താരമണ്ഡലം അല്ലെങ്കിൽ ഇൻർസ്റ്റല്ലേർ എന്നത് ഇപ്പോള്‍ അതിന്‍റെ സര്‍വ്വ തീവ്രതയിലാണ്, ധാരാളം ആളുകൾ പ്രപഞ്ചശാസ്ത്രത്തിലും പ്രപഞ്ചത്തിന്റെ അടിസ്ഥാന ഭൗതികശാസ്ത്രത്തിലും പെട്ടെന്ന് താൽപ്പര്യം പ്രകടിപ്പിക്കുന്നു. ആധുനിക ഭൗതികശാസ്ത്രത്തേക്കാൾ വളരെ വിശദമായി പ്രപഞ്ച സൃഷ്ടിയെ യോഗാവിജ്ഞാനം എങ്ങനെ വീക്ഷിച്ചിരുന്നു എന്ന് ഈ പോസ്റ്റിൽ സദ്ഗുരു വിശദീകരിക്കുന്നു, കൂടാതെ 84-ാമത് മഹാവിസ്ഫോടനത്തിന്റെ ഫലമായി നാം എങ്ങനെ വസിക്കുന്നുവെന്നതിനെക്കുറിച്ച് സംസാരിക്കുന്നു!

 സദ്‌ഗുരു: അടുത്തിടെ, ഒരു ജനപ്രിയ ശാസ്ത്രജ്ഞന്റെ അവതരണത്തില്‍ ഞാൻ പങ്കെടുക്കുകയുണ്ടായി. അദ്ദേഹം അനന്തമായ പ്രപഞ്ചം (Endless Universe) എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ശാസ്ത്ര വൃത്തങ്ങളിൽ വളരെ പ്രസിദ്ധിനേടിയതാണ് ഇത്. ഈ പ്രത്യേക പരിപാടിയെ അദ്ദേഹം “മഹാവിസ്ഫോടനത്തിനുമപ്പുറം” എന്ന് വിളിച്ചു, കാരണം മഹാവിസ്ഫോടനം മൂലമാണ് എല്ലാം സംഭവിച്ചതെന്ന് ശാസ്ത്ര സമൂഹം അടുത്ത കാലം വരെ വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിലർ പറയുന്നു, “ഒന്നല്ല, പല വിസ്പോടനങ്ങളും സംഭവിച്ചിരുന്നിരിക്കണം.” ചില കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ പ്രത്യേക വിസ്പോടനം സംഭവിച്ചു, ഈ ഗ്രഹങ്ങൾക്കും ഈ പ്രപഞ്ചത്തിനും ഇത് കാരണമായി. എന്നാൽ ഇപ്പോൾ അവർ പറയുന്നത് ഈ ഒരു വിസ്പോടനം മാത്രമല്ല ഉണ്ടായത് എന്ന്.

ഞാൻ അതിന്റെ മുഴുവൻ ശാസ്ത്രത്തിലേക്കും കടക്കുന്നില്ല, പക്ഷേ ഇത് എന്നെ സംബന്ധിച്ചിടത്തോളം രസകരമായിരുന്നു, കാരണം ഈ സിദ്ധാന്തങ്ങൾ യോഗവിജ്ഞാനം പോലെ തോന്നാൻ തുടങ്ങിയിരിക്കുന്നു. ഇത് നമ്മള്‍ എല്ലായ്പ്പോഴും നമ്മുടെ ഉള്ളിൽ നിന്നും അറിഞ്ഞിരുന്ന ഒന്നാണ്. എന്നാൽ പതുക്കെ അവർ ഒരു യോഗസിദ്ധാന്തം പോലെ സംസാരിക്കാൻ തുടങ്ങുക മാത്രമല്ല, നമ്മൾ എല്ലായ്പ്പോഴും പവിത്രമെന്ന് കരുതുകയും എല്ലായ്പ്പോഴും ആരാധിക്കുകയും ചെയ്ത അതേ രൂപങ്ങളെയും ആകൃതികളെയും അവർ വിവരിക്കാനും തുടങ്ങി.

യോഗാ സമ്പ്രദായത്തിൽ, നമുക്ക് എപ്പോഴെങ്കിലും അസ്തിത്വത്തിലേക്ക് പോയി അവിടെയുള്ളതെല്ലാം കണ്ടെത്താൻ കഴിയുമെന്ന് നാം വിശ്വസിച്ചിരുന്നില്ല - ഇപ്പോള്‍ ശാസ്ത്രജ്ഞരും ഈ ഒരു വിശ്വാസത്തിലേക്ക് എത്തിയിരിക്കുന്നു. ഇത് അനന്തമായ പ്രപഞ്ചമാണെന്ന് ശാസ്ത്രജ്ഞൻ പറയുമ്പോൾ, അത് എന്താണെന്ന് നിങ്ങൾക്ക് ഒരിക്കലും കണ്ടെത്താൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. നിങ്ങൾക്ക് ഒരിക്കലും ഒരറ്റം മുതൽ മറ്റേയറ്റം വരെ സഞ്ചരിച്ച് “ശരി, ഇതാണ് അസ്തിത്വം” എന്ന് പറയാൻ കഴിയില്ല. ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് സഞ്ചരിച്ച് അറിയാന്‍ ഒരു വഴിയുമില്ലെന്ന് നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു, കാരണം നിങ്ങൾ കടന്നുപോകുമ്പോഴേക്കും അത് വീണ്ടും വികാസം പ്രാപിച്ചിരിക്കും. ഈ പ്രപഞ്ചത്തിലെ എല്ലാത്തിന്റെയും അടിസ്ഥാന നിയമമെന്നത്, നിങ്ങൾക്ക് നേടാനാകുന്ന ഏറ്റവും ഉയർന്ന വേഗതയാണ് പ്രകാശവേഗം. അതിനാൽ, നിങ്ങൾ പ്രകാശവേഗത്തിന് താഴെയുള്ള വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ, നിങ്ങൾ പ്രപഞ്ചത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് പോകുമ്പോഴേക്കും അത് വളരെ വേഗത്തിൽ വളര്‍ന്നിരിക്കും. നിങ്ങൾക്ക് മുഴുവൻ ദൂരവും സഞ്ചരിക്കാൻ ഒരു വഴിയുമില്ല. അതുകൊണ്ടാണ് അനന്തമായ പ്രപഞ്ചമെന്ന് നമ്മള്‍ പറയുന്നത്. നമുക്ക് ഒരിക്കലും അവസാനം വരെ സഞ്ചരിക്കാനാവില്ല. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ പറഞ്ഞ ഒരു കാര്യമാണിത്.

മിനി പ്രപഞ്ചം

അതിനാൽ, ഈ അസ്തിത്വം അറിയാനുള്ള ഏറ്റവും നല്ല മാർഗം ഉള്ളിലേക്ക് തിരിയുക എന്നതാണ്. അസ്തിത്വത്തിൽ സംഭവിചിട്ടുള്ളതെല്ലാം ഏതെങ്കിലും വിധത്തിൽ ഈ മിനി പ്രപഞ്ചത്തിൽ, അതായത് ശരീരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റെക്കോർഡിംഗ് കാരണവും, അസ്തിത്വത്തിന്റെ ഈ പ്രതിഫലനവും കാരണമാണ്, ദൈവത്തിന്റെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് നമ്മള്‍ പറയുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, യോഗ മണ്ഡലത്തിൽ പറഞ്ഞ ഈ പദപ്രയോഗം എല്ലാ മതത്തിലും തെറ്റായ വ്യാഖ്യാനത്തിലൂടെ പ്രതിഫലനം കണ്ടെത്തി. ഞങ്ങൾ പറഞ്ഞു, “അസ്തിത്വത്തില്‍ സംഭവിചിട്ടുള്ളതെല്ലാം നിങ്ങളുടെ ഉള്ളിൽ ചെറിയതോതിൽ സംഭവിച്ചിട്ടുണ്ട്.” ഇത് നിങ്ങൾക്കറിയാന്‍ കഴിയുമെങ്കിൽ, അവിടെ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്കറിയാന്‍ കഴിയും. സൃഷ്ടിയെയും സ്രഷ്ടാവിനെയും വേർതിരിക്കാനാവില്ല. സൃഷ്ടിയുടെ അതേ ചിത്രത്തിലാണ് സ്രഷ്ടാവും.

ഉള്ളിൽനിന്നുള്ള സൃഷ്ടി എന്നത് യോഗ എങ്ങനെ വിശദീകരിക്കുന്നുവെന്ന് ഞാൻ നിങ്ങളോട് പറയാം. ഇതൊരു ദ്വന്ദ്വമാന സംസ്കാരമാണ്. നിങ്ങൾക്ക് വേണമെങ്കിൽ എനിക്ക് ഇതെല്ലാം ABC ആക്കാം, പക്ഷേ നമുക്ക് ഇതിനെ ഈ സംസ്കാരത്തിൽ തന്നെ ആസ്വദിക്കാം. ഇവിടെ പദപ്രയോഗങ്ങൾക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. കാരണം നമ്മുടെ യുക്തിപരമായ ധാരണയിൽ ഇല്ലാത്ത ഒരു മാനത്തെക്കുറിച്ചാണ് ഇത് സംസാരിക്കുന്നത്. അതിനാൽ, ദ്വന്ദ്വമാന രീതിയിൽ സംസാരിക്കുന്നതാണ് നല്ലത്. കഥ ഇപ്രകാരമാണ്:

ശിവന്‍ ഉറങ്ങുകയാണ്. ഇവിടെ “ശിവൻ” എന്ന് പറയുമ്പോൾ നമ്മൾ സംസാരിക്കുന്നത് ഒരു വ്യക്തിയെക്കുറിച്ചോ യോഗിയെക്കുറിച്ചോ അല്ല. ഇവിടെ “ശിവ” എന്നത് “ഇല്ലാത്തതിനെ” സൂചിപ്പിക്കുന്നു; നവമായത്. “ഇല്ലാത്തവന്‍” മാത്രമേ ഉറങ്ങാൻ കഴിയൂ. അവനെ എല്ലായ്പ്പോഴും “ഇരുണ്ടവൻ” എന്നാണ് വിളിക്കുന്നത്.

ശിവൻ ഉറങ്ങുമ്പോൾ ശക്തി അവനെ തേടി വരുന്നു. അവന്‍ ഉണർന്നിരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു, കാരണം അവനോടൊപ്പം നൃത്തം ചെയ്യാനും കളിക്കാനും അവൾ ആഗ്രഹിക്കുന്നു, അവൾ അവനെ ആകർഷിക്കാൻ ശ്രമിക്കുന്നു. തുടക്കത്തിൽ, അവൻ ഉണരുന്നില്ല. കുറച്ച് സമയത്തിനുശേഷം, അവൻ ഉണരുന്നു. ഗാഡനിദ്രയിൽ കഴിയുന്ന ഒരുവനെ, നിങ്ങൾ ഉണർത്തുകയാണെങ്കിൽ, അയാൾക്ക് അല്പം ദേഷ്യം വരും. നിങ്ങൾ ഗാഡനിദ്രയിലായിരിക്കുകയും ആരെങ്കിലും വന്ന് നിങ്ങളെ തട്ടുകയും ചെയ്താൽ, ആ വ്യക്തി എത്ര സുന്ദരിയാണെങ്കിലും നിങ്ങൾക്ക് ദേഷ്യം വരും. അങ്ങനെ അവൻ കോപിക്കുകയും അലറുകയും എഴുന്നേൽക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആദ്യ രൂപവും ആദ്യത്തെ പേരും രുദ്ര എന്നായത്. “രുദ്ര” എന്ന വാക്കിന്റെ അർത്ഥം അലറുന്നവൻ എന്നാണ്.

നിങ്ങൾ ഈ ശരീരത്തിലേക്ക് നോക്കുകയാണെങ്കിൽ… സൃഷ്ടി മുഴുവൻ എങ്ങനെ സംഭവിച്ചുവെന്ന് ഇത് നിങ്ങളോട് പറയുന്നു.

ഞാൻ ശാസ്ത്രജ്ഞനോട് ചോദിച്ചു, “ഒരു കൂട്ടം വിസ്പോടനങ്ങള്‍ ഉണ്ടായാല്‍, അത് ഒരു അലർച്ചയാകുമോ? ഇത് ഒരു വിസ്പോടനം മാത്രമാണോ അതോ തുടർച്ചയായ കാര്യമായിരുന്നോ? ” അദ്ദേഹം അതിനെക്കുറിച്ച് ചിന്തിച്ചു, എന്നിട്ട് അദ്ദേഹം പറഞ്ഞു, “ഇത് വെറും ഒന്നായിരിക്കാൻ സാദ്ധ്യതയില്ല, ഇത് ഒരു നിമിഷത്തേക്കാൾ കൂടുതൽ ആയിരിക്കണം.” ഞാൻ പറഞ്ഞു “എന്തുകൊണ്ടാണ് നിങ്ങൾ ഇതിനെ ഒരു ബാംഗ് എന്ന് വിളിക്കുന്നത്? ഇത് ഒരു അലർച്ചയാണ്, അല്ലേ? ” സൈലൻസർ ഇല്ലാതെ നിങ്ങൾ എപ്പോഴെങ്കിലും ഒരു മോട്ടോർ സൈക്കിളോ കാറോ ഓടിക്കുകയാണെങ്കിൽ, അത് “ബാംഗ്, ബാംഗ്, ബാംഗ്” എന്ന് പോകുന്നത് നിങ്ങൾ കാണും, പക്ഷേ നിങ്ങൾ ത്രോട്ടിൽ അപ്പ് ചെയ്താല്‍ അത് അലറുന്നു. ഒരു അലർച്ച പല വിസ്പോടനങ്ങളുടെയും സംയോജിത പ്രകടനമാണ്.

വളരെ വളഞ്ഞ വഴിയിലൂടെ ഇപ്പോൾ മനസ്സിലാക്കിയത് വളരെക്കാലം മുന്‍പേ മനസിലാക്കിയിരുന്നു. നിങ്ങൾ വേണ്ടത്ര ആഴത്തിൽ നോക്കുകയാണെങ്കിൽ അത് ഓരോ മനുഷ്യനിലും ശരിയാണ്. ശരീരത്തിൽ 114 ചക്രങ്ങൾ അല്ലെങ്കിൽ ഊ​ര്‍ജ്ജ കേന്ദ്രങ്ങളുണ്ടെന്ന് ഇന്ന് നമ്മുടെ അനുഭവത്തിൽ നിന്ന് നമുക്കറിയാം. “പ്രാണ” എന്ന് ഞങ്ങൾ വിളിക്കുന്ന ഈ ഊ​ര്‍ജ്ജ സംവിധാനത്തിന് 114 ജംഗ്ഷൻ പോയിന്റുകളോ അല്ലെങ്കില്‍ പ്രധാനപ്പെട്ട മീറ്റിംഗ് സ്ഥലങ്ങളോ ഉണ്ട്. 72,000 നാഡികൾ, അല്ലെങ്കിൽ പാതകളോ വഴികളോ ഉണ്ട്. നിങ്ങൾ ഈ ശരീരം മുറിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അവ കാണാന്‍ കഴിയില്ല, പക്ഷേ ഊ​ര്‍ജ്ജ ചലനത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുമ്പോൾ, ഊ​ര്‍ജ്ജം ക്രമരഹിതമായിയല്ല മറിച്ച് ഒരു പ്രത്യേക ക്രമത്തില്‍ ചലിക്കുന്നതായി നിങ്ങള്‍ കാണും. 72,000 പാറ്റേണുകളിലൂടെയോ ചാനലുകളിലൂടെയോ ഊ​ര്‍ജ്ജം നീങ്ങുന്നു, ഇവ ശരീരത്തിലെ 114 പോയിന്റുകളിൽ കണ്ടുമുട്ടുന്നു. അതില്‍ 112 ഭൌതിക ശരീരത്തിനുള്ളിലാണ്, ബാക്കിയുള്ള രണ്ട് ശരീരത്തിന് പുറത്താണ്. ഈ പ്രകടനം തന്നെ പ്രാപഞ്ചികദൃശ്യത്തിന്റെ പ്രതിരൂപമാണ്.

84 മഹാവിസ്ഫോടനങ്ങൾ

ഈ 114 എണ്ണത്തിൽ 84 എണ്ണം ഒരു പ്രത്യേക സ്വഭാവമുള്ളവയാണ്. ബാക്കിയുള്ളവ വ്യത്യസ്ത സ്വഭാവമുള്ളവയാണ്. ആദ്യ 84 ഭൂതകാലത്തിന്‍റെതും, ബാക്കിയുള്ളവ ഭാവിയിലേതുമാണ്. ശിവൻ 84 തവണ അലറുന്നുവെന്ന് നമ്മള്‍ പറയുന്നു, അതായത് 84 മഹാവിസ്ഫോടനങ്ങൾ നടന്നിട്ടുണ്ട്, 84 പ്രപഞ്ചങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പതുക്കെ, ഒരു നിശ്ചിത കാലയളവിൽ, ഈ പ്രപഞ്ചങ്ങൾ വ്യാപിക്കുകയും അവയുടെ രൂപം നഷ്ടപ്പെടുകയും ചെയ്തു, ഭാരം കുറയുകയും പിന്നീട് വിഘടിക്കുകയും ചെയ്തു. സൃഷ്ടി സംഭവിച്ചു, അത് അതിന്റെ പരിധികളിലേക്ക് വികസിച്ചു, സ്വയം ഇല്ലാതായി വീണ്ടും ആരംഭിച്ചു.

ഈ സൃഷ്ടി മുഴുവൻ സംഭവിച്ച അതേ രീതിയിൽ തന്നെയാണ് ഈ ഭൌതിക ശരീരവും സംഭവിച്ചത്. ഇന്ന് നിങ്ങൾക്കറിയാം, നിങ്ങൾ ഒരു മരം മുറിക്കുകയാണെങ്കിൽ (ദയവായി അത്തരം കാര്യങ്ങൾ ചെയ്യരുത്!), ഒരു വൃക്ഷത്തിൽ വളയങ്ങളുണ്ടെന്നും അത് ആ മരം ഇവിടെ ഉണ്ടായിരുന്നിടത്തോളം ഈ ഗ്രഹത്തിൽ സംഭവിച്ച മിക്കവാറും എല്ലാ കാര്യങ്ങളും നിങ്ങളോട് പറയും. അതുപോലെ, നിങ്ങൾ ഈ ശരീരത്തിലേക്ക് നോക്കുകയാണെങ്കിൽ - നിങ്ങൾക്കത് തുറക്കുക പോലും ആവശ്യമില്ല - സൃഷ്ടി മുഴുവൻ എങ്ങനെ സംഭവിച്ചുവെന്ന് ഇത് നിങ്ങളോട് പറയുന്നു.

ആയതിനാല്‍ ഇത് എൺപത്തിനാലാം ചക്രമാണ്. 112 ൽ എത്തുന്നതുവരെ ഇത് തുടരും. ആകെ 112 എണ്ണം മാത്രമേ സംഭവിക്കൂ. മറ്റ് രണ്ടും ഭൗതികമല്ലാത്തവയാണ്. 112 പ്രപഞ്ചങ്ങൾ ഭൌതിക സ്വഭാവമുള്ളതായിരിക്കും. അവസാനത്തെ രണ്ട്, ശാശ്വത പ്രപഞ്ചങ്ങളായിരിക്കും. അതായത്, 112 ന് ശേഷം, അടുത്ത തവണ സൃഷ്ടി സംഭവിക്കുന്നത് ഒരു ഭൗതിക അവസ്ഥയിലല്ല, അർദ്ധ-ഭൗതിക അവസ്ഥയിലായിരിക്കും. അത് 113 ആയിരിക്കും. അതിനുശേഷം, 114 പൂർണ്ണമായും ഭൌതികമല്ലാത്ത സൃഷ്ടിയായിരിക്കും സംഭവിക്കുക, ഒരു ഒന്ന്നുമില്ലായിമ്മ, അത് ഇപ്പോൾ പ്രകടമല്ല. ഒന്ന്നുമില്ലായിമ്മ അതിന്‍റെ ഏറ്റവും സൂക്ഷ്മമായ രീതിയിൽ പ്രകടമാകും. ഇതാണു യോഗ പറയുന്നത്. 84 തവണ ശിവന്‍ അലറി. അവൻ 112 തവണ അലറും. അതിനുശേഷം അവൻ അലറുകയില്ല. അദ്ദേഹം പടിയിറങ്ങും. അതിനർത്ഥം ഒന്നുമില്ലായ്മ ഒരു പ്രപഞ്ചമായിരിക്കും. അതിന് ശാരീരിക അസ്തിത്വമുണ്ടയിരിക്കില്ല.

ഈ ശരീരവുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് നിരവധി വശങ്ങളുണ്ട്. പ്രപഞ്ചശാസ്ത്രം വികസിപ്പിച്ചെടുത്ത രീതി, ഉള്ളിലേക്ക് നോക്കിയിരുന്ന്നെങ്ങില്‍ ഇവയെല്ലാം മനസ്സിലാക്കാമായിരുന്നു. ഇവ പര്യവേക്ഷണം ച്ചെയ്യാന്‍ എത്ര പണം, സമയം, ഊർജ്ജം എന്നിവ നമ്മൾ ചെലവഴിച്ചുവെന്ന് എനിക്കറിയില്ല. എന്നാൽ നിങ്ങൾ അകത്തേക്ക് നോക്കാൻ തയ്യാറാണെങ്കിൽ - ഒരു നിമിഷം, നിങ്ങൾ വെറുതെ നോക്കുകയാണെങ്കിൽ - ഓരോ മനുഷ്യനും ഇത് കാണാൻ സാധിക്കും.

ഇതിന്റെ അടിസ്ഥാനത്തിൽ, നിങ്ങൾ എൺപത്തിനാലാം പ്രപഞ്ചത്തിൽ ജീവിക്കുകയും നിലനിൽക്കുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ 84 ചക്രങ്ങൾ ഒരു പ്രത്യേക സ്വഭാവതിലുള്ളവയാണ്, അതിനാൽ യോഗ 84 അടിസ്ഥാന ആസനങ്ങൾ അല്ലെങ്കിൽ ഭാവങ്ങൾ വികസിപ്പിച്ചെടുത്തു. 112 വ്യത്യസ്ത തരം ധ്യാനങ്ങളുണ്ട്, എന്നാൽ 84 അടിസ്ഥാന ആസനങ്ങൾ, കാരണം ഈ 84 പഴയകാല മെമ്മറിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാക്കി യുള്ളവ ഭാവിയിലാണ്. ഈ പഴയ മെമ്മറിയിൽ നിന്ന് മുക്തി നേടണം. വിവരങ്ങളും കർമ്മബന്ധനങ്ങളും ഈ 84 മഹാവിസ്ഫോടനങ്ങളുടെ അത്രയും തന്നെ പിറകിലേക്ക് പോകുന്നു. എല്ലാം ഈ ശരീരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അതിനാലാണ് ഭൗതിക സ്വഭാവം അടിമത്തമാകുന്നത്.

ഇത്രത്തോളം സ്ഥിരതയാണ് നിങ്ങളുടെ ശരീരത്തിനുള്ളത്. അതേസമയം, ഇത് എത്ര ദുർബലമാണെന്നുകൂടി കാണുക. അടുത്ത ശ്വസനം സംഭവിച്ചില്ലെങ്കിൽ, നിങ്ങൾ പോയി, അല്ലേ? നിങ്ങൾ ഇത് നിസ്സാരമായി എടുത്തിട്ടുണ്ട്, ഇതിനെക്കുറിച്ച് നിങ്ങൾക്ക് അവബോധമില്ല. നിങ്ങൾ ബോധവാന്മാരായി അത് കാണുകയാണെങ്കിൽ, ഇത് വളരെ ദുർബലമായ ഒരു ജീവിതമാണ്. നമ്മൾ വളരെ ദുർബലരാണ്, എന്നാൽ അതേ സമയം, നമ്മൾ എത്ര ശക്തരാണെന്ന് കാണുക. മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നതും ചെയ്തതുമായ എല്ലാ കാര്യങ്ങളും നോക്കൂ.

ഇതാണ് സൃഷ്ടിയുടെ ഭംഗി. എല്ലാം ആർദ്രമായി സന്തുലിതമാണ്. നിങ്ങൾക്ക് ഇത് ശല്യപ്പെടുത്താൻ കഴിയില്ല - എളുപ്പമല്ല, അത്ര ആർദ്രമാണ് അത്. സൃഷ്ടി മുഴുവൻ ഇതുപോലെയാണ്. അത് സ്രഷ്ടാവിന്റെ പാണ്ഡിത്യം പ്രകടമാക്കുന്നു. .

Editor’s Note: This article is excerpted from the ebook, "Of Mystics and Mistakes."

Image courtesy: Orion Nebula from Wikipedia