Main Centers
International Centers
India
USA
FILTERS:
SORT BY:
മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്ത് നിങ്ങളുടെ ജീവിതം പാഴാക്കരുത്. ഇന്നലത്തേതിനേക്കാൾ ഒരു പടി കൂടി നിങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് മാത്രം നോക്കുക.
നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളല്ല നിങ്ങൾ ആരാണെന്ന് നിർവചിക്കേണ്ടത്; മറിച്ച് നിങ്ങൾ ആരാണെന്നതായിരിക്കണം നിങ്ങൾ എന്ത് ചെയ്യണമെന്ന് നിർവചിക്കേണ്ടത്.
നിങ്ങളുടെ നിലവിലെ അസ്തിത്വത്തിന്റെ അതിരുകൾ ലംഘിച്ചു മുന്നേറണമെങ്കിൽ, നിങ്ങളുടെ ഹൃദയത്തിൽ ഉന്മാദവും മനസ്സിൽ സമചിത്തതയും ഉണ്ടായിരിക്കണം.
രണ്ടു പേർ ഒന്നിച്ചുചേരുന്നത് അവരുടെ സന്തോഷം പങ്കുവയ്ക്കുന്നതിനു വേണ്ടിയാകണം, അല്ലാതെ മറ്റെയാളിൽ നിന്ന് സന്തോഷം ഊറ്റിയെടുക്കാൻ വേണ്ടിയാകരുത്.
ലോകത്തിലെ ഭൂരിഭാഗം ആളുകളും തിരക്കുള്ളവരല്ല – അവർ വെറുതെ ചിന്തയിൽ മുഴുകിയിരിക്കുന്നവരാണ്.
ദൈവത്തിന് നിങ്ങളുടെ ഭക്തിയുടെ ആവശ്യമില്ല. മനുഷ്യഹൃദയത്തിനാണ് വികാരങ്ങളുടെ പരകോടി അനുഭവിക്കേണ്ടത്.
അറ്റാച്ച്മെന്റ് എന്നത് സ്നേഹമല്ല. ഒരാളോട് വൈകാരികമായി ഒട്ടിനിൽക്കുന്നത് അവരോടുള്ള താല്പര്യം കൊണ്ടല്ല — അത് നിങ്ങൾക്ക് അനുഭവപ്പെടുന്ന അപൂർണ്ണത കൊണ്ടാണ്.
നിങ്ങൾ സാമ്പാദിക്കുന്നതെന്തും നിങ്ങളുടേതാകാം. അതൊരിക്കലും നിങ്ങളാകില്ല.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടുത്തവരും പ്രിയപ്പെട്ടവരുമാണ് എപ്പോഴും നിങ്ങളുടെ ഏറ്റവും മോശം പെരുമാറ്റം അനുഭവിക്കേണ്ടി വരുന്നത്. വഴിയിൽ കാണുന്ന ഒരു അപരിചിതന് പോലും നിങ്ങളിൽ നിന്ന് ഇത്രയും മോശം അനുഭവം ഉണ്ടാകാറില്ല.
അവബോധം എന്നത് നിങ്ങൾ ചെയ്യുന്ന ഒന്നല്ല. അവബോധം എന്നത് നിങ്ങൾ തന്നെയാണ്.
മനസ്സ് സമൂഹത്തിന്റെ ചവറ്റുകുട്ടയാണ്. കടന്നുപോകുന്നവരെല്ലാം അതിലേക്ക് എന്തെങ്കിലുമൊക്കെ വലിച്ചെറിയുന്നു.
ഞാൻ വളരെ നല്ലവനാണ് എന്ന വിശേഷണം ഒരാൾ ഏറ്റെടുക്കുമ്പോൾ, അയാൾ തീർച്ചയായും അതീവ ക്രൂരനായി മാറുന്നു.