സദ്ഗുരു: ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ വു എന്നൊരു ചക്രവർത്തി ജീവിച്ചിരുന്നു. ബുദ്ധമതത്തിന്റെ വലിയ രക്ഷാധികാരിയായിരുന്ന അദ്ദേഹം, ഇന്ത്യയിൽ നിന്ന് ഒരു മഹാനായ ബുദ്ധമത ആചാര്യൻ വന്ന് ബുദ്ധമതത്തിന്റെ സന്ദേശം പ്രചരിപ്പിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. ബുദ്ധമതം തൻറെ നാട്ടിലെ ജനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി അദ്ദേഹം വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഈ തയ്യാറെടുപ്പുകൾ വർഷങ്ങളോളം നീണ്ടുനിന്നു, ചക്രവർത്തി കാത്തിരുന്നു, പക്ഷേ ഒരു ആചാര്യനും വന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം, ചക്രവർത്തിക്ക് അറുപത് വയസ്സ് കഴിഞ്ഞപ്പോൾ, രണ്ട് മഹാന്മാരും, സമ്പൂർണ്ണ പ്രബുദ്ധരുമായ ഗുരുക്കന്മാർ ഹിമാലയം കടന്ന് ചൈനയിൽ വന്ന് സന്ദേശം പ്രചരിപ്പിക്കുമെന്ന സന്ദേശം ലഭിച്ചു. അത് വലിയ ആവേശം ഉണ്ടാക്കുകയും, അവരുടെ വരവ് പ്രതീക്ഷിച്ച് ചക്രവർത്തി ഒരു വലിയ ആഘോഷം ഒരുക്കുകയും ചെയ്തു. ഏതാനും മാസത്തെ കാത്തിരിപ്പിന് ശേഷം ചൈനീസ് രാജ്യത്തിൻറെ അതിർത്തിയിൽ രണ്ട് പേർ പ്രത്യക്ഷപ്പെട്ടു. അവർ ബോധിധർമ്മനും അദ്ദേഹത്തിൻറെ ശിഷ്യന്മാരിൽ ഒരാളും ആയിരുന്നു..

ബോധിധർമ്മൻ എന്താണ് ചെയ്തത്?

ദക്ഷിണേന്ത്യയിലെ പല്ലവ രാജ്യത്തിൽ രാജകുമാരനായാണ് ബോധിധർമ്മൻ ജനിച്ചത്. കാഞ്ചീപുരത്തെ രാജാവിൻറെ മകനായിരുന്നു അദ്ദേഹം, എന്നാൽ ചെറുപ്പത്തിൽ തന്നെ രാജ്യം ഉപേക്ഷിച്ച് സന്യാസിയായി. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം പൂർണ്ണമായി പ്രബുദ്ധനായി, അപ്പോഴാണ് അദ്ദേഹത്തെ ചൈനയിലേക്ക് ദൂതനായി അയച്ചത്. അദ്ദേഹത്തിൻറെ ആഗമന വിവരം അറിഞ്ഞ നിമിഷം, വു ചക്രവർത്തി തന്നെ തൻറെ സാമ്രാജ്യത്തിന്റെ അതിർത്തിയിൽ വന്ന് വൻ സ്വീകരണം ഒരുക്കി കാത്തിരുന്നു.

ദീർഘദൂര യാത്രയിൽ ക്ഷീണിതരായി ഈ സന്യാസിമാർ വന്നപ്പോൾ, വു ചക്രവർത്തി ഇരുവരെയും നോക്കി നിരാശനായി. ഒരു പ്രബുദ്ധ മനുഷ്യൻ വരുമെന്നാണദ്ദേഹത്തോടു പറഞ്ഞത്, അതിനാൽ അദ്ദേഹം എന്തൊക്കെയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, പക്ഷേ ഇത് ഇരുപത്തിരണ്ട് വയസ്സുള്ള ഒരു ആൺകുട്ടിയായിരുന്നു. പർവതങ്ങളിൽ ഏതാനും മാസത്തെ യാത്രകളാൽ ക്ഷീണിതനായ ബോധിധർമ്മൻ ശരിക്കും അത്ര ആകർഷണീയനായിരുന്നില്ല.

ചക്രവർത്തി നിരാശനായി, പക്ഷേ നിരാശ അടക്കിവെച്ച് അദ്ദേഹം രണ്ട് സന്യാസിമാരെയും സ്വാഗതം ചെയ്തു. അദ്ദേഹം അവരെ തൻ്റെ പാളയത്തിലേക്ക് ക്ഷണിക്കുകയും അവർക്ക് ഇരിപ്പിടവും ഭക്ഷണവും വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട്, കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ചക്രവർത്തി ബോധിധർമ്മനോട് ചോദിച്ചു, "ഞാൻ അങ്ങയോട് ഒരു ചോദ്യം ചോദിക്കട്ടെ?"”

ബോധിധർമ്മൻ പറഞ്ഞു, "എല്ലാവിധത്തിലും."”

വു ചക്രവർത്തി ചോദിച്ചു, "ഈ സൃഷ്ടിയുടെ ഉറവിടം എന്താണ്?"”

bodhidharma
Bodhidharma

ബോധിധർമ്മൻ അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: "എന്തൊരു വിഡ്ഢി ചോദ്യമാണിത്? മറ്റെന്തെങ്കിലും ചോദിക്കൂ.”.”

വു ചക്രവർത്തി അങ്ങേയറ്റം അവഹേളിതനായി. ബോധിധർമ്മനോട് ചോദിക്കാനുള്ള ചോദ്യങ്ങളുടെ ഒരു മുഴുവൻ പട്ടികയും അദ്ദേഹത്തിനുണ്ടായിരുന്നു, ആഴമേറിയതും ഗഹനവുമെന്ന് അദ്ദേഹം കരുതിയ ചോദ്യങ്ങൾ. ഈ പ്രത്യേക ചോദ്യത്തെക്കുറിച്ച് അദ്ദേഹം നിരവധി സംവാദങ്ങളും ചർച്ചകളും തന്നെ നടത്തിയിരുന്നു, ഇപ്പോൾ എവിടെ നിന്നോ വന്ന ഒരു വിഡ്ഢിയായ ആൺകുട്ടി അതിനെ ഒരു മണ്ടൻ ചോദ്യമായി തള്ളിക്കളഞ്ഞിരിക്കുന്നു. അദ്ദേഹം കുപിതനും അവഹേളിതനുമായി, പക്ഷേ അദ്ദേഹം സ്വയം അടക്കിക്കൊണ്ട് പറഞ്ഞു, “ശരി, ഞാൻ നിങ്ങളോട് രണ്ടാമതൊരു ചോദ്യം ചോദിക്കാം. എന്റെ നിലനിൽപ്പിന്റെ ഉറവിടം എന്താണ്?" ”

ഇപ്പോൾ ബോധിധർമ്മൻ കൂടുതൽ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഇത് തീർത്തും മണ്ടൻ ചോദ്യമാണ്. മറ്റെന്തെങ്കിലും ചോദിക്കൂ. ” ഇന്ത്യയിലെ കാലാവസ്ഥയെക്കുറിച്ചോ ബോധിധർമ്മൻറെ ആരോഗ്യത്തെക്കുറിച്ചോ ചക്രവർത്തി ചോദിച്ചിരുന്നെങ്കിൽ ബോധിധർമ്മൻ ഉത്തരം നൽകുമായിരുന്നു. എന്നാൽ ഈ മനുഷ്യൻ ചോദിക്കുന്നു, “സൃഷ്ടിയുടെ ഉറവിടം എന്താണ്? ഞാൻ ആരാണെന്നതിൻറെ ഉറവിടം എന്താണ്?" അദ്ദേഹം ഇത് അവഗണിച്ചു. .

ഇപ്പോൾ വു ചക്രവർത്തി ശരിക്കും കുപിതനായി, പക്ഷേ അദ്ദേഹം സ്വയം നിയന്ത്രിച്ചുകൊണ്ട് മൂന്നാമത്തെ ചോദ്യം ചോദിച്ചു. തന്റെ ജീവിതത്തിൽ താൻ ചെയ്ത എല്ലാ നല്ല കാര്യങ്ങളുടെയും ഒരു പട്ടിക തയ്യാറാക്കി - താൻ എത്ര ആളുകൾക്ക് ഭക്ഷണം നൽകി, എന്തെല്ലാം കാര്യങ്ങൾ ചെയ്തു, എന്തെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു, ഒടുവിൽ അദ്ദേഹം പറഞ്ഞു, "ധർമ്മം പ്രചരിപ്പിക്കുവാൻ, ബുദ്ധന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ, ഞാൻ നിരവധി ധ്യാന ഹാളുകളും നൂറുകണക്കിന് ഉദ്യാനങ്ങളും നിർമ്മിച്ചു, ആയിരക്കണക്കിന് വിവർത്തകരെ പരിശീലിപ്പിച്ചു. ഈ ക്രമീകരണങ്ങളെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. എനിക്ക് മുക്തി ലഭിക്കുമോ?" mukti?”

ഇപ്പോൾ ബോധിധർമ്മൻ ഗൗരവത്തോടെ എഴുന്നേറ്റു നിന്ന് അദ്ദേഹത്തിൻറെ വലിയ കണ്ണുകൾ കൊണ്ട് ചക്രവർത്തിയെ തുറിച്ചു നോക്കികൊണ്ട്‌ പറഞ്ഞു: “എന്ത്? നിങ്ങൾക്ക്! മുക്തിയോ? നിങ്ങൾ ഏഴാമത്തെ നരകത്തിൽ ദഹിപ്പിക്കപ്പെടും.” ”

അദ്ദേഹം ഉദ്ദേശിച്ചത്, ബുദ്ധമത ജീവിതരീതി അനുസരിച്ച്, മനസ്സിന് ഏഴ് തലങ്ങൾ ഉണ്ട്. ആവശ്യമുള്ളത് മാത്രം ചെയ്യുന്നതിനുപകരം, ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്‌ത് അതിന്റെ കണക്കുകൾ സൂക്ഷിക്കുന്നുവെങ്കിൽ, "ഞാൻ ആർക്കൊക്കെ വേണ്ടി എത്രമാത്രം ചെയ്‌തു" എന്നതിൻറെ കണക്കുകൾ സൂക്ഷിക്കുകയാണെങ്കിൽ, അയാൾ മനസ്സിൻറെ ഏറ്റവും താഴ്ന്ന തലത്തിലാണ്, അയാൾ അനിവാര്യമായും കഷ്ടപ്പെടും, കാരണം അയാൾ അയാളുടെ പ്രവർത്തികൾക്ക് പകരമായി ആളുകൾ അയാളോട് നന്നായി പെരുമാറുമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്നോട് നന്നായി പെരുമാറുന്നില്ലെങ്കിൽ, അയാൾ മാനസികമായി പീഡിപ്പിക്കപ്പെടും, അത് ഏഴാം നരകമാകും.

എന്നാൽ വു ചക്രവർത്തിക്ക് ഇതൊന്നും മനസ്സിലായില്ല. അദ്ദേഹം രോഷാകുലനായി, ബോധിധർമ്മനെ തൻ്റെ സാമ്രാജ്യത്തിൽ നിന്ന് പുറത്താക്കി. ബോധിധർമ്മനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വ്യത്യാസവും വരുത്തിയില്ല - അകത്തോ പുറത്തോ എന്നത്. അത് രാജ്യമാണോ പർവതമാണോ എന്നത് പ്രശ്നമല്ല; അദ്ദേഹം തൻ്റെ യാത്ര തുടർന്നു. എന്നാൽ വു ചക്രവർത്തി തൻ്റെ ജീവിതത്തിലെ ഒരേയൊരു അവസരം നഷ്ടപ്പെടുത്തി.

ആരായിരുന്നു ബോധിധർമ്മൻ?

സെൻ ചൈനയിലേക്ക് കൊണ്ടുവന്നത് ബോധിധർമ്മനായിരുന്നു. ഗൗതമ ബുദ്ധൻ ധ്യാൻ അഥവാ ധ്യാനം പഠിപ്പിച്ചു. നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം, ബോധിധർമ്മൻ ധ്യാനിനെ ചൈനയിലേക്ക് കൊണ്ടുപോയി, അവിടെ അത് ചാൻ ആയി മാറി. ഈ ചാൻ ഇന്തോനേഷ്യ, ജപ്പാൻ, മറ്റ് വിദൂര കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോയി, അവിടെ അത് സെൻ ആയി മാറി.

Bodhidharma went into the mountains where he gathered a few disciples, and they would meditate in the mountain caves

വു ചക്രവർത്തി അദ്ദേഹത്തെ സാമ്രാജ്യത്തിൽ നിന്ന് പുറത്താക്കിയ ശേഷം ബോധിധർമ്മൻ മലകളിലേക്ക് പോയി. അവിടെ അദ്ദേഹം കുറച്ച് ശിഷ്യന്മാരെ കൂട്ടി, പർവത ഗുഹകളിൽ ധ്യാനിക്കുമായിരുന്നു. ധ്യാനിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശത്രു ഉറക്കമാണ്. ധ്യാനത്തിലിരിക്കെ ഒരിക്കൽ ബോധിധർമ്മൻ ഉറങ്ങിപ്പോയെന്നും കോപാകുലനായി തന്റെ കൺപോളകൾ വെട്ടിമാറ്റിയെന്നും ഐതിഹ്യം പറയുന്നു. അദ്ദേഹത്തിൻറെ കൺപോളകൾ നിലത്തു വീണ്, ആദ്യത്തെ തേയിലച്ചെടിയായി. അതിനുശേഷം സന്യാസിമാർക്ക് ഉറക്കത്തിൽ നിന്നുള്ള സംരക്ഷണമായി ചായ വിതരണം ചെയ്യുന്നു.

ഈ ഐതിഹ്യം എവിടെ നിന്ന് വന്നു? ബോധിധർമ്മൻ ചക്രവർത്തിയുമായുള്ള സംഭവത്തിന് ശേഷം താമസിച്ചിരുന്ന കുന്ന് തായ് അല്ലെങ്കിൽ ചായ് എന്നാണ് അറിയപ്പെട്ടിരുന്നത്. അവർ അവിടെ ചെന്നപ്പോൾ, ബോധിധർമ്മൻ കണ്ടെത്തിയ ചില ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാൻ കഴിയുമെന്ന് സന്യാസിമാർ കണ്ടെത്തിയിരിക്കാം. അപ്പോൾ അവർക്ക് രാത്രി മുഴുവനും ഇരുന്നു ധ്യാനിക്കാം; അങ്ങനെയാണ് ചായ കണ്ടെത്തപ്പെട്ടത്