു ദിവസമെങ്കിലും ശാംഭവി പരിശീലിക്കുകയാണെങ്കിൽ, രാവിലെ എഴുന്നേറ്റത്തിന് ശേഷമുള്ള മുപ്പത് മിനിറ്റിൽ, സാധാരണ മനുഷ്യരെക്കാൾ പല തവണ കോർട്ടിസോൾ ഹോർമോൺ ഉണർന്നു പ്രവർത്തിക്കുന്നത് കൂടുതലായിരിക്കും.

ആരോഗ്യം, യുവത്വം, സമ ാധാനം കോശനശീകരണത്തിന്റെ സൂചികകളും മെച്ചപ്പെടുന്നു. തൊണ്ണൂറു ദിവസത്തെ ശാംഭവി പരിശീലനത്തിനുശേഷം കോശതലത്തിൽ നിങ്ങൾ മുമ്പത്തേതിൽ നിന്നും 6.4 വർഷം പ്രായം കുറഞ്ഞതായി നിങ്ങളുടെ ഡി എൻ എ പരിശോധന കാണിക്കും. ഇതെല്ലാം ഉത്തരവാദിത്തമുള്ള ഗവേഷകരാൽ ശരിയായ രീതിയിൽ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. മേല്‍പറഞ്ഞവകൂടാതെ ഏറ്റവും മനോഹരമായ കാര്യം മസ്തിഷ്‌കം എപ്പോഴും പ്രവർത്തനനിരതമായിരിക്കുമ്പോഴും സമാധാനത്തിന്റെ അളവ് അനേകമടങ്ങായി ഇരട്ടിക്കുന്നു. ഇതാണ്ശാംഭവിയുടെ അതുല്യമായ ഒരു തലം .

 അമേരിക്കയിൽ നടന്ന പഠനങ്ങൾ യോഗയുടെ ഇതര തലങ്ങളെക്കാൾ കൂടുതലായി ബുദ്ധിസ്റ്റ് ധ്യാനങ്ങളെകുറിച്ചാണ്. ബുദ്ധിസ്റ്റു ധ്യാനത്തെപ്പറ്റിപറഞ്ഞാൽ ആളുകൾ സമാധാനമുള്ളവരും സന്തോഷമുള്ളവരും ആയിരിക്കും:അതേസമയം മസ്തിഷ്കപ്രവർത്തനം മന്ദഗതിയിൽ ആയിരിക്കും. എന്നാൽ ശാംഭവിയെക്കുറിച്ച് പറയുകയാണെങ്കിൽ ആളുകൾ വളരെ സമാധാനമുള്ളവരും സന്തോഷമുള്ളവരും അതേസമയം അവരിലെ മസ്തിഷ്കപ്രവർത്തനം വേഗത്തിലുമായിരിക്കും.

പ്രശ്നങ്ങളൊന്നുമില്ലാതെ സമാധാനവും സാധ്യതയും നിങ്ങൾക്ക് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തലച്ചോറ്‌ ഉണ്ടായിരിക്കണം. സാധാരണയായി ആത്മീയതയെ നിങ്ങൾ വീക്ഷിക്കുന്നത് ആളുകൾ ഇരുന്ന് “രാമ, രാമ” അല്ലെങ്കിൽ മറ്റേതെങ്കിലും മന്ത്രം ജപിക്കുന്നു. ഡിംഗ് ഡോങ് ഡിംഗ് ആവർത്തിച്ചുകൊണ്ടിരുന്നാലും നിങ്ങൾ ശാന്തനാകും. ഇതൊരു താരാട്ടുപാട്ട് പോലെയാകുന്നു. ആരും നിങ്ങളുടെയടുത്തു പാടുന്നില്ലെങ്കിൽ നിങ്ങൾ സ്വയം പാടുക. ഇത് നിങ്ങളെ സഹായിക്കും. പലരും ഇങ്ങനെയുള്ള വിദ്യകൾ ഉപയോഗിക്കാറുണ്ട്. എന്തെങ്കിലും തുടർച്ചയായി ഉച്ചരിച്ചു കൊണ്ടിരിക്കുക. അതൊരു പവിത്ര മന്ത്രമായാലും ശരി എന്തെങ്കിലും അസംബന്ധവാക്കായാലും ശരി, നിങ്ങൾ അതാവർത്തിച്ചു കൊണ്ടിരുന്നാൽ നിങ്ങൾക്കൊരു തരം മന്ദത കൈവരും. ഈ മന്ദത സമാധാനമായി തെറ്റിദ്ധരിപ്പിക്കപ്പെടും.

നിങ്ങളുടെ ഇപ്പോഴത്തെ ഒരേയൊരു പ്രശ്നം മസ്തിഷ്ക പ്രവർത്തനമാണ്. മസ്തിഷ്ക പ്രവർത്തനം എടുത്തു കളഞ്ഞാൽ നിങ്ങൾക്ക് സമാധാനവും അത്ഭുതവും ആയിരിക്കും, പക്ഷെ സാധ്യതകൾ അസ്തമിച്ചിരിക്കും. പ്രധാനമായി മനുഷ്യന്റെ പ്രശ്നം ഇതാണ് : അവർ അവരുടെ സാധ്യതകളെ ഒരു പ്രശ്നമായി കാണുന്നു. നിങ്ങൾ സാധ്യതയെ എടുത്തുകളയുകയാണെങ്കിൽ, പകുതി മസ്തിഷ്‌കം എടുത്തുകളയുകയാണെങ്കിൽ , തീർച്ചയായും നിങ്ങളുടെ പ്രശ്നം അവിടെ തീരും. സാധ്യതയെ ഉയർത്തുകയും പ്രശ്നങ്ങളൊന്നുമില്ലാതെ നിലകൊള്ളുകയും ചെയ്യുക - ഇതാണ് ശാംഭവി മഹാമുദ്രയെ മഹത്തരമാക്കുന്നത്. 

 

 
Editor’s Note:  ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.  സന്ദർശിക്കൂ.