FILTERS:
SORT BY:
സ്നേഹം ഒരു ഇടപാടല്ല. സ്നേഹം നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന മനോഹരമായ ഒരു കാര്യമാണ്. അത് പുറമേ പ്രകടമായേക്കാം, പക്ഷേ അതുണ്ടാകുന്നത് ഉള്ളിൽ നിന്നാണ്.
ആരെയും പ്രീതിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ല. നിങ്ങൾ ശരിക്കും സന്തോഷമുള്ളവരും മനുഷ്യത്വം നിറഞ്ഞുകവിയുന്നവരുമാണെങ്കിൽ, നിങ്ങൾക്ക് എല്ലാവരുമായും ചേർന്നുപോകാൻ കഴിയും.
കുറ്റബോധം സാമൂഹികമായി വളർത്തിയെടുത്ത ഒരു വികാരമാണ് – അത് നിങ്ങൾക്കുനേരെ നിങ്ങൾ തന്നെ പ്രയോഗിക്കുന്ന വിഷമാണ്.
സ്വന്തം ഓർമ്മകൾക്കുള്ളിൽ ജീവിക്കുമ്പോൾ, നിങ്ങളുടെ തൊട്ടുമുമ്പിലുള്ളതു കാണാൻ നിങ്ങൾക്കു കഴിയില്ല.
തലയ്ക്കുള്ളിൽ യാതൊരു വ്യക്തതയുമില്ലാതെതന്നെ ആളുകൾ അത്യധികം ആത്മവിശ്വാസമുള്ളവരാണ്. അതൊരു ദുരന്തമാണ്.
നിങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയും, മനസ്സ് നിങ്ങളെക്കുറിച്ചുള്ള ചിന്തകളിൽ നിന്ന് മുക്തമാവുകയും ചെയ്യുമ്പോൾ, നിങ്ങളുടെ പാദങ്ങൾ തനിയെ നൃത്തം ചെയ്യും.
ജീവിതപങ്കാളി ഒരു ലക്ഷ്യമല്ല, മറിച്ച് നിങ്ങളുടെ സഹയാത്രിയാണ്.
ഈ ശരീരം ഭൂമിയുടെ ഒരു ശകലം മാത്രമാണ്. ആരോഗ്യമുള്ള ഭൂമിയില്ലാതെ നല്ല ഒരു ജീവിതമില്ല.
ഈ ദിവസമാണ്, സത്യം തേടി പോകേണ്ടതില്ലെന്ന് ഗൗതമ ബുദ്ധൻ തിരിച്ചറിഞ്ഞത്. നിങ്ങൾ അതിനു ലഭ്യമാകുകയാണെങ്കിൽ, അത് ഇവിടെത്തന്നെയുണ്ട്.
ആയിരം വർഷം ജീവിച്ചാൽ പോലും മനുഷ്യന്റെ ഭാവനകൾക്കും ആഗ്രഹങ്ങൾക്കും പൂർണ്ണത കണ്ടെത്താനാവില്ല. അതുകൊണ്ട്, നമുക്ക് പരമാനന്ദം നിറഞ്ഞ ഒരു പരാജയമായിത്തീരാം.
സ്വയരക്ഷയ്ക്കായി നിങ്ങൾ ചുറ്റും പടുത്തുയർത്തുന്ന മതിലുകൾ, കാലക്രമേണ നിങ്ങളെത്തന്നെ തടവിലാക്കുന്ന ജയിൽ ഭിത്തികളായി മാറുന്നു.
മറ്റൊരാളിൽ വിശ്വാസം ഉണ്ടാവുക എന്നാൽ അവർ നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ പ്രവർത്തിക്കണം എന്നല്ല. വിശ്വാസം എന്നാൽ ബോധപൂർവ്വം സ്വാധീനിക്കപ്പെടാൻ അനുവദിക്കുകയാണ്.