Main Centers
International Centers
India
USA
FILTERS:
SORT BY:
ഭൂമിയെ നശിപ്പിക്കുന്നത് ഏതെങ്കിലും ദുഷ്ടന്മാരല്ല - സന്തോഷത്തിനായുള്ള പരിശ്രമത്തിൽ നമ്മളെല്ലാവരും ചേർന്നാണ് അത് ചെയ്യുന്നത്.
നമ്മളീ ഭൂമിയിൽ ജീവിക്കുന്നു എന്നതല്ല, നമ്മൾ ഈ ഭൂമി തന്നെയാണ് എന്നതാണ് സത്യം. അതു നിങ്ങൾ ഇന്നു മനസ്സിലാക്കിയില്ലെങ്കിൽ, നിങ്ങളെ അടക്കം ചെയ്യുമ്പോൾ നിങ്ങൾക്കതു ബോധ്യപ്പെടും.
എല്ലാ പ്രശ്നങ്ങളുടെയും ഉറവിടം നിങ്ങൾക്കുള്ളിലാണ്. അതുപോലെ പരിഹാരങ്ങളും അവിടെത്തന്നെയാണ്.
സുഖങ്ങൾ സുന്ദരമാണ്, പക്ഷേ അത് നിങ്ങളെ അടിമപ്പെടുത്തുന്നു. ആനന്ദം വിസ്മയകരമാണ് - എല്ലാറ്റിനുമുപരി, അത് നിങ്ങളെ വിമോചിപ്പിക്കുന്നു.
ഉള്ളിൽ നല്ല സമയമാണെങ്കിൽ, അത് ബാഹ്യ സാഹചര്യങ്ങളെ മനോഹരമാക്കുന്നു. എന്നാൽ നിങ്ങൾ ഉള്ളിൽ നല്ല നിലയിലല്ലെങ്കിൽ, വസന്തത്തിൽ പോലും നിങ്ങൾ കഷ്ടപ്പെടും.
നിങ്ങൾ ലോകത്തെ കൈകാര്യം ചെയ്യേണ്ടതില്ല. നിങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ പഠിച്ചാൽ, എല്ലാം ശരിയായിക്കൊള്ളും.
ഏതാനും ചിലർ മാത്രമേ അവരുടെ ജീവിതം ജീവിക്കുന്നുള്ളൂ. ബാക്കിയുള്ളവർ വെറുതെ ഉപജീവനം നടത്തിപ്പോകുന്നു.
കണ്ടും അറിഞ്ഞും അനുഭവിച്ചുമാണ് കുട്ടികൾ വളരുന്നത്, ശിക്ഷണത്തിലൂടെയോ തത്വചിന്തകളിലൂടെയോ അല്ല. നിങ്ങളുടെ കുട്ടി എങ്ങനെയുള്ള വ്യക്തിയായിത്തീരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത്തരം ഒരു വ്യക്തിയായി നിങ്ങൾ മാറുക.
ജീവൻ എല്ലാത്തിനെയും ഉൾക്കൊള്ളുന്നു. നിങ്ങളുടെ മനസ്സു മാത്രമാണ് ഒഴിവാക്കുന്നത്.
ജീവിതത്തിന്റെ രഹസ്യം സജീവമായിരിക്കുക എന്നതാണ്. മരണം കൃത്യമായിത്തന്നെ സംഭവിക്കും - അത് നിങ്ങൾ പരിശീലിക്കേണ്ടതില്ല. ജീവിതത്തിന് ധാരാളം പരിശീലനം ആവശ്യമാണ്.
Whether Life is a curse or a blessing depends on whether your Mind takes instructions from you or not.
ഭാവിക്കായി ആസൂത്രണം ചെയ്യുന്നത് ഒരു കാര്യം - എന്നാൽ ഇനിയും എത്തിച്ചേരാത്ത ഭാവിയെയോർത്തു ദുരിതമനുഭവിക്കുന്നത് മറ്റൊരു കാര്യം.