മറ്റുള്ളവരുടെ നെഗറ്റീവ് അഭിപ്രായങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം?

ക്രിക്കറ്റ്‌ പന്തുകള്‍ പറക്കുമ്പോള്‍ ബാറ്റ് വീശാനുള്ള സമയമാണ്. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ നേരെ പറന്നു വന്നാലോ? ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ മിതാലി രാജ് സദ്ഗുരുവിനോട് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എങ്ങനെ നേരിടുമെന്ന ചോദ്യം ചോദിക്കുന്നു.
Illustration of a batswoman ready to bat, ball coming at her, and emojis with negative expressions coming at her | How To Deal With People’s Negative Opinions?
 

മിതാലി രാജ്:നമസ്കാരം സദ്‌ഗുരുജി! ഞാൻ മിതാലി രാജ്. ഓരോ ദിവസവും നമുക്കെതിരെ ഉയർന്നു വരുന്ന അഭിപ്രായങ്ങളെ അവഗണിക്കാനുള്ള കരുത്ത് എങ്ങനെ ആർജ്ജിക്കാനാവും?

സദ്‌ഗുരു: നമസ്കാരം മിതാലി. ആളുകൾക്ക് എല്ലാത്തിനെയും കുറിച്ചും അഭിപ്രായങ്ങളുണ്ടാകും, എന്നാൽ അത് എന്തുകൊണ്ട് നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ വിഷയമാകണം? നമ്മൾ ചെയ്യുന്നതിനെ കുറിച്ച് നമുക്ക് വ്യക്തതയില്ലാതിരിക്കുമ്പോഴാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ വിഷയമാകുന്നത്. മറ്റുള്ളവരുടെ അഭിപ്രായവുമായി പൊരുതാൻ ശ്രമിക്കുന്നതിന് പകരം, നമ്മൾ എന്താണ് ചെയ്യുന്നതെന്നും, നാം ചെയ്യുന്ന കാര്യങ്ങള്‍ നമ്മൾ എന്തുകൊണ്ട് ചെയ്യുന്നു എന്നതിലും വ്യക്തതയുണ്ടാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഈ വ്യക്തത നമ്മുടെ ഉള്ളിൽ ഉണ്ടാവുകയാണെങ്കിൽ മറ്റ് ആളുകളുടെ അഭിപ്രായങ്ങൾ വിഷയമാകില്ല".

ഒരു സമയം രണ്ടോ മൂന്നോ അഞ്ചോ ആളുകളുടെ അഭിപ്രായങ്ങളുമായാണ് നിങ്ങൾ ഏറ്റുമുട്ടിയിരുന്നത്. ഇന്ന് അഞ്ച് ലക്ഷം ആളുകളുടെ അഭിപ്രായങ്ങളുമായി നിങ്ങൾ ഏറ്റുമുട്ടേണ്ടി വരുന്നു. അവരെല്ലാം അവിടെയിരുന്ന് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയാണ്.

എന്നാൽ ആളുകൾക്ക് എപ്പോഴും നമ്മെ കുറിച്ച് അഭിപ്രായങ്ങള്‍ ഉണ്ടാവും. അത് അവരുടെ അവകാശമാണ്. കര്‍ണാടകയിലെ യോഗിനിയായ അക്ക മഹാദേവി പറഞ്ഞതു പോലെ, “നിങ്ങള്‍ കാട്ടിലും മലയിലും വീട് കെട്ടി, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ മൃഗങ്ങളെ ഭയക്കുന്നു– നിങ്ങളവിടെ ഉണ്ടായിരിക്കാന്‍ പാടില്ല. നിങ്ങള്‍ ചന്തയില്‍ ഒരു വീട് കെട്ടി, നിങ്ങള്‍ ചന്തയിലെ ബഹളങ്ങളെ ഭയക്കുന്നു– അതു നിങ്ങള്ക്ക് പറ്റിയ ഒരു സ്ഥലമല്ല.”

ഇപ്പോള്‍ നിങ്ങള്‍ ഒരു സമൂഹത്തില്‍ ജീവിക്കുന്നു, മറ്റുള്ളവര്‍ എന്തു പറയുന്നുവെന്നതിനെ നിങ്ങള്‍ ഭയക്കുന്നു. ഇത് സാമൂഹ്യ ജീവിതത്തിന്‍റെ ഭാഗമാണ്. ആരെങ്കിലും എപ്പോഴും എന്തെങ്കിലും പറയും. സോഷ്യൽ മീഡിയ കാരണം ഇന്ന് അത് പർവതീകരിക്കപ്പെടും. എന്നാൽ എക്കാലവും ആളുകൾക്ക് അവരുടെ അഭിപ്രായങ്ങളുണ്ടായിരുന്നു.

നമ്മൾ ചെയ്യുന്നത് എന്താണ്, നമ്മൾ ചെയ്യുന്ന കാര്യങ്ങള്‍ നാം എന്തു കൊണ്ട് ചെയ്യുന്നു എന്ന കാര്യങ്ങളിൽ പൂർണ്ണമായ വ്യക്തത നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വരികയാണ്‌ ഏറ്റവും നല്ലത്. ഈ വ്യക്തത നമ്മുടെയുള്ളില്‍ സംഭവിച്ചാല്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരു വിഷയമായിരിക്കില്ല.

ഒരു സമയം രണ്ടോ മൂന്നോ അഞ്ചോ ആളുകളുടെ അഭിപ്രായങ്ങളുമായാണ് നിങ്ങൾ ഏറ്റുമുട്ടിയിരുന്നത്. ഇന്ന് അഞ്ച് ലക്ഷം ആളുകളുടെ അഭിപ്രായങ്ങളുമായി നിങ്ങൾ ഏറ്റുമുട്ടേണ്ടി വരുന്നു. അവരെല്ലാം അവിടെയിരുന്ന് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയാണ്. അതു കൊണ്ട് കുഴപ്പമില്ല. അവര്ക്ക് ഇഷ്ടമുള്ള കാര്യങ്ങള്പ്റയുന്നതില്‍കുഴപ്പമില്ല, ഏറ്റവും സുപ്രധാനമായ കാര്യം, നമ്മൾ ചെയ്യുന്നത് എന്താണ്, നമ്മൾ ചെയ്യുന്നത് നമ്മൾ എന്തുകൊണ്ട് ചെയ്യുന്നു എന്ന കാര്യങ്ങളിൽ പൂർണ്ണമായ വ്യക്തത നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയെന്നതാണ്. ഇത് നമുക്ക് വ്യക്തമാണെങ്കിൽ, അഭിപ്രായങ്ങൾ പറക്കും, അഭിപ്രായങ്ങൾ മാറും.

നിങ്ങള്‍ നന്നായി പന്തടിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നന്നായി പന്തടിക്കുക. എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാറുന്നത് നിങ്ങള്‍ക്ക് കാണാനാകും.

Editor's Note: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം UnplugWithSadhguru.org.

Youth and Truth Banner Image
 
 
  0 Comments
 
 
Login / to join the conversation1