നിർവൃതിയാൽ നിറഞ്ഞതും, പിരിമുറുക്കത്തിൽ നിന്ന് മുക്തമായതും, സാധനയിൽ അധിഷ്ഠിതവുമായ ഒരു പുതിയ ജീവിതത്തിലേക്ക് നടന്നു കയറുവാൻ വേണ്ടി, 32 രാജ്യങ്ങളിൽ നിന്നായി 800ലധികം പങ്കാളികൾ, 7 മാസങ്ങൾ ഒരുമിച്ച് ചെലവിടാനായി ഇഷ യോഗ സെൻറ്ററിൻറ്റെ പവിത്ര ഇടത്തിൽ എത്തിച്ചേർന്നു. പങ്കാളികൾ, തീവ്രവും അച്ചടക്കവുമുള്ള ഒരു നിശ്ചിത സാധന പദ്ധതിയിലൂടെ കടന്നു പോകുകയും, അവരുടെ കഴിവുകളുടെ സമർപ്പണത്തിലൂടെ ഇഷയുടെ പ്രവർത്തനങ്ങളിലേക്ക് സംഭാവന ചെയ്യുകയും, ആശ്രമത്തിലെ വിവിധ പരിപാടികളിലും ആഘോഷങ്ങളിലും നിമഗ്നരാകുകയും ചെയ്യുന്നു. ഈ ബ്ലോഗ് പരമ്പരയിൽ, അവരുടെ യാത്രയുടെ നിമ്‌നോന്നതികളുടെ അണിയറക്കാഴ്ചകളിലേക്ക് ഞങ്ങൾ നിങ്ങളെ കൊണ്ട് പോകുന്നു.

Life in Sadhanapada - All Articles

 

അകത്ത് കടക്കുന്നതിൻറ്റെ ചിത്തോല്ലാസം

കോളേജിൽ നിന്ന് ഇറങ്ങിയ കുട്ടികൾ, ബിസിനസ്സുകാർ, പല തൊഴിലുകളിൽ ഏർപ്പെട്ടവർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, സംഗീതജ്ഞർ, സർക്കാരുദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ മുതൽ മറ്റ് പലർ വരെ, സാധനപാത വാഗ്ദാനം ചെയ്യുന്ന സാധ്യതകളെ പോലെ തന്നെ വിഭിന്നമായിരുന്നു പങ്കാളികളുടെ പശ്ചാത്തലവും.

life-in-sadhanapada-from-home-to-ashram-vol-in-q

life-in-sadhanapada-from-home-to-ashram-orientation

 "ഞാൻ അവിടെ പോകുകയാണ്, ഇത് വാസ്തവമാണ്!" ”

“ "ഞാൻ ശരിക്കും ഇവിടെ എത്തുന്നത് വരെ, എൻറ്റെ അപേക്ഷ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് പൂർണ്ണമായി വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇവിടുത്തെ ആളുകൾ തീർത്തും കർക്കശക്കാരായിരിക്കുമെന്നും, മുൻപൊരിക്കലും ഞാൻ ആശ്രമത്തിൽ സന്നദ്ധസേവനം നടത്തിയിട്ടില്ലാത്തതിനാൽ അവർക്ക് എന്നോട് മടങ്ങി പോകുവാൻ പോലും ആവശ്യപ്പെടാനാകുമെന്നുമാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ഞാൻ കണ്ടുമുട്ടിയ ആദ്യ സന്നദ്ധസേവക - നമസ്കാരം പറഞ്ഞു കൊണ്ട് അവർ എനിക്ക് കലർപ്പില്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചു - ആ നിമിഷം എല്ലാം മാറിമറിഞ്ഞു. എൻറ്റെ യുക്തിഹീനമായ ഭയങ്ങളെല്ലാം മാഞ്ഞുപോയി. ഇവിടെ എത്തിച്ചേർന്നത് തീർത്തും അവിശ്വസനീയമാണ്. ആശ്രമത്തിലേക്കുള്ള വഴിയിൽ പോലും, ബിൽബോർഡുകളിൽ പതിച്ചിരുന്നു സദ്ഗുരുവിൻറ്റെ ഫോട്ടോകളെ വീണ്ടും വീണ്ടും നോക്കി കൊണ്ട്‌, ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു,"ഞാൻ അവിടെ പോകുകയാണ്, ഇത് വാസ്തവമാണ്!" – ഭീം, 18, ജാർഖണ്ഡ്, ഭാരതം.

“"സ്വീകരിക്കപ്പെട്ടപ്പോൾ എനിക്ക് അത്യാനന്ദമാണ് അനുഭവപ്പെട്ടത് ..." ”

“സാധനപാതയിലേക്ക് സ്വീകരിക്കപ്പെട്ടപ്പോൾ എനിക്ക് അത്യാനന്ദമാണ് അനുഭവപ്പെട്ടത്! ആന്തരിക ആധ്യാത്മിക പരിവർത്തനത്തിന് ആവശ്യമായുള്ള ആന്തരഘടനയും പിന്തുണയും ഉൾകൊള്ളുന്ന ഒരു ഘടനാപരമായ പരിപാടിയുണ്ടെന്ന് കണ്ടപ്പോൾ ഞാൻ അത്യധികം സന്തോഷിച്ചു. പൂർണ്ണ ആത്‌മവിശ്വാസത്തോടും, ഒരു ശങ്കയും കൂടാതെ, ഒരു കുടുംബത്തിന് അവരുടെ പെണ്മക്കളെ ഇത്ര നീണ്ട കാലയളവിലേക്ക് അയക്കാനൊരു ഉദ്ദിഷ്ടസ്ഥാനം" - സ്വാതി, 42, ലണ്ടൻ, യുകെ. ” -സ്വാതി, 42, ലണ്ടൻ, യുകെ.

ആദ്യകടമ്പകൾ മറികടന്ന്

ചിലരെ സംബന്ധിച്ചിടത്തോളം, സ്വീകരിക്കപ്പെട്ടതിൻറ്റെ ആഹ്ളാദം, ചില കടമ്പകൾ കൂടാതെയായിരുന്നില്ല. ഒരു ആശ്രമത്തിൽ ജീവിക്കുവാൻ വരുക എന്നത് ഒരു അപൂർവ്വമായ ഒരു പടിയായതിനാൽ, മറ്റുള്ളവരെ അത് ബോധ്യപ്പെടുത്തുവാൻ പലർക്കും എളുപ്പമായിരുന്നില്ല. പങ്കാളികൾക്ക് അവരുടെ മേലധികാരികളെ ബോധ്യപെടുത്തണമായിരുന്നു, അവരുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യണമായിരുന്നു,കൂടാതെ അവരുടെ കുടുംബങ്ങളെ, പരിപാടിയുടെ വൈശിഷ്‌ട്യത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കണമായിരുന്നു.

“ഞാൻ പോകുന്നതിനെ ചൊല്ലി എൻറ്റെ ബിസിനസ് പങ്കാളികൾ അസുന്തഷ്ടരായിരുന്നു"

“ഞാൻ കുറച്ച് നാളുകളായി ഇഷയ്ക്ക് വേണ്ടി സന്നദ്ധസേവനം നടത്തുകയായിരുന്നു. സാധനപാതയെക്കുറിച്ച് ഞാൻ കേട്ടിരുന്നു, പക്ഷെ അത് എനിക്ക് വേണ്ടിയുള്ളതല്ലെന്നാണ് ഞാൻ എന്നും കരുതിയിരുന്നത്. ഒന്നിൽ കൂടുതൽ ബിസിനസുകൾ നടത്തുകയും, പ്രായമുള്ള 'അമ്മ വീട്ടിലുള്ള ഒരാളെളെന്ന നിലയിലും, എന്നെ സംബന്ധിച്ചിടത്തോളം ഏഴ് മാസങ്ങൾ മാറി നിൽക്കുക എന്നത് വളരെ ദൈർഖ്യമേറിയ ഒരു കാലാവധിയാണ്.

“"ഞാൻ പോകുന്നതിനെ ചൊല്ലി എൻറ്റെ ബിസിനസ് പങ്കാളികൾ അസുന്തഷ്ടരായിരുന്നു, പക്ഷെ ഞാൻ പോകുന്നത് സ്വയം എൻറ്റെ മേൽ തന്നെ യത്‌നിക്കുവാനും, അത് വഴി കൂടുതൽ കാര്യക്ഷമതയും സഫലതയും ആർജ്ജിക്കുവാനുമാണെന്ന് പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവർക്ക് ബോധ്യമായി. കൂടാതെ അമ്മയുടെ കരുതലിനായുള്ള ക്രമീകരണങ്ങൾ ഒരുക്കുവാനും എനിക്ക് കഴിഞ്ഞു”.

“"കൂടാതെ, വീട്ടിൽ വെച്ചുള്ള എൻറ്റെ സാധന ഞാൻ ആഹ്രഹിക്കുന്നത് പോലെയല്ല നടന്നുകൊണ്ടിരുന്നത്. അതിനാൽ ഇവിടെ എത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. പരിവർത്തനം നടക്കുന്നത് എനിക്ക് ഇപ്പോൾ തന്നെ അറിയാൻ കഴിയുന്നുണ്ട്" - ” – ശ്രീകുമാർ, 48, കേരളം, ഭാരതം

 “എനിക്ക് ഭ്രാന്താണെന്നാണ് എല്ലാവരും കരുതിയത് ”

“ ഏഴ് മാസങ്ങൾക്കായി ഞാൻ ആശ്രമത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ, ആരും എന്നോട് യോജിച്ചില്ല. എനിക്ക് ഭ്രാന്താണെന്നാണ് എല്ലാവരും കരുതിയത്. മറ്റൊരു ഉത്‌കണ്‌ഠ, ഏഴ് മാസങ്ങൾക്ക് ശേഷമുള്ള എൻറ്റെ ജോലി സാധ്യതകളെക്കുറിച്ചായിരുന്നു. ആശ്രമത്തിൽ ഞാൻ ചിലവഴിക്കുന്ന സമയം എൻറ്റെ സിവിയുടെ മൂല്യം ഉയർത്തുകയേയുള്ളൂ എന്ന് ഞാൻ എൻറ്റെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. "

“എനിക്കുണ്ടായിരുന്ന സ്വവിനാശകരമായ കുറച്ച് ശീലങ്ങളെക്കുറിച്ച് എൻറ്റെ അച്ചൻ ബോധവാനായിരുന്നു. എനിക്ക് എന്നെ തന്നെ മെച്ചപ്പെടുത്തണമെന്നും, എൻറ്റെ ഉറക്കത്തിൻറ്റെ അളവ് കുറയ്ക്കണമെന്നും, കൂടുതൽ ഏകാഗ്രതയും, തീവ്രതയും, സമതുലനാവസ്ഥയും ആർജ്ജിക്കണമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എൻറ്റെ നിശ്ചയത്തേയും ഉറച്ചതീരുമാനത്തേയും മാനിച്ച് കൊണ്ട് അവർ പറഞ്ഞു,"നിനക്ക് മുന്നോട്ട് പോകാം. നിനക്ക് നല്ലത് മാത്രം വരട്ടേയെന്ന് ഞങ്ങൾ കാംക്ഷിക്കുന്നു". അങ്ങനെ ഞാൻ ഇവിടെ എത്തി!" -  ശന്തനു, 29, കാശ്മീർ, ഭാരതം.

“ ഏഴ് മാസങ്ങൾ ഞാനുണ്ടാകില്ല എന്ന് പറഞ്ഞപ്പോൾ എൻറ്റെ കുടുംബത്തിന് വളരെ വിമുഖതയായി. ”

“"ഞാൻ മുൻപ് പല തവണ ആശ്രമത്തിൽ വന്നിട്ടുണ്ട്, ഇവിടെ വരുന്നത് എപ്പോഴും ഒരു മനോഹരമായ അവസരമായിരുന്നു, പക്ഷെ ഇത്തവണ ഏഴ് മാസങ്ങൾ ഞാനുണ്ടാകില്ല എന്ന് പറഞ്ഞപ്പോൾ എൻറ്റെ കുടുംബത്തിന് വളരെ വിമുഖതയായി. ഔദ്യോഗികജീവിതത്തിൻറ്റെ പടവുകൾ കയറുന്നതിന് മുൻപ് കുറച്ച് സമയം ഞാൻ എനിക്ക് വേണ്ടി തന്നെ മുടക്കുന്നത് എത്രത്തോളം സുപ്രധാനമാണെന്ന് അവരെ പറഞ്ഞു മനസിലാകുവാൻ ഒരുപാട്‌ പണിപ്പെട്ടു. .

“ഞാൻ കേവലം ഈ വർഷം ബിരുദം പൂർത്തീകരിച്ചതിനാലും, എനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നതിനാലും, ഞാൻ അതെല്ലാം നിരസിക്കുന്നതിനോട് എൻറ്റെ കുടുംബത്തിന് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ ഒരു സുസ്ഥിരമായ ഘടനയുണ്ടാക്കിയെടുത്ത്, ഞാൻ എൻറ്റെ ജീവിതത്തിൽ ഇനി ചെയ്യുവാൻ പോകുന്ന ഏത് കാര്യത്തിനും തയ്യാറായിരിക്കുവാൻ, എനിക്ക് എൻറ്റെ മേൽ തന്നെ യത്‌നിക്കണമായിരുന്നു."  – ശുഭാംഗി, 22 , ജോധ്‌പൂർ, ഭാരതം

ഗുരു പൂർണ്ണിമയുടെ അണിയറ വിശഷങ്ങളും "ഗുരുവിൻറ്റെ മടിത്തട്ടിലും"

life-in-sadhanapada-from-home-to-ashram-lom-sadhgurupic

life-in-sadhanapada-from-home-to-ashram-lom-sadhguru-with-participants

സാധനപാത ഔദ്യോഗികമായി തുടങ്ങിയത് ഗുരുപൂർണ്ണിമയുടെ ശുഭദിനമായ 16 ജൂലൈ 2019 - ലാണെങ്കിലും, "ഗുരുവിൻറ്റെ മടിത്തട്ടിൽ' പരിപാടിയുടെ ഭാഗമാകുവാൻ വേണ്ടി പങ്കാളികൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ആശ്രമത്തിൽ വന്ന് ചേർന്നിരുന്നു. സദ്ഗുരുവിൻറ്റെ സന്നിധിയിലായിരിക്കുവാൻ വേണ്ടി ആയിരക്കണക്കിന് ഇഷ 'മീഡിയേറ്റർമാർ' ആശ്രമത്തിലേക്ക് തിങ്ങികൂടിയ, 2 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരിപാടിയായിരുന്നുവത്. ഇത്ര വലിയ തോതിലുള്ള ഒരു പരിപാടി നടത്തിയെടുക്കുവാൻ ഒരുപാട് ജോലി ചെയ്യാനുണ്ടായിരുന്നു. പക്ഷെ നൂറ് കണക്കിന് സാധനപാത പങ്കാളികൾ കച്ച മുറുക്കിയിറങ്ങി പ്രവർത്തികളിലേക്ക് (സേവ) സ്വയം അർപ്പിച്ചതോടെ, ഒരു തടസ്സവുമില്ലാതെ കാര്യങ്ങൾ സുഗമമായി നടന്നു. പിന്നെ, ഒരു ഗുരു പൂർണ്ണിമയുടെ പൗർണ്ണമി രാവിൽ, സദ്ഗുരുവിനൊപ്പം അവർ ഒരു ഗാഢമായ സത്സംഗത്തിൽ പങ്കെടുത്തു. .

life-in-sadhanapada-from-home-to-ashram-lom-vol-pic1

life-in-sadhanapada-from-home-to-ashram-lom-vol-pic2

life-in-sadhanapada-from-home-to-ashram-lom-vol-pic3

“ ആശ്രമത്തിലുള്ള എല്ലാവരും എങ്ങനെയാണ് അക്ഷീണരായി പ്രവർത്തിക്കുന്നത് എന്നതിൻറ്റെ ഒരു മിന്നൊളി എനിക്ക് അത് നൽകി. ”

"ഗുരുവിൻറ്റെ മടിത്തട്ടിൽ" പരിപാടിയിൽ സന്നദ്ധസേവനം നടത്തിയാണ് ഞാൻ തുടക്കം കുറിച്ചത്. ആശ്രമത്തിലുള്ള എല്ലാവരും, പരാതിയും പരിഭവങ്ങളും ഇല്ലാതെ എങ്ങനെയാണ് അക്ഷീണരായി പ്രവർത്തിക്കുന്നത് എന്നതിൻറ്റെ ഒരു മിന്നോളി അത് എനിക്ക് നൽകി. അവരുടെ സേവ അനുഷ്ഠിക്കുന്നതിൽ അവർ അസാധാരണമായവിധം മികച്ചതാണെന്ന് എനിക്ക് അനുഭവപെടുകയും, അവരെ വീക്ഷിച്ചപ്പോൾ, ഞങ്ങളുടെ പരിപാടിയുമായി മുന്നോട്ട് പോകുവാൻ എനിക്ക് വലിയ പ്രചോദനം തോന്നുകയും ചെയ്തു. ആശ്രമത്തിലെ കഴിഞ്ഞ കുറെ ദിവസങ്ങൾ എനിക്കുള്ളിൽ ഒരു ഉണർവ്വാണേകിയത്. ഓരോ ദിവസവും എൻറ്റെ അവബോധം വളരുന്നതായി എനിക്ക് തോന്നുന്നു. ഈ ഇടത്തിൽ ആയിരിക്കുക എന്നത് എനിക്ക് അവിശ്വസനീയമായും, വീര്യവത്തായ ഒരു ഊർജ്ജം അഭംഗുരമായി ഇവിടെ പ്രവർത്തിക്കുന്നത് പോലെയും എനിക്ക് അനുഭവപ്പെടുന്നു" - ക്ഷിതിജ്‌, 28, ബെംഗളൂരു, ഭാരതം .

ഒരു കൊടുങ്കാറ്റിനെ അനുസ്മരിപ്പിക്കും വിധമുള്ള തുടക്കം

ഗുരു പൂർണ്ണിമയ്ക്ക് ശേഷം, പങ്കാളികളെല്ലാവരും ഒരു തീവ്ര അഭിവിന്യാസത്തിലൂടെ കടന്ന് പോയി - അവർ അവിടെ ഹഠ യോഗ പരിശീലനത്തിന് പുറമെ ഇന്നർ എഞ്ചിനീയറിംഗ് പുനഃസന്ദര്‍ശിക്കുകയും, അടുത്ത ഏഴ് മാസങ്ങളുടെ സാധനയ്ക്ക് അടിസ്ഥാനമാകുന്ന മൂലസിദ്ധാന്തങ്ങളെ ആഴത്തിൽ ഒരിക്കൽ കൂടി പഠിക്കുകയും ചെയ്തു. മുൻപൊരിക്കലും കാണാത്ത സദ്ഗുരുവിൻറ്റെ വീഡിയോകൾ കണ്ടും, ഗുരു പൂജയെ ഒരു ജീവനുള്ള പ്രക്രീയയായി അനുഭവിച്ചും, അടിയോഗി പ്രദക്ഷിണത്തിലൂടെയും മറ്റ് പല പ്രക്രീയകളിലൂടെയും തീക്ഷ്ണത ഉൾക്കൊണ്ടുമുള്ള ഒരു കൊടുങ്കാറ്റായിരുന്നു ആ അഭിവിന്യാസം. ഈ സമയത്ത്, ഇനി വരാൻ പോകുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പങ്കാളികളെ സജ്ജമാക്കുവാൻ വേണ്ടി, നിനച്ചിരിക്കാതെ, തൻറ്റെ തിരക്ക് പിടിച്ച പരിപാടികൾക്കിടയിൽ നിന്ന് വന്ന്, സദ്ഗുരു അവരുമായി ഒരു ഹ്രസ്വസമാഗമം നടത്തി.

“പരിപാടിയുടെ തുടക്കത്തിൽ തന്നെ സദ്‌ഗുരുവുമൊത്ത് ഒരു യോഗം കൂടാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായിരുന്നു ”

“ അഭിവിന്യാസത്തിനിടയിലുണ്ടായ ഇന്നർ എഞ്ചിനീയറിംഗ് റിഫ്രഷർ അത്യാവശ്യമായിരുന്നു. എൻറ്റെ ശാംഭവിയുടെ ആഴം വർദ്ധിപ്പിക്കുന്നതിനും, ഈ ചെറിയ ഉപകരണങ്ങൾ എങ്ങനെയാണ് ഇത്ര വലിയ ഒരു വ്യത്യാസത്തിനു കാരണമാകുന്നതെന്ന് മനസ്സിലാക്കുവാനും എന്നെ അത് സഹായിച്ചു. .

“ഹഠ യോഗ പരശീലനത്തിലൂടെ കടന്ന് പോയത്, എൻറ്റെ ആസനങ്ങളെ സ്‌ഫുടം ചെയ്തെടുക്കുവാനും, ഓരോ ആസനത്തിലും കൂടുതൽ ഇഴുകിച്ചേരുവാനും എന്നെ സഹായിച്ചു. കൂടാതെ ഗുരു പൂജ രണ്ടാമതൊരിക്കൽ കൂടി പഠിച്ചത് വളരെ സഹായകരമായി കാരണം മുൻപ് അതിൻറ്റെ മഹത്വം ഞാൻ മനസിലാക്കിയിരുന്നില്ല. എല്ലാത്തിലുമുപരി, പരിപാടിയുടെ തുടക്കത്തിൽ തന്നെ സദ്‌ഗുരുവുമൊത്ത് ഒരു യോഗം കൂടാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായിരുന്നു – നേഹ, 26, ജയ്‌പൂർ, ഭാരതം

“ സദ്ഗുരു എനിക്ക് നൽകിയതിന് യോഗ്യനായിത്തീരുവാൻ ഞാൻ ദൃഢചിത്തനാണ്  ”

“ എന്നെ സംബന്ധിച്ചിടത്തോളം, സദ്ഗുരുവിനെപ്പോലെയൊരാൾ എനിക്ക് വേണ്ടി തൻറ്റെ അമൂല്യമായ സമയവും ഊർജ്ജവും ചെലവഴിക്കുന്നു എന്നത് വളരെ വലിയ കാര്യമാണ്. അദ്ദേഹത്തിൻറ്റെ കരുണയും കരുതലും, ഞങ്ങൾക്ക് അത് നൽകുവാൻ വേണ്ടി മാത്രമുള്ള അദ്ദേഹത്തിൻറ്റെ അചഞ്ചല ശ്രദ്ധയും, ഈ പരിവർത്തനത്തിലൂടെ ഞങ്ങൾ കടന്നു പോകണമെന്നുള്ള അദ്ദേഹത്തിൻറ്റെ തീവ്രമായ ആഗ്രഹവും - അത് എന്നെ അലിയിച്ചു കളഞ്ഞു. സദ്ഗുരു എനിക്ക് നൽകിയതിനൊക്കെയും യോഗ്യനായിത്തീരുവാൻ ഞാൻ ദൃഢചിത്തനാണ്. അതിന് വേണ്ടി ഞാൻ എത്രത്തോളം പരിശ്രമിക്കേണ്ടി വന്നാലും" – അശ്വിനി, 27, ഹൈദരാബാദ്, ഭാരതം

life-in-sadhanapada-from-home-to-ashram-practice-session

life-in-sadhanapada-from-home-to-ashram-adiyogi-prathakshana

life-in-sadhanapada-from-home-to-ashram-adiyogi-prathakshana2

സാധനപാതയിലെ പങ്കാളികളോട് സദ്ഗുരു പറഞ്ഞത്

“സാധനയുടെ അടിസ്ഥാന തത്വം ഇതാണ് - ഞാൻ തൊടുന്നതിനോടെല്ലാമുള്ള പരമവും തീക്ഷ്ണവുമായ നിമഗ്നത, പക്ഷെ എന്നോട് മാത്രം നിസ്സംഗത. എന്നാൽ മാത്രമേ ജീവിതത്തിൻറ്റെ ഉപകരണങ്ങൾ നിങ്ങൾക്ക് ഒരു നിശ്ചിത രീതിയിൽ ഉപയോഗിക്കുവാൻ കഴിയൂ. എല്ലാത്തിലുമുപരി, നിങ്ങളുടെ ശരീരവും മനസ്സും നിങ്ങളുടെ ഉപകാരണങ്ങളാകണം, അതാണ് സാധനയെന്ന സങ്കല്പം. ഇപ്പോൾ, നിങ്ങളുടെ സാമഗ്രികളുപയോഗിച്ച് ആർക്ക് വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാം. നിങ്ങളുടെ ശരീരവും മനസ്സും എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് സാഹചര്യങ്ങളാണ്. സാധനയെന്നാൽ, എൻറ്റെ ശരീരം മനസ്സും എന്ത് ചെയ്യണമെന്ന് ഞാൻ മാത്രം തീരുമാനിക്കും.”

Editor’s Note: Find out more about Sadhanapada and pre-register for the upcoming batch here.