ദീപാവലി ഉത്സവത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സദ്‌ഗുരു വിശദീകരിക്കുന്നു.
സദ്‌ഗുരു: വിവിധ സാംസ്കാരിക കാരണങ്ങളാൽ ദീപാവലി ആഘോഷിക്കപ്പെടുന്നു, പക്ഷേ ചരിത്രപരമായി ഇതിനെ നരക ചതുർദശി എന്ന് വിളിക്കുന്നു, കാരണം വളരെ ക്രൂരനായ രാജാവായിരുന്ന നരകാസുരൻ കൃഷ്ണന്റെ കൈകളാൽ വധിക്കപ്പെട്ട ദിവസമാണിത്. അത് കൊണ്ട് തന്നെ, ഇത് വളരെ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നു. ഈ ആഘോഷം പല രീതിയിലും സവിശേഷമായതാണ്. . ഈ ദിവസം, ഒരാൾക്ക് പണം ആവശ്യമുണ്ടെങ്കിൽ ലക്ഷ്മി വരും. ഒരാൾക്ക് ആരോഗ്യം ആഗ്രഹിക്കുന്നുവെങ്കിൽ ശക്തി വരും. ഒരാൾക്ക് വിദ്യാഭ്യാസം വേണമെങ്കിൽ സരസ്വതി വരും. ഇതെല്ലാം ക്ഷേമത്തിലേക്കാണ് നയിക്കുന്നത് എന്ന് പ്രകടിപ്പിക്കുന്നത്തിനുള്ള പലരീതിയിലുള്ള വഴികളാണ് ഇവയെല്ലാം.
ഉള്ളിൽ ഒരു ദീപം തെളിയിക്കുന്നു
വിളക്കുകളുടെ ഉത്സവമാണ് ദീപാവലി. ദീപാവലിയിൽ, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും എല്ലായിടത്തും ആയിരക്കണക്കിന് വിളക്കുകൾ കത്തിക്കുന്നത് നിങ്ങൾ കാണാൻ കഴിയും. പക്ഷെ ആഘോഷം എന്നാൽ പുറത്ത് വിളക്കുകൾ കത്തിക്കുന്നത് മാത്രമല്ല - ഒരു ആന്തരിക വെളിച്ചം തെളിയണം . വെളിച്ചം എന്നാൽ വ്യക്തത. വ്യക്തതയില്ലെങ്കിൽ , നിങ്ങളുടെ കൈവശമുള്ള എല്ലാ ഗുണങ്ങളുംനിങ്ങൾക്ക് ഒരു ദോഷമായി ഭവിക്കും. അതൊരു അനുഗ്രഹമായിത്തീരില്ല. കാരണം വ്യക്തതയില്ലാത്ത ആത്മവിശ്വാസം ഒരു ദുരന്തമാണ്. ഇന്ന്, ലോകത്ത് ഭൂരിഭാഗം പ്രവൃത്തികളും വ്യക്തതയില്ലാതെ നടക്കുന്നത് .
ഒരു ദിവസം, തന്റെ പരിചയസമ്പന്നനായ സഹപ്രവർത്തകനോടൊപ്പം ഒരു പട്ടണത്തിലൂടെ ഒരു റൂക്കി പോലീസുകാരൻ ആദ്യമായി ഡ്രൈവ് ചെയ്യുകയായിരുന്നു. റേഡിയോയിൽ അവർക്ക് ഒരു സന്ദേശം ലഭിച്ചു, അതിൽ ഒരു കൂട്ടം ആളുകൾ ഒരു തെരുവിൽ ബഹളമുണ്ടാക്കുന്നുണ്ടെന്നും അവരെ അവിടെ നിന്നും ഉടനെ മാറ്റണം എന്നുമായിരുന്നു അത്. അവർ തെരുവിലേക്ക് ഓടിക്കയറിയപ്പോൾ ഒരു മൂലയിൽ ആളുകൾ നിൽക്കുന്നത് കണ്ടു. കാർ അടുത്തെത്തിയപ്പോൾ, പുതിയ പോലീസുകാരൻ വളരെ ആവേശത്തോടെ തന്റെ കാറിന്റെ ചില്ല് താഴ്ത്തികൊണ്ട് പറഞ്ഞു, “ഹേയ്, നിങ്ങൾ എല്ലാവരും ആ മൂലയിൽ നിന്ന് പെട്ടെന്ന് ഇറങ്ങുക! ” ആളുകൾ ആശയക്കുഴപ്പത്തിൽ പരസ്പരം നോക്കി. അപ്പോൾ അയാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു, “നിങ്ങൾ ഞാൻ പറയുന്നത് കേട്ടില്ലെന്നുണ്ടോ? ആ മൂലയിൽ നിന്നും മാറി നിൽക്കാനാണ് ഞാൻ പറഞ്ഞത്! ” എല്ലാവരും ചിതറിയോടി . തന്റെ ആദ്യത്തെ ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോൾ,അത് ആളുകളിൽ ചെലുത്തിയ സ്വാധീനത്തിൽ സംതൃപ്തനായ അദ്ദേഹം തന്റെ പരിചയസമ്പന്നനായ സഹപ്രവർത്തകനെ നോക്കി ചോദിച്ചു, “എങ്ങനെയുണ്ട് എന്റെ പ്രകടനം ?” സഹപ്രവർത്തകൻ പറഞ്ഞു, “ഒട്ടും മോശമല്ല, പക്ഷെ ഇത് ഒരു ബസ് സ്റ്റോപ്പാണെന്ന് മാത്രം .”
ആവശ്യമായ വ്യക്തതയില്ലാതെ, നിങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതെന്തും ഒരു ദുരന്തമായിരിക്കും. പ്രകാശം നിങ്ങളുടെ കാഴ്ചയ്ക്ക് വ്യക്തത നൽകുന്നു - ഭൗതികമായ അർത്ഥത്തിൽ മാത്രമല്ല. നിങ്ങൾ ജീവിതത്തെ എത്ര വ്യക്തമായി കാണുന്നുവെന്നും നിങ്ങളുടെ ചുറ്റുമുള്ളതിനെയെല്ലാം എത്ര നന്നായി മനസ്സിലാക്കുന്നുവെന്നതുമെല്ലാമാണ് നിങ്ങൾ നിങ്ങളുടെ ജീവിതം എത്രമാത്രം വിവേകപൂർവ്വം നടത്തുമെന്ന് തീരുമാനിക്കുന്നത്. അന്ധകാരം നശിപ്പിക്കപ്പെടുകയും വെളിച്ചം സംഭവിക്കുകയും ചെയ്ത ദിവസമാണ് ദീപാവലി. മനുഷ്യന്റെ ജീവിതത്തിലെ ഒരു ദുർദശ ഇതാണ്. തങ്ങൾ സൂര്യനെ തടയുന്നുവെന്ന് മനസിലാക്കാത്ത അന്തരീക്ഷത്തിലെ ഇരുണ്ട മേഘങ്ങളെപ്പോലെയാണത്. ഒരു മനുഷ്യന് എവിടെ നിന്നും വെളിച്ചം കൊണ്ടുവരേണ്ടതില്ല. അവൻ തന്റെ ഉള്ളിൽ ശേഖരിച്ചു കൊണ്ടിരിക്കുന്ന ഇരുണ്ട മേഘങ്ങളെ പുറന്തള്ളുകയാണെങ്കിൽ, വെളിച്ചം സംഭവിക്കും. ദീപങ്ങളുടെ ഈ ആഘോഷം അതിന്റെ ഓർമ്മപ്പെടുത്തൽ മാത്രമാണ്.
ഒരു ആഘോഷമായി ജീവിതം
ഇന്ത്യൻ സംസ്കാരത്തിൽ, വർഷത്തിൽ എല്ലാ ദിവസവും ഒരു ഉത്സവം നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു - ഒരു വർഷത്തിൽ 365 ഉത്സവങ്ങൾ. നമ്മുടെ ജീവിതകാലം മുഴുവൻ ഒരു ആഘോഷമാക്കി മാറ്റുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ ആശയം. ഇന്ന്, ഒരുപക്ഷേ മുപ്പതോ നാല്പതോ ഉത്സവങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. നമുക്ക് ഇപ്പോൾ അത് പോലും ആഘോഷിക്കാൻ കഴിയില്ല, കാരണം നമുക്ക് ഓഫീസിൽ പോകണം അല്ലെങ്കിൽ ദിവസവും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാവും. അതിനാൽ ആളുകൾ ഇപ്പോൾ സാധാരണയായി വർഷം തോറും എട്ടോ പത്തോ ഉത്സവങ്ങൾ മാത്രമാണ് ആഘോഷിക്കുന്നത്. നമ്മൾ അതിനെ ഇതുപോലെ ഉപേക്ഷിക്കുകയാണെങ്കിൽ, അടുത്ത തലമുറയ്ക്ക് ഒരു ഉത്സവവും ഉണ്ടാകില്ല. ഒരു ഉത്സവം എന്താണെന്ന്പോലും അവർക്ക് അറിയാൻ കഴിയില്ല. അവർ സമ്പാദിക്കും തിന്നും സമ്പാദിക്കും തിന്നും ..- അവർ ഇത് തുടരും. ഇപ്പോൾ ഇതിനോടകം തന്നെ നിരവധി ആളുകൾ ഇങ്ങനെയായി മാറി കഴിഞ്ഞു. ഇപ്പോൾ ഒരു ഉത്സവം എന്നാൽ നിങ്ങൾക്ക് ഒരു അവധി ലഭിക്കുന്നു, നിങ്ങൾക്ക് ഉച്ച വരെ കിടന്നുറങ്ങാം. പിന്നെ എന്തെങ്കിലും വിശേഷപ്പെട്ടത് കഴിക്കുന്നു , ഒരു സിനിമയ്‌ക്ക് പോകുന്നു അല്ലെങ്കിൽ വീട്ടിൽ ഇരുന്നു ടീവി കാണുന്നു. എന്തെങ്കിലും ബാഹ്യമായ ഒരു പ്രചോദനം കിട്ടിയാലേ ഈ ആളുകൾ അല്പം നൃത്തം ചെയ്യുകയുള്ളൂ. അല്ലെങ്കിൽ അവർ പാടുകയോ നൃത്തം ചെയ്യുകയോ ഒന്നുമില്ല . ഇത് മുമ്പ് അങ്ങനെയായിരുന്നില്ല. ഒരു ഉത്സവം എന്നാൽ നഗരം മുഴുവൻ ഒരിടത്ത് ഒത്തുകൂടും, ഒപ്പം ഒരു വലിയ ആഘോഷവും ഉണ്ടായിരിക്കും. ഒരു ഉത്സവം എന്നതിനർത്ഥം നമ്മൾ പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റു, വളരെ സജീവമായി, വീട്ടിലുടനീളം ധാരാളം കാര്യങ്ങൾ ചെയ്യും . ജനങ്ങളിൽ ഈ സംസ്കാരം തിരികെ കൊണ്ടുവരുന്നതിനായി ഈശ നാല് പ്രധാന ഉത്സവങ്ങൾ ആഘോഷിക്കുന്നു: പൊങ്കൽ അല്ലെങ്കിൽ മകരസംക്രാന്തി, മഹാശിവരാത്രി, ദസറ, ദീപാവലി.
ഗൗരവത്തിലല്ലാതെ എന്നാൽ പൂർണ്ണമായും മുഴുകികൊണ്ട്
നിങ്ങൾ എല്ലാത്തിനെയും ഒരു ആഘോഷമായി കാണുകയാണെങ്കിൽ, ജീവിതത്തെ ഗൗരവതരമല്ലാതെ നോക്കിക്കാണാനും ഒപ്പം തന്നെ പൂർണമായി മുഴുകാനും നിങ്ങൾ പഠിക്കും. ഇപ്പോൾ മിക്കവരുടെയും പ്രശ്നമിതാണ്,എന്തെങ്കിലും പ്രധാനമാണെന്ന് അവർ കരുതുന്നുവെങ്കിൽ, അവർ അതിനെക്കുറിച്ച് അതീവ ഗൗരവത്തിലായിരിക്കും. അത് അത്ര പ്രധാനമല്ലെന്ന് അവർ കരുതുന്നുവെങ്കിൽ, അവർ അതിനെക്കുറിച്ച് ശ്രദ്ദിക്കുക പോലുമില്ല - അതിൽ ആവശ്യമായ രീതിയിൽ അവർ മുഴുകില്ല. “അവൻ വളരെ ഗൗരവത്തിലാണ് ” എന്ന് ആരെങ്കിലും പറയുമ്പോൾ, അതിനർത്ഥം അവൻ അടുത്തത് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നിങ്ങൾക്കറിയാം. ധാരാളം പേർ അതീവ ഗൗരവത്തിലാണ്. അവർക്ക് എന്താണ് സംഭവിക്കുക എന്നതിൽ മാത്രമാണ് അവർ പ്രാധാന്യം നൽകുന്നത്. ബാക്കിയുള്ളവയെല്ലാം അവരെ മറികടന്നു പോകും. കാരണം ഗൗരവമുള്ളതല്ലെന്ന് അവർ കരുതുന്ന ഒന്നിലും അവർക്ക് പൂർണമായി സമർപ്പിക്കാനോ മുഴുകാനോ കഴിയില്ല. അതാണ് മുഴുവൻ പ്രശ്‌നവും. , ജീവിതത്തിന്റെ മുഴുവൻ രഹസ്യവും ഇതാണ് - എല്ലാത്തിനെയും ഗൗരവതരമല്ലാത്ത കണ്ണുകളോടെ കാണുക, പക്ഷേ പൂർണമായും മുഴുകിയിരിക്കുക - ഒരു ലീല പോലെ. അതുകൊണ്ടാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങൾ ഒരു ആഘോഷത്തോടെ സമീപിക്കപ്പെടുന്നത്, അപ്പോൾ നിങ്ങൾക്ക്അതിന്റെ കാതൽ നഷ്‌ടമാകില്ല.
.
ഈ ആഘോഷത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ദീപാവലിയുടെ മുഴുവൻ ആശയവും - അതുകൊണ്ടാണ് പടക്കം പൊട്ടിക്കുന്നത്, നിങ്ങളിൽ അൽപ്പം വെളിച്ചം തെളിയിക്കുക ! ഈ ഒരു ദിവസം ആഘോഷിക്കുക എന്നത് മാത്രമല്ല ലക്ഷ്യം. ഇത് എല്ലാ ദിവസവും നമ്മുടെ ഉള്ളിൽ സംഭവിക്കണം. നമ്മൾ വെറുതെ ഇരിക്കുകയാണെങ്കിൽ പോലും , നമ്മുടെ ജീവിത ഊർജ്ജവും ഹൃദയവും മനസ്സും ശരീരവും ഒരു പടക്കം പോലെ പൊട്ടിത്തെറിക്കണം. നിങ്ങൾ ഒരു നനഞ്ഞ പടക്കമാണെങ്കിൽ, നിങ്ങൾക്ക് എല്ലാ ദിവസവും പുറത്തു നിന്ന് അൽപ്പം തീ ആവശ്യമായി വരും.
Editor’s Note: At the Isha Yoga Center, major festivals, including Makar Sankranti and Pongal, Navratri and Mahashivratri are celebrated with great exuberance. These festivals are a part of Isha’s efforts to rejuvenate the ethos of Indian culture.