സദ്ഗുരു: ലോകത്തിലെ അധികം ആളുകളും എല്ലായ്പ്പോഴും സംസാരിക്കുന്നത് "ശുഭചിന്തകളെ" കുറിച്ചാണ്. ശുഭചിന്തകൾ എന്ന് നിങ്ങൾ എപ്പോൾ പറയുന്നുവോ അപ്പോൾ ഒരു തരത്തിൽ നിങ്ങൾ യാഥാര്‍ത്ഥ്യത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയാണ്. നിങ്ങൾ ജീവിതത്തിന്‍റെ ഒരു വശം മാത്രം കാണാൻ ആഗ്രഹിക്കുന്നു, മറുവശം നിങ്ങൾ നഷ്ടപ്പെടുത്തുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ മറുവശത്തെ അവഗണിക്കാം പക്ഷെ ആ മറുവശം നിങ്ങളെ അവഗണിക്കില്ല. നിങ്ങൾ ലോകത്തിലെ അശുഭ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല എങ്കിൽ നിങ്ങൾ ജീവിക്കാൻ പോകുന്നത് "വിഡ്ഢികളുടെ സ്വർഗത്തിലാണ്" , അങ്ങനെയാണെങ്കിൽ അതിന്‍റെ ഫലം ജീവിതം നിങ്ങള്‍ക്ക് തന്നിരിക്കും. ഇപ്പോൾ നിങ്ങൾ ആകാശത്തിൽ നിറയെ കാർമേഘങ്ങൾ ഉണ്ടെന്നു സങ്കൽപ്പിക്കൂ. നിങ്ങൾക്ക് അതിനെ അവഗണിക്കാം പക്ഷെ അവ നിങ്ങളെ അവഗണിക്കില്ല. മഴ പെയ്യാൻ തുടങ്ങിയാൽ പെയ്തു കൊണ്ടിരിക്കും. നിങ്ങൾ നനയുകയും ചെയ്യും.

നിങ്ങൾ അവഗണിക്കാൻ ശ്രമിക്കുന്നതാണ് നിങ്ങളിൽ ശക്തമായി നിലനിൽക്കുക. ജീവിതത്തിന്‍റെ ഒരു വശം അവഗണിച്ച് മറുവശത്തോടൊപ്പം ജീവിക്കുന്നത്തിലൂടെ ഏതൊരാളും അവനവനെ തന്നെ ദുരിതത്തിലാക്കും.

നിങ്ങൾക്ക് അതിനെ അവഗണിക്കാം, എന്നിട്ട് എല്ലാം നന്നായി നടക്കുമെന്ന് വിചാരിക്കാം - അതിനു ചില മാനസിക സാമൂഹിക പ്രാധാന്യങ്ങളുണ്ട്. എന്നാൽ അസ്തിത്വത്തെ സംബന്ധിച്ചിടത്തോളം അതൊട്ടും പ്രസക്തമല്ല. അത് നിങ്ങൾക്ക് ആശ്വാസമേകുക മാത്രമാണ് ചെയ്യുന്നത്. നിങ്ങൾ ശരിക്കും യാഥാർത്ഥ്യത്തിൽ നിന്ന് അയഥാർത്ഥ്യത്തിലേക്ക് നീങ്ങിക്കൊണ്ടു സ്വയം ആശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നത്. കാരണം നിങ്ങൾക്ക് യാഥാർത്ഥ്യത്തെ കൈകാര്യം ചെയ്യാൻ പറ്റില്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഒരു പക്ഷെ നിങ്ങൾക്ക് അത് സാധ്യമാവുകയുമില്ല. അതിനാൽ നിങ്ങൾ ശുഭ ചിന്തകളുടെ അധീനതയിലാവുന്നു. നിങ്ങൾ അശുഭകാര്യങ്ങളെ മറികടന്നു ശുഭ ചിന്തയിൽ മാത്രമായിരിക്കാൻ ആഗ്രഹിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ അശുഭകാര്യങ്ങളെ അവഗണിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്.

നിങ്ങൾ അവഗണിക്കുന്നതെന്തും നിങ്ങളുടെ അവബോധത്തിന്‍റെ അടിസ്ഥാനമായിത്തീരും. നിങ്ങൾ പിന്തുടരുന്നതാകില്ല നിങ്ങളിൽ ശക്തമായി നിലനിൽക്കുക. നിങ്ങൾ അവഗണിക്കാൻ ശ്രമിക്കുന്നതാണ് നിങ്ങളിൽ ശക്തമായി നിലനിൽക്കുക. ജീവിതത്തിന്‍റെ ഒരു വശം അവഗണിച്ച് മറുവശത്തോടൊപ്പം ജീവിക്കുന്നത്തിലൂടെ ഏതൊരാളും അവനവനെ തന്നെ ദുരിതത്തിലാക്കും.

ദ്വൈത ഭാവം

Ardhanarishvara painting in Spanda Hall, Isha Yoga Center | Are You A Fan of Positive Thinking? Then Think Again

 

പ്രപഞ്ചത്തിലെ മുഴുവൻ അസ്‌തിത്വവും സംഭവിക്കുന്നത് ദ്വൈത്വ രൂപത്തിലാണ്. നിങ്ങൾ എന്താണോ പോസിറ്റീവ് നെഗറ്റീവ് എന്ന് പരാമർശിക്കുന്നത് അത് - പുരുഷൻ സ്ത്രീ, പ്രകാശം, ഇരുട്ട്, ദിനം, രാത്രി എന്നിവ പോലെയാണ്. ഇത് കൂടാതെ ജീവിതം എങ്ങനെ സംഭവിക്കും? നിങ്ങൾക്ക് ജീവിതം മാത്രം മതി മരണം വേണ്ട എന്ന് പറയുന്നത് പോലെയാണ് ഇത്. ശരിക്കും അങ്ങനെ ഒരു കാര്യമില്ല. മരണം ഉള്ളത് കൊണ്ട് മാത്രമാണ് ഇവിടെ ജീവിതം ഉള്ളത്. ഇരുട്ട് ഉള്ളത് കൊണ്ട് മാത്രമാണ് ഇവിടെ പ്രകാശം ഉള്ളത്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമാണ്. നിങ്ങൾ അശുഭകാര്യങ്ങളുടെ (നെഗറ്റീവ്) അധീനതയിലാവരുത്, രണ്ടിനേയും അനുവദിക്കുക. എന്നിട്ട് രണ്ടിനേയും സൃഷ്ടിപരമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നു നോക്കുക.

നിങ്ങൾ രണ്ടിനെയും പ്രതിരോധിക്കേണ്ട കാര്യമില്ല. അതിൽ നിന്ന് നല്ല ഫലം ഉണ്ടാക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അത് നിങ്ങളുടെ കാര്യപ്രാപ്തിയെ സംബന്ധിക്കുന്ന ചോദ്യം മാത്രമാണ്.

ജീവിതം എങ്ങനെയാണോ ഉള്ളത് അതേ പോലെ നോക്കിക്കാണുകയാണെങ്കിൽ ശുഭവും അശുഭവുമായ കാര്യങ്ങൾ നിങ്ങൾക്ക് എപ്പോഴും ഒരു പോലെയായിരിക്കും. നിങ്ങൾ അത് അതെ പോലെ കാണുകയാണെങ്കിൽ ശുഭ (പോസിറ്റീവ്) കാര്യങ്ങൾക്കും അശുഭ(നെഗറ്റീവ്) കാര്യങ്ങൾക്കും നിങ്ങളെ അധീനതയിലാക്കാൻ സാധിക്കില്ല.അവ രണ്ടും തുല്യമായതിനാലാണ് എല്ലാ കാര്യങ്ങളും സംഭവിക്കേണ്ടതു പോലെ നടന്നു കൊണ്ടിരിക്കുന്നത്. നിങ്ങൾ ചെയ്യേണ്ടത് രണ്ടിനെയും പരമാവധി പ്രയോജനപ്പെടുത്തി നിങ്ങൾക്ക് സാധ്യമായത് സൃഷ്ടിക്കുക എന്നതാണ്.

ഒരു ബൾബ് പ്രകാശിക്കുന്നതിനു കാരണം വൈദ്യുതിയിൽ പോസിറ്റീവും നെഗറ്റീവും ഉള്ളത് കൊണ്ടാണ്. ഒരു ശുഭ (പോസിറ്റീവ്)ഫലം ലഭിക്കുന്നതിനാൽ നമ്മൾ നെഗറ്റീവിനെ ശ്രദ്ധിക്കുന്നില്ല. ഇപ്പോൾ ഒരു പുരുഷനും സ്ത്രീയുമുണ്ടെങ്കിൽ അവരിൽ നിന്ന് സന്തോഷമാണ് പുറത്തേക്ക് വരുന്നതെങ്കിൽ നമ്മൾ അവർ പുരുഷനോ സ്ത്രീയോ എന്ന് ശ്രദ്ധിക്കില്ല. എന്നാൽ അവർ ധാരാളം അശുഭ (നെഗറ്റീവ് ) ഫലമാണ് സൃഷ്ടിക്കുന്നതെന്നു കരുതുക, അപ്പോൾ അവർ ഒരു പ്രശ്നമാണെന്ന് നമ്മൾ ചിന്തിക്കും. അപ്പോൾ ശുഭം അശുഭം എന്നതല്ല പ്രശനം, നിങ്ങൾ സൃഷ്ടിക്കുന്ന ഫലം എന്താണ് എന്നതാണ് കാര്യം.

നിങ്ങൾ രണ്ടിനെയും പ്രതിരോധിക്കേണ്ട കാര്യമില്ല. അതിൽ നിന്ന് നല്ല ഫലം ഉണ്ടാക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അത് നിങ്ങളുടെ കാര്യപ്രാപ്തിയെ സംബന്ധിക്കുന്ന ചോദ്യം മാത്രമാണ്. നമ്മൾ ജീവിതത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നു എങ്കിൽ യഥാർത്ഥത്തിൽ നമ്മൾ എവിടെയാണോ ഉള്ളത് എന്നതിനോട് സത്യസന്ധത കാണിക്കേണ്ടത് വളരെ പ്രധാനമാണ്. അപ്പോൾ മാത്രമേ നമ്മൾക്ക് ഒരു യാത്ര സാധ്യമാവൂ. ശുഭ(പോസിറ്റീവ്) ചിന്തകൾ ഒരുപാടു പേരുടെ ജീവിതസാധ്യതകളെ നശിപ്പിച്ചിട്ടുണ്ട്.... ശുഭ ചിന്തകൾ ഇങ്ങനെയാണ് - ഇവിടെ ഒരു ശുഭചിന്തകൻ എഴുതിയ കവിതയുണ്ട്.

'ഒരു കുഞ്ഞു പക്ഷി ആകാശത്തിലൂടെ പറക്കുകയായിരുന്നു. 

അതെന്‍റെ കണ്ണിലേക്ക് കാഷ്ടിച്ചു.  

പക്ഷെ എനിക്ക് വിഷമിക്കുവാനോ കരയുവാനോ കഴിഞ്ഞില്ല, 

കാരണം ഞാനൊരു ശുഭ ചിന്തകനാണ്. 

പോത്തുകള്‍ പറക്കാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു പ്രാർത്ഥിച്ചു'.

ജീവിതത്തെ അതേ പോലെ കാണാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ അതിൽ മുന്നോട്ടൊരു ചുവടു വെക്കാൻ നിങ്ങൾക്ക് ഒരു മാര്‍ഗ്ഗവുമില്ല. നിങ്ങൾക്കതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. മാനസികമായി രസകരമായ കാര്യങ്ങൾ ചെയ്യാൻ മാത്രമേ നിങ്ങൾക്ക് കഴിയൂ, അതു നിങ്ങളെ കുറച്ച് നേരത്തേക്ക് ആനന്ദിപ്പിച്ചേക്കാം. എന്നാൽ അത് നിങ്ങളെ ഒരിക്കലും എവിടെയും എത്തിക്കില്ല..