ചോദ്യകർത്താവ്‌: ഞാൻ കേട്ട ഒരു സെൻ കഥയുണ്ട് . ഒരിടത്ത് അടുത്തടുത്ത് രണ്ടു സന്യാസ മഠങ്ങളുണ്ടായിരുന്നു, രണ്ടിലും ഓരോ  സന്യാസ വിദ്യാർത്ഥികളും . എല്ലാ പ്രഭാതങ്ങളിലും ചന്തയിലേക്ക് പോകുന്ന വഴിയിൽ ഒരു വിദ്യാർത്ഥിയുടെ അടുത്തേക്ക് മറ്റേ വിദ്യാർത്ഥി ഓടി വരും.  

"നീ എങ്ങോട്ടാണ് പോകുന്നത് ?" ഒരാൾ ചോദിച്ചു 


മറ്റെയാൾ അപ്പോൾ പറഞ്ഞു  " കാറ്റ് വീശുന്നിടത്തേക്കെല്ലാം"


ഇത് കേട്ട് ആശയക്കുഴപ്പത്തിലായ ഒന്നാമത്തെ വിദ്യാർത്ഥി സഹായത്തിനായി  തന്റെ ഗുരുവിന്റടുത്തേക്ക് പോയി. ഗുരു പറഞ്ഞു നാളെ രാവിലെ നീ ആ ചെറുപ്പക്കാരനെ കാണുമ്പോൾ വീണ്ടും അതെ ചോദ്യം ചോദിക്കുക. അതിനു ശേഷം ചോദിക്കു "ഈ കാറ്റ് വീശുന്നത് നിന്നാൽ എന്ത് ചെയ്യും?” എന്ന്. അത് അവനെ  ശരിയാക്കും .

പിറ്റേന്ന് രാവിലെ ആ കുട്ടികൾ വീണ്ടും കണ്ടുമുട്ടി.


"നീ എവിടേക്കാണ് പോകുന്നത് ?" ആദ്യത്തെ കുട്ടി ചോദിച്ചു .


"എന്റെ കാൽ എന്നെ കൊണ്ടുപോകുന്നിടത്തേക്ക്" രണ്ടാമത്തെ കുട്ടി മറുപടി പറഞ്ഞു . 
ഇത് വീണ്ടും ആദ്യത്തെ കുട്ടിയെ അശാന്തനാക്കി  .അവൻ വീണ്ടും പരിഭവുമായി ഗുരുവിന്റെ അടുത്തെത്തി . 


"നിനക്ക് കാലില്ലായിരുന്നുവെങ്കിൽ എന്തു ചെയ്യും ?"എന്ന് ചോദിയ്ക്കാൻ ഗുരു നിർദ്ദേശിച്ചു .
പിറ്റേന്ന് കുട്ടികൾ മൂന്നാം തവണയും കണ്ടുമുട്ടി . 


"നീ എവിടേക്കാണ് പോകുന്നത് ?" ആദ്യത്തെ കുട്ടി ചോദിച്ചു . 


"ചന്തയിലേക്ക് .." മറ്റേ കുട്ടി മറുപടിപറഞ്ഞു .
ഉത്തരം വീണ്ടും അവനെ നിരാശപ്പെടുത്തി

zen story

ചോദ്യകർത്താവ്‌: ഈ കഥയുടെ കൂടെ ഒരു വിശദീകരണവും ഉണ്ടായിരുന്നു- മാറ്റങ്ങൾക്ക് അനുസരിച്ച മാറുമ്പോൾ എത്രത്തോളം നമ്മൾ പിന്തുടരുന്നുവോ അത്രയും നാം അകലേക്ക് പോകും. മാറ്റമില്ലാതെ മാറ്റങ്ങളെ നേരിടുക, മാറാനുള്ള വഴികൾ പരിമിതമാണ് എന്നാൽ അതിൽ തന്നെ തുടരുന്നതിനുള്ള വഴികളുടെ എണ്ണം അനന്തമാണ്. മാറ്റാനുള്ള വഴികൾ പരിമിതമാണെങ്കിലും, മാറ്റമില്ലാതെ തുടരുന്നതിനുള്ള വഴികളുടെ എണ്ണം അനന്തമാണ്

സദ്ഗുരു : നിങ്ങൾ ഈ കഥ വളരെ വിശദീകരിച്ചാൽ അതിൽ ഒന്നും തന്നെയില്ല. അതിൽ നിന്ന് നിങ്ങൾക്ക് ഒരു ധാർമികത / ഗുണപാഠം ഉണ്ടാക്കാനാവില്ല. ആത്മീയ പ്രക്രിയ എന്നാൽ ശരിയായ ഉത്തരങ്ങൾ കൊണ്ടുവരുന്നു എന്നതല്ല. ആത്മീയപ്രക്രിയ എന്നാൽ ശരിയായ രീതിയിലാകേണ്ടതെങ്ങനെ എന്ന്  തിരിച്ചറിയുന്നതാണ് .


ഒരു പ്രത്യേക സാഹചര്യത്തോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് അടിസ്ഥാനപരമായി ആ സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, സാഹചര്യം മാറുമ്പോൾ നിങ്ങളുടെ പ്രതികരണം സാഹചര്യത്തിന് ഉചിതമായെന്ന് വരില്ല.  നിങ്ങളുടെ പ്രവൃത്തി ഉചിതമാവുന്നത് നിങ്ങൾ നിലനിൽക്കുന്ന  സാഹചര്യത്തിൽ  മാത്രമാണ് . ശരിയായ ഉത്തരം അല്ലെങ്കിൽ തെറ്റായ ഉത്തരം എന്നൊന്നില്ല. ശരിയായ പ്രവൃത്തി  അല്ലെങ്കിൽ തെറ്റായ പ്രവൃത്തി എന്നൊന്നില്ല. സന്ദർഭോചിതമായ ഉത്തരവും  സന്ദർഭോചിതമായ പ്രവൃത്തിയും മാത്രമേ ഉള്ളൂ.


നമ്മൾ എന്തു ചെയ്താലും അത് നാം നിലനിൽക്കുന്ന അവസ്ഥയ്ക്ക് അനുയോജ്യമല്ലെങ്കിൽ, അത് അർത്ഥശൂന്യമായിത്തീരും. പക്ഷെ യുക്തിപരമായ മനസ്സ് , വളരെ പരിമിതമായ സാധാരണ മനസ്സ് എല്ലായ്പ്പോഴും  "ശരി" എന്നുപറയുന്ന കാര്യങ്ങളും "തെറ്റ്" എന്ന് പറയുന്ന കാര്യങ്ങളും ഉണ്ടെന്നു കരുതുന്നു. ഇവിടെ ശരിയും തെറ്റും ഇല്ല , ജീവനു അനുയോജ്യമായവ  മാത്രമേ ഉള്ളു. ജീവന്റെ അനുയോജ്യത നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾ അത് നന്നായി കൈകാര്യം ചെയ്യും. ജീവന്റെ അനുയോജ്യത നിങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ നിങ്ങൾ എപ്പോളും മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളും, മുൻകൂട്ടി തയ്യാറാക്കിയ പ്രതിവിധികളുമായി വരും. അത് നിങ്ങളെ എപ്പോഴും തള്ളിക്കളയും .

.

ചോദ്യകർത്താവ്‌: മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന ഉത്തരങ്ങൾക്കും ,പരിഹാരങ്ങൾക്കും താങ്കൾ ഒരു ഉദാഹരണം പറയാമോ?

സദ്ഗുരു : ധാർമികതയും അവബോധവും തമ്മിലുള്ള അടിസ്ഥാന പരമായ വ്യത്യാസം ഇതാണ്, ധാർമികത ശ്രമിക്കുന്നത് നിങ്ങൾക്ക് റെഡിമേഡ് ഉത്തരങ്ങൾ നൽകാനാണ് . ആദ്യംതന്നെ നിഗമനങ്ങളിലെത്തിയ മനസ്സ് ജീവിത യാഥാർഥ്യങ്ങളോട് നിർജീവമായ അവസ്ഥയിലായിരിക്കും. മനസ്സ് സജീവമായിരിക്കണമെങ്കിൽ, അത് അവബോധമുള്ളതായിരിക്കണം, അതിൽ നിഗമനങ്ങളുണ്ടായിരിക്കരുത് . ആദ്യത്തെ ബാലൻ "കാറ്റ്" അല്ലെങ്കിൽ "കാൽ" അല്ലെങ്കിൽ "മാർക്കറ്റ്" എന്ന് പറഞ്ഞപ്പോൾ എന്തു പറയണമെന്ന് രണ്ടാമത്തെ കുട്ടിക്ക് അറിയില്ലായിരുന്നു, കാരണം അവന്റെ മനസ്സിൽ നിഗമനങ്ങളുണ്ടായിരുന്നു. നിങ്ങൾ ഒന്നിനും തീർപ്പുകല്പിക്കുന്നില്ല , നിങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്യുന്നത് എന്നതാണ് ആത്മീയ പ്രക്രിയയുടെ കാതൽ . ഒരു ബുദ്ധസന്യാസി എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ ജീവിതം ഒരു അന്വേഷണമാണ് , കൂടാതെ അന്വേഷണം സാധ്യമാകുന്നത് നിങ്ങൾക്ക് നിഗമനങ്ങളില്ലാതിരിക്കുമ്പോളാണ്. ചിലർ ഈശ്വരവാദികളാകുന്നു മറ്റു ചിലർ നിരീശ്വരവാദികളും -രണ്ടു കൂട്ടരും നിഗമനങ്ങളുണ്ടാക്കിയിരിക്കുന്നു . എന്നാൽ ഈ നിഗമനങ്ങൾ സത്യത്തിലേക്ക് നയിക്കുകയില്ല. ഈ നിഗമനങ്ങൾ രണ്ട് സമൂഹങ്ങളോ രണ്ടു വ്യക്തികളോ തമ്മിലുള്ള പോരാട്ടത്തിലേക്ക് നയിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങൾ അന്വേഷിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഏറ്റവും ആദ്യം പ്രാധാന്യം കൊടുക്കേണ്ട കാര്യം നിങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തോടു ഒരു കണ്ണാടി പോലെ ആവുക എന്നതാണ്. അപ്പോൾ നിങ്ങൾക്ക് സാഹചര്യത്തെ ശരിയായി ഗ്രഹിക്കാനും അതിനനുസരിച്ച പ്രവർത്തിക്കാനും സാധിക്കും. ലോകത്തിലെ എല്ലാ വിജയത്തിനും അടിസ്ഥാനം ഇത് തന്നെയാണ്.ഇപ്പോൾ ഇവിടെയുള്ളത് എന്താണോ അതിനെ അങ്ങനെതന്നെ നിങ്ങൾക്ക് കാണാൻ സാധിക്കുമ്പോൾ മാത്രമാണ് ആത്‌മീയമോ ഭൗതികമോ ആയ വിജയങ്ങൾ നിങ്ങളിൽ സംഭവിക്കുന്നത്. ഏത് നിമിഷം നിങ്ങൾ നിഗമനത്തിലെത്തുന്നുവോ അപ്പോൾ നിങ്ങൾക്ക് ആ സാഹചര്യത്തെ അങ്ങനെ തന്നെ കാണാൻ സാധിക്കില്ല.അപ്പോൾ നിങ്ങൾ അപ്രസക്തരാകും .