അസ്തിത്വവുമായി ശരീരത്തിനും മനസ്സിനും വികാരങ്ങൾക്കും അതീതമായ ഒരു ബന്ധം സ്ഥാപിക്കേണ്ടത് എങ്ങനെയെന്ന് സദ്ഗുരു വിശദീകരിക്കുന്നു .

 സദ്ഗുരു : ഇവിടെയുള്ള ചെറുതും വലുതുമായ എല്ലാ സൃഷ്ടികളും , മറ്റു സൃഷ്ടികളോടും സൃഷ്ടിയുടെ ഉറവിടത്തോടും നിരന്തരമായി ബന്ധപ്പെട്ടിരിക്കുന്നു . ഇതിനോടകം തന്നെ സൃഷ്ടിയുമായി അനിവാര്യമായ ഒരു ബന്ധമുണ്ടെങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടത് ? ആ ബന്ധത്തിന്റെ രീതി /ഗുണം മാറ്റുക . അതായത് ഇവിടെ ഈ ഭൂമിയെ ശപിച്ചുകൊണ്ട് കഴിയാം അതല്ലെങ്കിൽ ഒരു അനുഗ്രഹമായി നിങ്ങൾക്കിവിടെ ഒരിടം നൽകിയ കൃതജ്ഞതയോടെ നിങ്ങൾക്കിവിടെ കഴിയാം. നിങ്ങൾ പുലർത്തുന്ന ബന്ധത്തിന്റെ രീതി വലിയ മാറ്റങ്ങൾ ഉണ്ടാക്കും . .

ഇത് ബന്ധത്തിൽ മാറ്റം വരുത്തുന്നതിന് കുറിച്ചാണ് . ബന്ധം ശാരീരികമായിരുന്നെങ്കിൽ , നിങ്ങൾക്ക് ചില കാര്യങ്ങൾ അറിയാൻ കഴിയും . അത് മനസികമാണെങ്കിൽ മറ്റു ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയും . വൈകാരിക ബന്ധമാണെങ്കിൽ , നിങ്ങൾക്ക് വ്യത്യസ്ത തരാം കാര്യങ്ങൾ അറിയാം . അപ്പോളും ശരിക്കും അത് എന്താണെന്ന് നിങ്ങൾക്ക് അറിയാൻ കഴിയില്ല . ജനനം മുതൽ ഇതുവരെ നിങ്ങളുടെ ശരീരത്തിൽ പല മാറ്റങ്ങൾ വന്നതായും മാറ്റങ്ങൾ ഇപ്പോളും തുടരുന്നതായും നിങ്ങൾക്ക് കാണാൻ കഴിയും . അതുപോലെ തന്നെ നിങ്ങളുടെ മനസ്സിലും വികാരങ്ങളിലും പല മാറ്റങ്ങളും വന്നിട്ടുണ്ട് അതും തുടർന്നുകൊണ്ടിരിക്കുന്നുണ്ട് .. നിങ്ങളെ മരവിപ്പിച്ചു വെച്ചാലും മാറ്റങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും .

ഒരു തരത്തിൽ പറഞ്ഞാൽ ,എല്ലാ ആത്മീയ പ്രക്രിയയും ഇതാണ് - അസ്തിത്വവുമായുള്ള നിങ്ങളുടെ ബന്ധത്തെ ശരീരം, മനസ്സ്, വികാരം എന്നിവയിൽ നിന്ന് മാറ്റി അസ്തിത്വത്തിന്റെ സൂക്ഷ്മമായ തലത്തിലേക്ക് മാറ്റുന്നു. എല്ലാ അറിവും വരുന്നത് ഇതിൽ നിന്നാണ്.

ഇത് ഇങ്ങനെ പറയാം :


ഒരു അധമൻ അറിവുള്ളവനാണ്
ഒരു വിഡ്ഢിക്ക് അറിയാൻ സാധിക്കും
എന്നാൽ ഒരു മുനി ശൂന്യമായ ഒരു പേജ് ആയിരിക്കും.

മുനി ഒരു ശൂന്യമായ പേജായതിനാൽ, അദ്ദേഹത്തിന് എന്തിനെക്കുറിച്ചും അറിയാൻ കഴിയും .എന്നാൽ നിങ്ങൾ ഇതിനകം മറ്റെന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ, അത് ആശയക്കുഴപ്പം ഉണ്ടാക്കും .

കർമ്മയെ കുറിച്ചുള്ള വിപുലവും വിശാലമായതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ എല്ലാ സംഭാഷണങ്ങളും സൂചിപ്പിക്കുന്നത് നിങ്ങൾ ശൂന്യമായ ഒരു പേജ് അല്ല എന്നാണ് . ഇതിനകം തന്നെ അതിൽ വളരെയധികം എഴുതപ്പെട്ടിരിക്കുന്നു അതിനാൽ തന്നെ ഇനിയെന്തെങ്കിലും എഴുതിയാൽ തന്നെ അത് തീർച്ചയായും നഷ്ടമാവും .ഇതിനകം തന്നെ വസ്തുതകൾ എഴുതപ്പെട്ടിരിക്കുന്ന ഒരു പേജിൽ എന്തെഴുതിയിരിക്കുന്നു എന്നത് പ്രധാനമല്ല . നിങ്ങൾ അതിലെന്തെഴുതിയാലും , എത്ര വിലപ്പെട്ടതെഴുതിയാലും അത് നഷ്ടമാവും . അതിനാലാണ് ഈ രാജ്യത്ത് ആളുകൾ നിങ്ങളെ നോക്കി "കർമ്മ " എന്ന് പറയുന്നത്.

ആത്മീയ സാധനകളെല്ലാം അറിവ് സൃഷ്ടിക്കാനുള്ളതല്ല , മറിച്ച് ശൂന്യമായ ഒരു പേജായി മാറുവാനാണ് കാരണം അതിലേക്ക് എന്തും കേന്ദ്രീകരിക്കാനാവും . നിങ്ങൾ ശൂന്യമായ ഒരു പേജായി മാറുകയും ഒന്നായിത്തീരുകയും ചെയ്താൽ ഈ ജീവിതം തന്നെ അതിലേക്ക് പ്രൊജക്റ്റ് ചെയ്യാൻ കഴിയും . നിങ്ങൾ ലോക്കൽ തീയേറ്ററിൽ പോയിട്ടില്ലേ , അവിടെ സ്‌ക്രീനിൽ എത്ര സിനിമ വേണമെങ്കിലും പ്രൊജക്റ്റ് ചെയ്യാൻ കഴിയും . അതിൽ ഒന്നും തന്നെ വളച്ചൊടിച്ച് കാണിക്കാനാവില്ല, കാരണം പ്രകാശം വളരെ സൂക്ഷ്മമായ ഒരു കാര്യമാണ് . അവർ ഒരു ക്രയോൺ അല്ലെങ്കിൽ പെയിന്റ് ബ്രഷ് ഉപയോഗിച്ചിരുന്നുവെങ്കിൽ ആ സ്ക്രീനുകൾ വളരെ കാലം മുൻപ് തന്നെ ഉപേക്ഷിക്കപെടുമായിരുന്നു .അതിനാൽ അസ്തിത്വവുമായുള്ള നിങ്ങളുടെ ബന്ധം ശാരീരികവും മാനസികവും വൈകാരികവുമായതിൽ നിന്ന് മാറണം - കാരണം അവ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു അതിനാൽ

അവ ഒരിക്കലും നിങ്ങളെ ശൂന്യമായ ഒരു പേജ് ആവാൻ അനുവദിക്കില്ല . അലൗകികമായ ഒരു തലത്തിൽ പറഞ്ഞാൽ നിങ്ങളുടെ ബന്ധം വളരെ അഗാധവും ഗഹനവുമാണ് , കൂടാതെ അതിൽ അത് ഏത് തരത്തിലുള്ള സിനിമയും പ്രൊജക്റ്റ് ചെയ്യാൻ കഴിയുന്നത്ര സൂക്ഷ്മവുമാണ് .സ്ക്രീൻ ഓഫാക്കുമ്പോൾ അത് പൂർണ്ണമായും ഓഫാകുന്നു , അതിൽ ഒന്നും തന്നെ ശേഷിക്കുകയില്ല . തൊട്ടു മുൻപത്തെ സിനിമ , അതിന്റെ എന്തെങ്കിലും ശേഷിപ്പുകൾ ആ സ്‌ക്രീനിലുണ്ടെങ്കിൽ , പിന്നീടുള്ള സിനിമ ഒരു ദുരന്തമായിരിക്കും . അതാണ് ഇപ്പോൾ ശരിക്കും നടന്നുകൊണ്ടിരിക്കുന്നത് . മുൻപത്തെ സിനിമയുടെ അടയാളങ്ങൾ ഇപ്പോളും അവിടെ ശേഷിക്കുന്നു.

 

നിങ്ങൾ ഒരു തമാശ കേൾക്കാൻ തയ്യാറാണോ? ഒരിക്കൽ ശങ്കരൻ പിള്ള അമേരിക്കയിലേക്ക് പോയി. അദ്ദേഹം വാഷിംഗ്ടൺ ഡി.സിയിൽ കാഴ്ചകൾ കാണുകയായിരുന്നു .പ്രത്യേകിച്ചും നിങ്ങൾ ടൂർ പോകുമ്പോലും കാഴ്ചകൾ കാണുമ്പോളുമാണ് പല ദമ്പതിമാരും വഴക്കിടുന്നത് ..കാരണം അപ്പോളാണ് ഭാര്യ അടിച്ചമർത്തിവെച്ചിരിക്കുന്ന തന്റെ പല ആഗ്രഹങ്ങളും പ്രകടമാക്കുന്നത് . അതിനാൽ അവൾ അത് ചെയ്യാനാഗ്രഹിച്ചു , അത് കാണാനാഗ്രഹിച്ചു , ഇത് കഴിക്കാനാഗ്രഹിച്ചു , ഇതിവിടെ പോകാനാഗ്രഹിച്ചു . പെട്ടെന്ന് ഭർത്താവിന് ഈ പുതിയ സ്ത്രീയുമായി പ്രശ്നങ്ങളാരംഭിക്കുന്നു . അങ്ങനെ അവർ തെരുവിന്റെ രണ്ടു വശങ്ങളിലൂടെ നടക്കുകയായിരുന്നു . വഴിയരികിൽ ഇറാഖ് യുദ്ധത്തിനെതിരായുള്ള ചില പ്രതിഷേധങ്ങൾ നടക്കുന്നുണ്ടായിരുന്നു . അവിടെഎപ്പോളുംഎന്തെങ്കിലും യുദ്ധമുണ്ടാവും , " പ്രണയം സൃഷ്ടിക്കൂ , യുദ്ധമല്ല " എന്നെഴുതിയ ബോർഡുകൾ നഗരത്തിലെല്ലായിടത്തും ഉണ്ടായിരുന്നു . ശങ്കരൻ പിള്ള പോയി അത് നോക്കി എന്നിട്ട് അദ്ദേഹം പറഞ്ഞു " വിവാഹം കഴിക്കൂ , നിങ്ങൾക്കിത് രണ്ടുമുണ്ടാവും ".

അസ്തിത്വവും സ്രഷ്ടാവുമായുള്ള നിങ്ങളുടെ ബന്ധം മാറേണ്ടതുണ്ട്. എങ്ങനെ? നിങ്ങളിത് മനസ്സിലാക്കണം , ഇതൊരിക്കലും നിങ്ങൾ തെരഞ്ഞെടുക്കേണ്ട ഒന്നല്ല . ഏത് രീതിയിലെങ്കിലും നിങ്ങൾ അതുമായി ഒരു ബന്ധം നിലനിർത്തേണ്ടതുണ്ട് .സൃഷ്ടിയും സ്രഷ്ടാവുമായി ഒരു തരത്തിലും ബന്ധപ്പെടാതെ നിങ്ങൾക്ക് ഇവിടെ കഴിയാനാകുമോ ? നിങ്ങൾ അതിനെ കുറിച്ച് ബോധവാനല്ലായിരിക്കാം , പൂർണമായും നിങ്ങൾ ശാരീരികതക്ക് അതീതമായിട്ടില്ല എങ്കിൽ - നിങ്ങൾക്ക് വേറെ ഒരു വഴിയുമില്ല . ഏത് രീതിയിൽ നിങ്ങൾ ഇരുന്നാലും നിന്നാലും അതല്ല ഉറങ്ങുമ്പോളും നിങ്ങൾ സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു . ആ ബന്ധത്തിനായി നിങ്ങൾ ശ്രമിക്കേണ്ടതില്ല . അപ്പോൾ പകുതി പ്രശനം തീർന്നു . അടുത്ത പകുതി വളരെ ലളിതമാണ് - നിങ്ങൾ നിങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കാതിരിക്കുക .

 

ഞാൻ നിങ്ങളെ പഠിപ്പിക്കുകയാണ് , പകരം ഒരു രീതി/മാർഗം പറഞ്ഞുതരിക മാത്രമാണ് . ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കറിയാമോ ? ഒരു പഠനം നിങ്ങൾക്ക് വിശകലനം ചെയ്യാനും മനസ്സിലാക്കുവാനും കഴിയും . എന്നാൽ ഒരു മാർഗം എന്നാൽ അത് ഉപയോഗിക്കാനുള്ളതാണ് , അതിനെ വിശകലനം ചെയ്യാനോ മനസ്സിലാക്കാനോ കഴിയില്ല . അതൊരു വഴി മാത്രമാണ് . അതിനു വലിയ അധ്വാനം ഒന്നും ആവശ്യമില്ല . നിങ്ങളെന്ന സൃഷ്ടി ഈ വലിയ നിലനില്പിൽ എത്ര ചെറുതാണെന്ന് നിരന്തരം ചിന്തിക്കുക .

പർവ്വതത്തിലേക്ക് നോക്കുക, നിങ്ങൾ എത്ര ചെറുതാണെന്ന് കാണുക, ആകാശത്തേക്ക് നോക്കുക, നിങ്ങൾ എത്ര ചെറുതാണെന്ന് കാണുക. ആകാശത്തിലേക്കുള്ള ദൂരം നോക്കുക, നിങ്ങളുടെ കാഴ്ച എത്ര മോശമാണെന്ന് കാണുക. ഇതിലൂടെ നിങ്ങളുടെ ശരിയായ സ്ഥാനം മനസ്സിലാക്കുക. നിങ്ങളെ വില കുറച്ച് കാണാനല്ല ഞാൻ പറയുന്നത്. ഈ സൃഷ്ടിയിൽ നിങ്ങൾ ആരാണെന്ന് യാഥാർത്ഥ്യബോധത്തോടെ കാണുക .. നിങ്ങൾ നിങ്ങളുടെ മൂല്യം കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ല; നിങ്ങൾ സ്വയം കള്ളം പറയേണ്ടതില്ല. അസ്തിത്വത്തിൽ നിങ്ങളുടെ സ്ഥാനമെന്താണെന്ന് മനസ്സിലാക്കുകയും അത് നിരന്തരം സ്വയം ഓർമ്മപ്പെടുത്തുകയും ചെയ്യുക,"ശൂന്യതയിലെ തുച്ഛമായ ഒരു കുഞ്ഞു കണം , അത് മാത്രമാണ് ഞാൻ " നിങ്ങൾ ആരാണ്, നിങ്ങൾ സ്വയം എന്താണ് ചിന്തിക്കുന്നത്, നിങ്ങളുടെ മഹത്വം - ഇതിലൊന്നും ഒരു അർത്ഥവുമില്ല .നാളെ രാവിലെ നിങ്ങൾ അപ്രത്യക്ഷമായാലും ലോകം നന്നായിരിക്കും. ഇത് നിങ്ങൾക്കുള്ളതാണ്, ഇത് എനിക്കുള്ളതാണ് , അപ്പോൾ ഇത് എല്ലാവർക്കുമുള്ളതാണ് .ഇത് ആളുകൾ എത്രത്തോളം മനസ്സിലാക്കുന്നു , അത്രത്തോളം വിവേക ശൂന്യമായിരിക്കും അവരുടെ ജീവിതം . എത്രത്തോളം അവർ ഇത് മനസ്സിലാക്കുന്നുവോ , അത്രത്തോളം ബുദ്ധിപരമായി അവർ ജീവിക്കും .

Editor’s Note: Get the latest updates from the Isha Blog. Twitter, facebook, rss or browser extensions, take your pick.