നാം ജീവിതം എന്ന് വിളിക്കുന്ന ഈ പ്രക്രിയയിൽ ഓരോ മനുഷ്യനും, ബോധപൂർവ്വമോ അല്ലാതെയോ , ഒരു പ്രത്യേക പ്രതിച്ഛായ സൃഷ്ടിക്കുന്നുണ്ട് , ഒരു പ്രത്യേക വ്യക്തിത്വം. എന്നാൽ നിങ്ങൾ‌ക്കുള്ളിൽ‌ സൃഷ്‌ടിച്ച പ്രതിഛായയ്ക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല. ഇതിന് സ്വയമോ , നിങ്ങളുടെ ആന്തരിക സ്വഭാവവുമായോ ഒന്നും ചെയ്യാനില്ല . ഇത് നിങ്ങൾ തന്നെ സൃഷ്ടിച്ച ഒരു ചിത്രമാണ് , മിക്കപ്പോഴും അബോധപൂർവം . എല്ലാവര്ക്കും അവർ എന്താണെന്നതിനെ കുറിച്ചുള്ള ഒരു സങ്കല്പമുണ്ട് . വളരെ കുറച്ച് ആളുകൾ മാത്രമാണ് പൂർണ ബോധത്തോടെ ഒരു പ്രതിഛായ സൃഷ്ടിച്ചിരിക്കുന്നത് . മറ്റെല്ലാവരും ഏതെങ്കിലും മാതൃകകൾ അല്ലെങ്കിൽ അവരുടെ സാഹചര്യങ്ങൾ എന്നിവക്കനുസരിച്ച് പ്രതിഛായകൾ സൃഷ്ടിക്കുന്നു .

നിങ്ങൾ എന്ത് കൊണ്ടാണ് ഇപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സ്വന്തം പ്രതിഛായ ബോധപൂർവം സൃഷ്ടിക്കാത്തത് ? നിങ്ങൾ വേണ്ടത്ര ബുദ്ധിമാനാണെങ്കിൽ , നിങ്ങൾക്ക് വേണ്ടത്ര അവബോധമുണ്ടെങ്കിൽ , നിങ്ങൾക്ക് നിങ്ങളുടെ പ്രതിഛായ ഉടച്ചു വാർക്കാവുന്നതാണ് , ഏത് രീതിയിൽ നിങ്ങൾ ആഗ്രഹിക്കുന്നുവോ ആ രീതിയിൽ അത് നിങ്ങൾക്ക് പുനർ നിർമ്മിക്കാവുന്നതാണ് . ഇത് സാധ്യമാണ്. പക്ഷെ നിങ്ങൾ പഴയത് ഉപേക്ഷിക്കാൻ തയ്യാറാവണം . അങ്ങനെ അഭിനയിക്കാനല്ല . അറിയാതെ പ്രവർത്തിക്കുന്നതിനു പകരം നിങ്ങൾ ബോധപൂർവ്വം പ്രവർത്തിക്കുന്നു. നിങ്ങളെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രതിഛായ നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും; നിങ്ങൾക്ക് ചുറ്റുമുള്ളതുമായി പരമാവധി ഐക്യം സൃഷ്ടിക്കുന്ന പ്രതിഛായ ; ഏറ്റവും കുറഞ്ഞ ഘർഷണം ഉള്ള പ്രതിഛായ. കൂടാതെ നിങ്ങളുടെ ആന്തരിക സ്വഭാവവുമായി ചേർന്ന് നിൽക്കുന്ന ഒരു പ്രതിഛായ നിങ്ങൾ സൃഷ്ടിക്കുക .ഏത് തരത്തിലുള്ള പ്രതിഛായയാണ് നിങ്ങൾ ചിന്തിക്കുന്നത് , അത് നിങ്ങളുടെ ആന്തരിക സ്വഭാവത്തോട് ചേർന്ന് നിൽക്കുന്നതാണോ ? ദയവായി അത് ശ്രദ്ധിക്കുക , ആന്തരിക സ്വഭാവം വളരെ നിശ്ശബ്ദമാണ് , അത് അത്ര മുന്നിട്ടു നിൽക്കുന്നതല്ല എങ്കിലും വളരെ ശക്തമാണ് . വളരെ നേർത്തതാണ് എങ്കിലും വളരെ ശക്തമാണ് . ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് എന്താണ് :നിങ്ങളുടെ ഉള്ളിൽ ശക്തമായി നിൽക്കുന്ന ഘടകങ്ങൾ - നിങ്ങളുടെ കോപം , നിങ്ങളുടെ പരിമിതികൾ ഇവയെല്ലാം ഒഴിവാക്കണം . സ്വന്തം പ്രതിച്ഛായ പുതിയതായി സൃഷ്ടിക്കുക , അത് വളരെ ആർദ്രമായതും എന്നാൽ അതി ശക്തമായതുമായതും ആയിരിക്കണം .

അടുത്ത ഒന്നോ രണ്ടോ ദിവസം അതിനെക്കുറിച്ച് ചിന്തിക്കുകയും നിങ്ങൾക്കായി ശരിയായ ഒരു പ്രതിഛായ സൃഷ്ടിക്കുകയും ചെയ്യുക; നിങ്ങളുടെ ചിന്തയുടെയും വികാരത്തിന്റെയും അടിസ്ഥാന സ്വഭാവം എങ്ങനെയായിരിക്കണം . നമ്മൾ എന്തെങ്കിലും ഒന്ന് സൃഷ്ടിക്കുന്നതിനു മുമ്പ്, അത് ഇപ്പോളുള്ളതിനേക്കാൾ മികച്ചതാണോ എന്ന് നോക്കേണ്ടതുണ്ട് . നിങ്ങൾ സ്വസ്ഥമായിരിക്കുന്ന ഒരു സമയം തിരഞ്ഞെടുക്കുക. നിങ്ങൾ പൂർണ്ണ വിശ്രമത്തോടെ സുഖമായി ഇരിക്കുക. എന്നിട്ട് കണ്ണുകൾ അടച്ച് മറ്റുള്ളവർ നിങ്ങളെ എങ്ങനെ അറിയണം എന്ന് ഭാവനയിൽ ചിത്രീകരിക്കുക . പൂർണ്ണമായും പുതിയ ഒരാളെ സൃഷ്ടിക്കുക . അതിനെ കഴിയുന്നത്ര വിശദമായി നോക്കിക്കാണുക . ഈ പുതിയ പ്രതിഛായ കൂടുതൽ മാനുഷികവും കൂടുതൽ കാര്യപ്രാപ്തിയുള്ളതും കൂടുതൽ ആർദ്രതയുള്ളതുമാണോ എന്ന് നോക്കുക .

ഈ പുതിയ പ്രതിഛായ നിങ്ങൾക്ക് കഴിയുന്നത്ര ശക്തമായി ദൃശ്യവൽക്കരിക്കുക. ഇത് നിങ്ങളുടെ ഉള്ളിൽ സജീവമാക്കുക. നിങ്ങളുടെ ചിന്ത വേണ്ടത്ര ശക്തമാണെങ്കിൽ, നിങ്ങളുടെ വിഷ്വലൈസേഷൻ ശക്തമാണെങ്കിൽ, അത് കർമ്മബന്ധങ്ങളെ പോലും തകർക്കും. നിങ്ങൾ എന്തായിരിക്കണമെന്നതിന്റെ ശക്തമായ ദൃശ്യവൽക്കരണം സൃഷ്ടിക്കുന്നതിലൂടെ നിങ്ങളുടെ കർമ്മ പരിമിതികൾ തകർക്കാൻ കഴിയും. നിങ്ങളുടെ ചിന്ത, വികാരം, പ്രവർത്തനം എന്നിവയുടെ എല്ലാ പരിമിതികളെയും മറികടക്കാനുള്ള അവസരമാണിത്.

 

Love & Grace