ശര്‍മ്മിഷ്ഠയും ദേവയാനിയും

സദ്ഗുരു: ദേവയാനി ശര്‍മ്മിഷ്ഠയുടെ ഉറ്റ സ്‌നേഹിതയായിരുന്നു. അസുര രാജാവായി ആ നാടുവാണിരുന്ന വൃഷപര്‍വന്‍റെ മകളായിരുന്നു ശര്‍മ്മിഷ്ഠ. അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം. അത് കുരുവംശത്തിന് മൂലമായി എന്നു പറയാം. സ്‌നേഹിതമാര്‍ രണ്ടു പേരും കൂടി ആറ്റില്‍ കുളിക്കാന്‍ പോയി. അസുര രാജകുമാരിയാണ് ശര്‍മ്മിഷ്ഠ. ദേവയാനി പുരോഹിതനായ ശുക്രാചാര്യന്‍റെ മകളായ ബ്രാഹ്മണ കന്യകയും. അന്നത്തെ സാമൂഹ്യ വ്യവസ്ഥയില്‍ ഉയര്‍ന്ന സ്ഥാനം. അതു കൊണ്ട് ആറ്റിലിറങ്ങും മുമ്പായി രണ്ടു പേരും തങ്ങളുടെ ആടയാഭരണങ്ങള്‍ രണ്ടിടത്തായി മാറ്റി വെച്ചു.

മഹാഭാരതത്തിലുടനീളം ഇതുപോലുള്ള ശാപങ്ങളുടേയും അനുഗ്രഹങ്ങളുടേയും ഒട്ടനവധി കഥകള്‍ കാണാം. ശാപം അനുഗ്രഹമാണോ, അനുഗ്രഹം ശാപമാണോ. ആര്‍ക്കും കൃത്യമായി നിര്‍വചിക്കാനാവില്ല. കാരണം ജീവിതത്തിന്‍റെ ഗതി ആ വിധമാണ്.

കന്യകമാര്‍ നീന്തിക്കളിക്കുന്നതിനിടയില്‍ ശക്തിയോടെ കാറ്റു വീശി. രണ്ടുപേരുടേയും വസ്ത്രങ്ങള്‍ കൂടി കലര്‍ന്നു. ആറ്റില്‍നിന്നു കയറിയപ്പോള്‍ ധൃതിയില്‍, അറിയാതെ ശര്‍മ്മിഷ്ഠ ദേവയാനിയുടെ വസ്ത്രങ്ങളെടുത്ത് ധരിച്ചു. അതുകണ്ട ദേവയാനി തെല്ലു കളിയായും, ഏറെ സ്ഥാനമഹിമ കാട്ടുവാനുമായി ശര്‍മ്മിഷ്ഠയോടു ചോദിച്ചു, "രാജകന്യകയായ നീ ബ്രാഹ്മണ കന്യകയായ എന്‍റെ വസ്ത്രങ്ങള്‍ ധരിച്ചത് ശരിയായോ? എന്തു തോന്നുന്നു? ഞാന്‍ നിന്‍റെ അച്ഛന്‍റെ ഗുരുവിന്‍റെ മകളല്ലേ?"

ശര്‍മ്മിഷ്ഠക്ക് തന്‍റെ തെറ്റു ബോദ്ധ്യമായി. എന്നാലും രാജാവിന്‍റെ മകളല്ലേ? അവള്‍ ദേവയാനിയുടെ നേരെ കോപിച്ചു. "നിന്‍റെ അച്ഛന്‍ ഒരു യാചകനാണ്. നിത്യവും എന്‍റെ അച്ഛനു മുമ്പില്‍ തലകുനിക്കുന്നു. എന്‍റെ അച്ഛന്‍ നല്‍കുന്നതു കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത്... ഏറെ പറയണ്ട. അവനവന്‍റെ സ്ഥാനത്തു നിന്നാല്‍ മതി". ശര്‍മ്മിഷ്ഠ ദേവയാനിയെ ഒരു കുണ്ടിലേക്കു തള്ളിയിട്ട് തിരിഞ്ഞു നോക്കാതെ തന്‍റെ കൊട്ടാരത്തിലേക്കു പോയി.

ദേവയാനി കുണ്ടില്‍നിന്നും ഒരുവിധം രക്ഷപ്പെട്ട് അച്ഛന്‍റെ അരികിലെത്തി ശാഠ്യം പിടിക്കാന്‍ തുടങ്ങി. "രാജകുമാരിയോട് പക വീട്ടണം. അവളൈ ഒരു പാഠം പഠിപ്പിക്കണം."ശുക്രാചാര്യന്‍ രാജാവിനെ കാര്യം ധരിപ്പിച്ചു. ''എന്‍റെ മകളെ നിന്ദിച്ച അങ്ങയുടെ മകള്‍ ദേവയാനിക്കു ദാസിയാവണം.'' മഹാരാജാവ് സമ്മതിച്ചു. മരിച്ചവരെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുള്ള ആചാര്യനോട് മറുത്തു പറയുന്നതെങ്ങനെ? അദ്ദേഹം പിണങ്ങിയാല്‍ എല്ലാം അവതാളത്തിലാവും.

കൂട്ടുകാരിയെ ദാസിയാക്കി ദേവയാനി പ്രതികാരം ചെയ്തു കഴിഞ്ഞതാണ്. ഇനി അവളെ വെറുതെ വിടാമായിരുന്നു. എന്നാല്‍ പുണ്ണില്‍ കൂടുതല്‍ ഉപ്പു തേക്കാനായിരുന്നു അവളുടെ തീരുമാനം.

മഹാഭാരതത്തിലുടനീളം ഇതുപോലുള്ള ശാപങ്ങളുടേയും അനുഗ്രഹങ്ങളുടേയും ഒട്ടനവധി കഥകള്‍ കാണാം. ശാപം അനുഗ്രഹമാണോ, അനുഗ്രഹം ശാപമാണോ. ആര്‍ക്കും കൃത്യമായി നിര്‍വചിക്കാനാവില്ല. കാരണം ജീവിതത്തിന്‍റെ ഗതി ആ വിധമാണ്. പലപ്പോഴും രണ്ടിനേയും കൂട്ടിക്കലര്‍ത്തുന്നു. അപ്പോള്‍ ശാപം അനുഗ്രഹമാകുന്നു. അനുഗ്രഹമെന്ന് നിനച്ചത് ശാപവും. എന്തായാലും ശുക്രന്‍ ശപിച്ചു, “ശര്‍മ്മിഷ്ഠ ദേവയാനിയുടെ ദാസിയാവട്ടെ”. അതിനു ശേഷം ദേവയാനി യയാതി മഹാരാജാവിന്‍റെ പത്‌നിയായി. ദാസിയെന്ന നിലയില്‍ ഭര്‍ത്താവിന്‍റെ രാജധാനിയിലേക്ക് ദേവയാനി ശര്‍മ്മിഷ്ഠയേയും കൂടെ കൊണ്ടുപോയി.

കൂട്ടുകാരിയെ ദാസിയാക്കി ദേവയാനി പ്രതികാരം ചെയ്തു കഴിഞ്ഞതാണ്. ഇനി അവളെ വെറുതെ വിടാമായിരുന്നു. എന്നാല്‍ പുണ്ണില്‍ കൂടുതല്‍ ഉപ്പു തേക്കാനായിരുന്നു അവളുടെ തീരുമാനം. യയാതിയും ദേവയാനിയും രാജകൊട്ടാരത്തില്‍ പതിയും, പത്‌നിയുമായി സസുഖം വാണു. അവര്‍ക്ക് യദു എന്ന പുത്രനും ജനിച്ചു. ഈ യദുവില്‍ നിന്നാണ് യാദവന്‍മാരുടെ യദുകുലമുണ്ടായത്.

ശര്‍മ്മിഷ്ഠ ദേവയാനിയുടെ ദാസിയായിരുന്നുവെങ്കിലും ഒരു രാജകുമാരിയുടെ അന്തസ്സും ആഭിജാത്യവും അവള്‍ സദാ പുലര്‍ത്തിയിരുന്നു. താന്‍ ദേവയാനിയേക്കാള്‍ സുന്ദരിയായി കാണപ്പെടണം എന്ന കാര്യത്തിലും അവള്‍ നിഷ്‌കര്‍ഷ പാലിച്ചിരുന്നു. അങ്ങനെ സ്വാഭാവികമായും യയാതിക്ക് ശര്‍മ്മിഷ്ഠയില്‍ മോഹമുളവായി. ആ രഹസ്യബന്ധത്തില്‍ ഒരാണ്‍കുഞ്ഞു പിറന്നു. അവനാണ് പുരു. പുരുവില്‍ നിന്നുണ്ടായതാണ് കുരുവംശം. കൗരവന്‍മാരുടെ പൂര്‍വികനായി പുരു.

യയാതിയും ശര്‍മ്മിഷ്ഠയും തമ്മില്‍ രഹസ്യമായി ബന്ധപ്പെടുന്നുണ്ടെന്നും, അതില്‍ അവര്‍ക്ക് ഒരു മകനുണ്ടെന്നും അറിഞ്ഞ ശുക്രാചാര്യര്‍ ക്രൂദ്ധനായി. സ്വന്തം മകളെ ചതിച്ച യയാതിയെ ശുക്രന്‍ ശപിച്ചു, “നിനക്ക് നിന്‍റെ യൗവ്വനം നഷ്ടമാവട്ടെ.” അതോടെ യയാതി ഒരു പടുവൃദ്ധനായി മാറി.

യഥാര്‍ത്ഥത്തില്‍ യയാതിയുടെ ആദ്യപുത്രനായ യദുവിനാണ് സിംഹാസനം കിട്ടേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ ഒരു അനുസരണക്കേട്....രാജാധികാരം നഷ്ടപ്പെടാന്‍ കാരണമായി. യയാതിയും ശര്‍മ്മിഷ്ഠയും തമ്മില്‍ രഹസ്യമായി ബന്ധപ്പെടുന്നുണ്ടെന്നും, അതില്‍ അവര്‍ക്ക് ഒരു മകനുണ്ടെന്നും അറിഞ്ഞ ശുക്രാചാര്യര്‍ ക്രൂദ്ധനായി. സ്വന്തം മകളെ ചതിച്ച യയാതിയെ ശുക്രന്‍ ശപിച്ചു, “നിനക്ക് നിന്‍റെ യൗവ്വനം നഷ്ടമാവട്ടെ.” അതോടെ യയാതി ഒരു പടുവൃദ്ധനായി മാറി.

അകാല വാര്‍ദ്ധക്യം ബാധിച്ച രാജാവിന് അതുമായി പൊരുത്തപ്പെട്ടു പോകാനായില്ല. യദു യൗവ്വനം പ്രാപിച്ചപ്പോള്‍ യയാതി പറഞ്ഞു, “നിന്‍റെ യൗവ്വനം എനിക്കു തരിക. കുറെനാള്‍ കൂടി ഞാന്‍ യൗവ്വനസുഖങ്ങള്‍ അനുഭവിച്ചിട്ട് ഞാനത് നിനക്ക് തിരിച്ചു നല്കാം”. “സാദ്ധ്യമല്ല” യദു ഉറപ്പിച്ചു പറഞ്ഞു. “ആദ്യം എന്‍റെ അമ്മയെ ചതിച്ചു. ഇപ്പോള്‍ എന്നെ പറഞ്ഞു പറ്റിക്കാനൊരുങ്ങുന്നു.” കുപിതനായ യയാതി നിരാശയോടെ മകനെ ശപിച്ചു. “ഒരു കാലത്തും നിനക്ക് രാജ്യാധികാരം ലഭിക്കാതിരിക്കട്ടെ.”

എന്നാല്‍ യയാതിയുടെ രണ്ടാമത്തെ മകനായ പുരു ഒരു മടിയും കൂടാതെ തന്‍റെ യൗവ്വനം അച്ഛന്‍ കൈമാറാന്‍ തയ്യാറായി. “അച്ഛാ! അങ്ങ് മതിയാവോളം യൗവ്വന സുഖങ്ങള്‍ അനുഭവിക്കുക. എനിക്കതിലൊന്നും തീരെ മോഹമില്ല.” യയാതിക്ക് നഷ്ടപ്പെട്ട യൗവ്വനം തിരിച്ചു കിട്ടി. വളരെ കാലം എല്ലാ സുഖഭോഗങ്ങളും അനുഭവിച്ചു. ഭോഗസുഖങ്ങളില്‍ മതിവന്നപ്പോള്‍ അച്ഛന്‍ യൗവ്വനം മകന് തിരിച്ചുനല്കി. അങ്ങനെ ശര്‍മ്മിഷ്ഠയുടെ മകനായ പുരു രാജ്യത്തിന് അവകാശിയായി.

↢ ചന്ദ്രവംശികള്‍ശകുന്തള ↣

കൂടുതല്‍ മഹാഭാരത കഥകള്‍