Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
On this full moon day, Gautama the Buddha became fully Enlightened, creating a wave of spirituality. Let this be your inspiration to intensify your spiritual practices.
യോഗ എന്നാൽ വഴക്കമുള്ളവരാവുക എന്നർത്ഥം - മെയ് വഴക്കം മാത്രമല്ല, എല്ലാ തരത്തിലും വഴക്കമുള്ളവരാവുക. അതിനർത്ഥം നിങ്ങൾ എവിടെയാണെങ്കിലും, നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല എന്നാണ്.
മറ്റുള്ളവരിലെ മികവിനെ പുറത്തുകൊണ്ടുവരാനുള്ള കഴിവാണ് നിങ്ങളെ ഒരു നേതാവാക്കുന്നത്.
യുവത്വം നിലനിർത്തുക എന്നതിനർത്ഥം പഠിക്കാനും പരിണമിക്കാനും ജീവിതത്തോട് തുറന്നിരിക്കാനും തയ്യാറായിരിക്കുക എന്നതാണ്.
എന്നെ പൂർണ്ണമായി ഉൾക്കൊണ്ട്, എന്നാൽ ഒരിക്കൽപോലും എന്റെ രീതികളിലേക്ക് അനാവശ്യമായി തലയിടാതെ, എന്റെ അമ്മ എനിക്കായി ശരിയായ അന്തരീക്ഷം ഒരുക്കി. അത് എന്നിൽ വിസ്മയകരമായ ഫലങ്ങൾ സൃഷ്ടിച്ചു.
കണക്കുകൂട്ടലുകളിൽ മനസ്സിൽ സമ്മർദ്ദവും സംഘർഷവും ഉണ്ടാകുന്നു. നൽകുമ്പോൾ, ആനന്ദമുണ്ടാകുന്നു.
പൊട്ടിമുളയ്ക്കാത്ത ഒരു വിത്ത് ഒരു കല്ലിനു തുല്യമാണ്. നിങ്ങളാകുന്ന ദിവ്യമായ വിത്ത് തഴച്ചുവളരണമെങ്കിൽ, നിങ്ങൾ തുറന്നുവരണം.
ആത്മീയത എന്നാൽ ഒരു തരിശുനിലമായി മാറുക എന്നല്ല അർത്ഥം. ജീവസ്സുറ്റതും ആനന്ദം നിറഞ്ഞതുമായ ഒരു വ്യക്തിക്ക് മാത്രമേ യഥാർത്ഥത്തിൽ സ്വതന്ത്രനാവാൻ കഴിയൂ.
മനുഷ്യർ കൂടുതൽ ശാക്തീകരിക്കപ്പെടുമ്പോൾ, നാം കൂടുതൽ ബോധമുള്ളവരും ഉത്തരവാദിത്വമുള്ളവരും ആയിത്തീരുക എന്നത് അടിസ്ഥാന ആവശ്യമാണ്, അല്ലാതെ അബോധമായി പ്രതികരിക്കുന്നവരും നിർബന്ധിത പ്രേരണയുള്ളവരും ആവുകയല്ല വേണ്ടത്.
കർമ്മം എന്നാൽ നിങ്ങളുടെ ജീവിതത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ്. നിങ്ങളുടെ കർമ്മത്തെ കൂടുതൽ ബോധപൂർവ്വമായ ഒരു പ്രക്രിയയാക്കി മാറ്റുന്നതിലൂടെ, നിങ്ങൾ സ്വന്തം വിധിയുടെ സ്രഷ്ടാവാകുന്നു.
ചിരിക്കാൻ കഴിയാത്ത ഒരാൾക്ക് ധ്യാനിക്കാൻ കഴിയില്ല. ചിരി നിങ്ങളുടെ ഊർജ്ജത്തിന്റെ പ്രസരിപ്പാണ്. ശാരീരിക പ്രവർത്തനങ്ങളില്ലാതെയുള്ള ഊർജ്ജത്തിൻ്റെ ആത്യന്തികമായ പ്രസരിപ്പാണ് ധ്യാനം.
നിങ്ങൾക്ക് വിജയം ആസ്വദിക്കണമെന്നുണ്ടെങ്കിൽ, സാഹചര്യങ്ങളെ എഞ്ചിനീയറിംഗ് ചെയ്യുന്നതിന് മുമ്പ്, ആദ്യം നിങ്ങളെത്തന്നെ സ്വയം എഞ്ചിനീയറിംഗ് ചെയ്യണം.