Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങളിലെ പരമാധികാരി, നിങ്ങൾക്കുള്ളിലെ ജീവന്റെ ഉറവിടം തന്നെയാകുമ്പോൾ, ചുറ്റുമുള്ള അഭിപ്രായങ്ങളും വിധികളും അപ്രസക്തമാകുന്നു.
ഉള്ളിലെ നിശ്ചലതയെ സ്പർശിക്കാത്ത ഒരാൾ ചലനങ്ങളിൽ സ്വയം നഷ്ടപ്പെട്ടു പോകും.
വിശ്വാസികളും അവിശ്വാസികളും ഒരേ വഞ്ചിയിലാണ്. ഒരാൾ പോസിറ്റീവായി വിശ്വസിക്കുന്നു, മറ്റേയാൾ നെഗറ്റീവായും. ഇരുവരും തങ്ങൾക്ക് അത് അറിയില്ല എന്ന് അംഗീകരിക്കാൻ തയ്യാറല്ല.
നിങ്ങൾ നേടുന്നതിലൂടെ, നിങ്ങൾക്ക് ഒരു ഉപജീവനം സൃഷ്ടിക്കാൻ മാത്രമേ സാധിക്കൂ. നിങ്ങൾ നൽകുന്നതിലൂടെ മാത്രമാണ് നിങ്ങൾക്ക് ഒരു ജീവിതം സൃഷ്ടിക്കാനാകുന്നത്.
അറിവ് നേടിയെടുക്കാവുന്നതാണ്. അറിയുക എന്നത് ഒരു സാക്ഷാത്കാരമാണ്. വിവേകം, നിങ്ങൾ ഒരു ജീവിതകാലം കൊണ്ട് സമ്പാദിക്കേണ്ടതാണ്.
Your thoughts are just recycled data. Nothing truly new can ever happen there.
നിങ്ങളുടെ ജോലി പ്രധാനപ്പെട്ടതാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ സ്വയം മെച്ചപ്പെടാനായി പരിശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്.
നിങ്ങൾ ഒറ്റയ്ക്കായതു കൊണ്ടല്ല നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നത്. ചുറ്റുമുള്ള എല്ലാറ്റിനെയും നിങ്ങൾ തള്ളിക്കളയുന്നത് കൊണ്ടാണ് നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നത്.
പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ സർവ്വസ്വവും സമർപ്പിച്ച് ജീവിക്കുമ്പോഴാണ് ജീവിതം മനോഹരമാകുന്നത്. ജീവിതത്തിന്റെ ആനന്ദം എന്നത് സ്വയം പ്രകടിപ്പിക്കുന്നതിലാണ്, അല്ലാതെ യാചിക്കുന്നതിലല്ല
വെല്ലുവിളികൾ എന്നാൽ, നാം കടന്നു പോകുന്ന സാഹചര്യങ്ങളാണ്. എന്നാൽ കഷ്ടപ്പാട് എന്നത് നാം സൃഷ്ടിക്കുന്ന മാനസികമായ അവസ്ഥയാണ്.
എനിക്കറിയാവുന്നതും, എന്റെ ഗുരുവിന് അറിയാവുന്നതും, മുഴുവൻ ആത്മീയ പാരമ്പര്യത്തിനും അറിയാവുന്നതുമായ എല്ലാം തന്നെ ധ്യാനലിംഗത്തിൽ ഊർജ്ജ രൂപത്തിലുണ്ട്. ഞാൻ ഒരു നിമിത്തം മാത്രമാണ്.
Yoga is not about becoming superhuman. It is about realizing that being Human is Super.