FILTERS:
SORT BY:
നിങ്ങൾ യുക്തിയുടെ അടിമയാകുമ്പോൾ, ജീവിതത്തിന്റെ മാസ്മരികത നിങ്ങൾക്ക് നഷ്ടമാകുന്നു. യുക്തിയുടെ ചട്ടക്കൂടുകൾക്കപ്പുറം, മനുഷ്യരെ അവരുടെ അസ്തിത്വത്തിന്റെ യഥാർത്ഥ മാസ്മരികതയിലേക്ക് നയിക്കുന്നതിനു വേണ്ടിയാണ് എൻറെ പ്രവൃത്തി.
നിങ്ങൾ സന്നിഹിതനാണെങ്കിൽ, ഞാൻ എപ്പോഴും സന്നിഹിതമായിരിക്കും – നിങ്ങളുടെ ജീവിതകാലം മുഴുവനും അതിനുശേഷവും. ഞാൻ ഈ ശരീരം വെടിഞ്ഞാലും, എൻ്റെ സാന്നിധ്യമുണ്ടാകും.
പുതിയ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ – അതു നിങ്ങൾക്ക് ഇഷ്ടപ്പെടാത്തവയാണെങ്കിൽ പോലും – അവയെ സ്വീകരിക്കുക. നിങ്ങളുടെ ഉള്ളിലെ പ്രതിരോധം എത്രത്തോളം കുറയുന്നുവോ, അത്രത്തോളം ചടുലതയോടെയും ഫലപ്രദമായും പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കും.
നിങ്ങൾ ആനന്ദത്തിലാണെങ്കിൽ, നിങ്ങൾ ആരുമായും സംഘർഷത്തിലല്ല; അപ്പോൾ ഏറ്റവും വിസ്മയകരമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
ജീവിതം നിങ്ങൾ എന്ത് ചെയ്യുന്നു എന്നതിലല്ല, മറിച്ച് അത് എങ്ങനെ ചെയ്യുന്നു എന്നതിലാണ്.
വിദ്യാഭ്യാസം എന്നാൽ വെറും വിവരങ്ങൾ നൽകുന്നതല്ല, മറിച്ച് പ്രചോദനം നൽകുന്നതാകണം. പ്രചോദിതരായ മനുഷ്യർക്ക് മാത്രമേ സ്വന്തം ജീവിതത്തെയും അവർക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെയും പരിവർത്തനപ്പെടുത്താൻ കഴിയൂ.
സമൃദ്ധി എന്നത് നിങ്ങളുടെ വസ്ത്രങ്ങളോ വീടോ കാറോ ഒന്നുമല്ല. നിങ്ങൾ എത്ര സന്തോഷവും സ്നേഹവും പരമാനന്ദവും നിറഞ്ഞവരാണ് എന്നതാണ് യഥാർത്ഥ സമൃദ്ധി.
ശ്വാസവും ഹൃദയമിടിപ്പും ശരീരത്തിന് നിർണ്ണായകമാണ്. ധ്യാനാത്മകമാവുക എന്നത് മനുഷ്യനെ സംബന്ധിച്ച് നിർണ്ണായകമാണ്.
ഒരു ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കാൻ വ്യക്തമായ കാഴ്ചപ്പാടും പ്രതിബദ്ധതയും ശരിയായ നടപടികൾ സ്വീകരിക്കാനുള്ള ധൈര്യവും നമുക്കുണ്ടാകണം. ഭാരതം ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ രാഷ്ട്രമായി വളരണമെങ്കിൽ നമ്മൾ ഓരോരുത്തരുടെയും പങ്കാളിത്തം ആവശ്യമാണ്.
ജീവിതം അതിൻറെ ലക്ഷ്യത്തിലല്ല. ജീവിതം അതിന്റെ പ്രക്രിയയിലാണ് - ഈ നിമിഷം നിങ്ങൾനിങ്ങൾക്കുള്ളിൽ അതെങ്ങനെ അനുഭവിക്കുന്നു എന്നതിലാണ്.
നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാകാതിരിക്കട്ടെ, പ്രതീക്ഷകൾ നിറവേറ്റപ്പെടാതിരിക്കട്ടെ; കാരണം അവ നിങ്ങൾ ഇപ്പോൾ അറിയുന്ന കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഇതുവരെ നിങ്ങൾ സ്പർശിക്കാത്ത പുതിയ സാധ്യതകളെ അന്വേഷിച്ചറിയുക.
ഇന്നുമുതൽ, താല്പര്യമില്ലാതെ ഉദാസീനരായി ജീവിക്കരുത്. നിങ്ങൾ എന്തു ചെയ്യുകയാണെങ്കിലും, എന്തുതന്നെ സംഭവിക്കുകയാണെങ്കിലും, ഒരു നൃത്തത്തിൽ എന്നപോലെ ജീവിതത്തിൽ പങ്കുകൊള്ളുക.