Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങളുടെ ഭൗതിക ശരീരത്തിനു മാത്രമേ അതിരുകൾ ആവശ്യമുള്ളൂ. നിങ്ങളുടേതായ മറ്റെല്ലാം തന്നെ സാർവത്രികമാകാം.
ഭക്തി എന്നത് നിങ്ങൾ നിലനിൽക്കാത്ത ഒരു ഇടമാണ് - അവിടെ ജീവിതം ഒരു പ്രത്യേക മാധുര്യമായും സൗന്ദര്യമായും നിങ്ങളിലൂടെ ഒഴുകുന്നു.
നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങളേക്കാൾ ചുറ്റുമുള്ള ആളുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ, നിങ്ങളുടെ ജീവിതം ലളിതവും മനോഹരവുമാകും.
ശാരീരികവും മാനസികവുമായ ആരോഗ്യത്തെ യഥാർത്ഥത്തിൽ വേർതിരിക്കാനാവില്ല. ആരോഗ്യം എന്നത് സമഗ്രമായ ഒരു കാര്യമാണ്.
സമൂഹം, മനുഷ്യന്റെ ബോധത്തെ രൂപപ്പെടുത്താൻ പാടില്ല. മനുഷ്യന്റെ ബോധമാണ് സമൂഹത്തെ രൂപപ്പെടുത്തേണ്ടത്.
മനസ്സ് ഒരു ശക്തമായ ഉപകരണമാണ്. നിങ്ങൾ സൃഷ്ടിക്കുന്ന ഓരോ ചിന്തയും ഓരോ വികാരവും നിങ്ങളുടെ ശരീരത്തിന്റെ രാസഘടനയെത്തന്നെ മാറ്റുന്നു.
മനുഷ്യമനസ്സിന്റെ സൗന്ദര്യം അതിനു സങ്കൽപിക്കാൻ കഴിയും എന്നതാണ്. മനുഷ്യമനസ്സിൻറെ വൈരൂപ്യമാകട്ടെ, ആ സങ്കല്പത്തിൽ മുഴുകി അതിനു വഴിതെറ്റിപ്പോകാൻ കഴിയുമെന്നതും.
നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദി മാറ്റാരെങ്കിലുമാണെന്നു നിങ്ങൾ കരുതുന്നിടത്തോളം, നിങ്ങൾ ആഗ്രഹിക്കുന്ന ഒരു മനുഷ്യനായി മാറാൻ നിങ്ങൾക്കു കഴിയില്ല.
മാനസിക സംഘർഷത്തിൽ, നിങ്ങൾക്ക് ഗ്രഹിക്കാൻ കഴിയില്ല. അലസതയിലും നിങ്ങൾക്ക് ഗ്രഹിക്കാൻ കഴിയില്ല. തീവ്രതയും അതേസമയം ശാന്തതയും ഉള്ളവരാണെങ്കിൽ മാത്രമേ, കാര്യങ്ങളെ അതുപോലെ തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കൂ.
നമ്മുടെ പൂർവ്വികർ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഉണ്ടാകുമായിരുന്നില്ല. മുൻതലമുറകളുടെ സംഭാവനകളെ വിലമതിക്കുക എന്നത് വിവേകമാണ്.
അനുകമ്പയാണ് ഏറ്റവും വിമോചനം നൽകുന്ന വികാരം.
ഗ്രഹണശേഷിയാണ് യോഗയുടെ കാതൽ. നിങ്ങളുടെ ഗ്രഹണശേഷി എത്ര ആഴമേറിയതാണോ, നിങ്ങളുടെ അനുഭവം അത്രയും ഗഹനവും അറിവ് അത്രയും വിപുലവുമായിരിക്കും.