കുട്ടികളെ വളർത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് എന്താണെന്നും പഠനത്തിന്റെ സന്തോഷം സജീവമായി നിലനിർത്തുന്നതിൽ  പ്രചോദനം എത്രത്തോളം പ്രധാനമാണെന്നും സദ്ഗുരുവും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂറും സൂക്ഷ്മമായി നിരീക്ഷിക്കുന്നു .  പഠനം രസകരമാകുന്ന ഇഷാ ഹോം സ്കൂളിലെ തീക്ഷ്ണവും ഉല്ലാസപ്രദവുമായ ജീവിതത്തിന്റെ ഒരു ' വീഡിയോ നിങ്ങൾക്കായി നൽകുന്നു .

 അവരുടെ സംഭാഷണം ചുവടെ വായിക്കുക.

ശേഖർ കപൂർ: 4-5 വയസ്സുള്ളപ്പോൾ എന്റെ മകൾ എന്നോട് ഒരു ദിവസം ചോദിച്ചു, "ഡാഡി, ഞാൻ ജീവിക്കുന്ന ഈ  ലോകം , ഇത് എന്റെ സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ?"  
അപ്പോൾ  ഞാൻ പറഞ്ഞു, "നീ  എന്നോട് പറയൂ അത് എന്താണെന്ന്?"  
 അവൾ പറഞ്ഞു, "ഇത് രണ്ടുമാണ് . ഇത് എന്റെ ഭാവനയുമാണ് , ഇത് യാഥാർത്ഥ്യവുമാണ്"  
എന്നാൽ ഈ ചോദ്യം ഇപ്പോഴും  നിലനിൽക്കുന്നു: "ഞാൻ എന്നത് ഒരു സ്വപ്നമാണോ അതോ  യാഥാർത്ഥ്യമാണോ?"  ഞാൻ ശരിക്കും ഭയപ്പെടുന്നു, കാരണം ഇത് വളരെ സൂക്ഷ്മമായ ഒരു ചോദ്യമാണ്, അവൾ വളരുന്നതിനനുസരിച്ച്  അവൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം  ആ ചോദ്യത്തെ അവളിൽ നിന്ന് അകറ്റും,  അതിനാൽ കുട്ടികളെയും അവരുടെ വിദ്യാഭ്യാസത്തെയും അവരെ വളർത്തുന്ന രീതിയെക്കുറിച്ചും  നമുക്ക് സംസാരിക്കാം,  ഇഷാ സ്കൂളിൽ ഇത് ഒരു പ്രശ്നമാണോ, നിങ്ങൾ അവിടെ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്?

സദ്‌ഗുരു:വിദ്യാഭ്യാസം കൊണ്ട് മനുഷ്യന്റെ അടിസ്ഥാനപരമായ ഗ്രഹണ ശക്തിയുടെ സീമകൾ വിശാലമാക്കുക എന്നതാണ് പ്രധാനം . നിർഭാഗ്യവശാൽ ഇന്ന്, അത് സാവധാനം,വിവരങ്ങൾ നടപ്പിലാക്കുന്നതും അറിവ് ശേഖരണവുമാണ് വിദ്യാഭ്യാസം എന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു രീതിയിലേക്ക് മാറി,. അറിവുകൾ ഒരു പ്രത്യേക രീതിയിൽ ഉപയോഗപ്രദമാണ്, എന്നാൽ ഇത് നിങ്ങളുടെ ജീവിതത്തെ ഒരിക്കലും മാറ്റാൻ പോകുന്നില്ല, അത് നിങ്ങളുടെ ജീവിതത്തിൽ സമ്പാദ്യം നേടാൻ' സഹായിക്കും. അതിനാൽ, ഇപ്പോൾ, ഈ ഭൂമിയിലെ മിക്ക വിദ്യാഭ്യാസവും അടിസ്ഥാനപരമായി, നിങ്ങളുടെ പരിധികൾ വലുതാക്കാനല്ല, മറിച്ച് ഉപജീവനത്തിനുള്ള ഒരു മാർഗമായി മാറിയിരിക്കുന്നു. ഇവിടെ ഇഷാ ഹോം സ്കൂളിൽ, വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നിങ്ങളുടെ പരിധികൾ വലുതാക്കുക എന്നതാണ്. റെഡിമെയ്ഡ് ഉത്തരങ്ങൾ അറിവുകളായി നൽകുന്നതിനെക്കുറിച്ചല്ല. സാധ്യമായ എല്ലാ വഴികളിലൂടെയും നിരന്തരം തിരയുകയും അന്വേഷിക്കുകയും നോക്കിക്കാണുകയും ചെയ്യുന്ന രീതിയിൽ സജീവമായ ഒരു ബുദ്ധിവൈഭവം സൃഷ്ടിക്കുകയാണിവിടെ. എല്ലാറ്റിനുമുപരിയായി, ജീവിതത്തെക്കുറിച്ച് ആശ്ചര്യപ്പെടുന്നതിന്റെ സന്തോഷം അറിയാൻ, ഒന്നിനും റെഡിമെയ്ഡ് ഉത്തരങ്ങളില്ല. റെഡിമെയ്ഡ് ഉത്തരങ്ങൾ ഒരു വിശ്വാസമാണ്.

മത്സരബോധം നല്ലതാണോ?

ശേഖർ കപൂർ: മത്സരാധിഷ്ഠിതമായ ഈ ലോകത്ത്, കുട്ടികൾ മത്സര ബോധം ഇല്ലാത്തവരായി പുറത്തുവരണമെന്നാണോ നിങ്ങൾ പറയുന്നത് , അതോ ഈ ലോകത്തിൽ കൃത്യതയോടെ ഇടപെടാൻ കഴിവുള്ള വിധത്തിൽ അവബോധം അവർക്കുണ്ടാകുമോ?

സദ്‌ഗുരു: നിങ്ങളും ഞാനും നടക്കുകയാണെന്നും നിങ്ങൾ എന്നോട് മത്സരിക്കുന്നുവെന്നും കരുതുക. ഒന്നുകിൽ നിങ്ങൾ എന്നെക്കാൾ കുറച്ച് വേഗത്തിൽ നടക്കും അല്ലെങ്കിൽ എന്നെക്കാൾ വേഗത കുറവായിരിക്കുന്നതിനാൽ നിങ്ങൾക്ക് വിഷമം തോന്നുന്നുണ്ടാവാം. നിങ്ങൾ എന്നെക്കാൾ കുറച്ച് വേഗത്തിൽ നടന്നാൽ, നിങ്ങൾ ജീവിതത്തിൽ ഉയരങ്ങളിലെത്തിയെന്ന് നിങ്ങൾ ചിന്തിക്കുന്നു; നിങ്ങൾ എന്റെ പുറകിൽ ആണെങ്കിൽ, എന്നെപ്പോലെ വേഗത്തിൽ നടക്കാൻ കഴിയാത്തതിൽ നിങ്ങൾക്ക് വിഷമം തോന്നും. എന്നാൽ നിങ്ങൾ എന്നോട് മത്സരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്നതിന്റെ സാധ്യതകൾ നിങ്ങൾ അന്വേഷിക്കും,അറിയില്ല…ചിലപ്പോൾ നിങ്ങൾക്ക് പറക്കാൻ കഴിഞ്ഞെന്നിരിക്കും! എനിക്ക് വേഗത്തിൽ നടക്കാൻ കഴിയും, നിങ്ങൾക്ക് പറക്കാനും കഴിയും. പക്ഷേ നിങ്ങൾ എന്നോട് മത്സരിക്കുന്നതിനാൽ നിങ്ങൾക്ക് പറക്കാനുള്ള സാധ്യത തന്നെ നഷ്‌ടപ്പെടുന്നു. എന്നെക്കാൾ കുറച്ച് കൂടുതൽ സ്റ്റെപ്പുകൾ വെക്കാനാണ് നിങ്ങളുടെ ആഗ്രഹം. അതായത്., മത്സരത്തിലാകുമ്പോൾ മനുഷ്യന്റെ കഴിവ് വികലമാവും. നിങ്ങൾ മത്സരിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വയം മുന്നോട്ട് പോകില്ലെന്ന് ഇക്കാലത്ത് ആളുകൾ വിശ്വസിക്കുന്നു, അത് വളരെ തെറ്റായ ഒരു ആശയമാണ്. മത്സരത്തിലൂടെയല്ലാതെ നിങ്ങൾ നിങ്ങളുടെ മുഴുവൻ ശേഷിയും കൈവരിക്കില്ലെന്ന് വിശ്വസിക്കുന്ന സമൂഹമാണിത്, അത് തികച്ചും തെറ്റാണ്.

 നിങ്ങളുടെ അരികിൽ ഇരിക്കുന്നയാളേക്കാൾ രണ്ട് മാർക്ക് കൂടുതൽ നേടുക മാത്രമാണ് ചെയ്യുന്നത് . ഈ മത്സരരീതിയിൽ ഒരാൾക്ക് മാത്രമേ വിജയിക്കാൻ കഴിയൂ. മറ്റുള്ളവരെല്ലാം പരാജിതരാണ്, അല്ലേ? ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഭയാനകമായ രീതിയാണ് ഇത്.

യഥാർത്ഥത്തിൽ, ഒരു മനുഷ്യൻ സന്തോഷത്തിൻ്റെയും ആനന്ദത്തിൻ്റെയും കാലഘട്ടത്തിലായിരിക്കുമ്പോൾ മാത്രമേ, അവൻ സ്വയം പരിധികളെ മറികടന്ന് ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്യുകയും ചെയ്യുന്നു. അവൻ മത്സരത്തിലായിരിക്കുമ്പോൾ, പരാജയം ഭയത്താൽ, അവൻ മറ്റുള്ളവരേക്കാൾ കുറച്ചു കൂടി മികച്ചത് ചെയ്യും. വിദ്യാഭ്യാസ പ്രക്രിയയിലൂടെയും , മത്സരബുദ്ധി പരിശീലിപ്പിക്കുന്നതിലൂടെയും നിങ്ങൾ മനുഷ്യ പ്രതിഭയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ അരികിൽ ഇരിക്കുന്നയാളേക്കാൾ രണ്ട് മാർക്ക് കൂടുതൽ നേടുക മാത്രമാണ് ചെയ്യുന്നത് . ഈ മത്സരരീതിയിൽ ഒരാൾക്ക് മാത്രമേ വിജയിക്കാൻ കഴിയൂ. മറ്റുള്ളവരെല്ലാം പരാജിതരാണ്, അല്ലേ? ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഭയാനകമായ രീതിയാണ് ഇത്. ഈ സ്കൂളിലെ തോട്ടക്കാരൻ എന്ന് ഞാൻ പറയുന്നത് സ്കൂളിന്റെ പ്രധാനാധ്യാപകനെപ്പോലെ തന്നെ ഞങ്ങൾക്ക് പ്രധാനമാണ്. ഇതാണ് കുട്ടികൾ നിരന്തരം ഇവിടെ കാണുന്നത് . ഇതൊന്നും ഞങ്ങൾ തത്ത്വചിന്തകളായിട്ടല്ല പറയുന്നത്, അങ്ങനെയുള്ള അന്തരീക്ഷമാണിവിടെ ക്രമീകരിച്ചിരിക്കുന്നത് . സ്ഥലം വൃത്തിയാക്കുന്നയാൾ, ഞങ്ങൾക്ക് വേണ്ടി പാചകം ചെയ്യുന്നയാൾ, ഇവരെല്ലാം ഇവിടെ ശാസ്ത്രമോ സാഹിത്യമോ പഠിപ്പിക്കുന്ന അല്ലെങ്കിൽ സ്കൂളിനെ നടത്തുന്ന അല്ലെങ്കിൽ എന്നെ സന്ദർശിക്കുന്ന അധ്യാപകനെപ്പോലെ അല്ലെങ്കിൽ അവർക്ക് ഏത് കാര്യത്തിലും വ്യത്യസ്തമായ ഒരു വീക്ഷണം നൽകുന്ന എന്നെ പോലെ തന്നെ പ്രധാനമാണ്,

ഒരിക്കൽ‌ നിങ്ങൾ‌ ഒരാളെ മറ്റൊന്നിൻ്റെ മുകളിൽ‌ പരിഗണിച്ചാൽ , നിങ്ങൾ‌ ഈ ലോകത്തിൽ‌ ഒന്നും തന്നെ 'അറിയാൻ‌ പോകുന്നില്ല. നിങ്ങളുടെ മുഴുവൻ കാഴ്ചപ്പാടും വികലമാവും . ഇതാണ് മത്സരത്തിന്റെ അടിസ്ഥാനം, ഒന്നിനുപുറകെ ഒന്നായി സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഒരിക്കൽ നിങ്ങൾ ഒരു കാര്യത്തെ മറ്റൊന്നിനേക്കാൾ വലുതാക്കിയാൽ, ഒരു കാര്യം ചെറുത്, ഒരു കാര്യം വലുത്, ഒരു കാര്യം ഉയർന്നത്, ഒരു കാര്യം താഴ്ന്നത്, ഒരു കാര്യം ദൈവികം, മറ്റൊരു കാര്യം വൃത്തികെട്ടത് എന്നൊക്കെ കരുതിയാൽ അസ്തിത്വത്തിന്റെ മുഴുവൻ സാധ്യതയും നിങ്ങൾക്ക് നഷ്ടമാകും. അതിനാൽ, തെങ്ങിനെ പോലെ തന്നെ പുല്ലിന്റെ ഇലയും പ്രധാനമാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ ധാരണ വികസിപ്പിക്കുക , ഇതാണ് വിദ്യാഭ്യാസത്തിന്റെ സാരം. ഒന്നിനും പ്രാധാന്യം കുറവല്ല. എല്ലാം വ്യത്യസ്തമാണ്, അത്രയേയുള്ളൂ. ലോകത്ത് നിങ്ങൾ കണ്ടെത്തുന്ന എല്ലാ വ്യത്യസ്തതകളും, നിങ്ങൾ ഒരു വിവേചനപരമായ പ്രക്രിയയാക്കി മാറ്റുകയാണെങ്കിൽ, നിങ്ങൾ മുൻവിധിയോടെയുള്ള ഒരു ലോകത്തെയാണ് അനുഭവിക്കുന്നത്. വംശങ്ങൾ, രാഷ്ട്രങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, ലിംഗഭേദം, എന്നിങ്ങനെ ഓരോ വ്യത്യാസവും വിവേചനപരമായ പ്രക്രിയയാണ് . നിർഭാഗ്യവശാൽ അതാണ് നമ്മുടെ വിദ്യാഭ്യാസ രീതി.

അതിനാൽ, ഇവിടെ ഇഷാ ഹോം സ്കൂളിൽ, വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പഠിപ്പിക്കപ്പെടുന്നില്ല. അത് നിരന്തരമായ വെളിപ്പെടലാണ്. എല്ലാ അധ്യാപകരും അർപ്പണബോധമുള്ള ആളുകളാണ്. അവരെല്ലാം സന്നദ്ധപ്രവർത്തകരാണ്. വളരെയധികം വിദ്യാഭ്യാസമുള്ളവർ, എന്നാൽ എല്ലാവരും അവരുടെ മുഴുവൻ സമയവും സ്വമേധയാ സേവനം ചെയ്യാൻ ഇവിടെയുണ്ട്. അവരുടെ ജീവിതം കുട്ടികൾക്കായി സമർപ്പിക്കാൻ ഉള്ള സന്നദ്ധത അവർ പ്രകടിപ്പിക്കുന്നു. സ്കൂളിന്റെ ഏറ്റവും പ്രധാന കാര്യം , എല്ലാവരുടെയും പ്രവർത്തന രീതി, എല്ലാവരും ഇരിക്കുന്നതും നിൽക്കുന്നതും കഴിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതിൻ്റെയും രീതി ഇതെല്ലാമാണ്. എന്നാൽ വിദ്യാഭ്യാസമായതിനാൽ , നിങ്ങൾ ചില സിസ്റ്റം പിന്തുടരേണ്ടതുണ്ട് , ഇവിടെ ICSE പിന്തുടരുന്നു; എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇവിടത്തെ അന്തരീക്ഷം, ചുറ്റുപാടുകൾ അത് എങ്ങനെയെന്നതാണ്. നിങ്ങൾക്ക് കാണാവുന്ന ഒരു കാര്യം കുട്ടികളുടെ ശക്തിയാണ്. ഇവിടെയുള്ള കുട്ടികളുടെ മാനസിക ശക്തി അസാധാരണമാണ്. ഇന്ന്, നഗര സ്കൂളുകളിൽ കാണാത്ത ഒരു കാര്യമാണ് അത് . അവയെല്ലാം അടർന്നു പോയിരിക്കുന്നു . മത്സരം അവരെ ഒരു വിധത്തിൽ നിർണ്ണയിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും, അതേസമയം അവർ പരാജയത്തെ ഭയപ്പെടുന്നു, ഭയപ്പെടുന്നു എന്നാൽ നിങ്ങൾക്കറിയാം, മറ്റൊരാളേക്കാൾ കുറവാകുമോ എന്ന ഭയം . ഇവിടെ, അവർക്ക് അത് ഇല്ലെന്ന് നിങ്ങൾക്ക് കാണാം . അവരിൽ ഓരോരുത്തരും സ്വയം രാജാവാണ്. പഠനം വളരെ രസകരമാണ്!

 

ശേഖർ കപൂർ: അത് ഞാൻ ശ്രദ്ധിച്ചതാണ്. ഞാൻ കുട്ടികളെ കണ്ടു. എന്നെ ഏറെ ആശ്ചര്യപ്പെടുത്തുന്നത് അവരിൽ ഒരു നിശ്ചിത ജാഗ്രതയുണ്ട് എന്നതാണ്. ലോകത്തെവിടെയും ഞാൻ നഗരപ്രദേശങ്ങളിലേക്ക് നോക്കിയാൽ , കുട്ടികൾ സ്കൂളിലേക്ക് നടക്കുന്നത് കാണുമ്പോൾ അവർക്ക് ഒരു ലക്ഷ്യത്തിൻ്റെ അഭാവവുമുണ്ട്, എന്ന് ഞാൻ ഊഹിക്കുന്നു. എനിക്ക് പറയാനുള്ളത്, ഇഷാ ഹോം സ്കൂളിലെ കുട്ടികൾ, ഞാൻ എവിടെ കാണുമ്പോളും അവർ പൂർണ്ണ ജാഗരൂകരാണ്. സ്വത്വബോധത്തോടെയും എന്തെങ്കിലും ചെയ്യാനുള്ള ബോധത്തോടെയും അവർ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതായി തോന്നുന്നു. ഒരുപാട് സന്തോഷത്തോടെ! തീർച്ചയായും പഠനം അവർക്ക് രസകരമാണ്.

സദ്‌ഗുരു: എന്തെങ്കിലും അറിയുക, ജീവിതത്തിന്റെ ഒരു പുതിയ മേഖലയിലേക്ക് പോവുക, പഠിക്കുക, ഇതെല്ലാം എല്ലായ്പ്പോഴും സന്തോഷകരമായ ഒരു പ്രക്രിയയാണ്. നിർഭാഗ്യവശാൽ, സ്കൂൾ വിദ്യാഭ്യാസം മിക്ക കുട്ടികൾക്കും സന്തോഷകരമായ ഒരു പ്രക്രിയയല്ല.

നിങ്ങൾ പുതിയ എന്തെങ്കിലും അറിയുമ്പോൾ, നിങ്ങളുടെ ഉള്ളിൽ ഊർജ്ജത്തിന്റെ ഒരു പ്രത്യേക പ്രചോദനം ഉണ്ടാകും. എന്നാൽ അത് വിനിമയം ചെയ്യുന്ന രീതി കാരണം സ്കൂളിൽ അത് സംഭവിക്കുന്നില്ല.

ഞാൻ ഇത് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു . ഞാൻ എന്റെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ, അന്നത്തെ രാഷ്ട്രപതി മരിച്ചു, ഞങ്ങൾക്ക് രണ്ട് ദിവസത്തെ അവധി ലഭിച്ചു. രണ്ട് ദിവസത്തേക്ക് സ്കൂൾ അടച്ചിരുന്നു. ഞങ്ങൾ സ്കൂളിൽ പോയി. അദ്ദേഹം മരിച്ചുവെന്ന് ഞങ്ങൾ മനസ്സിലായി, ഇന്നും നാളെയും ഒരു അവധിയാണെന്ന് അവർ പ്രഖ്യാപിച്ചു. അപ്പോൾ, ഞങ്ങൾ എല്ലാവരും ഒത്തുകൂടി, ഞാനും എന്റെ സുഹൃത്തുക്കളും. 'വൗ! രാഷ്ട്രപതി മരിച്ചു എന്നതിനർത്ഥം ഞങ്ങൾക്ക് രണ്ട് ദിവസം ലഭിക്കുന്നു എന്നാണ്. ’അതുവരെ അക്കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു. ‘രണ്ട് ദിവസത്തെ അവധി. പ്രധാനമന്ത്രി മരിച്ചുവെന്ന് കരുതുക, എത്ര ദിവസം? മുഖ്യമന്ത്രി മരിക്കുന്നു, എത്ര ദിവസം? ’ഞങ്ങളുടെ മനസ്സിൽ, ഞങ്ങൾ മുഴുവൻ മന്ത്രിസഭയെയും ഒന്നൊന്നായി കൊല്ലുകയായിരുന്നു, അവരെല്ലാവരും ഈ വർഷം മരിക്കുകയാണെങ്കിൽ, നമുക്ക് എത്ര ദിവസത്തെ അവധി ലഭിക്കും? പഠനം എപ്പോഴും ഏതൊരു മനുഷ്യനും സന്തോഷകരമായ അനുഭവമാണ് എന്നിട്ടും എന്തുകൊണ്ടാണ് സ്കൂൾ ഇത്ര ഭയാനകമായ സ്ഥലമാകുന്നത്?

ശേഖർ കപൂർ: പഠനം സന്തോഷകരമായ അനുഭവം ആയിരിക്കണം.

സദ്‌ഗുരു: യഥാർത്ഥത്തിൽ.  നിങ്ങൾ പുതിയ എന്തെങ്കിലും അറിയുമ്പോൾ, നിങ്ങളുടെ ഉള്ളിൽ ഊർജ്ജത്തിന്റെ ഒരു പ്രത്യേക പ്രചോദനം ഉണ്ടാകും. എന്നാൽ അത് വിനിമയം ചെയ്യുന്ന രീതി കാരണം സ്കൂളിൽ അത് സംഭവിക്കുന്നില്ല. ഇക്കാരണത്താലാണ് ഞാൻ ഈ വിദ്യാലയം ആരംഭിച്ചത്, ഇത് വ്യത്യസ്തമായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, ആളുകൾ പഠനത്തെക്കുറിച്ച് ആവേശഭരിതരാകണം. നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയില്ല , ഇവിടെ രാത്രി 11:00, 11:30 ന് എല്ലാം ചില കുട്ടികൾക്ക് ഉറങ്ങാൻ കഴിയില്ല. അവർ പറയും , ‘അക്ക, അക്ക, പ്ലീസ്, അക്ക, ലൈബ്രറി തുറക്കൂ. എനിക്ക് ഒരു കാര്യം നോക്കണം'. ’നിങ്ങൾക്കറിയാമോ, ഇത് ഇവിടത്തെ ഒരു പതിവ് കാര്യമാണ്. ‘എനിക്ക് അഞ്ച് മിനിറ്റ് മതി , അക്കാ, എനിക്ക് അത് നോക്കണം .’ ഉറങ്ങാൻ പോകുന്നതിനുമുമ്പ് അയാൾക്ക് അത് അറിയണം. അതറിയാതെ അവന് ഇപ്പോൾ ഉറങ്ങാൻ കഴിയില്ല, കാരണം പഠനം എല്ലായ്പ്പോഴും അങ്ങനെയാണ്. അതിനാൽ, ആ ഉത്സാഹം നിലനിർത്തുക, ആ അന്വേഷണാത്മകത നിലനിർത്തുക, അറിയാനുള്ള ആഗ്രഹം ജനിപ്പിക്കുക, ഇതൊക്കെയാണ് ഒരു അധ്യാപകന്റെ ജോലി. അറിവു നേടുന്നത് കുട്ടിയുടെ ജോലിയാണ്. ഇവിടെ, അറിയാനുള്ള ആഗ്രഹം നിലനിർത്താൻ ടീച്ചർ പ്രവർത്തിക്കുന്നു.

ശേഖർ കപൂർ: അപ്പോൾ, പഠനം രസകരമാക്കുന്നതിനായി നിങ്ങൾ ഇവിടെ വികസിപ്പിച്ച ഏതെങ്കിലും പ്രത്യേക രീതികൾ ഉണ്ടോ? എന്നെ ഗണിതശാസ്ത്രം വ്യത്യസ്തമായി പഠിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ, ഈ പ്രായത്തിൽ, എനിക്ക് ഗണിതശാസ്ത്രത്തിൽ താൽപ്പര്യമുണ്ട്. ഞാൻ അത് അന്നേ പഠിക്കണമായിരുന്നു എന്നാൽ എനിക്ക് ആകെ ഓർമിക്കാൻ കഴിയുന്നത് കണക്കിനോടുള്ള ഭയം മാത്രമാണ്.

സദ്‌ഗുരു: അവർ‌ അത്തരത്തിലുള്ള പ്രത്യേക രീതികളൊന്നും ഉപയോഗിക്കുന്നില്ല, ഞാൻ‌ കാണുന്നത് അറിവും പ്രചോദനവും എതിരാണ് എന്നതാണ് . ഇവിടെ, അവർ പ്രചോദിതരാണ്. അവർ ആ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതിനാലാണ് അത്തരം ഊർജ്ജവുമായി നടക്കുന്നത് നിങ്ങൾ കാണുന്നത്.നിങ്ങൾ‌ക്ക് ജാഗ്രത പുലർത്തുന്ന മനസുണ്ടെങ്കിൽ‌ അറിവ് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ശേഖരിക്കാൻ‌ കഴിയും. ഇന്നത്തെ സാങ്കേതികവിദ്യയുടെ വികാസരീതി നോക്കുമ്പോൾ , എല്ലാ അറിവുകളും നിങ്ങളുടെ തലയിൽ വഹിക്കുന്നത് ഇനി പ്രസക്തമല്ല, നിങ്ങൾക്കറിയാം. ഇതെല്ലാം നെറ്റിൽ ഉണ്ട്. നിങ്ങൾക്ക് ജാഗ്രതയുള്ളഒരു മനസുണ്ടെങ്കിൽ, ആവശ്യമുള്ളപ്പോൾ, നിങ്ങൾക്കത് ലഭിക്കും. അവർ അക്കാദമികമായും വളരെ നന്നായി പ്രവർത്തിക്കുന്നുണ്ട് .

ശേഖർ കപൂർ: കൂടുതൽ സ്കൂളുകൾ തുടങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ?

സദ്ഗുരു: ഞാൻ ചിന്തിച്ചിരുന്നു, കാരണം വളരെയധികം ഡിമാൻഡുള്ളതിനാൽ, ഇന്ത്യയിൽ ഇത്തരത്തിലുള്ള പരമാവധി നാല് സ്കൂളുകൾ തുറക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു; ഇത് ഇപ്പോൾ തെക്ക് ഒന്ന്, പടിഞ്ഞാറൻ മേഖല, വടക്കൻ മേഖല, കിഴക്കൻ മേഖല എന്നിവയിൽ ഓരോന്ന്. നിങ്ങൾ കെട്ടിടങ്ങൾ പണിയുന്നതു കൊണ്ട് ഇതുപോലുള്ള ഒരു സ്കൂൾ വരണമെന്നില്ല. അത് സാധ്യമാകണമെങ്കിൽ പ്രതിജ്ഞാബദ്ധരായ ആളുകളെ നിങ്ങൾ കണ്ടെത്തണം. ഇത് എല്ലായ്പ്പോഴും വലിയ ഒരു വെല്ലുവിളിയാണ്, കാരണം അർപ്പണബോധം ഇന്ന് ലോകത്തിൽ അപൂർവമായ ഒരു കാര്യമാണ് ഇത് ഇഷയിൽ ഞങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിലും, ലോകത്തിലെ വളരെ വിരളമായ ഒന്നാണിത്. എല്ലാവരും എല്ലായ്‌പ്പോഴും എന്തെങ്കിലും ചെയ്യുന്നത്, ‘ എനിക്ക് എന്ത് ലഭിക്കും?’ എന്ന് ചിന്തിച്ചു കൊണ്ടാണ്. ചെയ്യാൻ ഇഷ്ടപ്പെടുന്നു എന്ന കാരണത്താലല്ല ചെയ്യുന്നത്: അങ്ങനെ ചെയ്യുന്ന ആളുകൾ വളരെ കുറവാണ്.

ഒരു കുട്ടിയെ കുട്ടിയാക്കുന്നത് എന്താണ്?

ശേഖർ കപൂർ: അപ്പോൾ, നമ്മൾ സംസാരിച്ചത് കുട്ടിക്കാലം, നിഷ്കളങ്കത എന്നതിനെല്ലാം മുതിർന്നവരായ ഞങ്ങളിലുള്ള പ്രസക്തിയെക്കുറിച്ചാണ്.

സദ്‌ഗുരു: ഒരു കുട്ടി നഷ്കളങ്കനാണെന്ന് ഞാൻ കരുതുന്നില്ല. ഓ, അവൻ മധ്യമ സ്ഥിതിയിലായിരിക്കാം, ഒക്കെ? ആവശ്യമുള്ളത് ലഭിച്ചില്ലെങ്കിൽ, അവൻ വളരെ മോശമായിത്തീരും. കുട്ടിയുടെ സൗന്ദര്യം അവൻ വഴക്കമുള്ളവനാണ് എന്നതാണ്. മുതിർന്നവരും ഇങ്ങനെയാകണം. അവൻ നിഷ്കളങ്കനായതു കൊണ്ടോ, അറിവില്ലാത്തവനായതു കൊണ്ടോ അല്ല, അത്; യഥാർത്ഥ കാരണം, അവൻ വഴക്കമുള്ളവനാണ് എന്നതാണ് . അതാണ് ഒരു കുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം. മുതിർന്ന യാ ളു ക ളും ഇങ്ങനെയായാൽ , അവരും ശ്രേഷ്ഠരാകും. , ‘ഒരു കുട്ടിയെപ്പോലെ’ എന്ന് ആളുകൾ പറയുന്നത് ഫാഷനായി മാറിയിരിക്കുന്നു. എന്തോ, അവർ ചിന്തിക്കുന്നത് വലുതാകുന്നത് തിന്മയാണെന്നും ബാല്യം ഒരു നല്ല കാര്യമാണെന്നുമാണ്… അങ്ങനെയല്ല. ഒരു കുട്ടി എന്നാൽ അവൻ നിർമ്മാണ പ്രക്രിയയിൽ തന്നെയാണ്. മുതിർന്നവനാകുക എന്നതാണ് പ്രധാന കാര്യം. ആത്മീയ വ്യക്തികൾ എന്ന് അറിയപ്പെടുന്നവർ പോലും, ‘ഞാൻ ഒരു കുട്ടിയെപ്പോലെയാണ്’ എന്ന് പറയാറുണ്ട്. അതിനാൽ ഞാൻ സാധാരണ ആളുകളോട് ചോദിക്കാറുണ്ട്, ‘നിങ്ങൾ ഒരു കുട്ടിയാകാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? എന്ന്. ആറാമത്തെ വയസ്സിൽ നിങ്ങളുടെ ശരീരവും മനസ്സും വളരുന്നത് നിർത്തി നിങ്ങൾ ഒരു കുട്ടിയായി തുടരുന്നുവെന്ന് കരുതുക; അതൊരു വലിയ കാര്യമാണോ? ഞങ്ങൾ നിങ്ങളെ വളർച്ച മുരടിച്ചവൻ എന്ന് വിളിക്കും. നിങ്ങളുടെ കുട്ടിക്കാലം മുതൽ നിങ്ങൾ വളർന്നത് നല്ലതല്ലേ? നിങ്ങൾ മുതിർന്നപ്പോൾ എന്തൊക്കെയോ പ്രശ്നത്തിലായതിനാൽ, നിങ്ങൾ നിങ്ങളുടെ കുട്ടിക്കാലം ആഗ്രഹിക്കുന്നു. മുതിർന്നവരാകുന്നതാണ് മികച്ച കാര്യമെന്ന് ഞാൻ കരുതുന്നു.

 

ശേഖർ കപൂർ: കുട്ടികൾക്ക് അത്തരത്തിലുള്ള ഒരു ധാരണയുണ്ടെന്നാണോ നിങ്ങൾ കരുതുന്നത്? നമ്മൾ കുട്ടികളെവിദ്യാഭ്യാസമില്ലാത്തവരാക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആധുനിക ജീവിതത്തിൽ നാം കുട്ടികളെ വളർത്തുന്നതിനു വേണ്ടി സാധാരണ ചെയ്യുന്ന പ്രക്രിയകൾ യഥാർത്ഥത്തിൽ കൂടുതൽ മനുഷ്യരാകാനുള്ള അവരുടെ കഴിവ് കുറയ്ക്കുകയാണെന്നാണോ അതോ അവരെ കൂടുതൽ ഗ്രാഹ്യമുള്ളവരാക്കുമെന്നാണോ നിങ്ങൾ കരുതുന്നത്?

സദ്‌ഗുരു: അല്ല, ശേഖർ, നിങ്ങളുടെ അറിവല്ല ജീവിതത്തിലെ പ്രശ്‌നം. നിങ്ങൾ‌ക്ക് അറിവുള്ളത്, നല്ലതല്ലേ, ? അതിനാലാണ് നിങ്ങൾ അറിയാൻ ശ്രമിക്കുന്നത്. അറിവ് ഒരു പ്രശ്‌നമാണെന്ന് ഇപ്പോൾ നിങ്ങൾ പരാതിപ്പെടുന്നു; ഞാൻ അറിവില്ലാതാക്കണോ. ഇല്ല, ഞാൻ അങ്ങനെ പറയില്ല. അറിവ് ഒരിക്കലും പ്രശ്‌നമുണ്ടാക്കുന്നില്ല. നിങ്ങൾ‌ക്കറിയാവുന്ന കാര്യങ്ങളാൽ നിങ്ങൾ തിരിച്ചറിയുന്നു, അതാണ് പ്രശ്‌നമുണ്ടാക്കുന്നത്. നിങ്ങൾ‌ക്കറിയാവുന്ന കാര്യങ്ങളുമായി തിരിച്ചറിയപ്പെടാതിരിക്കാൻ നിങ്ങൾ‌ പഠിക്കുകയാണെങ്കിൽ‌, നിങ്ങൾ‌ക്കറിയാവുന്നതെല്ലാം, അത് മികച്ച അറിവായി കണക്കാക്കപ്പെടുന്നുണ്ടോ അല്ലെങ്കിൽ തെരുവിലെ മലിനമായി കണക്കാക്കപ്പെടുന്നുണ്ടോ, രണ്ടും യഥാർത്ഥത്തിൽ ഒരു ജീവിതം നയിക്കാൻ ഉപയോഗപ്രദമാണ്, അല്ലേ? അപ്പോൾ, അറിവ് ഒരു പ്രശ്നമല്ല. നിങ്ങൾ ശേഖരിക്കുന്ന എല്ലാ വിവരങ്ങളാലും നിങ്ങൾ തിരിച്ചറിയപ്പെടുന്നു; അതാണ് പ്രശ്‌നം. സ്വത്വബോധമാണ് ( ഐഡൻ്റിറ്റി ) പ്രശ്നം; അറിവ് പ്രശ്നമല്ല. അതിനാൽ, ‘എനിക്ക് ഒരു കുട്ടിയെപ്പോലെയാകണം’ എന്ന് നിങ്ങൾ പറയുമ്പോൾ എവിടെയോ നിങ്ങൾ അജ്ഞതയെ ആഘോഷിക്കുന്നു. , ‘അസതോമ സദ്ഗമയ’, എന്ന് ഞാൻ പാടുമ്പോൾ നിങ്ങൾ പറയുന്നു… ഒരിക്കലും 1അറിവ് പ്രശ്നമല്ല; അറിവ് ഭാരമല്ല. നിങ്ങളുടെ ഐഡന്റിറ്റിയാണ് ഭാരം. നിങ്ങൾക്ക് അറിയാവുന്ന പരിമിതമായ കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾ തിരിച്ചറിയപ്പെടുന്നു. അതാണ് പ്രശ്‌നം.

എനിക്ക് കർണാടകയിൽ ഒരു ഫാം ഉണ്ടായിരുന്നപ്പോൾ ഞാൻ ഓർക്കുന്നു: അക്കാലത്ത്, ഒരു ഗ്രാമത്തിൽ, ഒരാൾക്ക് മാത്രമേ വായിക്കാൻ കഴിയുമായിരുന്നുള്ളൂ. നിങ്ങൾക്കറിയാമല്ലോ ഓരോരുത്തർക്കും അവരവരുടെ സ്വകാര്യ കത്തുകൾ ലഭിക്കും. ഭർത്താവ് എഴുതിയ കത്ത് വായിക്കാൻ ഭാര്യ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു പോസ്റ്റ്കാർഡ് വരുന്നു. അവൾ ഈ മനുഷ്യന്റെ അടുത്തേക്ക് പോകുന്നു, അയാൾ അത് വായിച്ചു കൊടുക്കണം. അപ്പോൾ ., തനിക്കറിയാവുന്ന ദശലക്ഷം വഴികളിൽ അദ്ദേഹം അത് വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അന്ന് സാക്ഷരത അപൂർവമായ ഒരു കാര്യമായിരുന്നു, കാരണം അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അവിടെ ഇല്ലായിരുന്നു. ആരെങ്കിലും പോസ്റ്റ് കാർഡ് നോക്കി കാര്യങ്ങൾ പറയുന്നത് വിചിത്രമായ ഒരു നിഗൂഢ കാര്യമായി കാണപ്പെട്ടു, … മഹത്തായ നിഗൂഢകാര്യം. .

ആത്മീയതയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ

ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യമൊന്നുമല്ല. എന്നാൽ കുട്ടിക്കാലം മുതൽക്കേ സമൂഹത്തിൽ സ്വന്തം ആന്തരികത തേടാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാത്തതിനാൽ , ഇപ്പോൾ അത് ഒരു നടക്കാത്ത കാര്യമായി തോന്നുന്നു. ഇപ്പോൾ നിങ്ങൾക്ക് വായിക്കാനും എഴുതാനും അറിയില്ലായിരുന്നുവെന്ന് കരുതുക, നിങ്ങൾ ഒരു പുസ്തകം നോക്കുകയും അത് ആരെങ്കിലും നോക്കി അതിലെ കാര്യങ്ങൾ നിങ്ങളോട് പറയുകയും ചെയ്താൽ അത് ഒരു നിഗൂഢപ്രക്രിയയായി തോന്നും, അല്ലേ?

ആ രീതിയിൽ കാര്യങ്ങൾ ഇവിടെ നടത്തിയിട്ടില്ല, അതിനാൽ തന്നെയാണ് ഞങ്ങൾ ഇപ്പോൾ അത് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് - ലോകത്തിൽ ആത്മീയ പ്രക്രിയയുടെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന്; ഒരു മനുഷ്യന്റെ ആന്തരിക ക്ഷേമത്തിനായി ഒരു സമൂഹവും വേണ്ടത്ര നിക്ഷേപം നടത്തിയിട്ടില്ലാത്തതിനാൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അവർക്ക് നൽകുന്നതിന്. ഇവിടെ നമുക്ക് ആശുപത്രികളുണ്ട്, സ്കൂളുകളുണ്ട്, ടോയ്‌ലറ്റുകളുണ്ട്, അതുമിതും എല്ലാമുണ്ട് , എന്നാൽ മനുഷ്യന്റെ യഥാർത്ഥ ക്ഷേമത്തിനും ആന്തരിക ക്ഷേമത്തിനും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇവിടയില്ല. നിങ്ങളുടെ സൗഖ്യവും നിങ്ങൾ കടന്നു പോകുന്ന ഏത് സാഹചര്യവും _നിങ്ങളുടെ സന്തോഷവും ദു:ഖവും, നിങ്ങളുടെ വേദനയും ആനന്ദവും നിങ്ങളുടെ ഉള്ളിലാണ് സംഭവിക്കുന്നത്. ഒരു മനുഷ്യന് സംഭവിക്കുന്നതെല്ലാം നിങ്ങളുടെ ഉള്ളിലാണ് സംഭവിക്കുന്നത്. അതിനാൽ അതിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഞങ്ങൾ ഒരുക്കേണ്ടതുണ്ട്.

Editor’s Note: Download the ebook “Inspire Your Child, Inspire the World” for more parenting advice from Sadhguru. The book is available as “Pay As You Like.” (Set 0 for free)