കൈലാസം - നിഗൂഡതകളുടെ പര്‍വതം
അറിവ് തേടി വരുന്നവര്‍ക്കായുള്ള അനന്ത സ്രോതസ്സായി കൈലാസം. ഭൂമുഖത്തെ ഏറ്റവും വലിയ 'ലൈബ്രറി' എന്ന് കൈലാസത്തെ വിശേഷിപ്പിക്കാം. അവിടെനിന്നും ജിജ്ഞാസുക്കള്‍ക്ക് ലഭിക്കുന്നത് കേവലം പുസ്തകജ്ഞാനമല്ല, അത് നിഗൂഡ ജ്ഞാനത്തിന്റെ കലവറയാണ്

ആത്മ സാക്ഷാത്കാരം സിദ്ധിച്ച ദിവ്യാത്മാക്കളെല്ലാം കൈലാസപര്‍വതത്തിലെത്തി, തങ്ങളാര്‍ജിച്ച ജ്ഞാനമെല്ലാം പ്രത്യേകമായ ഒരു ഊര്‍ജരൂപത്തില്‍ അവിടെ നിക്ഷേപിച്ചു... കൈലാസ പര്‍വതമായി അതിനാധാരം!
സദ്ഗുരു: ഹിന്ദുമത വിശ്വാസപ്രകാരം കൈലാസം ശിവന്റെ ആവാസസ്ഥാനമാണ്. അതിന്റെ അര്‍ത്ഥം ശിവന് അവിടെ സ്ഥിരവാസമാണ് എന്നോ, ആ പര്‍വതസാനുക്കളില്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു എന്നോ, ആ മഞ്ഞുമലകളില്‍ അദൃശ്യനായി കഴിയുന്നു എന്നോ അല്ല, തന്റെ അനന്തമായ ജ്ഞാനമെല്ലാം ശിവന് കൈലാസത്തില്‍ നിക്ഷേപിച്ചിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ആദിയോഗി സപ്തഋഷികള്ക്ക് യോഗവിദ്യ ഉപദേശിച്ചു കൊടുത്തു. ആ അറിവിന്റെ ഓരോ ഭാഗം ഓരോ ഋഷിയും ഹൃദിസ്ഥമാക്കി, എന്നാല്‍ യോഗശാസ്ത്രത്തിന്റെ ഏഴ് ഭാഗങ്ങളും പൂര്‍ണമായി ഹൃദിസ്ഥമാക്കാന്‍ യോഗ്യനായ ഒരാളേയും ആദിയോഗിക്ക് കണ്ടുകിട്ടിയില്ല. അപ്പോഴാണ് അദ്ദേഹം തീരുമാനിച്ചത് എല്ലാ അറിവുംകൂടി കൈലാസത്തില്‍ നിക്ഷേപിക്കാന്‍.
ജീവിതത്തിന്റെ അടിസ്ഥാനഘടനയെ മനസ്സിലാക്കാനുള്ള ആ ഏഴ് ശാസ്ത്ര വിഭാവങ്ങളും ഒരേ സ്ഥലത്തുതന്നെ ഭദ്രമായി ഇരിക്കട്ടെ എന്ന് അദ്ദഹം കരുതി. അറിവ് തേടി വരുന്നവര്‍ക്ക് എല്ലാ അറിവും ലഭ്യമാകുന്ന അനന്ത സ്രോതസ്സായി കൈലാസം. ഭൂമുഖത്തെ ഏറ്റവും വലിയ 'ലൈബ്രറി' എന്ന് കൈലാസത്തെ വിശേഷിപ്പിക്കാം. അവിടെനിന്നും ജിജ്ഞാസുക്കള്‍ക്ക് ലഭിക്കുന്നത് കേവലം പുസ്തകജ്ഞാനമല്ല, അത് നിഗൂഡ ജ്ഞാനത്തിന്റെ കലവറയാണ് - എന്നെന്നും പ്രസക്തമായിട്ടുള്ളത് - ജീവ ചൈതന്യം ഉള്‍ക്കൊള്ളുന്നത്.
ആത്മ സാക്ഷാത്കാരം സിദ്ധിച്ച ഒരാള്‍ക്ക്, അവനവന് സാക്ഷാത്ക്കരിച്ചത് എന്താണെന്ന് ഇനിയോരാളെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ല, കാരണം സാധാരണ ഒരാളുടെ കാഴ്ചപ്പാടുകള്‍ക്കും എത്രയോ അപ്പുറത്തുള്ളതാണ് ആ ദര്‍ശനം! താന്‍ അനുഭവിച്ചതിന്റെ ചെറിയൊരു അംശം മാത്രമേ ഇനിയോരാള്‍ക്ക് അദ്ദേഹത്തിനു പകര്‍ന്നുനല്‍കാനാവൂ. അവനവനറിയാവുന്നതെല്ലാം പകര്‍ന്നു നല്കാന് യോഗ്യനായ ഒരു ശിഷ്യനെ വളരെ അപൂര്‍വമായേ ഒരു ഗുരു കണ്ടെത്തുകയുള്ളൂ.
അപ്പോള്‍ എന്താണ് ഒരു ഗുരു ചെയ്യുക? അമൂല്യമായ ആ ജ്ഞാനം നഷ്ടപ്പെടുത്താന്‍ വയ്യ, അതുകൊണ്ട് ആത്മ സാക്ഷാത്കാരം സിദ്ധിച്ച ദിവ്യാത്മാക്കളെല്ലാം കൈലാസപര്‍വതത്തിലെത്തി, തങ്ങളാര്‍ജിച്ച ജ്ഞാനമെല്ലാം പ്രത്യേകമായ ഒരു ഊര്‍ജരൂപത്തില്‍ അവിടെ നിക്ഷേപിച്ചു. കൈലാസ പര്‍വതമായി അതിനാധാരം. ഇത് ആയിരമായിരം വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു പതിവാണ്. ദക്ഷിണ ഇന്ത്യക്കാര്‍ വിശ്വസിക്കുന്നത് അഗസ്ത്യമുനി കൈലാസത്തിന്റെ തെക്കുഭാഗത്ത് വസിച്ചുവരുന്നു എന്നാണ്. യോഗശാസ്ത്രത്തിന്റെ പ്രധാന പ്രണെതാക്കളില് ഒരാളാണ് അഗസ്ത്യമുനി. ബുദ്ധമതക്കാരും വിശ്വസിക്കുന്നു അവരുടെ ബുദ്ധന്മാരില് മൂന്നുപേര്‍ കൈലാസത്തില്‍ താമസിക്കുന്നുണ്ട് എന്ന്. ജൈന തീര്ത്ഥങ്കരന്മാരില് ഒന്നാമനായ ഋഷഭദേവന് കൈലാസത്തിലാണ് കഴിയുന്നത് എന്ന് ജൈനമതക്കാരും വിശ്വസിച്ചുവരുന്നു.
ആദ്ധ്യാത്മിക ജ്ഞാനം തേടിച്ചെല്ലുന്ന ഏതൊരാള്‍ക്കും കൈലാസം ഈ ഭൂമിയിലുള്ള ഏറ്റവും അമൂല്യമായ ജ്ഞാന സ്രോതസ്സാണ്. യോഗികളെ സംബന്ധിച്ചിടത്തോളവും ഇതുതന്നെയാണ് പരമമായ സ്ഥാനം. കൈലാസത്തോടുപമിക്കാവുന്ന മറ്റൊരു ഭൂവിഭാഗം ഈ ഭൂമിയിലില്ല.