ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ സദ്ഗുരു ഇന്ത്യ ഒട്ടാകെയുള്ള കോളേജുകളിലും, സർവകലാശാലകളിലും ഉള്ള യുവജനങ്ങളുമായി സംവദിക്കും. യുവജനങ്ങൾക്ക്‌ വിശദീകരണം ആവശ്യമായ ഏതു വിഷയത്തെക്കുറിച്ചും അദ്ദേഹത്തോട് ആ സമയത്ത് ചോദിക്കാം; അതിന് യാതൊരു നിയന്ത്രണവുമില്ല. "യൂത്ത് ആൻഡ് ട്രൂത്ത്" എന്ന ഈ പരിപാടിയുടെ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് സദ്ഗുരു ഇവിടെ ഉത്തരം നൽകുന്നത്. അതോടൊപ്പം ഇന്നത്തെ യുവതലമുറ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും, തങ്ങളുടെ കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ലഭിക്കാവുന്ന നേട്ടത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

ചോദ്യം: ഒരു രാഷ്ട്രത്തിന്‍റെ പ്രധാനപ്പെട്ട ചാലകശക്തി അവിടത്തെ യുവ ജനങ്ങളാണ്. എന്നാൽ അവർക്കു പിന്തുടരുവാൻ പറ്റുന്ന ഒരു മാതൃക ഇന്നില്ല. യുവജനങ്ങൾ ക്ഷുഭിതരാണ്, നിരാശരാണ്, കൂടാതെ തൊഴിൽ രഹിതരുമാണ്. ഈ യുവജനങ്ങൾക്ക് എന്ത് ഉപദേശമാണ് അങ്ങേയ്ക്കു നൽകാനുള്ളത്?

സദ്ഗുരു: യുവജനങ്ങൾ എന്നാൽ വളർന്നു വരുന്ന മാനവരാശിയാണ്. മുതിർന്ന തലമുറയിലുള്ളവരെ പോലെ അവർ മിഥ്യാഭിമാനമുള്ളവരല്ല. അതു കൊണ്ട് ലോകത്തിൽ ഒരു പുതിയ വ്യവസ്ഥിതി സൃഷ്ടിക്കുവാൻ അവർക്കു ഇനിയും സാധിക്കും. എന്നാൽ മുതിർന്ന തലമുറ യാതൊരു മാറ്റത്തിനും തയ്യാറാകാത്തിടത്തോളം കാലം യുവജങ്ങൾ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കണമെന്നു പറയുന്നത് പൊള്ളയായ ഒരു സ്വപ്നം മാത്രമാണ്.

നിങ്ങൾക്ക് എത്ര തന്നെ വയസ്സായാലും ശരി, യൗവന സമാനമായ ചുറുചുറുക്കോടെ പ്രവർത്തിച്ച് ഒരു വ്യത്യാസം ഉണ്ടാക്കാൻ നമുക്ക് സാധിക്കുമെന്ന് കാണിച്ചു കൊടുക്കണം.

സാധാരണയായി യുവജനങ്ങൾ ഊർജ്ജസ്വലരായിരിക്കും; എന്നാൽ അതെ സമയം അവർ മാറ്റങ്ങൾ ഇഷ്ടപെടുന്നവരുമായിരിക്കും. അതിനാൽ ഇന്നത്തെ മുതിർന്ന തലമുറ, ഈ ലോകത്തിൽ കൂടുതൽ ചുമതലാ ബോധത്തോടെ ജീവിക്കുവാൻ തയ്യാറായില്ലെങ്കിൽ, യുവജനങ്ങൾ അതിലും മോശമായ ജീവിതം നയിക്കും. അതിനാൽ ഏറ്റവും അത്യാവശ്യമായത് ഇതാണ്: നിങ്ങൾക്ക് എത്ര തന്നെ വയസ്സായാലും ശരി, യൗവന സമാനമായ ചുറുചുറുക്കോടെ പ്രവർത്തിച്ച് ഒരു വ്യത്യാസം ഉണ്ടാക്കാൻ നമുക്ക് സാധിക്കുമെന്ന് കാണിച്ചു കൊടുക്കണം.

സാധ്യതകളുടെ പടിവാതിലിൽ

ഇന്ത്യയിലെ അമ്പതു ശതമാനത്തിലധികം ആളുകൾ യുവജനങ്ങളാണ്. ആരോഗ്യമില്ലാത്ത, ദിശാബോധമില്ലാത്ത, യാതൊരു പരിശീലനവും ലഭിക്കാത്ത 50 കോടി യുവജനങ്ങൾ ഒരു അത്യാഹിതത്തിനുള്ള വകയാണ്. എന്നാൽ ഈ 50 കോടി യുവജനങ്ങൾ ആരോഗ്യമുള്ളവരും, പരിശീലനം ലഭിച്ചവരും, ലക്ഷ്യ ബോധമുള്ളവരും ആണെങ്കിൽ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കാനുള്ള സാധ്യതയാണ് നൽകുന്നത്.

രാജ്യം ഏതു ദിശയിൽ പോകുന്നു എന്നത് ഈ യുവ ജനങ്ങൾ എത്ര മാത്രം ആരോഗ്യവാന്മാരാണ്, ലക്ഷ്യബോധമുള്ളവരാണ്, പരിശീലനം ലഭിച്ചവരാണ്, കഴിവുള്ളവരാണ് എന്നിവയെ ആശ്രയിച്ചിരിക്കും.

ഇന്നിപ്പോൾ ഈ രാജ്യം സാധ്യതകളുടെ പടിവാതിലിലാണ്. കഴിഞ്ഞ കുറെ തലമുറകളായിട്ട് നമ്മൾ ഒരേ സ്ഥിതിയിലാണ് ജീവിച്ചിരുന്നത്. ഇന്ന്, ആദ്യമായി, നമുക്ക് ഒരു വലിയ ജനസമൂഹത്തെ ഒരു ജീവിത നിലവാരത്തിൽ നിന്നും മറ്റൊന്നിലേക്കു ഉയർത്താന്‍ സാധിക്കും.

നാം ഈ സാധ്യത പൂർണമായി ഉപയോഗിക്കുമോ എന്നത് നാം നമ്മുടെ യുവജനങ്ങളെ എങ്ങനെ തയ്യാറാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. രാജ്യം ഏതു ദിശയിൽ പോകുന്നു എന്നത് ഈ യുവ ജനങ്ങൾ എത്ര മാത്രം ആരോഗ്യവാന്മാരാണ്, ലക്ഷ്യബോധമുള്ളവരാണ്, പരിശീലനം ലഭിച്ചവരാണ്, കഴിവുള്ളവരാണ് എന്നിവയെ ആശ്രയിച്ചിരിക്കും.

"യൂത്ത് ആൻഡ് ട്രൂത്" ആരംഭിക്കുന്നു

യുവജനങ്ങൾ ഒന്നുകില്‍ നാശം സൃഷ്ടിക്കാനുള്ള കഴിവുണ്ട്, അല്ലെങ്കില്‍ തങ്ങളുടെ ഊർജ്ജം ശരിയായ ദിശയിൽ, സൃഷ്ടിപരമായ രീതിയിൽ ഉപയോഗിക്കുവാനുള്ള സ്ഥിരത ലഭിക്കുകയാണെങ്കിൽ അത്ഭുതാവഹമായ നേട്ടങ്ങൾ ഉണ്ടാക്കുവാനും അവർക്കു കഴിയും. ഇന്നത്തെ ലോകത്തിലെ യുവജനങ്ങൾക്ക്‌ അത്യാവശ്യമായി വേണ്ടത് ധ്യാനാത്മകമാകുവാനുള്ള കഴിവാണ്. യുവജനങ്ങൾ ഏതു കാര്യത്തിൽ വ്യാപൃതരായിരുന്നാലും - പഠനത്തിലോ, പ്രായോഗിക പരിശീലനം നേടുന്നതിലോ, അതുമല്ലെങ്കിൽ തനിക്കു താല്പര്യമുള്ള കാര്യം ചെയ്യുകയാണെങ്കിലോ - അവർക്കു കുറച്ചു കൂടി സ്ഥിരതയുണ്ടെങ്കിൽ അവരുടെ ഊർജം, നാം യൗവനം എന്ന് വിളിക്കുന്ന ആ ഊർജ്ജം, അവരുടെയും മറ്റുള്ളവരുടെയും നന്മക്കായി ഉപയോഗിക്കുവാൻ സാധിക്കും.

ഇന്നത്തെ ലോകത്തിലെ യുവജനങ്ങൾക്ക്‌ അത്യാവശ്യമായി വേണ്ടത് ധ്യാനാത്മകമാകുവാനുള്ള കഴിവാണ്.

ഇത് നടപ്പാക്കുന്നതിനായി ഞാൻ "യൂത്ത് ആൻഡ് ട്രൂത്" ആരംഭിക്കുകയാണ്. ഇത് നമ്മുടെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നതിനും, ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള ദേശവ്യാപകമായ ഒരു പരിപാടിയാണ്. സെപ്റ്റംബര്‍ മൂന്നിന് തുടങ്ങുന്ന ഈ പരിപാടിയിൽ ഞാൻ പല സംസ്ഥാനങ്ങളിലുള്ള സർവകലാശാലകളിലും മറ്റു സ്ഥാപനങ്ങളിലും ഉള്ള യുവജനങ്ങളെ കാണുകയും അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരം നൽകുകയും ചെയ്യും. അവരുടെ സൗഖ്യത്തിനായുള്ള ലളിതമായ കാര്യങ്ങൾ അവർക്കു അതു വഴി ലഭിക്കും.

ഗോസിപ്പുകള്‍ പ്രപഞ്ചികമാകുന്നു

ഇത് ഗോസ്സിപ്പിന്‍റെ അരങ്ങാകും! പണ്ടു കാലം മുതൽ തന്നെ സത്യം അറിയേണ്ടപ്പോഴെല്ലാം ആളുകൾ ഉഹാപോഹങ്ങളെയാണ് ആശ്രയിച്ചിരുന്നത് - ഔദ്യോഗിക വിവരങ്ങളെയല്ല. വർത്തമാന പത്രത്തിൽ വരുന്നത് നമ്മൾ വിശ്വസിക്കുകയില്ല, പലരോടും അതിനെ പറ്റി അന്വേഷിക്കും. ആരെങ്കിലും എന്തെങ്കിലും പറയും, അതു സത്യമാകും. അതായത് വിടുവാക്കുകളാണ് എപ്പോഴും സത്യത്തെ അറിയിച്ചിരുന്നത്; ദൈവീകവചനങ്ങളല്ല. ഈ ഊഹാപോഹങ്ങൾ അതിശയോക്തി ചേർത്ത് വലുതാക്കും. എന്നാൽ എങ്ങനെ ശ്രദ്ധിച്ചു കേട്ട്, ഊഹാപോഹങ്ങൾ അരിച്ചെടുത്തു സത്യം കണ്ടുപിടിക്കുവാൻ സാധിക്കുമെന്ന് ആളുകള്‍ പഠിച്ചു.

സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ഇത്തരം ഗോസിപ്പുകള്‍ ലോകവ്യാപകമായി. ഇനി ഇവ പ്രാദേശിക ഗോസിപ്പല്ല. അതിനാലാണ് ഞാൻ വിചാരിച്ചത് അതിനെ അടുത്ത തലത്തിലേക്ക് ഉയർത്താം എന്ന്. ആധ്യാത്മിക കാര്യങ്ങൾ സംസാരിക്കുന്നവരോട് ഗോസ്സിപ്പ് പങ്കു വെച്ചാൽ അവ പ്രാപഞ്ചികമാകും - പ്രപഞ്ചത്തിലാകെ വ്യാപിക്കും.

ജനങ്ങൾ എന്നോട് പറയുന്നുണ്ട്: "ഞാൻ ഇരുപത്തഞ്ചു വയസ്സിൽ അങ്ങയെ കണ്ടിരുന്നെങ്കിൽ എനിക്ക് പലതും ചെയ്യുവാൻ സാധിക്കുമായിരുന്നു, സദ്ഗുരു" എന്ന്. അതു കൊണ്ട് ഞാൻ യുവജനങ്ങളെ കാണുവാനും അവരെ എത്ര മാത്രം സത്യത്തോട് അടുപ്പിക്കാമെന്നു കണ്ട് പിടിക്കുവാനും തീരുമാനിച്ചു.

നിങ്ങൾ സത്യത്തോട് എത്ര മാത്രം അടുത്തു നില്‍ക്കുന്നു എന്നത് മാത്രമാണ് ചോദ്യം. ഒരു ദിവസത്തിൽ എത്ര തവണ, അല്ലെങ്കിൽ ജീവിതത്തിൽ എത്ര തവണ നിങ്ങൾ സത്യവുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്? അതാണ് നിങ്ങളുടെ ജീവിതത്തിലെ തൃപ്തിയും, തീവ്രതയും, ഗുണവും നിശ്ചയിക്കുന്നത്. 

ജീവിതം കുറച്ചൊക്കെ വളഞ്ഞ വഴികളിലൂടെ പോകും. പക്ഷെ സത്യം എന്നും നേര്‍രേഖ പോലെയാണ്. നിങ്ങൾ സത്യത്തോട് എത്ര മാത്രം അടുത്തു നില്‍ക്കുന്നു എന്നത് മാത്രമാണ് ചോദ്യം. ഒരു ദിവസത്തിൽ എത്ര തവണ, അല്ലെങ്കിൽ ജീവിതത്തിൽ എത്ര തവണ നിങ്ങൾ സത്യവുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്? അതാണ് നിങ്ങളുടെ ജീവിതത്തിലെ തൃപ്തിയും, തീവ്രതയും, ഗുണവും നിശ്ചയിക്കുന്നത്. സത്യത്തെ തൊടുന്ന ഓരോ തവണയും, നിങ്ങൾക്കുള്ളിൽ അത്ഭുതാവഹമായ എന്തോ സംഭവിക്കും; അത് നിങ്ങളെ മുൻപോട്ടു നയിച്ചു കൊണ്ടിരിക്കും.

എഡിറ്ററുടെ കുറിപ്പ്: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ നീറുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം.UnplugWithSadhguru.org.

Youth and Truth Banner Image