Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങൾ മരണമുള്ളവരാണെന്ന് തിരിച്ചറിയുമ്പോൾ മാത്രമേ നിങ്ങൾ ബോധമുള്ളവരാകൂ. അല്ലെങ്കിൽ, നിങ്ങൾ തീർത്തും അബോധമായി ജീവിക്കും.
സന്തോഷം നിങ്ങൾ നേടിയെടുക്കുന്ന ഒന്നല്ല. അത് സ്വഗൃഹത്തിലേക്കുള്ള ഒരു തിരിച്ചുവരവാണ്.
ഭാരതത്തിന്റെ രാഷ്ട്രസങ്കല്പം എല്ലാ മതങ്ങൾക്കും മുൻപേയുള്ളതാണ്. അന്നും നമ്മൾ ഒരൊറ്റ രാഷ്ട്രമായിരുന്നു, ഇന്നും നമ്മൾ ഒരൊറ്റ രാഷ്ട്രമാണ്. മുക്തി, അഥവാ വിമോചനത്തിനായുള്ള നമ്മുടെ തിരച്ചിലാണ് നമ്മെ എപ്പോഴും ഒന്നിച്ചുനിർത്തിയിട്ടുള്ളത്.
യുവത്വം പ്രായത്തിലല്ല, മറിച്ച് ഉണർവിലും സജീവമായ പങ്കാളിത്തത്തിലുമാണ്
നിങ്ങൾ എത്രത്തോളം നിഗമനങ്ങൾ ഉണ്ടാക്കുന്നുവോ, അത്രത്തോളം നിർജ്ജീവമായി നിങ്ങൾ മാറുന്നു.
നിശ്ചലതയും പ്രസരിപ്പും പരമാനന്ദവും ഒരേസമയം സംഭവിക്കുക – ഇതാണ് ജീവിതത്തിന്റെ പരമമായ സാധ്യത.
എന്റെ ആത്മീയത ദുർബലമല്ല; അതിനൊരു ഗുഹയുടെ ആവശ്യമില്ല. അങ്ങാടിയിലെ കോലാഹലങ്ങൾക്കിടയിൽ ജീവിച്ചാലും എനിക്ക് ഞാനായിത്തന്നെ തുടരാനാകും.
നിങ്ങളിൽ അഹംബോധം നിറഞ്ഞിരിക്കുകയാണെങ്കിൽ, ജീവിതം നിങ്ങളെ തല്ലി പാകപ്പെടുത്തും. അതല്ലാതെ മറ്റ് വഴിയില്ല.
സ്നേഹം നിങ്ങളുടെ ഉള്ളിലുള്ള മനോഹരമായ ഒരു വികാരമാണ്. മറ്റേ വ്യക്തി അകന്നുപോയാൽ പോലും, നിങ്ങൾക്ക് സ്നേഹം അനുഭവിക്കാൻ കഴിയും.
ഇന്നലെ സംഭവിച്ച കാര്യങ്ങളാൽ നിങ്ങൾ കഷ്ടപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ഓർമ്മകളെയാണ് നിങ്ങൾ ദുരിതമായി അനുഭവിക്കുന്നത് - ജീവിതത്തെയല്ല.
സൗഖ്യവും ദുരിതവും ഉണ്ടാകുന്നത് നിങ്ങളുടെ ഉള്ളിൽ നിന്നാണ്. അത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
പ്രശംസകൾ എന്നെ ഉയർത്തുകയോ ആക്ഷേപങ്ങൾ എന്നെ തളർത്തുകയോ ചെയ്യാത്ത രീതിയിലാണ് ഞാൻ എന്നെ സ്വയം സൃഷ്ടിച്ചിരിക്കുന്നത്. ആ അധികാരം ഞാൻ ആർക്കും കൊടുത്തിട്ടില്ല.