FILTERS:
SORT BY:
നിങ്ങളുടെ മനസ്സിന്റെ പ്രകൃതം ഇതാണ്: നിങ്ങൾ ചില ചിന്തകളെ ഒഴിവാക്കാൻ ശ്രമിച്ചാൽ, പിന്നെ അവ മാത്രമേ ഉണ്ടാകൂ.
നിങ്ങൾ നിങ്ങളുടെ ശരീരത്തെയും ബുദ്ധിയെയും മാത്രം ആശ്രയിക്കുമ്പോൾ, ജീവിതം ഒരു സർക്കസ്സാണ്. എന്നാൽ ദൈവികതയുടെ ബുദ്ധിവൈഭവം നിങ്ങളെ നയിക്കുമ്പോൾ, അതൊരു നൃത്തമായി മാറുന്നു.
കാലഭൈരവൻ മരണത്തെ സംബന്ധിക്കുന്നത് മാത്രമല്ല - അവൻ സമയത്തെക്കുറിച്ചുള്ളതാണ്. നിങ്ങളുടെ ജീവിതത്തിൻറെ നിലവാരം അടിസ്ഥാനപരമായി നിങ്ങൾ നിങ്ങളുടെ സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങൾക്കുള്ളിൽ നിങ്ങൾ നിശബ്ദനായിത്തീരുമ്പോൾ, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ, അങ്ങേയറ്റം ഗഹനമായി നിങ്ങൾ ജീവിതത്തെ ഗ്രഹിക്കും.
സ്ത്രീകളെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാത്ത ഒരു സമൂഹത്തിന് പുരോഗമിക്കാനോ അഭിവൃദ്ധി പ്രാപിക്കാനോ കഴിയില്ല. ലോകമെമ്പാടും സ്ത്രീത്വം വിടർന്നു വികസിക്കട്ടെ.
When you were a child, someone had to work hard to make you miserable. Today, someone has to work hard to make you happy. Time to understand that the source of Human experience is within oneself.
പൂവിന് സുഗന്ധം എങ്ങനെയാണോ, അതുപോലെയാണ് മനുഷ്യന് സ്നേഹം.
നിങ്ങൾ ചെയ്യുന്ന ഏതൊരു കാര്യത്തിലും വിജയവും സന്തോഷവും ഉണ്ടാകണമെങ്കിൽ, ഏറ്റവും പ്രധാനം കാര്യങ്ങളെ വ്യക്തമായി ഗ്രഹിക്കുക എന്നതാണ്.
നിങ്ങളുടെ ചുറ്റുപാടുകൾ സുഖകരമാക്കാൻ, നിങ്ങൾക്ക് മറ്റുള്ളവരുടെ സഹകരണം ആവശ്യമാണ്. എന്നാൽ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഊർജ്ജത്തെയും സുഖകരമാക്കുക എന്നത് നൂറു ശതമാനവും നിങ്ങളുടെ ഉത്തരവാദിത്തമാണ്.
വസന്തം പൂവണിയുമ്പോൾ ഹോളി വന്നെത്തുന്നു. നിറങ്ങളുടെയും സ്നേഹത്തിന്റെയും പ്രസരിപ്പിന്റെയും നൃത്തത്തിലൂടെ നിങ്ങളുടെ ഉണർവ്വിനെ ആഘോഷിക്കാനുള്ള സമയമാണിത്.
നിങ്ങളുടെ ജീവിതത്തിന് ആവശ്യമായ ചേരുവകൾ മാത്രമേ നിങ്ങൾക്ക് നൽകിയിട്ടുള്ളൂ. അതിൽ നിന്ന് നിങ്ങൾ എന്ത് സൃഷ്ടിക്കുന്നു എന്നത് നിങ്ങളുടെ കൈകളിലാണ്.
നിങ്ങളുടെ ജീവിത സാഹചര്യം എന്തുതന്നെയായാലും, ദുഃഖിക്കേണ്ട കാര്യമില്ല. നിങ്ങൾ ഒന്നുമില്ലാതെയാണ് വന്നത്, അതിനാൽ നിങ്ങൾ എപ്പോഴും ലാഭത്തിലാണ്.