ഈശാ ഫൗണ്ടേഷൻ വനഭൂമി കൈയ്യേറി 

യോഗ കേന്ദ്രം നിലകൊള്ളുന്ന സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്ന് നിയമപരമായി വാങ്ങിയ 100% പട്ടാ ഭൂമിയാണ്. ഈശാ യോഗ കേന്ദ്രം വനഭൂമി ലംഘിച്ചിട്ടില്ലെന്നും ചുറ്റുമുള്ള സസ്യജന്തുജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നും സ്ഥിരീകരിച്ച് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ മുകളിൽ പറഞ്ഞവ പരിശോധിക്കുകയും വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും കപട പരിസ്ഥിതി ഗ്രൂപ്പുകൾ കൊടുത്ത   റിട്ടിനെതിരെയുള്ള സത്യവാങ്മൂലത്തിൽ തമിഴ്‌നാട് വനംവകുപ്പ് ഡോക്യുമെന്റ് റഫറൻസ് നമ്പർ സി.എഫ്.സി.ഐ.ടി / 07/2013    ഉദ്ധരിച്ചിട്ടുണ്ട്.  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവ നാഷണൽ ഗ്രീൻ ട്രിബുണലിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ  ഇത് ആവർത്തിച്ചിട്ടുമുണ്ട് .

സർവേ മാപ്പുകൾ, റവന്യൂ രേഖകൾ, പഞ്ചായത്ത് രേഖകൾ, ലാൻഡ് കോർഡിനേറ്റുകൾ എന്നിവ ഉപയോഗിച്ച് താൽപ്പര്യമുള്ള കക്ഷികൾക്ക് ഇത് കൂടുതൽ പരിശോധിക്കാൻ കഴിയും.

ആനകളുടെ നടപ്പാതയിലാണ് ഈശ യോഗ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

100 മീറ്റർ മുതൽ 1 കിലോമീറ്റർ വരെ വീതിയിൽ വ്യത്യാസമുള്ള ഇടുങ്ങിയ ഭൂപ്രദേശങ്ങളാണ് ആനകളുടെ നടപ്പാതകൾ, ഇത് രണ്ട് ആനകളുടെ ആവാസ വ്യവസ്ഥകൾക്കിടയിലുള്ള ഗതാഗത പാതകളായി വർത്തിക്കുന്നു. ഇന്നത്തെ നിലയ്ക്ക് , എലിഫന്റ്  ടാസ്‌ക് ഫോഴ്‌സിന്റെ വാർഷിക റിപ്പോർട്ടായ ‘ഗജ’ യിലൂടെ ആനകളുടെ നടപ്പാതകളെ  കേന്ദ്രസർക്കാർ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ നടപ്പാതകളിലൊന്നിലും അല്ല  ഈശ യോഗ കേന്ദ്രം സ്ഥിതി ചെയ്യുന്നത് . വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ‘റൈറ്റ് ഓഫ് പാസേജ്’ റിപ്പോർട്ട് ആന സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗത്ഭ ശാസ്ത്രജ്ഞരാണ് ചിട്ടപ്പെടുത്തിയത്  - അവർ പട്ടികപ്പെടുത്തിയിട്ടുള്ള ഒരു നടപ്പാതകളിലും അല്ല ഈശ യോഗ കേന്ദ്രം ഉള്ളത് .

 

112 അടി അദിയോഗി,   ശ്രദ്ധ ആകർഷിക്കുവാനും ഈഷയുടെ കേമത്തം വിളിച്ചോതാനും മാത്രമുള്ള മറ്റൊരു പ്രതിമയാണ്.

മനുഷ്യന്റെ ക്ഷേമത്തെ സമീപിക്കുന്ന അവ്യക്തവും ഭിന്നിപ്പിക്കുന്നതുമായ രീതികളിൽ നിന്ന് ശാസ്ത്രീയവും വ്യവസ്ഥാപരവുമായ ഒരു സമീപനത്തിലേക്ക് മാനവികതയെ മാറ്റുന്നതിനുള്ള പ്രചോദനമായ ഒരു പ്രതീകമായാണ്  അദിയോഗിയെ ലോകത്തിന് അർപ്പിച്ചത് . പ്രത്യയശാസ്ത്രങ്ങളും വിശ്വാസവ്യവസ്ഥകളും തത്ത്വചിന്തകളും മനുഷ്യരാശിയെ എന്നെന്നേക്കുമായി ഭിന്നിപ്പിക്കുകയും യുദ്ധങ്ങൾക്കും വംശഹത്യകൾക്കും കാരണമാവുകയും ചെയ്തു. മാനവികതയെ മതത്തിൽ നിന്ന് ഉത്തരവാദിത്തത്തിലേക്ക് മാറ്റാനുള്ള ഒരു ദൗത്യമാണിത്.

ഇഷ യോഗ സെന്ററിനുള്ളിലെ കെട്ടിടങ്ങൾ നിയമവിരുദ്ധമായ നിർമാണങ്ങളാണ്

തുടക്കത്തിൽ, യോഗ കേന്ദ്രത്തിന്റെ കെട്ടിടങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ, ഞങ്ങൾ അംഗീകൃത നടപടിക്രമങ്ങളായ പഞ്ചായത്ത് അനുമതികൾ  അപേക്ഷിക്കുകയും സ്വന്തമാക്കുകയും ചെയ്തു. വനംവകുപ്പിൽ നിന്നുള്ളതൊഴികെ മറ്റെല്ലാ എൻ‌ഒ‌സികളും നിലവിലുണ്ടായിരുന്നു. ഫോറസ്റ്റ് എൻ‌ഒ‌സിയെ സംബന്ധിച്ചിടത്തോളം, ചില സ്വകാര്യ പക കാരണം  ഞങ്ങൾ‌ ആവർത്തിച്ചുള്ള അപേക്ഷകൾ നൽകിയിട്ടും ആ ഉദ്യോഗസ്ഥൻ  പ്രതികരിച്ചില്ല. എന്നിരുന്നാലും, ആ സമയത്ത് എച്ച്‌എ‌സി‌എ അനുമതിയില്ലെങ്കിലും ഞങ്ങൾ തുടർ  നിർമ്മാണം പൂർത്തിയാക്കി എന്നത് ശരിയാണ്. പ്രത്യേക ഉദ്യോഗസ്ഥന്റെ ദുരുദ്ദേശ്യത്തോടെയുള്ള  തെറ്റായ റിപ്പോർട്ട് തമിഴ് നാട് വനം വകുപ്പിലെ ഉന്നതതല സമിതി തള്ളിക്കളഞ്ഞു. വനംവകുപ്പ് എൻ‌ഒ‌സി ക്കു അതിനു ശേഷം അനുമതിയായി. ഹിൽ ഏരിയ കൺസർവേഷൻ അതോറിറ്റി ചെന്നൈയിൽ നടന്ന 59-ാമത് മീറ്റിംഗിലൂടെ എല്ലാ നിർമാണങ്ങൾക്കും സാങ്കേതിക അനുമതി നൽകി. ടൌൺ ആൻഡ്  കൺട്രി പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റിന് ,ഇൻഫ്രാസ്ട്രക്ചർ & ആമെനിറ്റി ചാർജുകൾ പ്രകാരം ഫൗണ്ടേഷൻ ഈ തുക അടക്കുകയും ചെയ്തു.   ഇപ്പോൾ കെട്ടിടങ്ങൾ‌ എല്ലാം ക്രമപ്പെടിത്തിയിട്ടുണ്ട്. ഇന്നത്തെ നിലക്കു യോഗ കേന്ദ്ര  പരിസരത്തെ എല്ലാ കെട്ടിടങ്ങൾക്കും ആവശ്യമായ എല്ലാ അനുമതികളും ഉണ്ട്.

ആത്മീയ ആളുകൾ അലഞ്ഞുതിരിയുന്ന സന്യാസിമാരെപ്പോലെ പരുഷമായവരായിരിക്കണം.ഒപ്പം കുടിലുകളിൽ കിടക്കുകയും  പഴങ്ങളും സരസഫലങ്ങളും കഴിക്കുകയും ചെയ്യുന്നതിൽ സംതൃപ്‌തരായിരിക്കണം . അവർക്ക് ശരിയായ താമസസൗകര്യം, ശൗചാലയങ്ങൾ, ഭക്ഷണ ശാല  തുടങ്ങിയവ ആവശ്യമില്ല.

നൂറ്റാണ്ടുകളായി, ആത്മീയ പ്രക്രിയ ഇന്ത്യയിലെ ഒരു മുഖ്യധാരാ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടു, അത് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിച്ച്‌  രാജാക്കന്മാരും ബിസിനസ്സുകാരും സാമൂഹിക നേതാക്കളും അതിനെ പരിപോഷിപ്പിച്ചു. കാലക്രമേണ, അധിനിവേശ ശക്തികളുടെ അടിച്ചമർത്തലിനു കീഴിൽ, ഇതേ പ്രക്രിയ അടിച്ചമർത്തപ്പെട്ട്  , ഒടുവിൽ സമൂഹത്തിലെ  ചെറിയ ഒരു വിഭാഗത്തിന് മാത്രം ലഭ്യമായ ഒന്നായി തീർന്നു.കാലക്രമേണ, ആത്മീയ പാതയിലൂടെ സഞ്ചരിക്കുന്ന വ്യക്തികൾ  പഴങ്ങളും ഉണങ്ങിയ ഇലകളും ഭക്ഷിച്ച്‌ , കാടുകളിലും ഗുഹകളിലും വസിച്ച്‌ നിരാലംബരായി കഷ്ട്ടപ്പാടിന്റെ ജീവിതം നയിക്കണം എന്ന വിശ്വാസത്തിലേക്ക് ഇത് നയിച്ചു. ഈ വിനാശകരമായ ആശയം ആന്തരിക ശാസ്ത്രത്തിന്റെ വാതിലുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് അടയ്ക്കാൻ പര്യാപ്തമാണ്.

ഈശയിൽ, സദ്ഗുരുവിന്റെ പ്രയത്നം ,ആത്മീയ പ്രക്രിയയെ പർവ്വതശിഖരങ്ങളിൽ നിന്ന് ആളുകളുടെ വീടുകളിലേക്കും പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും  എത്തിക്കുക എന്നതാണ്. ആത്മീയ പ്രക്രിയയെ മുഖ്യധാരയാക്കണമെങ്കിൽ, നിലവിലെ യാഥാർത്ഥ്യവുമായി പ്രവർത്തിക്കുകയും വ്യക്തികൾക്ക് ഈ അഗാധമായ ശാസ്ത്രം ലഭിക്കുന്നതിന് ഉചിതമായ സന്ദർഭം സൃഷ്ടിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.   വനങ്ങൾ‌ അവശേഷിക്കാത്തതും ഗുഹകളിലേക്ക്‌ പ്രവേശിക്കാൻ‌ അവസരമില്ലാത്തതുമായ ഒരു സമയത്തും കാലഘട്ടത്തിലുമാണ് നമ്മൾ ജീവിക്കുന്നത്. ഏറ്റവും പ്രധാനമായി, പ്രകൃതിയിൽ അതിജീവിക്കാനും ഭക്ഷണം കണ്ടെത്താനും  മാത്രമല്ല, അല്പം അസുഖകരമായ അവസ്ഥയിൽ ജീവിക്കാനുമുള്ള സഹജമായ  കഴിവ് മനുഷ്യർക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

പോഷകസമൃദ്ധമായ ഭക്ഷണം, സുഖപ്രദമായ കിടക്ക, വൃത്തിയുള്ള കുളിമുറി, വൈദ്യുതി എന്നിവ ഉൾപ്പെടെ ഞങ്ങളുടെ കേന്ദ്രത്തിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ സുഖസൗകര്യങ്ങൾ നിങ്ങൾ എല്ലാവരും വിലമതിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

രണ്ട് സന്യാസിമാരെ 2016 ൽ ബന്ദികളാക്കിയിരുന്നു

ഇത് നുണകളുടെ ഒരു കൂനയായിരുന്നു .നിക്ഷിപ്ത താത്പര്യത്താൽ പ്രേരിതമായ വാദമായിരുന്നു  രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി അവരുടെ ഇഷ്ടത്തിനെതിരായി യോഗ സെന്ററിൽ തടഞ്ഞുവെച്ചുവെന്ന ആരോപണം   . 2016 ജൂലൈ-ഓഗസ്റ്റ് മാസങ്ങൾ നീണ്ടുനിൽക്കുന്ന ദുഷ്‌പ്രചരണം നിലനിർത്താൻ ഞങ്ങളുടെ കുറ്റാരോപിതർക്ക് നിരവധി കോടി ചിലവാകുമെന്ന് മാധ്യമങ്ങളുമായി ബന്ധപ്പെട്ടവർ  ഞങ്ങളെ അറിയിച്ചു.

വിവാഹം കഴിക്കാനുള്ള സാമൂഹിക സമ്മർദങ്ങൾക്കിടയിലും, പ്രായപൂർത്തിയായ രണ്ട് സ്ത്രീകൾ - നല്ല വിദ്യാഭ്യാസമുള്ളവരും അറിവുള്ളവരും അവരുടെ ആത്മീയ പാത പിന്തുടരുകയെന്ന ഏക ലക്ഷ്യത്തോടെ സ്വന്തം ഇഷ്ടപ്രകാരം ഈശ യോഗ കേന്ദ്രത്തിലെത്തി. അവരുമായി സംവദിച്ച ഏതൊരാൾക്കും അവരുടെ മാനസിക കഴിവുകളെ ചോദ്യം ചെയ്യാൻ തോന്നിയ  ആളോട് നിന്ദ തോന്നും . ഹേബിയസ് കോർപ്പസ് അപേക്ഷ സ്വാഭാവികമായും കോടതി തള്ളി.

ശ്രീമതി വിജയകുമാരിയുടെ മരണത്തെക്കുറിച്ച് ഒരു തർക്കം ഉണ്ടായിരുന്നു; ശവസംസ്കാരം അധികം ആരും അറിയാതെയായിരുന്നു 

1997 ജനുവരി 23 ന്‌, വിജ്ജി മാ  മഹാസമാധി പ്രാപിച്ചു  - ഒരു ആത്മീയ അന്വേഷകന്റെ അഭിലഷണീയമായ ലക്ഷ്യം. ഗൗതമ ബുദ്ധൻ  മഹാപരിനിർവാണ എന്ന് വിശേഷിപ്പിച്ച - ഈ സമ്പ്രദായം, അവരുടെ ജീവിത പ്രക്രിയയിൽ വൈദഗ്ധ്യമുള്ള യോഗികൾ ബോധപൂർവ്വം , ഒരു ശുഭ സമയം ഭൗതിക  ശരീരം വെടിയാൻ തിരഞ്ഞെടുക്കുന്നു . അവർ  തിരഞ്ഞെടുത്ത ഒരു നിശ്ചിത സമയത്ത് - 7 വയസ്സുള്ള മകളടക്കം അടുപ്പമുള്ള  എല്ലാവരേയും ബോധവാന്മാരാക്കി - അവർ  സ്വന്തം ഇഷ്ടപ്രകാരം അനായാസം ശരീരം വെടിഞ്ഞു .. എട്ട് മാസത്തിന് ശേഷം, അക്കാലത്ത് സദ്ഗുരുവിന്റെ പ്രവർത്തനത്തിനെതിരായവർ പോലീസ് പരാതി നൽകാനുള്ള അവസരമായി വിജ്ജി മായുടെ മഹാസമാധിയെ ഉപയോഗിച്ചു, അവരുടെ  സമാധിയിൽ ദുരൂഹതയുണ്ടെന്നു  സംശയിക്കണമെന്ന് അവകാശപ്പെട്ടു, സംസ്കാരം അധികമാരും അറിയാതെ  ആണെന്നായിരുന്നു പ്രധാന ആരോപണം. രണ്ടായിരത്തിലധികം ആളുകളുടെ സാന്നിധ്യത്തിൽ അവർ സമാധിയായ ശേഷം 12 മണിക്കൂർ കഴിഞ്ഞാണ് സംസ്കാരം നടന്നത് എന്നതാണ് വസ്തുത.  ഈ അസഭ്യമായ ,തെറ്റായ ആരോപണങ്ങൾ തുറന്നു  കാട്ടാൻ, പൊലീസിൽ നിന്നും ജുഡീഷ്യറിയിൽ നിന്നും ഒരു സമ്പൂർണ്ണ അന്വേഷണം ഞങ്ങൾ അഭ്യർത്ഥിച്ചു, പരാതിയിൽ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശ്യമല്ലാതെ മറ്റൊന്നും ഇല്ലെന്ന് കണ്ടെത്തി, 8/1/1999 ന് പുറപ്പെടുവിച്ച കോടതി ഉത്തരവ് പ്രകാരം, പരാതി നിരസിച്ചു.

ആളുകളെ സന്തോഷിപ്പിക്കാൻ ഇഷ ‘ചിരിക്കുന്ന വാതകം’ ഉപയോഗിക്കുന്നു

ഞങ്ങൾ സാധാരണയായി മറ്റൊരു  ലഹരിയിലാണ് . ഇതിനെ യോഗ എന്ന് വിളിക്കുന്നു.

ആളുകളുടെ വൃക്ക മോഷ്ടിക്കുന്നു

ഈ പരിഹാസ്യരായ ആളുകൾക്ക് വൃക്ക എന്താണെന്നും ശരീരത്തിൽ അത് എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നും  അറിയാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,  ആരെങ്കിലും അവരുടെ മസ്തിഷ്‌കം  മോഷ്ടിച്ചതായി തോന്നുന്നു.

ആയിരക്കണക്കിന് ആളുകളെ കോമയിൽ നിലനിർത്തുന്നു

യഥാർത്ഥ വസ്‌തുതകൾ മനസിലാക്കാൻ - ദയവായി വന്ന് ഈശ യോഗ കേന്ദ്രത്തിന്റെ ഉർജ്ജസ്വലതയെ  അനുഭവിക്കുക.