2020-ലെ ഈ നവരാത്രിയിൽ ദേവിയെ തത്സമയം ഒക്ടോബർ 17, ഒക്ടോബർ 24, ഒക്ടോബർ 24 എന്നീ തീയതികളിൽ കാണാവുന്നതാണ് കാരണം, ഞങ്ങൾ ലൈവ് സ്ട്രീം ആയി വൈകുന്നേരം 5: 40- ന് ലിംഗ ഭൈരവിയുടെ ഫേസ്‌ബുക്ക് പേജിലും, ലിംഗ ഭൈരവിയുടെ യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യുന്നു. 

സദ്ഗുരു: സ്ത്രൈണ ആരാധന ഈ ഭൂമിയിലെ ഏറ്റവും പ്രാചീനമായ ആരാധനാ രീതിയാണ്- ഇന്ത്യയിൽ മാത്രമല്ല, യൂറോപ്പിലും, അറേബിയയിലും, ആഫ്രിക്കയിലെ പല ഭാഗങ്ങളിലും അത്  സജീവമായിരുന്നു.

നിർഭാഗ്യവശാൽ അവിശ്വാസത്തെയും , ബഹുദൈവവിശ്വാസത്തെയും , വിഗ്രഹാരാധനയേയും തുടച്ചു നീക്കാനുള്ള സംഘടിതമായ ശ്രമത്തിനിടയിൽ പടിഞ്ഞാറുള്ള എല്ലാ ദേവീ ക്ഷേത്രങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടു. ഇത് തന്നെയാണ് ലോകത്തിലെ മറ്റ് ഭാഗങ്ങളിലും നടന്നത്. സ്ത്രൈണാരാധനയെ അത് പോലെ തന്നെ നിലനിർത്തിയ ഒരേയൊരു സംസ്കാരം ഇന്ത്യയുടേതാണ്. നമ്മുടെ  ആവശ്യത്തിനനുസരിച്  നമുക്കിഷ്ടപ്പെട്ട  ദേവതയെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക്  നൽകിയ സംസ്കാരവും ഇത് തന്നെയാണ്. ഓരോ ഗ്രാമത്തിലും അവരവുടെ ആവശ്യത്തിനനുസരിച്ചു  വ്യക്തിഗതമായ രീതിയിൽ,  അവരവരുടേതായ ക്ഷേത്രമുണ്ടാക്കാൻ പ്രാണപ്രതിഷ്ഠയുടെ ശാസ്ത്രം പ്രാപ്തമാക്കിയിരിക്കുന്നു. ദക്ഷിണ ഭാരതത്തിലെ ഓരോ ഗ്രാമത്തിലും കുറഞ്ഞത് ഒരു അമ്മൻ കോവിലോ, ഒരു ദേവീ ക്ഷേത്രമോ ഇന്നുമുണ്ട്. .

സ്ത്രൈണതയുടെ നശീകരണം

ജീവിതത്തിൽ അതിജീവന പ്രക്രിയ വളരെ പ്രധാനപ്പെട്ടതായി നമ്മൾ പരിഗണിക്കുന്നത് കാരണം, സമൂഹത്തിൽ പൗരുഷത്തിന് കൂടുതൽ പ്രാമുഖ്യം കൈവന്നു. സാമ്പത്തികമാണ് നമ്മെ നയിക്കുന്നത്, നൃത്തമോ സംഗീതമോ സ്നേഹമോ ദൈവീകത യോ ധ്യാനമോ ഒന്നുമല്ല. സാമ്പത്തികം ഭരിക്കുമ്പോൾ, ജീവിതത്തിന്റെ സൂക്ഷ്മവും ലോലവുമായ തലങ്ങൾ അവഗണിക്കപ്പെടുമ്പോൾ, സ്വാഭാവികമായും പൗരുഷം കൂടുതൽ ആധിപത്യം നേടും. അങ്ങനെയുള്ള സമൂഹത്തിൽ സ്ത്രൈണത അടിച്ചമർത്തപ്പെടുകയും ചെയ്യും. അതിലും വലിയ ദുരന്തം എന്താണെന്ന് വെച്ചാൽ, ഭൂരിഭാഗം സ്ത്രീകളും, തങ്ങൾക്ക് പുരുഷനെപോലെയാകാൻ കഴിയണം എന്നാണ് ആഗ്രഹിക്കുന്നത്. കാരണം പൗരുഷം അധികാരത്തിന്റെ ലക്ഷണം ആയിട്ടാണ് അവരും കരുതുന്നത്. സ്ത്രൈണതയ്ക്ക് ക്ഷീണം സംഭവിച്ചാൽ, സൗന്ദര്യാത്മകമായതും മത്സരബുദ്ധി ഇല്ലാത്തതും, പരിപോഷിപ്പിക്കുന്ന തുമായ, ജീവിതത്തിലെ എല്ലാ ഗുണങ്ങളും അപ്രത്യക്ഷമാവും. ജീവിതത്തിന്റെ അഗ്നി എന്നന്നേക്കുമായി നഷ്ടപ്പെടും. അത് ഭീകരമായ ഒരു നഷ്ടമാണ്. അത് പെട്ടെന്ന് വീണ്ടെടുക്കാൻ കഴിയില്ല.

ആധുനിക വിദ്യാഭ്യാസത്തിന്റെ നിർഭാഗ്യകരമായ അനന്തരഫലമെന്നത് ഇതാണ്,  യുക്തി ബോധത്തിനോ ചിന്തകൾക്കോ നിരക്കാത്തതായ എല്ലാത്തിനെയും നമുക്ക്  നശിപ്പിക്കണം. പൗരുഷം പ്രബലമായ സമൂഹത്തിൽ നാം ജീവിക്കുന്നത് കൊണ്ട് ഈ രാജ്യത്ത് പോലും ദേവീ ആരാധനകൾ, രഹസ്യമായാണ് അനുഷ്ഠിക്കുന്നത്. ഭൂരിഭാഗം  ദേവീ ക്ഷേത്രങ്ങളിലും, കാതലായ ആരാധനകൾ വളരെ ചുരുക്കം പേരാണ്  നടത്തുന്നത്. എന്നാൽ അത്  അഗാധമായി വേരൂന്നിയിരിക്കുന്നു എന്നതിനാൽ, അതിനെ പൂർണ്ണമായും മായ്ച്ചു കളയാൻ സാധ്യമല്ല.  

നവരാത്രി ആഘോഷം

ഇന്ത്യയിലെ  നവരാത്രി ആഘോഷം ദൈവീകതയുടെ സ്ത്രൈണഭാവത്തിനു വേണ്ടി  സമർപ്പിക്കപെട്ടതാണ്. ദുർഗ്ഗാ, ലക്ഷ്മി, സരസ്വതിമാരെ സ്ത്രൈണതയുടെ മൂന്ന് മാനങ്ങളായാണ് കാണുന്നത്. അവർ സൂചിപ്പിക്കുന്നത്, ഭൂമിയെയും, സൂര്യനെയും, ചന്ദ്രനെയുമാണ് അല്ലെങ്കിൽ, തമസ്സ് (മന്ദത)- രജസ്സ് (ഉത്സാഹം )- സത്വം (അതീതമായത്, ജ്ഞാനം, കലർപ്പില്ലായ്മ) എന്നിവയെയാണ്. ശക്തിയോ ബലമോ കാംഷിക്കുന്നവർ സ്ത്രൈണതയുടെ ആരാധനാ രൂപങ്ങളായ ഭൂമീ ദേവി  അല്ലെങ്കിൽ  ദുർഗ്ഗ  കാളീ എന്നിങ്ങനെയുള്ള ദേവിയുടെ ഭാവങ്ങളെ ആരാധിക്കുന്നു. സമ്പത്തും, പ്രശസ്തിയും, ലൗകീക സുഖങ്ങളും  കാംഷിക്കുന്നവർ ലക്ഷ്മിയെ അഥവാ സൂര്യനെ ആരാധിക്കുന്നു. ജ്ഞാനത്തിനൊ, നശ്വരമായ ശരീരത്തിന്റെ പരിധികൾക്ക് അതീതമായി ഉയരാനോ ആഗ്രഹിക്കുന്നവർ  സരസ്വതിയെ അഥവാ ചന്ദ്രനെ ആരാധിക്കുന്നു.

ജീവിതമെന്നത് എല്ലായ്പ്പോഴും നിഗൂഢമാണ്, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.  നവരാത്രി ഉത്സവം എന്നത് ഈ ഉൾകാഴ്‌ചയിൽ ഊന്നിയിട്ടുള്ളതാണ്.

നവരാത്രിയിലെ ഒൻപത് രാത്രികളെയും അടിസ്ഥാനപരമായ ഈ ഗുണങ്ങൾക്കനുസരിച്ചാണ് തരം തിരിക്കുന്നത്. ആദ്യത്തെ മൂന്ന് ദിനങ്ങൾ ദേവി ദുർഗ്ഗക്കും,  അടുത്ത മൂന്ന് ദിനങ്ങൾ ദേവി ലക്ഷ്മിക്കും, ഒടുവിലത്തെ മൂന്ന് ദിനങ്ങൾ ദേവി സരസ്വതിക്കും സമർപ്പിക്കുന്നു. പത്താമത്തെ ദിവസമായ വിജയദശമി ഈ മൂന്ന് സ്വഭാവങ്ങളെയും കൈവരിച്ചതിനെ  സൂചിപ്പിക്കുന്നു.

ഇവയൊന്നും  വെറും സൂചനകൾ മാത്രമല്ല മറിച്ച് , ഊർജ്ജ തലത്തിൽ  വാസ്തവങ്ങളായ കാര്യങ്ങളാണ്. മനുഷ്യരെന്ന നിലയിൽ നാം മണ്ണിൽ നിന്നും ഉയർന്ന് പ്രവർത്തിക്കുകയാണ്. വീണ്ടും നമ്മൾ  ജഡത്വത്തിലേക്ക് മടങ്ങും. ഇത്  നമുക്കു  മാത്രമല്ല, ഗാലക്സികളും ഈ മുഴുവൻ പ്രപഞ്ചവും ഇങ്ങനെ തന്നെയാണ്. ഈ വിശ്വപ്രപഞ്ചം ജഡത്വത്തിൽ  നിന്നുമുണർന്ന്, സക്രിയമാവുകയും വീണ്ടും ജഡത്വത്തിലേക്ക് ചുരുങ്ങുകയും ചെയ്യും. എന്നിരുന്നാലും നമ്മൾക്ക് ഈ ചാക്രികമായ പ്രവ്യത്തിയെ തകർക്കാനുള്ള ശേഷിയുണ്ട്. ദേവിയുടെ ആദ്യത്തെ രണ്ട് ഭാവങ്ങളും മനുഷ്യന്റെ അതിജീവനത്തിനു ക്ഷേമത്തിനും ആവശ്യമാണ്. മൂന്നാമത്തെ ഭാവം പരിധികൾക്ക് അതീതമാകാനുള്ള പ്രചോദനമാണ്. നിങ്ങൾക്ക് സരസ്വതിയെ താഴേക്ക് കൊണ്ടുവരണമെങ്കിൽ, നിങ്ങൾ പരിശ്രമിക്കണം. അല്ലാതെ ദേവിയിലേക്കെത്താൻ  സാധിക്കില്ല. നവരാത്രിയെ സമീപിക്കാനുള്ള ഏറ്റവും നല്ല വഴിയെന്താണ്? ആഘോഷം തന്നെയാണത്.എന്നും ഇതാണ് ജീവന്റെ  രഹസ്യം.ഒട്ടും  ഗൗരവമില്ലാതെയിരിക്കുക,  എന്നാൽ എല്ലാത്തിലും പൂർണ്ണമായും പങ്കുചേരുകയും ചെയ്യുക.സ്ത്രൈണതയെ പാരമ്പര്യമായി വന്ദിച്ച എല്ലാ സംസ്കാരങ്ങളും തിരിച്ചറിഞ്ഞിരിക്കുന്ന ഒരു കാര്യമാണ്,  ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കില്ല എന്ന വസ്തുത.

നിങ്ങൾക്കതിനെ ആസ്വാദിക്കാം, അതിന്റെ ഭംഗിയെ ആഘോഷിക്കാം പക്ഷെ മനസ്സിലാക്കാനാവില്ല.  ജീവിതമെന്നത് എല്ലായ്പ്പോഴും അജ്ഞാതമാണ്, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. നവരാത്രി ഉത്സവം ഈ ഉൾകാഴ്‌ചയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.

Editor's Note: Experience Devi live this 2020 Navratri on October 17, October 22 and October 24, as we live stream the Navratri Pooja at 5:40 PM IST on Linga Bhairavi Facebook and Linga Bhairavi YouTube channel.