FILTERS:
SORT BY:
Only fools get hurt by gossip. The gossipers are hurting themselves the most.
സ്നേഹം നിങ്ങളെ വിമോചിപ്പിക്കുന്ന ഒരു ശക്തിയാണ്. അറ്റാച്ച്മെന്റ് ആകട്ടെ, നിങ്ങളെ കുടുക്കുന്ന ഒരു പ്രക്രിയയും.
ഭൂമിയിൽ ശക്തമായ കാൽപ്പാടുകൾ പതിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും പറക്കുകയില്ല.
നിങ്ങളുടെ മനസ്സ് മൂർച്ചയുള്ളതായിരിക്കണം - അല്ലെങ്കിൽ നിങ്ങൾക്ക് തമാശ പിടികിട്ടില്ല. തമാശ പിടികിട്ടിയില്ലെങ്കിൽ നിങ്ങൾതന്നെ ഒരു തമാശയായിത്തീരും.
സാങ്കേതികവിദ്യ മനുഷ്യനേക്കാൾ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ സാങ്കേതികവിദ്യയേക്കാൾ വേഗത്തിൽ വികസിച്ചില്ലെങ്കിൽ, ഒരിക്കലും നമ്മൾ അത് വിവേകപൂർവ്വം ഉപയോഗിക്കില്ല.
യോഗ ഒരു വ്യായാമമുറയല്ല. അത് ഒരു ജീവിതരീതിയാണ്.
നിങ്ങൾ മറ്റൊരാളിൽ നിന്ന് സന്തോഷം ഊറ്റിയെടുക്കാൻ ശ്രമിക്കുകയും, അവർ നിങ്ങളിൽ നിന്ന് സന്തോഷം ഊറ്റിയെടുക്കാൻ ശ്രമിക്കുകയും ചെയ്താൽ, കാലക്രമേണ ആ ബന്ധം വേദനാജനകമായിത്തീരും.
നിങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നത് സന്തോഷമായിരിക്കാനാണ്. എന്നാൽ സ്വതവേ സന്തോഷമായിരിക്കാൻ അറിയാമെങ്കിൽ, നിങ്ങൾ എപ്പോഴും വിജയിയാണ്
മിക്ക മനുഷ്യരും തങ്ങൾക്കുള്ളിലെ പ്രതിഭയെ ഒരിക്കലും സ്പർശിക്കാതെയാണ് ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത്.
തമിഴ് പുതുവർഷത്തോടുകൂടി, സൂര്യൻ്റെ ഊർജ്ജം നമുക്ക് ഏറ്റവും സഹായകരമാകുന്നു. നിങ്ങൾ സ്വയം ജീവിതത്തിലൂടെ വലിച്ചിഴയ്ക്കരുത് - നവോന്മേഷത്തോടെയും തീവ്രതയോടെയും ജീവിതത്തിലേക്ക് പൂർണ്ണമായി സമർപ്പിക്കുക.
പ്രവൃത്തി കർമ്മമാണെന്നതുപോലെ, പ്രവർത്തിക്കാതിരിക്കുന്നതും കർമ്മമാണ്.
നിങ്ങൾ സമൂഹത്തിൽ വളരെ മിടുക്കനായിരിക്കാം, എന്നാൽ ജീവിതത്തിൽ പമ്പരവിഡ്ഢിയും.