सद्गुरु

“ഈഷായോഗ കേന്ദ്രത്തിന്‍റെ മതങ്ങളോടുള്ള സമീപനം എങ്ങനെയുള്ളതാണ്‌? ലോകത്തില്‍, പ്രത്യേകിച്ചും ഭാരതത്തില്‍ മതത്തെച്ചൊല്ലിയുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നതെന്തുകൊണ്ട്‌? മത സൌഹാര്‍ദമുണ്ടാകാനെന്തു വഴി?”

“ഏതൊരു മാര്‍ഗം മനുഷ്യന്‍ സ്വീകരിച്ചാലും അത്‌ മനുഷ്യ വര്‍ഗത്തിന്‍റെ പുരോഗമനത്തിനുള്ളതായിരിക്കണം. മനുഷ്യന് ഉന്നതമായ ശ്രേണിയില്‍ എത്താനാണ്‌ ആത്മീയം. അല്ലാതെ ഏതെങ്കിലും സങ്കുചിതമായ വിശ്വാസ പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊണ്ടിരിക്കാനല്ല. പക്ഷെ ദൌര്‍ഭാഗ്യവശാല്‍ മതങ്ങള്‍കൊണ്ട്‌ മനുഷ്യനു വളരെ അധികം ദുരിതങ്ങളാണ്‌ ഉണ്ടാകുന്നത്‌. ഇതിനു കാരണം നിങ്ങള്‍ വിശ്വസിക്കുന്ന മതമാണ്‌ നല്ലതെന്ന്‍ നിങ്ങള്‍ കരുതുമ്പോള്‍, മറ്റൊരാള്‍ അയാളുടെ മതമാണ്‌ ശരിയായതെന്ന്‍ കരുതുന്നു. എല്ലാ മതങ്ങളും മനുഷ്യന്‍റെ മഹത്വത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌.

പക്ഷേ ഒരു മതത്തില്‍പ്പെട്ട മനുഷ്യന്‍ മറ്റൊരു മതത്തില്‍പെട്ട മനുഷ്യനെ ഇല്ലാതാക്കാനും മടിക്കുന്നില്ല. മത വിദ്വേഷങ്ങള്‍ക്കുള്ള പരിഹാരങ്ങളൊക്കെ ഹ്രസ്വകാലത്തേക്കു മാത്രമുള്ളവയായി മാറിപ്പോകുന്നു; സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിയാത്ത എന്തിലെങ്കിലുമൊക്കെ വിശ്വസിക്കുന്നതു കൊണ്ടാണത്‌. അതേ സമയം, സത്യത്തെ തേടിയാണു നടക്കുന്നതെങ്കില്‍ ഏതൊരു മതനേതാവും ചെന്നെത്തുന്നത്‌ ഒരേ സ്ഥലത്തു തന്നെയായിരിക്കും. എല്ലാവര്‍ക്കും സത്യം ഒന്നുതന്നെ, പക്ഷെ സത്യമേതാണ്‌ മിഥ്യയേതാണ്‌ എന്നുള്ളതിന്‌ ഓരോരുത്തരും ഓരോ വ്യാഖ്യാനം നല്‍കുന്നു. കാണാത്തതും അനുഭവിക്കാത്തതുമായ കാര്യങ്ങളെ വിശ്വസിക്കുന്നു. ഇതൊക്കെയാണു വൈരുദ്ധ്യത്തിനു കാരണം.

മതത്തെ ഒരു വിശ്വാസം മാത്രമായിട്ടു കാണുകയല്ല, മറിച്ച്‌ ഒരു മാനസിക അനുഭവമായിട്ടറിയുക എന്നതായിരിക്കണം ലക്ഷ്യം. മതത്തെ ശാസ്‌ത്രീയമായി സമീപിക്കേണ്ടതായ ആവശ്യമുണ്ട്‌. വളരെക്കാലം മുമ്പു മുതല്‍ക്കുതന്നെ ഉണ്ടായ മതങ്ങള്‍ പോലും വിശ്വാസത്തിന്‌ അമിത പ്രാധാന്യം നല്‍കുന്നത്‌ ദൌര്‍ഭാഗ്യകരമാണ്‌. എല്ലാ മതങ്ങളും ഭക്തിക്ക് മുന്‍ഗണന നല്‍കുന്നു, എന്നാല്‍ ഭക്തി എന്നത്‌ ശിശുക്കളെപ്പോലെ മനോഭാവം ഉള്ളവര്‍ക്കുള്ളതാണ്, “ഈ വഴി കുട്ടികള്‍ക്കുള്ളതാണ്‌,” അതായത്, കുട്ടികളെപ്പോലെയുള്ള മനോഭാവമാണതിന് ആവശ്യമെന്നുള്ളത് എല്ലാ മതങ്ങളും ഒരുപോലെ പറയുന്നുണ്ട്‌. "കുഞ്ഞുങ്ങള്‍ ദൈവസന്നിധിയിലെത്തിച്ചേരും" എന്നു ക്രിസ്‌തുദേവന്‍ പറയുന്നു. അതായത്‌ ശിശുക്കളുടെ മനോഭാവമുള്ളവര്‍ക്കേ ഭക്തിവഴിയില്‍ സഞ്ചരിക്കാന്‍ സാധിക്കൂ എന്നര്‍ത്ഥം. തര്‍ക്ക ശാസ്‌ത്രജ്ഞാനം വളര്‍ന്ന്‍ ചിന്തിക്കാനാഗ്രഹിക്കുന്ന മനുഷ്യന്‍ ഭക്തി മാര്‍ഗത്തില്‍ ചരിക്കില്ല. അയാളുടെ മനസ്സ്‌ പല വഴികളിലും സ്വയം സഞ്ചരിച്ചു കൊണ്ടിരിക്കും.

“മത വൈരുദ്ധ്യങ്ങളെ മറികടക്കുവാന്‍ ഈശായുടെ പങ്കാളിത്തം എന്താണ്‌?”

“മതം എന്നത്‌ ഒരു സമൂഹത്തിന്‍റെയോ അല്ലെങ്കില്‍ മറ്റൊരു സമൂഹത്തിന്‍റെയോ അടയാളമാണെന്നു കരുതുന്നത്‌ ദൌര്‍ഭാഗ്യകരമാണ്‌. ഇതാണ്‌ മത സഹിഷ്‌ണുതയില്ലായ്‌മക്ക് കാരണമാകുന്നത്‌. വ്യക്തികള്‍ പരസ്‌പരം ആക്രമിച്ചേക്കാം. പക്ഷേ സമുദായങ്ങള്‍ എന്തിനാണ്‌ പരസ്‌പരം പോരടിക്കുന്നത്‌? മതം മനുഷ്യനെ വിശുദ്ധനാക്കി മാറ്റണം. പക്ഷേ മതം മനുഷ്യനെ മനുഷ്യന്‍ പോലുമാക്കിയിട്ടില്ല എന്നത്‌ വളരെ ദു:ഖകരമായ കാര്യമാണ്‌. അതു മാത്രമല്ല മതം മനുഷ്യനെ ജന്തുഷജമായ പെരുമാറ്റത്തിലേക്ക് മാറ്റുകയും ചെയ്യുന്നു എന്നത്‌ വളരെ ഖേദകരമാണ്‌. ഒരു സംഘത്തിന്‌ മറ്റൊരു സംഘം ഭീഷണിയായി നിലകൊള്ളുന്നു. ഓരോന്നിനും ഒരു അതിര്‍ത്തിരേഖയുണ്ട്‌. അതു മുറിച്ചു കടന്നാല്‍ അപകടമാണ്‌.

മതപരമായ കാര്യങ്ങളില്‍ വ്യക്തികള്‍ എന്ന നിലയില്‍ നിന്നും സംഘം എന്ന സ്ഥിതിയില്‍ വരുമ്പോഴാണ്‌ പരസ്‌പരം ആക്രമിക്കുന്ന മനോഭാവം ഉണ്ടാകുന്നത്‌.

നിര്‍ഭാഗ്യവശാല്‍, മിക്ക മതങ്ങളും ഇതു തന്നെയാണ്‌ ചെയ്യുന്നത്‌. മതപരമായ കാര്യങ്ങളില്‍ വ്യക്തികള്‍ എന്ന നിലയില്‍ നിന്നും സംഘം എന്ന സ്ഥിതിയില്‍ വരുമ്പോഴാണ്‌ പരസ്‌പരം ആക്രമിക്കുന്ന മനോഭാവം ഉണ്ടാകുന്നത്‌.

"യഹൂദ മതം സ്വന്തം ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കുന്നു” എന്നു പറഞ്ഞ യേശുവിനെ സഹിക്കാന്‍ കഴിയാത്തവര്‍ അദ്ദേഹത്തിനു നേരെ പല ക്രൂരതകള്‍ കാണിച്ചു. അതേസമയം ഭാരതത്തില്‍ ഗൌതമ ബുദ്ധന്‍ ഹിന്ദുമതത്തിലെ ചില വിശ്വാസങ്ങളെക്കുറിച്ച്‌ ചോദ്യങ്ങളുന്നയിച്ചു. ഭക്തന്മാര്‍ പക്ഷേ, “ഈശ്വരന്‍ ഇല്ല എന്ന്‍ ഞങ്ങള്‍ക്കറിയാം. ഈശ്വരന്‍ ഒരു പ്രതീകം മാത്രമാണ്‌” എന്നു സമ്മതിച്ചു. ഞാനിതു ചൂണ്ടിക്കാണിക്കാന്‍ കാരണം ഏതുതരം വിമര്‍ശനത്തെയും സ്വാഗതം ചെയ്യാന്‍ നമ്മുടെ പാരമ്പര്യം തയ്യാറാണ്‌ എന്നു പറയാന്‍ വേണ്ടിയാണ്‌. “നമ്മുടെ സംസ്‌കാരം എല്ലാതരം മനുഷ്യരെയും സ്വീകരിക്കുന്ന സംസ്‌കാരമാണ്. നമ്മള്‍ ബഹുമാനിക്കുന്ന സന്യാസിമാരും ജ്ഞാനികളും പലതരത്തിലുള്ള വിശ്വാസ പ്രമാണങ്ങള്‍ ഉള്ളവരാണ്‌. അവരില്‍ ചിലരെ ജനങ്ങള്‍ അംഗീകരിക്കാന്‍ മടിച്ചിട്ടുണ്ടാകാം പക്ഷേ ഒരിക്കലും ശിക്ഷിച്ചിട്ടില്ല. അവര്‍ എന്തുതരം ഉപദേശങ്ങളുമായി വന്നാലും ആത്മീയവാദിയാണ്‌ എന്നറിയപ്പെട്ടാല്‍ അവരെ ഒരിക്കലും ശല്യപ്പെടുത്തിയിരുന്നില്ല. അത്തരം സംസ്‌ക്കാരത്തെയും പൈതൃകത്തെയും അഭിമാനപൂര്‍വം കൈക്കൊള്ളണം.

“ആക്രമണങ്ങള്‍ക്കു കാരണമാകുന്ന മതങ്ങള്‍ എന്തിനാണ്‌? മതങ്ങളെ നിരോധിച്ചാലെന്താണ്‌?”

നമ്മുടെ പ്രശ്നങ്ങള്‍ക്കു കാരണം മതമല്ല, മതങ്ങളെച്ചൊല്ലിയുള്ള രാഷ്‌ട്രീയമാണ്‌. ദൈവത്തിന്‍റെ നാമത്തില്‍ കക്ഷിരാഷ്‌ട്രീയം നടത്തി അംഗങ്ങളുടെ എണ്ണം കൂട്ടുന്നു.

നമ്മുടെ പ്രശ്നങ്ങള്‍ക്കു കാരണം മതമല്ല, മതങ്ങളെച്ചൊല്ലിയുള്ള രാഷ്‌ട്രീയമാണ്‌. ദൈവത്തിന്‍റെ നാമത്തില്‍ കക്ഷിരാഷ്‌ട്രീയം നടത്തി അംഗങ്ങളുടെ എണ്ണം കൂട്ടുന്നു. അതിന്‍റെ ഫലമായി സംഘട്ടനങ്ങളും ഉണ്ടാകുന്നു. ഉള്ളിലേക്കു നയിക്കുന്ന മാര്‍ഗ്ഗമായിരിക്കേണ്ട മതം, ബാഹ്യ സാഹചര്യങ്ങളുടെ ഉപകരണമായി മാറിപ്പോകുന്നു. മതങ്ങള്‍ നിരോധിക്കപ്പെട്ടാല്‍ അത്‌ കുറേക്കൂടി അപകടകാരിയായ, മറഞ്ഞുനില്‍ക്കുന്ന സംഘടനയായി മാറാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ ഓരോ വ്യക്തിയും, അവനവനു മാത്രമായ, വ്യക്തിപരമായ, വിഷയമായി മതത്തെ കരുതാന്‍ തുടങ്ങിയാല്‍ മതസൌഹാര്‍ദം ഉണ്ടാകും.

https://c2.staticflickr.com/8/7144/6569991657_d9a5a5cdd2_b.jpg