രാഷ്ട്രത്തിന്‍റെ ഭരണ സിരാകേന്ദ്രത്തിൽ നിന്നുള്ള 85 ഉദ്യോഗസ്ഥർ, അവരുടെ ജീവിതങ്ങളെ മാറ്റി മറിക്കുവാൻ കെൽപ്പുള്ള അഞ്ച് ദിവസങ്ങൾ ഈശ യോഗ സെന്‍ററിൽ ചെലവഴിച്ചു. ഇവരെ കൂടാതെ, 17 ഉദ്യോഗസ്ഥരുടെ ജീവിത പങ്കാളികളും പരിപാടിയുടെ ഭാഗമാകുവാൻ തീരുമാനിച്ചതോടെ, മൊത്തം പങ്കാളികളുടെ എണ്ണം 102 ആയി ഉയർന്നു. കഴിഞ്ഞ ആറ് വർഷങ്ങളായി, സർവീസിലുള്ള ഉദ്യോഗസ്ഥർക്കായി ഡിപ്പാർട്മെന്‍റ് ഓഫ് പേർസണൽ ആന്‍റ് ട്രെയിനിങ് (ഡി ഒ പി റ്റി) ഒരുക്കുന്ന, ഏറ്റവുമധികം ജനസമ്മതിയാർജ്ജിച്ച ട്രെയിനിങ് പരിപാടികളിൽ ഒന്നാണ്, സവിശേഷമായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള ഇന്നർ എഞ്ചിനീയറിംഗ് നേതൃത്വ പരിപാടി.

isha-blog-article-ielp-2020-group-photo

സദ്ഗുരു വിഭാവനം ചെയ്ത ഈ പരിപാടിയിൽ, മുഴുനീള ഇന്നർ എഞ്ചിനീയറിംഗ് കോഴ്സിനുപരി, പ്രത്യേകമായി രൂപകൽപ്പന ചെയ്യപ്പെട്ട ഒരു നേതൃത്വ ഘടകം കൂടിയുണ്ട്. പുരാതനവും പ്രബലവുമായ യോഗാഭ്യാസമായ ശാംഭവി മഹാമുദ്രയിലേക്കുള്ള ദീക്ഷാപൂര്‍വ്വകപ്രവേശം, ഈ പരിപാടിയുടെ ഹൃദയഭാഗമായി തുടരുന്നു

സിക്കിം, ഒഡീഷ, ഹിമാച്ചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പോലെ, വളരെ അകലെ സ്ഥിതി ചെയുന്ന സംസ്ഥാനങ്ങൾ ഉൾപ്പടെ, ഭാരതത്തിന്‍റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു എന്നത് വളരെ ആവേശമുണർത്തുന്നതായിരുന്നു. സ്വന്തം വളർച്ചക്കായി തങ്ങളുടെ സമയവും ഊർജ്ജവും നിക്ഷേപിക്കുവാൻ സന്നദ്ധരായ ഈ ഉദ്യോഗസ്ഥർക്ക് ആതിഥേയത്വം വഹിക്കുവാൻ കഴിഞ്ഞു എന്നത് സത്യത്തിൽ ഒരു വിശേഷ ഭാഗ്യം തന്നെയാണ്.

സദ്ഗുരു മുൻപും സൂചിപ്പിച്ചിട്ടുള്ളത് പോലെ, തെരെഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്ക് ഒരു നിശ്ചിത കാലാവധി മാത്രമുള്ളപ്പോൾ, ഭാരതത്തിന്‍റെ ഉദ്യോഗസ്ഥവൃന്ദം, അവരുടെ നിക്ഷിപ്‌ത ഭൂമികകളിൽ ദശാബ്ദങ്ങളോളം രാജ്യത്തെ സേവിക്കുന്നു. പൊതു ജീവിതത്തിലെ നിർണ്ണായക തീരുമാനങ്ങളെ സ്വാധീനിക്കുവാനുള്ള അധികാരം ഈ ഉദ്യോഗസ്ഥർക്കുണ്ടെന്ന് മാത്രമല്ല, അവരുടെ തീരുമാനങ്ങൾ ലക്ഷോപലക്ഷം ജനങ്ങളെ ബാധിക്കുന്നതുമാകുന്നു. അത് കൊണ്ട് തന്നെ, ലക്ഷകണക്കിന് ആളുകളുടെ ജീവിതങ്ങളിൽ ശാശ്വതമായ സകാരാത്മക പ്രഭാവം കൊണ്ടുവരുവാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതുപോലെയുള്ള ഒരു പരിപാടി അത്യന്താപേക്ഷിതമാകുന്നു.

രണ്ട് വർഷങ്ങൾ മുൻപ് പരിപാടിയിൽ പങ്കെടുത്ത ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥൻ, തന്‍റെ സഹപ്രവർത്തകരുമായി ഈ സാധ്യത പങ്കിടുവാൻ സഹായിക്കുന്നതിനായി, ഇത്തവണ ഒരു സന്നദ്ധസേവകനായി പങ്കുചേർന്നു എന്ന വസ്തുത, മുൻപത്തെ പരിപാടികളുടെ പ്രഭാവത്തെ നന്നായി പ്രദർശനപ്പെടുത്തുന്നു.

ഒരു സന്നദ്ധസേവകൻ തന്‍റെ അനുഭവം പങ്കുവെച്ചു

സന്നദ്ധസേവകൻ: ഇവിടെ നടക്കുന്ന സന്നദ്ധസേവ പ്രവർത്തനങ്ങൾ കണ്ട് പങ്കാളികളെല്ലാം നിമഗ്‌നരായി. തീർത്തും കുറ്റമറ്റ രീതിയിലുള്ള പരിപാടിയുടെ നടത്തിപ്പും അവരെ ആമഗ്നരാക്കി. ലോകത്തൊരിടത്തും ഒരു സംഘടനയും, ഒരു പരിപാടി ഇങ്ങനെ നടത്തിയതായി താൻ തന്‍റെ ഔദ്യോഗിക ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് ഒരു വ്യക്തി പറഞ്ഞു. ഇതേ വികാരം ഒരു ഉദ്യോഗസ്ഥയും ആവർത്തിച്ചു, “നമ്മളെപ്പോഴും പാശ്ചാത്യ, വികസിത ലോകത്തെ അനുമോദിക്കുന്നു, അവർ ഇത് ചെയ്യുന്നു, അവർ അത് ചെയ്യുന്നു. ഇതാ ഇവിടെ, ഒരു പരിശീലനവും സിദ്ധിക്കാത്ത ഒരു പിടി സന്നദ്ധസേവകർ വെറുതെ വന്നെത്തി, നമ്മളൊരിക്കലും മുൻപ് കണ്ടിട്ടില്ലാത്ത രീതിയിൽ കാര്യങ്ങൾ ചെയ്ത്, കുറ്റമറ്റ വിധത്തിൽ പരിപാടി നടത്തുന്നു”. ഇത്തരമൊരു നിറവാർന്ന പ്രതികരണം അവരിൽ നിന്ന് കിട്ടിയതിൽ ഞാൻ അത്യധികം സന്തോഷിച്ചു. ഓരോ ദിവസം കഴിയും തോറും അവരിലുണ്ടാകുന്ന മാറ്റം ശരിക്കും നമ്മൾക്ക് കാണുവാൻ കഴിയുമായിരുന്നു. ഞങ്ങൾക്ക് അവർ നമസ്ക്കാരം പറയുന്ന രീതിയിലും അവരുടെ സംഭാഷണങ്ങളിലും അത് തെളിഞ്ഞു നിന്നു.

“എന്‍റെ ശ്വാസം, എന്‍റെ ചിന്ത, എല്ലാം നിശ്ചലമായി, അത് ഞാൻ ആറ് ഏഴ് മിനിറ്റുകളോളം അനുഭവിച്ചു. ഒരു ദിവസം മുഴുവനും ആ സ്ഥിതിയിൽ തുടരാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു”.

isha-blog-article-ielp-2020-vol

ശാംഭവിയുടെ അവസാന ചില നിമിഷങ്ങളിൽ താൻ എങ്ങനെയാണ് ഒരു നിശ്ചലത അനുഭവിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ ഇന്ന് പറഞ്ഞതാണ്, സന്നദ്ധസേവനത്തിലെ എന്‍റെ ഏറ്റവും അവിസ്മരണീയമായ നിമിഷം. അദ്ദേഹം പറഞ്ഞു, “എന്‍റെ ശ്വാസം, എന്‍റെ ചിന്ത, എല്ലാം നിശ്ചലമായി, അത് ഞാൻ ആറ് ഏഴ് മിനിറ്റുകളോളം അനുഭവിച്ചു. ഒരു ദിവസം മുഴുവനും ആ സ്ഥിതിയിൽ തുടരാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു”. ഇതിൽ സന്നദ്ധസേവനം നടത്താനായത്തിലും, ഒരു തരത്തിലുള്ള ആന്തരിക അനുഭവത്തിനായി ആളുകൾ വരുന്നത് കാണുന്നതും ഞാൻ ഒരു വിശേഷഭാഗ്യമായി കരുതുന്നു  

പങ്കാളികളിൽ നിന്ന് നേരിട്ട് ശ്രവിക്കാം  

isha-blog-article-ielp-2020-collagepic

ശ്രീമതി. നവനീത് കൗർ, ഐ എ എസ്, അഡിഷണൽ ചീഫ് സെക്രട്ടറി, ഊർജ്ജ വകുപ്പ്, പഞ്ചാബ് സർക്കാർ

“ഈ വ്യവസ്ഥ എന്നിൽ വളരെയധികം മതിപ്പ് ഉളവാക്കുന്നു. ഈ സ്ഥാപനം കെട്ടിപ്പടുത്തുന്നതിൽ മുടക്കിയിരിക്കുന്ന ഉദ്യമവും, ആത്മസമർപ്പണം നടത്തുന്ന ഇവിടെയുള്ള സന്നദ്ധസേവകരും സ്തുത്യർഹമാണ്. എനിക്ക്, പരിപാടി വളരെ അനന്യമായ ഒന്നായി അനുഭവപെട്ടു. ഞാൻ ആരാണെന്നതിനെക്കുറിച്ചും എന്‍റെ ശാരീരിക സ്ഥിതിയെക്കുറിച്ചും ഞാൻ കൂടുതൽ ബോധവതിയായിരിക്കുന്നു”.  

ശ്രീ. അശോക് സാംഗ്‌വാൻ, ഐ എ എസ്, ഇപ്പോൾ, ഗുരുഗ്രാം, ഹരിയാനയിൽ ഡിവിഷണൽ കമ്മിഷണറായി നിയമിതനാണ്

“എന്‍റെ അനുഭവം തീർത്തും പാരത്രികമാണ്. ഒരു വ്യക്തിയെന്ന നിലയിൽ അതെന്നിൽ പ്രഭാവം ചെലുത്തുക വഴി, കൂടുതൽ സമാധാനപ്പൂർണനും നിഷ്കപടനുമായ ഒരു മനുഷ്യനായി ഞാൻ മാറുമ്പോൾ, എന്‍റെ ജോലിയിലും ഏറ്റവും വലിയ രീതിയിലുള്ള സകാരാത്മക പ്രഭാവമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ സന്തോഷവാനാണെങ്കിൽ, എന്‍റെ ജോലിസ്ഥലവും ആനന്ദനിർഭരമായിരിക്കും, എന്‍റെ സഹപ്രവർത്തകർ സന്തോഷമുള്ളവരായിരിക്കും, ഞാൻ ഇടപെടുന്ന ആളുകൾ സന്തുഷ്‌ടരായിരിക്കും, അങ്ങനെ ജോലി ഒരു സുഖമുള്ള ഏർപ്പാടാകും. അതിന് അത്യതിസാധാരണമായ സകാരാത്മക പ്രഭാവമുണ്ടാകും”.  

ശ്രീ മോഹൻ കർണാട്, ഐഎഫ്ഒഎസ്, സംരക്ഷണത്തിന്‍റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്രയിലെ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ

“ഈ സ്ഥലം എത്ര മനോഹരമാണ്, വെള്ളിയാൻഗിരി മലനിരകളുടെയടുത്ത്; കൂടാതെ ഞാൻ വനത്തിൽ നിന്ന് വരുന്നത് കൊണ്ട്, ഇത് വനത്തിലേക്ക് തിരിച്ച് വന്നത് പോലെയാണ്, ശാന്തമായ അന്തരീക്ഷവും മികച്ച പരിതസ്ഥിതിയും. എല്ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എത്ര മാത്രം പ്രകൃത്യനുസരണമാണ്. കെട്ടിടങ്ങളെല്ലാം, ഒരു കൃത്രിമ വസ്തുവെന്ന പോൽ മുഴച്ചു നിൽക്കാതെ, തങ്ങളുടെ ചുറ്റുവട്ടങ്ങളോട് ഇഴുകി ചേർന്ന് നിൽക്കുന്നു. ശാംഭവി മഹാമുദ്ര ക്രീയയുടെ ഒരു ഘട്ടത്തിൽ, ഒരു നിർദിഷ്ട രീതിയിൽ ശ്വാസോച്ഛ്വാസം നടത്തി കൊണ്ട് മാത്രം, ഞാൻ മറ്റൊരു ലോകത്ത് എത്തിപ്പെട്ട പോലെയായിരുന്നു. അതൊരു പരമാനന്തപരമായ അനുഭവമായിരുന്നു. ഇത് ഞാൻ ജീവിതത്തിലുടനീളം തുടരും. പിന്നെ, ഈ പരിപാടി എന്‍റെ മാത്രം അനുഭവമായി ഒതുക്കി നിർത്തുവാൻ ആഗ്രഹമില്ലാത്തതിനാൽ, ഞാൻ ഒറ്റക്കല്ല വന്നത്, അത് പരിപ്പൂർണ്ണമായി തീരുവാൻ ഞാൻ എന്‍റെ ഭാര്യയേയും കൂട്ടിയാണ് വന്നത്”.  

Dr. മനീഷ് കുമാർ ബൻസാൽ, റീജിയണൽ കമ്മിഷണർ ഓഫ് മുൻസിപ്പാലിറ്റിസായി അഹമ്മദാബാദിൽ നിയമിതനാണ്

““ആശ്രമത്തിൽ പ്രവേശിക്കുമ്പോൾ തന്നെ, ആദിയോഗി നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു, അത് അത്രത്തോളം മാസ്മരികമാണ്. അത് കൂടാതെ, ഇവിടെ പ്രവർത്തിക്കുന്ന സന്നദ്ധസേവകർ വളരെയധികം അർപ്പണബോധമുള്ളവരാണ്. ഇതൊരു മനോഹരമായ പരിപാടിയാണ്. ഔദ്യോഗിക ജീവിത കാലത്തിൽ ഞങ്ങൾക്ക് ധാരാളം തീരുമാനങ്ങളെടുക്കേണ്ടി വരാറുണ്ട്. അതിന് ഞങ്ങൾക്ക് വ്യക്തത ആവശ്യമാണ്. ഈ പരിപാടി, വിശേഷിച്ച് ശാംഭവി മഹാമുദ്ര എത്രത്തോളം സ്‌പഷ്‌ടതയാണ് കൊണ്ടുവരുന്നത്! അസന്ദിഗ്‌ദ്ധമായി, സർക്കാർ സെർവിസിലുള്ളവർ മാത്രമല്ല, എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണം, അവർക്ക് അത് നൂറ് ശതമാനവും ഇഷ്ടപെടുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്; നിങ്ങൾ ക്രീയ മുടങ്ങാതെ അഭ്യസിച്ചാൽ, അത് നിങ്ങൾക്ക് നൂറ് മേനി കാര്യസിദ്ധി നൽകും.”  

ശ്രി. ലോകേഷ് ജഹാൻഗീർ, ഇപ്പോൾ മധ്യപ്രദേശിലെ ഗുണയിൽ അഡിഷണൽ കളക്ടറായി ജോലി നോക്കുന്നു

““മുൻപത്തേക്കാൾ എനിക്ക് വളരെയധികം മനഃശാന്തി അനുഭവപ്പെടുന്നു, മാത്രമല്ല ഈ അഞ്ച് ദിവസങ്ങൾക്കൊടുവിൽ ഉള്ളിലൊരു പ്രശാന്തതയുണ്ട്. മുപ്പത്തിമൂന്ന് വർഷങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ്, ഉളളില്ലേക്ക് നോക്കുവാനുള്ള ദൃഡവിശ്വാസം എനിക്കുണ്ടാകുന്നത്. നമ്മൾ നമ്മുടെ ചുറ്റുപാടുകളെ വീക്ഷിക്കുന്നത്രയോ അല്ലെങ്കിൽ അതിൽ കൂടുതലോ സമയം, നമ്മൾ ചെലവാക്കേണ്ടത് ഉള്ളിലേക്ക് നോക്കുവാനാണ്. ഓരോ സർക്കാർ ഉദ്യോഗസ്ഥനും പങ്കെടുക്കേണ്ട ഒന്നാണ് ഇന്നർ എഞ്ചിനീയറിംഗ് പരിപാടി എന്ന് ഞാൻ വിശ്വസിക്കുന്നു. സത്യത്തിൽ, ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കത്തിലുള്ള ഫൌണ്ടേഷൻ കോഴ്സിന്‍റെ ഭാഗമായി, എല്ലാ പ്രൊബേഷനറി ഉദ്യോഗസ്ഥരും നിർബന്ധമായി പങ്കെടുക്കേണ്ട ഒന്നായി ഭാരത സർക്കാർ ഇതിനെ നിഷ്ക്കർഷിക്കുകയാണെങ്കിൽ, ഞാൻ അതിൽ വളരെ സന്തോഷിക്കും. ഉദ്യോഗസ്ഥരിലും, അവരിലൂടെ രാഷ്ട്രനിർമ്മാണത്തിലും, അതൊരു വലിയ മാറ്റത്തിന് ഇടയാക്കും. അവരവരുടെ ജീവിതത്തിലുടനീളം കൂടെയുണ്ടാകുന്ന ഒരു പ്രക്രീയയാണിത്, വൈയ്‌ക്തികമായ ക്ഷേമം കൂടാതെ, പൊതുജനങ്ങൾക്ക് സേവനം പ്രധാനം ചെയ്യുന്ന വ്യവസ്ഥയുടെ പരിണിത ഫലങ്ങളിലും ഇത് വലിയ അളവിലുള്ള സകാരാത്മക മാറ്റങ്ങൾ കൊണ്ട് വരും”.” 

ശ്രി. അരുൺ ശർമ്മ, ധനകാര്യ മന്ത്രാലയത്തിൽ, റവന്യു വകുപ്പിൽ ജോലി ചെയ്യുന്നു

“ഞാൻ ആശ്രമം സന്ദർശിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ എട്ട് പത്ത് വർഷങ്ങളായി, ഞാൻ സദ്ഗുരുവിന്‍റെ വീഡിയോകൾ കാണുകയായിരുന്നു. ഇവിടെ വരുവാനും, അദ്ദേഹത്തെ കാണുവാനും ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായി, ഞാൻ ടിവിയിൽ മഹാശിവരാത്രി കണ്ടിരുന്നു. ഡി ഒ പി റ്റിയുടെ ഒരു പരിപാടിയുണ്ടെന്നും അത് നടക്കാനിടയുണ്ടെന്നും ഞങ്ങൾ അറിഞ്ഞപ്പോൾ, ഈ സന്ദർശനം ഒരു യാഥാർഥ്യമായി മാറി. ഇന്ത്യയിലും, വിദേശത്തും ഞാൻ ധാരാളം പരിശീലങ്ങളിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷെ ഇവിടെ കിട്ടിയത് പോലെയൊരു അനുഭവം എനിക്ക് വേറെയെവിടെയും കിട്ടിയിട്ടില്ല.”  

ശ്രി സന്ദീപ് സിർക്കാർ, ഡൽഹിയിൽ ക്യാബിനറ്റ് സെക്രെട്ടറിയേറ്റിൽ ജോയിന്‍റ് സെക്രെട്ടറി

“കോർപ്പറേറ്റ് ലോകത്തോ അല്ലെങ്കിൽ ബിസിനസ് ലോകത്തോ, ഒരു പരിശീലന പരിപാടിയെന്നാൽ അറിയപെടുന്നതെന്തോ, അത്തരമൊരു സര്‍വ്വസാധാരണമായ സ്ഥിരസങ്കല്‌പത്തിലധിഷ്‌ഠിതമായ ഒരു പരിശീലന പരിപാടിയല്ല ഇന്നർ എഞ്ചിനീയറിംഗ് പരിപാടി. അതൊരു അനുഭവമാണ്. അതൊരു ചാരിതാര്‍ത്ഥ്യജനകമായ അനുഭവമാണ്, ബാഹ്യതലത്തിലുള്ള അനുഭവത്തിനേക്കാളുപരി, ആത്മീയ തലത്തിലെ നുഭവമായിരുന്നു കൂടുതൽ പ്രസക്തം, വെറുതെ കണ്ണടച്ച് ഇവിടെ ഇരിക്കുമ്പോൾ, നമ്മുടെയുള്ളിൽ എന്തോ സംഭവിക്കുന്നു. വേറെയെവിടെയെങ്കിലും കിട്ടുന്ന ഒന്നാണതെന്ന് എനിക്ക് തോന്നുന്നില്ല. അതാണ് ഈ പരിപാടിയുടെ യൂ എസ് പി എന്ന് ഞാൻ കരുതുന്നു.”  

isha-blog-article-ielp-2020-collagepic-2

ഉദ്യോസസ്ഥരും അവരുടെ ജീവിത പങ്കാളികളുമടങ്ങിയ ഈ മികച്ച സംഘത്തിനോട് ഞങ്ങൾ വിട പറയുമ്പോൾ, അവരെല്ലാവരും തന്നെ ആഴത്തിൽ സ്പർശിക്കപ്പെട്ടിരുന്നു എന്നത് പകൽ പോലെ തെളിഞ്ഞു കാണാമായിരുന്നു. രാജ്യത്തിന്‍റെ നേതൃനിര, ഉളളില്ലേക്കുള്ള ഒരു പടി ചവിട്ടുന്നത് ദർശിക്കുവാൻ കഴിഞ്ഞു എന്നത് വളരെ പ്രോത്സാഹനം പകരുന്നു. മാറ്റത്തിന്‍റെ പ്രക്രീയകളാൽ ശാക്തീകരിക്കപ്പെട്ട ഇവർ, രാജ്യത്തെ തുടർന്നും സേവിക്കുമെന്നും, വ്യക്തതയും, തീക്ഷണതയും, ദൃഡതയോടും കൂടി മുൻപിൽ നിന്ന് നമ്മളെ നയിക്കുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു.

Editor’s note: Read all about the Inner Engineering Leadership Programs