സദ്ഗുരു: ഈ   കോട്ട് ഡി ഐവറിയിലെ COP15 ഉച്ചകോടി എന്നത്  . ലോകത്തിലെ എല്ലാ രാജ്യങ്ങളും  ഒത്തുചേർന്നു കൊണ്ട്    ലോകമെമ്പാടുമുള്ള കൃഷിഭൂമിയുടെ തകർച്ച മാറ്റുവാൻ  ലക്ഷ്യമിട്ടുകൊണ്ട്  സർക്കാർ നയപരമായ ശ്രമങ്ങൾ ഇരട്ടിയാക്കി അതുവഴി മണ്ണിനെ വംശനാശത്തിന്റെ വക്കിൽ നിന്ന് മനുഷ്യരാശിയെ തിരിച്ചുകൊണ്ടുവരാൻ  വേണ്ടിയുള്ള  ഒരു  അവസരമാണ്.

മണ്ണിനെ സംരക്ഷിക്കാൻ വലിയ തോതിൽ ആഴത്തിൽ വേരൂന്നിയ ജനകീയ പ്രസ്ഥാനം രൂപപ്പെടുത്തേണ്ടതുണ്ട്.നമുക്ക് പാരിസ്ഥിതിക പ്രശ്‌നത്തിന്റെ സങ്കീർണ്ണമായ സ്വഭാവം  ഉണ്ടായിരുന്നിട്ടും, പരിഹാര പ്രവർത്തനങ്ങളെ സംക്ഷിപ്‌തവും ലളിതവുമായ രീതിയിൽ ആവിഷ്‌കരിച്ച്  ഒരു  കേന്ദ്രത്തിലേക്ക്കൊണ്ടുവരുവാൻ  കഴിയുമെങ്കിൽ മാത്രമേ വിജയകരമായ ഒരു ജനകീയ പ്രസ്ഥാനം സൃഷ്ടിക്കാൻ സാധിക്കുകയുള്ളു. നമ്മുടെ പാരിസ്ഥിതിക പ്രയത്‌നത്തിൽ  ചരിത്രത്തിൽ  വളരെ കുറച്ച് വിജയങ്ങൾ മാത്രമേ ഉള്ളു   - സങ്കീർണ്ണമായ ശാസ്ത്രീയ വാദങ്ങളെ ലളിതമായി മനസ്സിലാക്കുന്ന രീതിയിലേക്ക് മാറ്റുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടതിനാലാണത്. 1987-ലെ മോൺ‌ട്രിയൽ പ്രോട്ടോക്കോൾ ഇന്നുവരെയുള്ള ഏറ്റവും വിജയകരമായ ഏക അന്താരാഷ്ട്ര ഉടമ്പടിയായി പലപ്പോഴും വാഴ്ത്തപ്പെടുന്നു - ഓസോൺ പാളിയുടെ ശോഷണം തടയുന്നതിന്,ആ ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാണ്   അത് സംഭവിച്ചത്.

സമാനമായ രീതിയിൽ, വ്യത്യസ്തമായ  മണ്ണിൽ , വിവിധ കാർഷിക-കാലാവസ്ഥാ മേഖലകളിൽ , സാംസ്കാരികവും സാമ്പത്തികവുമായ പാരമ്പര്യങ്ങളുടെ വ്യത്യസ്‌ത സന്ദർഭങ്ങളിൽ ഭൂമി നശിക്കുന്ന പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന് നിരവധി ശാസ്ത്രീയ സൂക്ഷ്മതകളുണ്ട്. എന്നിരുന്നാലും, ഒരു പ്രധാന ലക്ഷ്യം മുമ്പോട്ടു വെയ്ക്കുവാൻ  സാധ്യമാണ് -അത്  കാർഷിക മണ്ണിൽ കുറഞ്ഞത് 3-6% ജൈവ ഉള്ളടക്കം ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ഇത് നമ്മുടെ മണ്ണിനെ ജീവസ്സുറ്റതാക്കുകയും എല്ലാ കൃഷിയിടങ്ങളിലും സുസ്ഥിരമായി രീതിയിൽ  അഭിവൃദ്ധി നിലനിർത്തുകയും ചെയ്യും.

പ്രായോഗികമായ  ത്രിതല തന്ത്രത്തിലൂടെ കാർഷിക മണ്ണിൽ കുറഞ്ഞത് 3-6% ജൈവ ഉള്ളടക്കം ഉറപ്പാക്കുക എന്ന ഈ സമഗ്രമായ ലക്ഷ്യം നമുക്ക്  നേടാനാകും:.

ഈ പരിധിയിലെത്തുന്നതിന് കർഷകർക്ക്   ആകർഷകമായ പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ട്      3-6% എന്ന  ജൈവ ഉള്ളടക്കത്തിന്റെ ഏറ്റവും കുറഞ്ഞ പരിധി കൈവരിക്കുന്നത് നാം ശ്രമിക്കേണ്ടതുണ്ട് . അത്തരം പ്രോത്സാഹനങ്ങൾ കർഷകർക്കിടയിൽ ഒരു ഉത്സാഹം  സൃഷ്ടിക്കും. നിരവധി വർഷങ്ങളായി നടപ്പിലാക്കുന്നതിനുള്ള  ഘട്ടം ഘട്ടമായ പദ്ധതികൾ   ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ് - ആദ്യ ഘട്ടം പ്രചോദനം നൽകുന്നതാണ്, തുടർന്ന് പ്രോത്സാഹനങ്ങൾ നൽകുന്നതിന്റെ രണ്ടാം ഘട്ടം, ഒടുവിൽ കൂടുതൽ ഉചിതമായ ചില പ്രോത്സാഹനങ്ങളോടെ മൂന്നാം ഘട്ടം.

കാർബൺ പുറന്തള്ളലിന്റെ അളവ് ലഘൂകരിക്കുന്ന കർഷകർക്ക് വേണ്ടി നമ്മൾ ഇൻസെന്റീവുകൾ നടപ്പാക്കേണ്ടതുണ്ട്. കാർബൺ ക്രെഡിറ്റ് ഇൻസെന്റീവുകൾക്കായി നിലവിലുള്ള നടപടിക്രമങ്ങൾ അത്യന്തം സങ്കീർണ്ണമാണ് - അക്കാരണത്താല്‍ തന്നെ നല്ല രീതിയിൽ അതിനെ ലളിതവൽക്കരിക്കേണ്ടത് ആവശ്യമാണ്.

3-6% ജൈവാംശമുള്ള മണ്ണിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരത്തെ നാം അടയാളപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ, അത്തരം ഭക്ഷണത്തിന്റെ ഉപഭോഗത്തിലൂടെ ലഭ്യമാകുന്ന വിവിധ ആരോഗ്യ, പോഷക, പ്രതിരോധ ആനുകൂല്യങ്ങൾ നാം വ്യക്തമായി ആവിഷ്കരിക്കേണ്ടതുമുണ്ട്. ഈ സംരംഭത്തിന്റെ ഫലമായി ജനങ്ങൾ കൂടുതൽ ആരോഗ്യവാന്മാരും, ഉത്പാദനക്ഷമതയുള്ളവരും, പ്രതിരോധശേഷിയുള്ളവരുമായി മാറും - അതു വഴി  ജോലിസമയം വർദ്ധിക്കുകയും, നമ്മുടെ ആരോഗ്യ പരിപാലന സംവിധാനങ്ങളിൽ സമ്മർദം കുറയുകയും ചെയ്യും.  ഇതിന് നമ്മൾ ഇപ്പോൾ 'ഓർഗാനിക്' അല്ലെങ്കിൽ 'നോൺ ഓർഗാനിക്' എന്നെല്ലാം പറഞ്ഞു ഭക്ഷ്യവസ്തുക്കൾ തരം തിരിക്കുന്നതിനേക്കാൾ അർത്ഥവ്യാപ്തിയുണ്ടാകും.

സമയം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഭാഗ്യവശാൽ എന്താണ് ചെയ്യേണ്ടതെന്ന് നമുക്കറിയാം. അനുയോജ്യമായ രീതിയിൽ  സർക്കാർ തലത്തിൽ നയ രൂപീകരണം നടന്നാൽ, തൊട്ടടുത്തെത്തിയ മണ്ണിന്റെ വംശനാശം എന്ന ദുരന്തത്തിൽ നിന്നും നമുക്ക് സമയത്തെ പിന്നോട്ട് നടത്താം. ലോകമെമ്പാടുമുള്ള സർക്കാർ തലത്തിൽ നയരൂപീകരണം നടപ്പിൽ വരുത്തുക എന്ന ഈ കഠിനമായ ജോലി സുഗമമാക്കാൻ, 'മണ്ണിനെ രക്ഷിക്കൂ മുന്നേറ്റം  193  രാജ്യങ്ങൾക്കും  ശുപാർശകളടങ്ങിയ ഒരു ഹാൻഡ്‌ബുക്ക് തയ്യാറാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പ്രസ്ഥാനത്തിന്റെ വെബ്സൈറ്റായ Savesoil.org ൽ നിന്ന് ലഭിക്കും.