ചോദ്യകർത്താവ്: കലിയുഗത്തിൽ വിഷ്ണുവിന്‍റെ അവസാന അവതാരമായ കൽക്കി പ്രത്യക്ഷമാവുമെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്. അതിനെ കുറിച്ച് വിശദീകരിക്കാമോ

സദ്‌ഗുരു : കലിയുഗം  എന്നാൽ “ഇരുട്ടിന്‍റെ യുഗം” എന്നാണർത്ഥം. രാശിചക്രത്തിലൂടെ ഭൂമി ഒരു പൂർണ്ണ വലം വെക്കാൻ 25920 വർഷങ്ങളെടുക്കും. ഈ പരിക്രമണപാതയെ രണ്ടു തുല്യ ഭാഗങ്ങളായി നിങ്ങൾ ഭാഗിച്ചാൽ അത് നാല് യുഗങ്ങളുടെ രണ്ടിരട്ടിയായിരിക്കും മറ്റൊരു തരത്തിൽ പറഞ്ഞാൽ മൊത്തം  എട്ടു യുഗങ്ങൾ. കലിയുഗവും സത്യ യുഗവും ജോഡികളായി കണക്കാക്കുന്നു- തുടർച്ചയായി രണ്ടു സത്യ  യുഗങ്ങളും രണ്ട്  കലിയുഗങ്ങളും ഉണ്ട്. മറ്റു രണ്ടു യുഗങ്ങളായ ദ്വാപരയുഗത്തെയും  ത്രേതായുഗത്തെയും കലിയുഗവും സത്യ യുഗവും വേർതിരിക്കുന്നു.

കലിയുഗം : അന്ധകാരത്തിന്റെ യുഗം

കലിയുഗത്തിൽ മനുഷ്യന്റെ ബുദ്ധി ഏറ്റവും താഴ്ന്ന തരത്തിലായിരിക്കും എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്. തുടർന്ന് വരുന്ന യുഗങ്ങളിൽ മനുഷ്യന്റെ ബുദ്ധി വികസിക്കാൻ തുടങ്ങുന്നു. വൈദ്യുത കാന്തിക ബലങ്ങളെ  മനസിലാക്കുവാനും അവയെ മനുഷ്യ ശരീരത്തിൽ എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചുമുള്ള അറിവ് മനുഷ്യനു  വർധിക്കുന്ന കാലം  വരെ അതെത്തുന്നു. നിങ്ങളുടെ ബുദ്ധി  പ്രധാനമായും നിങ്ങളുടെ ന്യൂറോണുകൾ തലച്ചോറിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തലച്ചോർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്‍റെ ഒരു ചിത്രം നിങ്ങൾ നോക്കിയാൽ കാണാൻ സാധിക്കും അത് ശരിക്കും വൈദ്യുതതരംഗങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന്.സൗരയൂഥത്തെ നിയന്ത്രിക്കുന്ന ഭൗതിക നിയമങ്ങളെ  അടിസ്ഥാനമാക്കി, മനുഷ്യ മസ്തിഷ്കത്തിന് കൂടുതൽ വികാസത്തിനുള്ള ഇടമില്ലെന്ന്,  ഈ അടുത്ത്  ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. യോഗ ശാസ്ത്രം ഇത് വളരെക്കാലമായിട്ട് പറയുന്നതാണ്.

 

ന്യൂറോണുകളുടെ വലുപ്പം വർദ്ധിപ്പിക്കുകയാണെങ്കിൽ, തലച്ചോറിന് കൂടുതൽ കഴിവുണ്ടാകും, എന്നാലതിന് വളരെ അധികം ഊർജ്ജം ആവശ്യമാണ്. നിങ്ങളുടെ ഊർജ്ജത്തിന്‍റെ ഇരുപത് ശതമാനവും ഇപ്പോൾ ഉപയോഗിക്കുന്നത് മസ്തിഷ്കമാണ്. അതായത് നിങ്ങളുടെ ശരീരത്തിലെ ഊർജ്ജം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗം ഇതാണ്. നിങ്ങളുടെ മസ്തിഷ്കത്തിന്‍റെ വലിപ്പം കൂടിയെന്ന് കരുതുക അപ്പോൾ നിങ്ങൾക്ക് വിതരണം ചെയ്യാൻ പറ്റുന്നനേക്കാൾ ഊർജ്ജം ആവശ്യമായി വരും. ഇനി നിങ്ങൾക്ക് ന്യൂറോണുകളുടെ എണ്ണം വർധിപ്പിക്കാനായാൽ, നിങ്ങൾക്ക് മികച്ച കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പക്ഷെ അപ്പോൾ സിഗ്നലിന്‍റെ വ്യക്തത നിങ്ങൾക്ക് നഷ്ടമാവും. ചില കുട്ടികളുടെ സ്ഥിതി ഇതാണ്- അവരുടെ തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണം സാധാരണമായതിനേക്കാൾ കൂടുതലായിരിക്കും. അവർക്ക് ബുദ്ധിയുയുണ്ടാവുമെങ്കിലും ഏകാഗ്ര കുറവരായിരിക്കും. അവർക്ക് നേരെ ചിന്തിക്കാൻ കഴിയില്ല. വ്യക്തതയില്ലാത്തതിനാൽ അവരിൽ നിന്ന് ഒന്നും പുറത്ത് വരുന്നില്ല.

മസ്തിഷ്കത്തിന്‍റെ വലിപ്പം കൂടുകയോ  ന്യൂറോണുകളുടെ എണ്ണം കൂടുകയോ  ഒന്നും സംഭവിക്കാൻ പോകുന്നില്ല . ഭൗതിക നിയമങ്ങളനുസരിച്ച് മനുഷ്യമസ്തിഷ്കത്തിന്‍റെ വികാസം ഇനി സാധ്യമല്ലെന്ന് അവർ പറയുന്നു- എന്നാൽ നമുക്കതിനെ കൂടുതൽ നന്നായി ഉപയോഗിക്കാൻ സാധിക്കും . ഇപ്പോൾ മനുഷ്യൻ അതുപയോഗിക്കുന്നത് ഒട്ടും മെച്ചപ്പെട്ടതല്ലാത്ത രീതിയിലാണ്. നിങ്ങൾ ഇത് വളരെ പരിഷ്കൃതമായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ തലച്ചോറിന്‍റെ ശക്തി പലമടങ്ങ് വർധിപ്പിക്കാൻ കഴിയും.

ഭൗതിക നിയമങ്ങൾ അതിന്‍റെ പരിധിയിലെത്തിയതിനാൽ മനുഷ്യ ബുദ്ധിക്കോ മനുഷ്യ ശരീരത്തിനോ ഇനി വികാസം സാധ്യമല്ലെന്ന് യോഗശാസ്ത്രം വളരെക്കാലം  മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്ന രീതിയും ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന രീതിയും അടിസ്ഥാനമാക്കിയാൽ മനുഷ്യ ശരീരം അതിന്‍റെ പൂർണ്ണ ശേഷിയിൽ എത്തിയിരിക്കുന്നു . ഇതിനു ഇനി മുന്നോട്ട് പോകാൻ കഴിയില്ല . അതേ  സമയം ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ മസ്തിഷ്‌കം ഉപയോഗിക്കാനുള്ള നിങ്ങളുടെ കഴിവ് വർധിപ്പിക്കാൻ സാധിക്കുമെന്ന് യോഗശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ആവശ്യമായ ഊർജ്ജം സൃഷ്ടിക്കുന്നതിലൂടെ, കുണ്ഡലിനി ഉയർത്തുന്നതിലൂടെ, നിങ്ങളുടെ ഊർജ്ജത്തെ പൂർണ്ണ ശക്തിയിലേക്ക് കൊണ്ടുവരുകയാണെങ്കിൽ  വേണമെങ്കിൽ നിങ്ങൾക്ക് ആയിരം തലച്ചോറുകളെ  വരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

 

ഇരുട്ടിന്‍റെ അവസാനം

ഇരുട്ടിന്‍റെ യുഗം അവസാനിപ്പിക്കാൻ കൽക്കി വരേണ്ടതാണെന്ന് അവർ പറയുന്നു. യഥാർത്ഥത്തിൽ, സമയത്തിന്‍റെ സ്വഭാവം എങ്ങനെയാണെന്നുവെച്ചാൽ അത്  ആരും ആരംഭിക്കേണ്ടതില്ല, ആരും അവസാനിപ്പിക്കേണ്ടതുമില്ല- അത് എന്തുതന്നെയായാലും തുടർന്നുകൊണ്ടിരിക്കും. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഒന്നും സംഭവിക്കാനുണ്ടാവില്ല- അപ്പോഴും സമയം കടന്നു പോയ്ക്കൊണ്ടിരിക്കും. നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുന്ന ഒരു കാര്യമാണിത്. നിങ്ങൾക്ക് ഒരു വരം  ലഭിക്കുകയും അതിനാൽ അനശ്വരനാകുകയും ചെയ്താലും, സമയം കടന്നുപോകുന്നത് തടയാൻ നിങ്ങൾക്ക് കഴിയില്ല. അതിനാൽ, ഒരു യുഗം  ആരും ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യേണ്ടതില്ല.  “വെളുത്തതും ചിറകുള്ളതുമായ ഒരു കുതിരപ്പുറത്ത് കൽക്കി വരും” എന്ന് അവർ പറഞ്ഞത് ആലങ്കാരികമായിട്ടാണ്. അതായത് ഒരു യുഗത്തിന്‍റെ  തുടക്കത്തിൽ വെളിച്ചം ഇരുട്ടിനെ ഇല്ലാതാക്കും.

സമയത്തിന്‍റെ സ്വഭാവം എങ്ങനെയാണെന്നുവെച്ചാൽ അത്  ആരും ആരംഭിക്കേണ്ടതില്ല, ആരും അവസാനിപ്പിക്കേണ്ടതുമില്ല- അത് എന്തുതന്നെയായാലും തുടർന്നുകൊണ്ടിരിക്കും. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഒന്നും സംഭവിക്കാനുണ്ടാവില്ല- അപ്പോഴും സമയം കടന്നു പോയ്ക്കൊണ്ടിരിക്കും.

ഇപ്പോൾ ഹാളിൽ ഇരുട്ടാണെങ്കിൽ ഞാൻ ലൈറ്റ് ഓൺ ചെയ്യുമ്പോൾ അത് ഇരുട്ടിനെ ഇല്ലാതാക്കും. വിഡ്ഢികളായ പണ്ഡിതന്മാരും ചൂഷകരും അതിനെ ആലങ്കാരികമായി കറുത്തതും വെളുത്തതുമായ ദൃഷ്ടാന്തങ്ങളായി അവതരിപ്പിച്ചു. അത് ആലങ്കാരികം തന്നെയാണ്. യുഗങ്ങൾ ഇരുണ്ട ഘട്ടത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ പ്രകാശം വരും. അത് നമ്മുടെ മേൽ പെയ്തിറങ്ങും. നിങ്ങളത് ആഗ്രഹിച്ചില്ലെങ്കിൽ പോലും പെട്ടെന്ന് നിങ്ങളുടെ മസ്തിഷ്‌കം ഉത്തേജിക്കപ്പെടുകയും, നിങ്ങൾ കൂടുതൽ നന്നായി പ്രവർത്തിക്കുകയും ചെയ്യും കാരണം നിങ്ങൾ അടുത്ത യുഗത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു." എനിക്കൊരു  തെളിച്ചമുള്ള ആശയം കിട്ടിയിരിക്കുന്നു" എന്ന്  നിങ്ങൾ കേട്ടിട്ടുണ്ടാകും. മനുഷ്യർ ഇപ്പോഴും ബുദ്ധിയെ പ്രകാശവുമായി  ബന്ധപ്പെടുത്താറുണ്ട്.

ഇരുട്ട് ഏറ്റവും ലോലമായ കാര്യമാണ്, പക്ഷേ എന്നിട്ടും ആളുകൾക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്ല, കാരണം അവർ   അതിനായി തെറ്റായ രീതികൾ ഉപയോഗിക്കുന്നു. നിങ്ങൾ ഒരു ചെറിയ ലൈറ്റ് ഓണാക്കിയാൽ, ഇരുട്ട് നശിപ്പിക്കപ്പെടും. വെളിച്ചമോ ബുദ്ധിയോ നിങ്ങളിൽ നിന്ന് ഉണ്ടാകണമെന്നില്ല- അത് ഒരു ദിവ്യമായ സാധ്യതയിൽ നിന്നാണ് ഉണ്ടാകുന്നത്. സൗരയൂഥം കലിയുഗത്തിന്‍റെ ഘട്ടത്തിൽ നിന്ന് മാറുന്നതിനാൽ, ഒരു  സ്വർഗീയ  സമ്മാനം പോലെ, നിങ്ങളുടെ ബുദ്ധി തെളിച്ചമുള്ളതായി മാറും. പറക്കുന്ന കുതിരയുടെ രൂപത്തിൽ കാണപ്പെടുന്ന ചില നക്ഷത്രസമൂഹങ്ങളുണ്ട്. അതുകൊണ്ടാണ് കൽക്കി ഒരു പറക്കുന്ന കുതിരപ്പുറത്ത് നിങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങുകയും, നിങ്ങളുടെ ഉള്ളിൽ ജീവിക്കാൻ അനുവദിച്ചാൽ അത് നിങ്ങളിലെ ഇരുട്ടിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞത്.

സത് യുഗം- മനസ്സിലൂടെയുള്ള ആശയവിനിമയം 

വ്യത്യസ്ത യുഗങ്ങളിൽ, മനുഷ്യൻ ബുദ്ധിയുടെയും ആശയവിനിമയത്തിന്‍റെയും വ്യത്യസ്ത മാനങ്ങൾ ഉപയോഗിക്കുന്നു. സത് യുഗത്തിൽ, ആശയവിനിമയത്തിനും ജീവിതത്തിനും  മനസ്സ് (ബുദ്ധിയല്ല) ആയിരിക്കും   ഏറ്റവും പ്രധാന ഉപാധി. അതായത്, ദൂരെ നിന്ന് നിങ്ങളോട് എന്തെങ്കിലും പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എനിക്ക് ഒരു മൈക്രോഫോൺ ആവശ്യമില്ല, ഞാൻ അലറേണ്ടതില്ല. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിങ്ങൾക്കത് ലഭിക്കും. സത് യുഗത്തിൽ ആളുകൾ വളരെ കുറച്ച് സംസാരിച്ചു, കാരണം മനസ്സ് ആശയവിനിമയത്തിനുള്ള മാർഗമായിരുന്നു. ചെയ്യേണ്ടതെല്ലാം മാനസികമായി ചെയ്തു. ശാരീരികമായ വിനിമയങ്ങൾ ഇല്ലെന്നു പറയുന്ന തലത്തിൽ വരെ അവരെത്തി- എല്ലാം  മനസ്സിലൂടെ സംഭവ്യമായി.

ത്രേതാ യുഗം - കാഴ്ചയിലൂടെയുള്ള ഗ്രാഹ്യം 

ത്രേതായുഗത്തിൽ, ശ്രദ്ധ  മനസ്സിൽ നിന്ന് കണ്ണുകളിലേക്ക് മാറി. കണ്ണുകൾ ഏറ്റവും പ്രബലമായിത്തീർന്നത് ത്രേതായുഗത്തിൽ ആളുകൾ ഉപയോഗിച്ച ഭാഷയിൽ തന്നെ പ്രതിഫലിപ്പിക്കപ്പെട്ടു . അക്കാലത്ത് ഇന്ത്യയിലെ അടിസ്ഥാന അഭിവന്ദനം  “ഞാൻ നിന്നെ കാണുന്നു” എന്നതായിരുന്നു. അതിനർത്ഥം “ഞാൻ നിങ്ങളെ ആദ്യന്തം കാണുന്നു.” അവർ അവരുടെ കണ്ണുകളെ വളരെ ശക്തമായ രീതിയിൽ ഉപയോഗിച്ചു. ഇതിനെ നേത്ര സ്പർശ   എന്ന് വിളിക്കുന്നു, അതിനർത്ഥം നിങ്ങളുടെ കണ്ണുകളാൽ ആരെയെങ്കിലും സ്പർശിക്കാം  എന്നാണ്.

സ്കൂളിൽ പോകുന്നതിനുമുമ്പ്, ഞാൻ കാണുന്ന എല്ലാത്തിനെയും തുറിച്ചു നോക്കുമായിരുന്നു. ആ അവസ്ഥയിൽ സ്കൂളിൽ പോയപ്പോഴും ഞാനെല്ലാത്തിനേയും തുറിച്ചുനോക്കി. ആദ്യമൊക്കെ എനിക്ക് അവരുടെ വാക്കുകൾ കേൾക്കുമായിരുന്നു; എന്നാൽ കുറച്ച്  കഴിയുമ്പോൾ ആ വാക്കുകളൊന്നും  എനിക്ക് ഒരർത്ഥവുമില്ലാത്തവയായി മാറി.  കാരണം ഞാൻ എല്ലാത്തിനും അർഥങ്ങൾ കെട്ടിച്ചമക്കുകയാണെന്ന് എനിക്ക് മനസ്സിലായി. പിന്നെപ്പിന്നെ എന്നെ സംബന്ധിച്ച് ശബ്ദങ്ങൾക്ക് പോലും ഒരർത്ഥവുമില്ലാതായി. ആളുകൾ പറയുന്നത് ശ്രദ്ധിക്കുക എന്നത് എനിക്ക് ഒരു കാര്യമേ ആയിരുന്നില്ല. അവരെ തുറിച്ച് നോക്കുന്നതിലൂടെ എനിക്ക് അതിലും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാമായിരുന്നു. ഞാൻ‌ തുറിച്ച് നോക്കുകയായിരുന്നു, കാരണം അങ്ങനെ നോക്കുമ്പോൾ‌, എനിക്ക് അവരെ അറിയാൻ കഴിഞ്ഞു. അവരെ   കുറിച്ച് എല്ലാം--  അവരുടെ ജീവിതത്തെ പറ്റി  അവർക്ക് പോലും അറിയാത്ത കാര്യങ്ങൾ  എനിക്ക് അറിയാൻ കഴിഞ്ഞു. ഇത് കൂടുതൽ കൂടുതൽ മതിമയക്കുന്നതായി- ഞാൻ എന്തിനെയെങ്കിലും മണിക്കൂറുകളോളം തുറിച്ചു നോക്കുമായിരുന്നു. എനിക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ ഞാൻ  അതിലേക്ക് തുറിച്ച് നോക്കും. പിന്നീട് അതിനു വേറെയും നല്ല മാർഗങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി- എനിക്ക് എന്തെങ്കിലും അറിയണമെങ്കിൽ, ഞാൻ വെറുതെ കണ്ണുകൾ അടച്ചാൽ മാത്രം മതി.

ദ്വാപര യുഗം- ഘ്രാണ ശക്തിയിലൂടെയുള്ള ഗ്രാഹ്യം 

ദ്വാപര യുഗത്തിൽ ഗന്ധമറിയാനുള്ള അവബോധം ഏറ്റവും പ്രബലമായി മാറി. ജീവോർജ്ജം എവിടെല്ലാമാണോ ഉയർന്നത് അവിടെല്ലാം ഘ്രാണ ശക്തി കൂടുതൽ ശക്തവും സചേതനവുമായി മാറി. ഉദാഹരണത്തിന് കാട്ടിൽ നിങ്ങളുടെ ഘ്രാണ ശക്തി കാഴ്ചയേക്കാളും കേൾവിയെക്കാളും ബുദ്ധിയെക്കാളും വളരെ പ്രധാനമായിരിക്കും. ഗന്ധത്തിലൂടെ ഒരാളിൽ എന്ത് സംഭവിക്കുന്നു എന്ന നിങ്ങൾക്ക് അറിയാൻ കഴിയും.

ദ്വാപര യുഗത്തിൽ ഗന്ധമറിയാനുള്ള അവബോധം ഏറ്റവും പ്രബലമായി മാറി. ജീവോർജ്ജം എവിടെല്ലാമാണോ ഉയർന്നത് അവിടെല്ലാം ഘ്രാണ ശക്തി കൂടുതൽ ശക്തവും സചേതനവുമായി മാറി..

കുറച്ചുനാൾ മുമ്പ്, ആശ്രമത്തിൽ അതിഥിയായി ഒരു രാജവെമ്പാല സന്ദർശിക്കാനുള്ള  ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു. ഭൂമിയിലെ  അതിമനോഹരമായ സൃഷ്ടികളിൽ ഒന്നാണിത്. അത് ഏതാണ്ട് 12 അടി നീളവും ആറടി ഉയരത്തിൽ നിൽക്കാൻ കഴിയുന്നതുമായിരുന്നു. അകലെ നിന്ന് നിങ്ങളെ അറിയാൻ അത് അതിന്‍റെ നാവാണ് ഉപയോഗിക്കുന്നത്. അതിനു നിങ്ങളുടെ രസതന്ത്രം അറിയാം. അത് വളരെ വേഗത്തിൽ സഞ്ചരിക്കുന്നതും ഉഗ്ര വിഷമുള്ളതുമായിരുന്നു. അതിന്‍റെ കടിയേറ്റാൽ  നിങ്ങൾ എട്ടുമുതൽ പത്തു മിനിറ്റ്  വരെയേ ജീവനോടെയുണ്ടാവൂ. ഒരു ആനയെ കൊല്ലാൻ മതിയായ വിഷം അതിനുണ്ടായിരുന്നു. എന്നാൽ നമ്മുടെ ഉള്ളിലെ രാസഘടന നല്ലതാണെങ്കിൽ  അവർ ഇണങ്ങുമെന്നതിനാൽ ഞങ്ങൾ അതിനോട് വളരെ നന്നായി പെരുമാറി . എല്ലാ മാംസഭോജികളും, വാസ്തവത്തിൽ മിക്കവാറും എല്ലാ വന്യജീവികളും നിങ്ങളുടെ രസതന്ത്രത്തോട് സംവേദനക്ഷമതയുള്ളവരാണ്, പക്ഷേ പ്രത്യേകിച്ചും പാമ്പുകൾക്ക് വളരെയധികം സംവേദനശേഷിയുണ്ട്. നിങ്ങൾ പൂർണ്ണമായും സൗഖ്യത്തിലാണെങ്കിൽ നിങ്ങൾക്ക് കാട്ടിൽ പോയി വിഷമുള്ള പാമ്പിനെ എടുക്കാം. നിങ്ങളുടെ രസതന്ത്രം അല്പം ഉത്കണ്ഠയോ ഭയമോ കാണിക്കുന്നുവെങ്കിൽ, അത് നിങ്ങളുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് തൽക്ഷണം മനസ്സിലാക്കുന്നതിനാൽ അത് നിങ്ങളെ ആക്രമിക്കുകയും ചെയ്യും. 

യോഗികൾ എല്ലായ്പ്പോഴും ഒരു സർപ്പത്തെ അവരുടെ അരികിൽ സൂക്ഷിക്കുന്നതിന്‍റെ കാരണവും ശിവന് അടുത്തായി ഒരു സർപ്പമുള്ളതും എന്തുകൊണ്ടാണെന്നു  വെച്ചാൽ ഈ ഭൂമിയിലെ ജീവികൾക്കിടയിൽ, സർപ്പത്തിന് ചുറ്റും ദിവ്യമായ പ്രഭാവലയം വളരെ കൂടുതലാണ്. അതിനർത്ഥം അതിനു വളരെ അതിശയകരമായ ഗ്രഹണ ശക്തിയുണ്ട് എന്നാണ്. അതിനാൽ ഈ പ്രത്യേക ജീവി നമ്മുടെ ഗ്രഹണശക്തി വർധിപ്പിക്കുവാൻ  സഹായകരമായിരിക്കും. അതിന്‍റെ ഈ അവബോധത്തെയാണ് യോഗികൾ നമസ്കരിക്കുന്നത്. ഇതിന്‍റെ ഈ സൂക്ഷ്മനിശ്ചിതജ്ഞാനം ഇവിടെയുള്ള പല മനുഷ്യരെക്കാളും മെച്ചപ്പെട്ടതാണ്, ഇക്കാരണത്താൽ തന്നെയാണ് അതിനു ചുറ്റും  ദിവ്യപ്രഭാവലയം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മറ്റുള്ളവർ‌ക്ക് അറിയാൻ  കഴിയാത്ത കാര്യങ്ങൾ  അറിയാൻ  കഴിയുന്ന തരത്തിൽ‌ ഒരു നിശ്ചിത അളവിലുള്ള  ദിവ്യ പ്രഭാവലയം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള  സാധന ചില ഇന്ത്യൻ ഗോത്ര വർഗക്കാർക്കിടയിലുണ്ട്.  നിങ്ങൾക്ക് ഗ്രാഹ്യമായത് മാത്രമേ നിങ്ങൾക്കറിയാൻ കഴിയൂ- അല്ലാത്തതെല്ലാം അസംബന്ധമായിരിക്കും. ചിലപ്പോൾ ഇത് ഞാൻ പറഞ്ഞതാകാം അല്ലെങ്കിൽ ദൈവം  പറഞ്ഞതാകാം അതുല്ലെങ്കിൽ   വിശുദ്ധഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടതാവാം,  പക്ഷെ   നിങ്ങൾക്ക് അത് അനുഭവിച്ചറിയാൻ കഴിഞ്ഞില്ല എങ്കിൽ  എല്ലാം  നിങ്ങൾക്ക് അസംബന്ധമായിരിക്കും.  

 കലിയുഗം- വാക്കുകളിലൂടെയുള്ള ആവിഷ്കാരം 

മനസ്സ്, കാഴ്ച്ച, ഗന്ധം എന്നീ അവബോധതലങ്ങളിൽ നിന്ന് മാറി കലിയുഗത്തിൽ മനുഷ്യർ പൂർണ്ണമായും വാക്കുകളിലൂടെ സംവേദനം ചെയ്യുന്നവരായി. വായായിരുന്നു അവരുടെ ഏറ്റവും വലിയ കാര്യം. സൗരയൂഥം  യുഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, നിങ്ങൾ അതുമായി താദാത്മ്യം പ്രാപിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളും യുഗങ്ങളോടൊപ്പം പോകുന്നു എങ്കിൽ, നിങ്ങൾ അതിനും മുകളിലാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത്   നിലനില്ക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ നിങ്ങളുടെ തന്നെ കാര്യങ്ങളിൽ അകപ്പെടുകയാണെങ്കിൽ, സത് യുഗത്തിലായാലും എന്നാൽ നിങ്ങൾ  കലി യുഗത്തിലായിരിക്കും. അതായത് നിലനിൽക്കുന്ന  യുഗത്തിന് അതീതമായി പോകാനും, യുഗത്തിനാൽ അടിച്ചമർത്തപ്പെടാനും, അതല്ല യുഗത്തോടൊപ്പം സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനുമുണ്ട്. ഈ മൂന്നു സാധ്യതകളും ഇവിടെയുണ്ട്.

Editor’s Note: “Mystic’s Musings” includes more of Sadhguru’s wisdom on life, death and the human mechanism. Read the free sample or purchase the ebook.

A version of this article was originally published in the February 2016 Isha Forest Flower. Download as PDF on a “name your price, no minimum” basis or subscribe to the print version.