എങ്ങനെയാണ് സ്വന്തം സ്വപ്നങ്ങളെ പിന്തുടരുന്നതോടൊപ്പം അനുസരണയുള്ള ഒരു മകളായിരിക്കാന്‍ കഴിയുക?
പ്രത്യേകിച്ചും നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ബോധ്യപ്പെടാതിരിക്കുമ്പോള്, നിങ്ങളാഗ്രഹിക്കുന്ന കാര്യം ചെയ്യുന്നതിന് എന്താണു വേണ്ടതെന്ന് സദ്ഗുരു വിശദീകരിക്കുന്നു.

ചോദ്യം: എന്റെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് ചിലപ്പോഴൊക്കെ എനിക്ക് ചില ചട്ടങ്ങള്‍ ലംഘിക്കേണ്ടി വരുന്നു. എന്നാല്‍, എന്റെ മാതാപിതാക്കള്‍ക്കോ എന്നെ സ്നേഹിക്കുന്നവര്‍ക്കോ അപമാനവും അവഹേളനവും വരുത്തിക്കൊണ്ട് അതു ചെയ്യുന്നതിനു ഞാനാഗ്രഹിക്കുന്നില്ല. എങ്ങനെ അനുസരണയുള്ള ഒരു മകളായിരിക്കാന്‍ കഴിയുമെന്നു ഞാനാഗ്രഹിക്കുന്നു. എന്നാല്‍ അതോടൊപ്പം, സ്വന്തം പ്രമാണങ്ങള്‍ക്കനുസരിച്ച് തന്റെ ജീവിതം കൊണ്ടു പോകുന്ന സ്വതന്ത്രയായ ഒരു സ്ത്രീയായിരിക്കുന്നതിനും ഞാനാഗ്രഹിക്കുന്നു.
സദ്ഗുരു;: നിങ്ങള്‍ പറയുന്നത്,നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നുവെന്നും, അത് എല്ലാവരുടെയും അംഗീകാരത്തോടെ ചെയ്യാനാഗ്രഹിക്കുന്നുവെന്നും, അതിനു വേണ്ടി യാതൊരു വിലയും നല്കാന് നിങ്ങള്‍ തയ്യാറല്ലെന്നുമാണ്. ജീവിതം ആ രീതിയില്‍ സംഭവിക്കില്ല. നമ്മള് യഥാര്‍ത്ഥമായും ചെയ്യാനാഗ്രഹിക്കുന്ന ഒരു കാര്യം നമ്മള് ചെയ്യുന്വോള്‍ അതിന്റേതായ ഒരു വില നല്‍കേണ്ടി വരും. അതാണു ജീവിതത്തിന്റെ സ്വഭാവം. നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യത്തിനും അതിന്റേതായ വിലയോ നികുതിയോ ഒടുക്കേണ്ടി വരും. എത്ര മാത്രം അല്ലെങ്കില്‍ ഏതു നിലവാരത്തിലുള്ള നികുതിയെന്നത് ആശ്രയിച്ചിരിക്കുന്നത് നിങ്ങളുടെ ആശയം എത്രത്തോളം വിപ്ലവകരമാണ് എന്നതിനെയാണ്.
“ഞാന്‍ ഒരു കാര്യം ചെയ്യാനാഗ്രഹിക്കുന്നു, പക്ഷേ എന്റെ അച്ഛന്, എന്റെ അമ്മ” എന്നത് വളരെ അയഥാര്‍ത്ഥമായ ഒരു ചിന്തയാണ്. അവര്‍ നിങ്ങളെ ഈ ലോകത്തേക്കു കൊണ്ടു വന്നുവെന്നതില്‍ നിശ്ചയമായും നിങ്ങള്‍ സന്തോഷവതിയായിരിക്കേണ്ടതാണ്. അതിനപ്പുറം, പരാതിയൊന്നും പറയാതിരിക്കുക. നിങ്ങളുടെ അച്ഛനുമമ്മയും ചെയ്യുന്നത് അവര്‍ക്ക് ഏറ്റവും നല്ല പോലെ അറിയാവുന്ന കാര്യങ്ങളാണ്. അവരേക്കാള്‍ കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ തനിക്കറിയാമെന്നു നിങ്ങള്‍ ചിന്തിക്കുന്ന പക്ഷം ഒന്നാമതായി വേണ്ടത് അവരെയതു ബോദ്ധ്യപ്പെടുത്തുന്നതിനു നിങ്ങള്‍ക്കു പ്രാപ്തിയുണ്ടായിരിക്കലാണ്.
എന്നാല്‍, നിങ്ങള്‍ പറയുന്ന കാര്യം ഗ്രഹിക്കുന്നതിന് അവര്‍ക്കു കഴിവില്ലെന്നു കരുതുക, അവര്‍ക്കതു ബോദ്ധ്യപ്പെട്ടില്ല. അപ്പോള്‍, നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യം എത്ര മാത്രം അനിവാര്യതയോടെ നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നുവെന്നു നിശ്ചയിയ്ക്കേണ്ടി വരുന്നു. അവരുടെ അതിരുകള്‍ ലംഘിക്കുന്നതു പ്രയോജനം ചെയ്യുമോ? അതങ്ങനെത്തന്നെ - അതായത്, ഏതു വിധേനയും അതു ചെയ്യാനാഗ്രഹിക്കുന്നു - എന്നതാണു നിങ്ങളുടെ നിശ്ചയമെങ്കില്‍ എന്തു വില നല്‍കേണ്ടി വന്നാലും അതു ചെയ്യുക, പക്ഷേ വില നല്‍കേണ്ടി വരും. ആഗ്രഹിക്കുന്ന കാര്യം നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുകയും, എന്നാല്‍, അതിനു വില നല്‍കേണ്ടി വരരുതെന്നുമാണു നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍, അത്തരമൊരു ജീവിതം ഒരിടത്തുമില്ലെന്നറിയുക - ഇവിടെയുമില്ല, എവിടെയുമില്ല.