1. Home/
  2. Blog/
  3. Article/
  4. സ്വന്തം വീട്ടില്‍ ഒരു ക്ഷേത്രം സൃഷ്ടിക്കാം
Also in:
English
తెలుగు

സ്വന്തം വീട്ടില്‍ ഒരു ക്ഷേത്രം സൃഷ്ടിക്കാം

നിങ്ങളുടെ വീട്ടിൽ ഒരു പവിത്രീകരിച്ച ഒരിടം ഉണ്ടാക്കാനായി സദ്ഗുരു നിരവധി രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരിടത്തിന്‍റെ പ്രകമ്പനങ്ങളെ അതിന്‍റെ പരമാവധി തീവ്രതയിലേക്ക് കൊണ്ടു പോകുന്ന ഒരു പ്രക്രിയയാണ് പവിത്രീകരണം. ഒരു ഒഴിഞ്ഞ ഇടത്തെ ദൈവീകമായ സാധ്യതയാക്കി മാറ്റുന്ന പുരാതനമായ ശാസ്ത്രമാണത്. ഇതു വളരെ ഊര്‍ജ്ജസ്വലവും പോഷിപ്പിക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ ഊര്‍ജ്ജവലയത്തിനുള്ളില്‍ വരുന്നവര്‍ക്ക് സ്വാഭാവികമായി തന്നെ ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യം ലഭിക്കുന്നു. ആത്യന്തികമായി, ഒരു വ്യക്തിക്ക് തന്‍റെ കഴിവുകളെ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ ഇതു സഹായിക്കുന്നു. ശക്തയും, കരുണാമയിയുമായ ലിംഗഭൈരവി ദിവ്യ സ്ത്രൈണതയുടെ ഏറ്റവും തേജോമയമായ ഭാവമാണ്. പ്രപഞ്ചത്തിന്‍റെ സൃഷ്ടിപരവും, പോഷണപരവുമായ തലങ്ങളെ പ്രതിനിദാനം ചെയ്യുന്ന അവള്‍ സര്‍വവ്യാപിയാണ്.

ArticleNov 15, 2023

Related Tags

ദൈവീക-പാതയിൽ"
പ്രബുദ്ധത
ലിംഗ ഭൈരവി
ഭക്തി
പരമാനന്ദം
ഊര്‍ജ്ജം
Related Content
article  
ഈശയ്ക്ക് എതിരെയുള്ള ആരോപണങ്ങളുടെ പിന്നിലെ സത്യം
കഴിഞ്ഞ 25-30 വർഷങ്ങൾക്കിടയിൽ, ചില സംഘടിത ശക്തികൾ, യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ലാതെ ഈശ ഫൗണ്ടേഷനെ തുടർച്ചയായി അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവർ വളരെ ചെറിയ ഒരു സംഘമാണെങ്കിലും വിഷം വമിക്കുന്ന ഉച്ചത്തിലുള്ള ശബ്ദമാണ് അവരുടേത്. ഇന്ന്, വ്യാജ വാർത്തകളും, പണം നൽകി നിയന്ത്രിക്കുന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയയും കൈവശമുള്ളപ്പോൾ, ഇങ്ങനെയുള്ള സംഘങ്ങൾ നുണകളുടെ ക്രമീകൃതമായ ഒരു വല നെയ്തുണ്ടാക്കി, ഫൗണ്ടേഷനെ കളങ്കപ്പെടുത്താനുള്ള വഴികൾ കണ്ടെത്തുന്നു. യാതൊരു സർക്കാർ സ്ഥാപനവും ഒരു കേസ് പോലും ഫയൽ ചെയ്തിട്ടില്ല എന്ന വസ്തുത ഉണ്ടായിട്ടും, ഈ സംഘങ്ങൾ, അപകീർത്തികരമായ കള്ളക്കേസുകൾ സൃഷ്ടിച്ച്, ഫൗണ്ടേഷനെ വിവാദങ്ങളിലും മോശം പ്രചാരണങ്ങളിലും കുടുക്കാൻ തുടർച്ചയായി ശ്രമിക്കുന്നു. 11 ദശലക്ഷത്തിലധികം സന്നദ്ധ പ്രവർത്തകരോടും ലോകമെമ്പാടുമുള്ള 100 കോടിയിലധികം അഭ്യുദയ കാംക്ഷികളോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, സത്യം പ്രസിദ്ധീകരിക്കണമെന്ന അവരുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് മറുപടിയായി, ഏറ്റവും കൂടുതൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞങ്ങൾ ഇപ്പോൾ മുന്നോട്ട് വരുന്നു.
Sep 8, 2019
Loading...
Loading...