സദ്ഗുരു:  ചില ഊർജ്ജ രൂപങ്ങളും വ്യത്യസ്ത ആളുകളും വ്യത്യസ്ത രൂപങ്ങളും വ്യത്യസ്ത സ്ഥലങ്ങളും അവളിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നത് എങ്ങനെയെന്ന് ഈ അടുത്ത് എന്നോട് ഒരാൾ ചോദിച്ചു . പ്രതിഷ്ഠയുടെ ശാസ്ത്രവും ഇതാണ് . പ്രതിഷ്ഠാപനത്തിനു ഏറ്റവും മികച്ചത് മനുഷ്യനാണ് , കാരണം ഭൂമിയിലെ എല്ലാ ഭൗതിക രൂപങ്ങളും വെച്ച് ഏറ്റവും പരിണാമം പ്രാപിച്ചിരിക്കുന്നത് മനുഷ്യനാണ് . പ്രതിഷ്ഠിക്കുവാൻ ഏറ്റവും എളുപ്പം മനുഷ്യനെയാണ് , പക്ഷെ മനുഷ്യരുടെ പ്രശ്നമെന്താണെന്നു വെച്ചാൽ ഓരോ കുറച്ചു മിനിട്ടിലും അവർ U - ടേൺ എടുക്കും . നിങ്ങൾക്ക് ഈ നിമിഷം അവരെ പ്രതിഷ്ഠിക്കാം , എന്നാൽ നാളെ രാവിലെ , അവർ എങ്ങനെയായിരിക്കുമെന്ന് പറയാൻ കഴിയില്ല . ഒന്നാമതായി അവർക്ക് നൽകിയിട്ടുള്ള എല്ലാ കാര്യങ്ങളിലും സ്ഥിരമായി തുടരാൻ അവരെ പ്രതിജ്ഞാബദ്ധരാക്കുക എന്നത് ഒരു വലിയ പ്രശ്നമാണ്, പ്രത്യേകിച്ച് ഇന്നത്തെ ലോകത്ത്. ഇക്കാരണത്താൽ ഞങ്ങൾ മറ്റുരൂപങ്ങളിൽ പ്രതിഷ്ഠ നടത്തുന്നു .

അളക്കാൻ കഴിയാത്തതും എന്നാൽ അറിയാൻ കഴിയുന്നതും

ആധുനിക ശാസ്ത്രം ഇന്നും പഠിച്ചു കൊണ്ടിരിക്കുന്നത് ഭൗതിക കാര്യങ്ങളെ കുറിച്ചാണ് . നിങ്ങളെ സംബന്ധിക്കുന്ന എല്ലാ ഭൗതിക കാര്യങ്ങളും പുറത്തു നിന്ന് ശേഖരിച്ചവയാണ് . നിങ്ങൾ സ്വന്തം ശരീരമെന്ന് വിളിക്കുന്ന ഇത് ഈ ഭൂമിയുടെ ഒരു ഭാഗം മാത്രമാണ് . അത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ നിങ്ങൾ സാവധാനം ശേഖരിച്ചതാണ് . നിങ്ങളെക്കുറിച്ചുള്ള ഭൗതികമായ എല്ലാം നിങ്ങൾ‌ ശേഖരിച്ച ഒന്ന്‌ മാത്രമാണെങ്കിൽ‌, അത് നിങ്ങളാവാൻ ഒരു വഴിയില്ല , അപ്പോൾ നിങ്ങൾ ശരിക്കും എന്താണ് ? തീർച്ചയായും ശാരീരികതക്ക് അതീതമായ ഒരു തലമുണ്ട് . അതിനെ അവഗണിക്കുകയാണെങ്കിൽ , അവിടെ ജീവിതം എന്നൊന്നുണ്ടാവില്ല . എന്നാൽ ശാസ്ത്രീയമെന്നു വിശ്വസിക്കുന്ന മനുഷ്യ യുക്തി ഇപ്പോഴും " ഉപകരണത്തിൽ എനിക്ക് അളക്കുവാൻ കഴിയുന്നത് അല്ലാതെ മറ്റൊന്നും തന്നെ നിലനിൽക്കുന്നില്ല " എന്ന് നിഗമനം ചെയ്യുന്ന ഒരു തലത്തിലാണ് . അപ്പോൾ യഥാർത്ഥത്തിൽ നിങ്ങളാരും നിലനിൽക്കുന്നില്ല കാരണം നിങ്ങളെ അളക്കാൻ കഴിയില്ല !  

 

ഇത് എന്റെ ഒരു അനുഭവമാണ് . ഞാൻ എന്നെ ഇത്തരം അനാവശ്യ കാര്യങ്ങൾക്ക് വിധേയമാക്കാറില്ല ,എന്നാൽ കുറച്ച കാലങ്ങൾക്ക് മുൻപ് ഞാൻ ചെയ്യേണ്ട ചില ചുമതലകൾ കാരണം എനിക്കത് ചെയ്യേണ്ടി വന്നു . ഞാനൊരു ഇൻസ്ടിട്യൂട്ടിലായിരുന്നു , അപ്പോൾ അവർ പറഞ്ഞു " ഞങ്ങൾ താങ്കളുടെ ഗാമ വികിരണങ്ങൾ അളക്കാൻ ആഗ്രഹിക്കുന്നു "എന്ന് . എനിക്കറിയില്ലായിരുന്നു എന്നിൽ ഗാമ വികിരങ്ങൾ ഉണ്ടെന്ന് . അവർ പറഞ്ഞു " നിങ്ങളുടെ തലച്ചോറിൽ ഗാമ കിരണങ്ങളുണ്ട് , ഞങ്ങൾ അത് അളക്കാം ."അതിനായി അവർ 14 ഇലക്ട്രോഡുകൾ എന്റെ ശരീരത്തിൽ വെച്ചു എന്നിട്ട് എന്നോട് ധ്യാനിക്കാൻ പറഞ്ഞു ,ഞാൻ പറഞ്ഞു , " എനിക്ക് ധ്യാനിക്കാൻ അറിയില്ലെന്ന് " അപ്പോൾ അവർ ചോദിച്ചു , " താങ്കൾ എല്ലാവരെയും ധ്യാനിക്കാൻ പഠിപ്പിക്കുന്നുണ്ടല്ലോ ?" എന്ന് . ഞാൻ പറഞ്ഞു അത് ശരിയാണ് കാരണം അവർക്ക് നിശ്ചലമായി ഇരിക്കാൻ അറിയില്ല അതിനാൽ ഞാനവരെ ധ്യാനിക്കാൻ പഠിപ്പിക്കുന്നു . നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ ഞാൻ നിശ്ചലനായിട്ട് ഇരിക്കാം " എന്ന് . അവരുടെ പ്രശനം എന്താണെന്നു വെച്ചാൽ അവർക്ക് അറിയണം ഏത് ധ്യാനമാണെന്ന് , അവർക്കതിന്റെ പേരും പ്രക്രിയയും അറിയണം എന്നിട്ട് അതിന്റെ ഫലം എന്താണെന്ന് അവർക്ക് അളന്നു കണ്ടുപിടിക്കണം .. 

ഞാൻ അവർക്ക് ആ സന്തോഷം എന്തായാലും നൽകാൻ പോകുന്നില്ല. അതിനാൽ ഞാൻ വെറുതെ ഇരുന്നു. ഏതാണ്ട് ഇരുപത് മിനിറ്റിനു ശേഷം ചില ലോഹ വസ്‌തുക്കൾ ഉപയോഗിച്ച്, അവർ കൈമുട്ടിലെ ഏറ്റവും വേദനയുണ്ടാക്കുന്ന ചില സ്ഥലങ്ങളിൽ തട്ടി നോക്കി . ഇത് പരീക്ഷണത്തിന്റെ ഭാഗമാണെന്ന് കരുതി ഞാൻ അവിടെ ഇരുന്നു. എന്നിട്ട് അവർ എന്റെ കണങ്കാലിലും കാൽമുട്ടിലും അടിക്കാൻ തുടങ്ങി. അത് ശരിക്കും വേദനാജനകമായിരുന്നു . അപ്പോൾ ഞാൻ കണ്ണുതുറന്നു എന്നിട്ട് ചോദിച്ചു “ഞാൻ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടോ? എന്നെ എന്തിനാണ് തല്ലുന്നത്? ”അവർ പറഞ്ഞു,“ ഞങ്ങളുടെ ഉപകരണങ്ങൾ പ്രകാരം നിങ്ങൾ മരിച്ചിരിക്കുന്നു . ” ഞാൻ പറഞ്ഞു,“ ഇത് ഒരു വളരെ മഹത്തായ രോഗനിർണയമാണ്. ”പിന്നീട് അവർ ആലോചിച്ചിട്ട് പറഞ്ഞു,“ അല്ല, നിങ്ങളുടെ മസ്തിഷ്കം മരിച്ചതായി തോന്നുന്നു . ”ഞാൻ പറഞ്ഞു,“ ഞാൻ ആദ്യത്തെ അഭിപ്രായത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു . 'ഞാൻ മരിച്ചു' എന്ന് നിങ്ങൾ പറഞ്ഞാൽ എനിക്ക് കുഴപ്പമില്ല എന്നാൽ എന്റെ ' മസ്തിഷ്കം മരിച്ചിരിക്കുന്നു' എന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾ തന്നാൽ അത് അത്ര നന്നായിരിക്കില്ല .”  

ഞാൻ ഇത് പറയുന്നത് എന്തിനാണെന്ന് വെച്ചാൽ , നിങ്ങൾ എന്ന അടിസ്ഥാന പരമായ ജീവനെ ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് അളക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ശാരീരിക പ്രക്രിയകൾ മാത്രം നമുക്ക് അളക്കാൻ സാധിക്കും, അല്ലെ ? കൂടാതെ നിങ്ങൾക്കറിയാം നിങ്ങളിലെ ഭൗതികമായതെല്ലാം നിങ്ങൾക്ക് പുറത്ത് നിന്ന് ലഭിച്ചതാണ് . ഇത് ഈ ഭൂമിയുടെ ഒരു ഭാഗം മാത്രമാണ് , നിങ്ങളുടെ സ്വന്തമല്ല . അതിനാൽ നിങ്ങൾ ചിന്തിക്കുമോ അളക്കാൻ കഴിയാത്തതിനാൽ നിങ്ങൾ നിലനില്കുന്നേ ഇല്ല എന്ന് - എത്ര മഹത്തായ ഒരു നിഗമനത്തിലാണ് നിങ്ങൾ എത്തിച്ചേർന്നിരിക്കുന്നത് .  

അപ്പോൾ പ്രതിഷ്ഠ എന്നാൽ ഊർജ്ജത്തിന്റെ ഒരു തലമാണ് അത് ഭൗതികമല്ല ,എന്നാൽ അത് കേന്ദ്രീകരിക്കപ്പെട്ട ജീവനാണ് . പ്രതിഷ്ഠാപനം എന്നാൽ ജീവനെ വളരെയധികം ഏകാഗ്രമാക്കുന്ന ഒരു വഴിയാണ് . ചില സംസ്കാരങ്ങളിൽ , പ്രത്യേകിച്ചും ഇന്ത്യയിൽ , ഒരു കാലത്ത് ഓരോ തെരുവും പ്രതിഷ്ടയാൽ പവിത്രമാക്കിയിരുന്നു . പ്രതിഷ്ഠയാൽ വിസ്മയകരമാക്കിയ ഇടങ്ങൾ ഇപ്പോഴുമുണ്ട് ഇവിടെ . നിങ്ങൾ വന്നു അതെല്ലാം അനുഭവിക്കണം . നിങ്ങൾ ഒരു സ്ഥലത്തേക്ക് ചെല്ലുമ്പോൾ അവിടം എത്രത്തോളം സചേതനമാണെന്നും എത്രത്തോളം മൃതമാണെന്നും നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയും . അത് നിങ്ങൾക്ക് എന്തെങ്കിലും ഉപയോഗിച്ച് അളക്കുവാൻ കഴിയുമോ ? പറ്റില്ല . ജീവനുള്ളതിനു മാത്രമേ ജീവനെ മനസ്സിലാവൂ . ജീവൻ ജീവനെ കണ്ടുമുട്ടുമ്പോൾ അതിനറിയാൻ കഴിയും ജീവൻ മരണത്തെ കണ്ടുമുട്ടുമ്പോൾ കാണുമ്പോൾ അതുമറിയുന്നു . ഇത് അളക്കുന്നതിനു എന്തെങ്കിലും ഉപകരണമുണ്ടോ ? ഇല്ല . കാരണം നിങ്ങളുടെ കൈയ്യിലുള്ള ഉപകരണങ്ങൾക്ക് ശാരീരിക പ്രക്രിയകൾ അളക്കുവാൻ മാത്രമേ സാധിക്കൂ .  

പ്രതിഷ്ഠയാൽ പവിത്രമാക്കിയ സ്ഥലങ്ങളിലെ ജീവിതം

ഏകാഗ്രമാക്കിയ ജീവിത പ്രക്രിയയാണ് പ്രതിഷ്ഠാപനം . ഒരാളും പ്രതിഷ്ഠയാൽ പവിത്രമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കരുത് . നിങ്ങൾ മാനവികതയോട് കരുതലുണ്ടെങ്കിൽ , പ്രത്യേകിച്ചും 14 വയസ്സിൽ താഴെയുള്ള കുട്ടികൾ , അവർ പ്രതിഷ്ഠയാൽ പവിത്രമാക്കിയ ഇടങ്ങളിൽ ഒരു നിശ്ചിത സമയം ചിലവഴിക്കുന്നു എങ്കിൽ എന്നെ വിശ്വസിക്കൂ കൗമാരക്കാരുടെ അനാവശ്യമായ ഒരു പ്രശ്നങ്ങളും അവർക്കുണ്ടാവില്ല . എന്നാൽ ഇന്ന് നിങ്ങളൊരു ശിശു ആണെങ്കിൽ ഡയപ്പെർ പ്രശ്നങ്ങൾ , നടക്കാൻ തുടങ്ങുമ്പോൾ ഓടിപ്പോകുന്ന പ്രശനം ; കൗമാരം ആവുമ്പോൾ മറ്റു ചില പ്രശ്നങ്ങൾ ; മധ്യവയസ്സാവുമ്പോൾ പ്രതിസന്ധികൾ ; വാർദ്ധക്യം എന്നാൽ ദാരുണം . പിന്നെ നിങ്ങൾ എപ്പോളാണ് ജീവിക്കാൻ പോകുന്നത് ? നിങ്ങൾ ജീവിത പ്രക്രിയയെ കാണുന്നത് ഒരു പ്രശ്നമായിട്ടാണ് . നിങ്ങൾ ജീവിതത്തെ നിങ്ങളുടെ ബുദ്ധിയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് അത് ഒരു പ്രശ്നമാവുന്നത് . നിങ്ങളുടെ ജീവിതം ബുദ്ധിയെ നന്നായി ഉൾകൊള്ളുന്നുണ്ട് . എന്നാൽ ഈ ജീവിതത്തെ ബുദ്ധിയിൽ ഉൾക്കൊള്ളിക്കാൻ നിങ്ങൾ ശ്രമിച്ചാൽ അതൊരിക്കലും പ്രാവർത്തികമാവില്ല .  

പ്രതിഷ്ഠാപനം എന്നത് ഒരു തലമാണ് , ഒരു ശാസ്ത്രമാണ് ,ഒരു സാങ്കേതിക വിദ്യയാണ് ഇതിനാൽ നിങ്ങൾക്ക് നിങ്ങളുടെ ഊർജ്ജത്തെ ഏകാഗ്രമാക്കി മുഴുവൻ ഊർജ്ജത്തെ സ്‌ഫോടനാത്മകമായി മുന്നോട്ടു കൊണ്ടുവരാം . ഞങ്ങൾ ഇങ്ങനെയുള്ള സ്ഥലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് . ആളുകൾ വെറുതെ അവിടേക്ക് നടന്നാൽ തന്നെ , അതിന്റെ തീക്ഷ്ണമായ തീവ്രത കാരണം അവരുടെ കണ്ണുനിറഞ്ഞൊഴുകും . അവർക്കറിയില്ല അതെന്തുകൊണ്ടാണെന്ന് . എല്ലാ ദിവസവും നിങ്ങളുടെ കവിളിലൂടെ സ്നേഹത്തിന്റെയും ,സന്തോഷത്തിന്റെയും , പരമാനന്ദത്തിന്റെയും കണ്ണുനീർ ഒഴുകണം . ഇങ്ങനെ സംഭവിക്കുന്നില്ല എങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ ഇത് വരെ ജീവിച്ചിട്ടില്ല .  

Yantra 2019

 

Editor's note: The next Yantra Ceremony will be held at Isha Yoga Center on December 11, 2019. You will be initiated into a powerful process and receive the Yantra in Sadhguru's presence. For more details, click here or call 844 844 7708.