ആർട്ടിക്കിൾ നവംബർ 8, 2011

സദ്ഗുരു: രാവും പകലും നമ്മുടെ കണ്ണുകളിൽ പ്രകാശം പരത്തുന്ന ആധുനിക കാലത്തിലേക്കാണ് നാം എത്തിയിരിക്കുന്നത്. പൗർണ്ണമി ഉണ്ടായാൽ പോലും, ഇന്ന് നഗരപ്രദേശങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും അത് ശ്രദ്ധിക്കുന്നില്ലെന്ന് ഞാൻ കരുതുന്നു. പൂർണ്ണ ചന്ദ്രനെ നിങ്ങൾക്ക് എങ്ങനെ ശ്രദ്ധിക്കാതിരിക്കാനാകും? അത് വലുതും തിളക്കമുള്ളതുമാണ്!

ചന്ദ്രന്റെ ഓരോ ഘട്ടവും, നിങ്ങൾക്ക് ആകാശത്തേക്ക് നോക്കാനും അത് ശ്രദ്ധിക്കാനും കഴിയും. അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തിൽ നിങ്ങൾ ഒരു നിശ്ചിത തലത്തിലുള്ള അവബോധവും ധാരണയും കൊണ്ടുവരുകയാണെങ്കിൽ, നിങ്ങളുടെ ശരീരത്തെ നിരീക്ഷിച്ചാൽ, ഓരോ ഘട്ടത്തിലും, ശരീരം അല്പം വ്യത്യസ്തമായി പ്രവർത്തിക്കുന്നതായി നിങ്ങൾക്ക് കാണാം.

സ്ത്രീ ശരീരത്തിലും പുരുഷ ശരീരത്തിലും ഇതിന്റെ പ്രഭാവം ഉണ്ട്,  എന്നാൽ സ്ത്രീ ശരീരത്തിൽ അത് കൂടുതൽ പ്രകടമാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു സ്ത്രീയിലെ അടിസ്ഥാനപരമായ പ്രത്യുൽപാദന പ്രക്രിയ ചന്ദ്രന്റെ ഭ്രമണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു.

ചന്ദ്രൻ ഈ ഗ്രഹത്തെ ചുറ്റുന്ന സമയവും മനുഷ്യർ ആന്തരികമായി കടന്നുപോകുന്ന ചക്രങ്ങളും മനുഷ്യജന്മ പ്രക്രിയയും - ഈ ശരീരം സൃഷ്ടിക്കുന്ന പ്രക്രിയ - വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ ചന്ദ്രൻ വലിയ സ്വാധീനം ചെലുത്തുന്നു, അതുകൊണ്ടാണ് കിഴക്കൻ സംസ്കാരങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ, ഞങ്ങൾ രണ്ട് തരം കലണ്ടറുകൾ ഉണ്ടാക്കിയത്.

ലൗകിക കാര്യങ്ങൾക്കായി, നമുക്ക് ഒരു സോളാർ കലണ്ടർ ഉണ്ട്. നമ്മുടെ ജീവിതത്തിന്റെ മറ്റെല്ലാ ആത്മനിഷ്ഠമായ വശങ്ങൾക്കും, അത് വിവരമോ സാങ്കേതികതയോ അല്ല, മറിച്ച് ഒരു ജീവനുള്ള കാര്യമാണ്, നമുക്ക് ഒരു ചാന്ദ്ര കലണ്ടർ ഉണ്ട്. യുക്തിക്ക് അതീതമായ ഏതൊരു വശവും എല്ലായ്പ്പോഴും ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു.

യുക്തിപരമായ മനസ്സിന്റെ കണക്കുകൂട്ടലുകളിൽ നിന്ന് മാറി അവബോധജന്യമായി ഒരാൾ ജീവിതത്തെ, നോക്കിക്കാണുമ്പോൾ, ചന്ദ്രൻ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

സാധാരണയായി ചന്ദ്രന്റെ സ്വാധീനം യുക്തിരഹിതമായി കണക്കാക്കപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ, യുക്തിക്ക് നിരക്കാത്ത എന്തും ഭ്രാന്തായും ഭ്രമമായും  മുദ്രകുത്തപ്പെടുന്നു. ഇംഗ്ലീഷിൽ ചന്ദ്രനെ ലൂണാർ എന്ന് വിളിക്കുന്നു. നിങ്ങൾ ഒരു പടി കൂടി മുന്നോട്ട് പോയാൽ, നിങ്ങൾ ലൂണറ്റിക് അഥവാ ഭ്രാന്തിൽ എത്തും.

എന്നാൽ പൗരസ്ത്യ സംസ്കാരത്തിൽ, യുക്തിയുടെ പരിമിതികൾ നമ്മൾ എപ്പോഴും മനസ്സിലാക്കി. നിങ്ങളുടെ ജീവിതത്തിന്റെ ഭൗതിക വശം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു ലോജിക്കൽ ഘടകമുണ്ട്. എന്നാൽ യുക്തിക്ക് അതീതമായ ഒരു മാനമുണ്ട്, അതില്ലാതെ ഒരിക്കലും ആത്മീയമായ തലങ്ങളിൽ എത്തിച്ചേരാൻ കഴിയില്ല.

മനുഷ്യന്റെ കാഴ്ച്ച ഒരു പ്രതിഫലനമാണ്. പ്രതിഫലനമല്ലാതെ മറ്റെന്തെങ്കിലും നിങ്ങൾ കാണുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾ സത്യത്തെ കാണുന്നില്ല എന്നാണ്. ഏതൊരു  കാഴ്ച്ചയും യഥാർത്ഥത്തിൽ ഒരു പ്രതിഫലനമാണ്. ചന്ദ്രനും ഒരു പ്രതിഫലനമാണ്; നിങ്ങൾക്ക് ചന്ദ്രനെ കാണാൻ കഴിയും, കാരണം അത് സൂര്യന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു.

അതിനാൽ ജീവിതത്തിന്റെ ആഴത്തിലുള്ള ധാരണകൾ എല്ലായ്പ്പോഴും ചന്ദ്രനുമായി പ്രതീകപ്പെടുത്തുന്നു. ചന്ദ്രപ്രകാശവും അതീന്ദ്രിയ ജ്ഞാനവും ലോകത്തിലെ എല്ലായിടത്തും വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധത്തെ പ്രതീകപ്പെടുത്താൻ, ശിവൻ തന്റെ തലയിൽ ചന്ദ്രന്റെ ഒരു കഷണം ധരിച്ചു; അവന്റെ ആഭരണം ചന്ദ്രനാണ്.

യോഗശാസ്ത്രങ്ങളും യോഗപാതകളും ഇതുപോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ടങ്ങൾ 100% യുക്തിസഹമാണ്. എന്നാൽ നിങ്ങൾ മുകളിലേക്ക് കയറുമ്പോൾ, അത് യുക്തിയിൽ നിന്ന് മാറി തികച്ചും യുക്തിരഹിതമായ മേഖലകളിലേക്ക് പോകുന്നു. യുക്തിയെ വലിച്ചെറിയണം, കാരണം ജീവിതവും സൃഷ്ടിയും  അങ്ങനെയാണ്.  അതിനാൽ ചന്ദ്രൻ വളരെ പ്രാധാന്യമർഹിക്കുന്നു.

ഏതൊരു ശാസ്ത്രവും ഉരുത്തിരിയുന്ന ഒരേയൊരു മാർഗ്ഗമാണിത്. ശൈശവദശയിൽ തന്നെയിരിക്കുന്ന ആധുനിക ശാസ്ത്രം നോക്കിയാൽ യഥാർത്ഥത്തിൽ ഇതുതന്നെയാണ് സംഭവിക്കുന്നത്. അവ ആരംഭിക്കുമ്പോൾ 100% യുക്തിസഹമായിരുന്നു; കുറച്ച് ചുവടുകൾ എടുത്ത ശേഷം, ഇപ്പോൾ അവർ സാവധാനം യുക്തിരഹിതമായി മാറുകയാണ്.

ഭൗതികശാസ്ത്രജ്ഞർ ഏതാണ്ട് അതീന്ദ്രിയജ്ഞാനികളെപ്പോലെയാണ് സംസാരിക്കുന്നത്. അവർ ഒരേ ഭാഷ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു, കാരണം ഇതിലെ മാത്രമേ പോകാനാവൂ, കാരണം സൃഷ്ടി അങ്ങനെയാണ്. നിങ്ങൾ സൃഷ്ടിയെ പര്യവേക്ഷണം ചെയ്താൽ, അത് അങ്ങനെയായിരിക്കും.

എഡിറ്ററുടെ കുറിപ്പ്: ആത്മീയ പാതയിലുള്ള ആളുകൾക്ക്, പൗർണ്ണമി രാത്രികൾ ധ്യാനത്തിന് അനുയോജ്യമാണ്, കാരണം പ്രകൃതി നിങ്ങൾക്ക് സൗജന്യ ഊർജ്ജ സവാരി നൽകുന്നു.