പഴയതും പുതിയതുമായ എല്ലാത്തിൽ നിന്നും മോചനം

ആത്മീയ പാതയിലെ ഒരാൾ പുരോഗമിക്കുമ്പോൾ , നിരവധി പുതിയ കൗതുകകരമായ കാര്യങ്ങൾ ഉണ്ടാകാമെന്നും , പക്ഷേ ശ്രദ്ധ തെറ്റാതെ പാതയിൽ തുടരാനുള്ള ജ്ഞാനം നമുക്ക് ഉണ്ടാകാൻ എങ്ങനെ വളരാമെന്നും സദ്ഗുരു നോക്കുന്നു
പഴയതും പുതിയതുമായ എല്ലാത്തിൽ നിന്നും മോചനം
 

.

സദ്‌ഗുരു : നിങ്ങളുടെ ശരീരവും മനസ്സും എന്ന് നിങ്ങൾ വിളിക്കുന്നത് ഒരു നിശ്ചിത ഓർമ്മകളുടെ ശേഖരണമാണ്. ഈ ഓർമ്മകൾ കാരണമാണ് - നിങ്ങൾക്ക് അതിനെ വിവരങ്ങൾ എന്ന് വിളിക്കാം - ഈ ശരീരം ഈ രൂപം സ്വീകരിച്ചത് . ഇതിന് മറ്റൊരു തരത്തിലുള്ള വിവരങ്ങൾ ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾ കഴിക്കുന്ന അതേ ഭക്ഷണം , അത് ഒരു നായയോ പശുവോ ആടോ മറ്റോ ആയി മാറുമായിരുന്നു. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ശരീരം ഓർമ്മകളുടെ ഒരു ഭാണ്ഡക്കെട്ടാണ് . ആ ഓർമ്മ കാരണം, എല്ലാം അതതിന്റെ പങ്ക് വഹിക്കുന്നു - അത് ഓർക്കുന്നു. നിങ്ങൾ ഒരു പുരുഷനാണോ സ്ത്രീയാണോ എന്നത് നിങ്ങൾക്ക് മറന്നേക്കാം, പക്ഷേ നിങ്ങളുടെ ശരീരം ഓർക്കുന്നു. അതുപോലെ തന്നെ നിങ്ങളുടെ മനസ്സും , നിങ്ങൾക്ക് പലതും മറന്നേക്കാം, പക്ഷേ നിങ്ങളുടെ മനസ്സ് ഓർമ്മിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

ഈ രണ്ട് കാര്യങ്ങൾക്ക് അതീതമായിരിക്കുക എന്നതിനർത്ഥം ഓർമ്മകൾക്ക് അതീതമായിരിക്കുക എന്നതാണ്, കാരണം ഓർമ്മ എന്നാൽ ഭൂതകാലമാണ്. നിങ്ങൾക്ക് താൽപ്പര്യമുള്ളത്രയും ഭൂതകാലവുമായി ബന്ധപ്പെടാം, പക്ഷേ പുതിയതൊന്നും സംഭവിക്കില്ല. നിങ്ങളുടെ പക്കലുള്ളവയിൽ നിന്ന് ക്രമവ്യതിയാനങ്ങളും സംയോജനങ്ങളും നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും - പഴയത് വെള്ള പൂശിയേക്കാം - എന്നാൽ പുതിയതൊന്നും സംഭവിക്കില്ല. നിങ്ങൾക്കും ശരീരത്തിനും ഇടയിൽ, നിങ്ങൾക്കും മനസ്സിനും ഇടയിൽ ഒരു അന്തരം സൃഷ്ടിക്കുന്നതിനെക്കുറിച്ച് നാം സംസാരിക്കുമ്പോൾ, നമ്മൾ സംസാരിക്കുന്നത് നിങ്ങൾ ഭൂതകാലത്തിന്റെ അടിമകളാക്കാത്ത ഒരു സാധ്യതയെക്കുറിച്ചാണ് - പുതിയ എന്തെങ്കിലും സംഭവിക്കാം. എന്താണ് പുതിയ കാര്യം? ഈ രീതിയിൽ നോക്കുക: ഈ സൃഷ്ടിയുടെ എത്രത്തോളം നിങ്ങളുടെ ഓർമ്മയിൽ സംഭരിച്ചിട്ടുണ്ടെന്ന് നിങ്ങൾ കരുതുന്നു? തുച്ഛമായ അളവിൽ , അല്ലേ? അതിനാൽ, പുതിയ കാര്യങ്ങൾ എന്തായിരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. എത്രയോ കാര്യങ്ങൾ സംഭവിക്കാം. അത് നമ്മൾ സമീപിക്കുന്ന ദിശയെ ആശ്രയിച്ചിരിക്കുന്നു.

 

 

പ്രപഞ്ചത്തിലെ പ്രാണികൾ

 നമ്മൾ ചില തലങ്ങളിലേക്ക് പോയാൽ, ചില കാര്യങ്ങൾ സംഭവിക്കുന്നു. ചില പുതിയ കാര്യങ്ങളിൽ ആളുകൾ സ്വയം നഷ്‌ടപ്പെടുത്താതിരിക്കാൻ ഒരു ഗുരു നിരന്തരം ശ്രമിക്കുന്നത് ഇതിനാലാണ്. ഒരു അനുഭവം തേടരുതെന്ന് ഞാൻ ആളുകളെ പല തരത്തിൽ മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നു , കാരണം നിങ്ങൾ ഒരു അനുഭവം തേടുന്ന നിമിഷം കാര്യങ്ങൾ സംഭവിക്കാം. അവ പുതിയതായിരിക്കാം, അവ വളരെ രസകരവും കൗതുകകരവുമാകാം, പക്ഷേ നിങ്ങൾ എന്നെന്നേക്കുമായി അതിൽ സ്വയം നഷ്‌ടപ്പെടാം.

ഉദാഹരണത്തിന്, നിങ്ങൾ നിങ്ങളുടെ പൂന്തോട്ടത്തിൽ ചുറ്റും നോക്കുകയാണെങ്കിൽ,ഒരു പുൽക്കൊടിയിൽ ഇരിക്കുന്ന ആ ചെറിയപ്രാണി , നിങ്ങൾ കുട്ടിയായിരിക്കുമ്പോൾ, നിങ്ങൾ അതിൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ, അത് പ്രപഞ്ചത്തിലെ ഏറ്റവും അതിശയകരമായ കാര്യമായിരുന്നു. എന്നാൽ ഇപ്പോൾ, ആ പ്രാണിയുടെമേൽ ഒരു മിനിറ്റ് പോലും ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രാണി എന്നാൽ ഫൃൂ ! നിങ്ങളുടെ അനുഭവത്തിൽ ഇതുവരെ ഇല്ലാത്ത ഏറ്റവും കൗതുകകരമായ കാര്യം, അത് നിങ്ങളുടെ അനുഭവത്തിലേക്ക് വന്നാൽ, അത് കുറച്ച് സമയത്തേക്ക് നിങ്ങളെ ആവേശം കൊള്ളിക്കുന്നു. എന്നാൽ അതിനുശേഷം, അത് മറ്റൊരു കാര്യം കൂടി മാത്രം ആയിരിക്കും. ഇതുപോലെ, നിങ്ങളെ ആവേശം കൊള്ളിക്കുന്ന നിരവധി പ്രാണികളെ പ്രപഞ്ചത്തിൽ‌ നിങ്ങൾ‌ കണ്ടെത്തിയേക്കാം, അത് നിങ്ങളെ ഒരു നിശ്ചിത സമയത്തേക്ക്‌ കൗതുകപ്പെടുത്തുന്നു, പക്ഷേ അതിനുശേഷം അത് വൈവിധ്യമില്ലാത്തതാകും - മറ്റൊരു പ്രാണി കൂടി..

മനുഷ്യ മനസ്സിന്റെ അന്വേഷണാത്മകത സ്വാഭാവികമായും ചില കാര്യങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു, എന്നാൽ ആത്മീയ പ്രക്രിയ എന്നാൽ അതിൽ നിന്ന് പിന്മാറാനും ഒരു അനുഭവം തേടാതെ , ആവേശം തേടാതെ , പുതിയ ലോകങ്ങൾ തേടാതെ , മാർഗ്ഗത്തിൽ തന്നെ തുടരാനുമുള്ള ജ്ഞാനം ഉണ്ടായിരിക്കുക എന്നാണ്. കാരണം പുതിയ ലോകങ്ങൾ കെണികളാണ്. നിങ്ങൾ ഒരു പുതിയ ലോകം അന്വേഷിക്കേണ്ട വിധം ഈ ലോകത്തിന് എന്താണ് കുഴപ്പം?

മുക്തി എന്നത് ഒരു പുതിയ ലോകം തേടുന്നതിനോ സ്വർഗത്തിലേക്ക് പോകുന്നതിനോ അല്ല. ഇവിടെയുള്ളതിനേക്കാൾ എല്ലാം മികച്ചതായിരിക്കേണ്ട ഒരു പുതിയ ലോകം മാത്രമാണ് സ്വർഗ്ഗം. ഇത് ഇവിടെയുള്ളതിനേക്കാൾ അല്പം മികച്ചതാണെങ്കിലും അല്ലെങ്കിൽ ഇവിടെയുള്ളതിനേക്കാൾ വളരെയധികം മികച്ചതാണെങ്കിലും, കുറച്ച് സമയത്തിന് ശേഷം നിങ്ങൾക്ക് ആ മികച്ചതും മടുപ്പുളവാക്കും . വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ധാരാളം ആളുകൾ കരുതുന്നത് അമേരിക്ക അതിശയകരമാണെന്ന്. എന്നാൽ അമേരിക്കയിലെ ആളുകൾക്ക് അത് മടുപ്പുളവാക്കുന്നു . അല്ലെങ്കിൽ, എന്തുകൊണ്ടാണ് ഇത്രയും വലിയ വിനോദ വ്യവസായം?

നിങ്ങൾക്ക് വളരെ സജീവമായ ബുദ്ധി ഉണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ പുതിയത് പഴയതായിത്തീരും. നിങ്ങൾ അൽപ്പം മന്ദബുദ്ധിയാണെങ്കിൽ, ഇതിന് 24 വർഷമെടുക്കുമെങ്കിലും അത് പഴയതായിത്തീരും. പുതിയത് ഒരു കെണിയാണ്, പഴയത് ഒരു ചെളിക്കുണ്ടാണ് . നിങ്ങൾ ചെളിക്കുണ്ടിൽ നിന്ന് ഒരു പുതിയ കെണിയിലേക്ക് ചാടുകയാണെങ്കിൽ, അത് സഹായിക്കില്ല. ആത്മീയത എന്നാൽ നിങ്ങൾ പുതിയ എന്തെങ്കിലും തിരയുന്നില്ല, പഴയതും പുതിയതുമായ എല്ലാത്തിൽ നിന്നും മുക്തി തേടുന്നു.