Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങളേക്കാൾ ചുറ്റുമുള്ള ആളുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ, നിങ്ങളുടെ ജീവിതം ലളിതവും മനോഹരവുമാകും.
ശാരീരികവും മാനസികവുമായ ആരോഗ്യത്തെ യഥാർത്ഥത്തിൽ വേർതിരിക്കാനാവില്ല. ആരോഗ്യം എന്നത് സമഗ്രമായ ഒരു കാര്യമാണ്.
മഹാത്മ എന്നാൽ ഒരു മഹത്തായ ജീവൻ എന്നാണ് അർത്ഥം. എല്ലാ സ്വത്വബോധങ്ങൾക്കും അതീതമായി ഒരു ജീവനായിമാത്രം വർത്തിക്കുമ്പോളാണ് ഒരാൾ അങ്ങനെയൊരു മഹദ്വ്യക്തിയായിത്തീരുന്നത്.
ഞാനെന്ന ഭാവം നിറഞ്ഞിരിക്കുമ്പോൾ നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല. നിങ്ങളിലെ 'ഞാൻ' എത്രത്തോളം കുറയുന്നുവോ, അത്രത്തോളം നിങ്ങൾക്ക് ഉൾക്കൊള്ളാനാകും; 'ഞാൻ' എത്രത്തോളം വലുതാകുന്നുവോ, അത്രത്തോളം കുറച്ചേ നിങ്ങൾക്ക് ഉൾക്കൊള്ളാനാകൂ.
മനുഷ്യമനസ്സിന്റെ സൗന്ദര്യം അതിനു സങ്കൽപിക്കാൻ കഴിയും എന്നതാണ്. മനുഷ്യമനസ്സിൻറെ വൈരൂപ്യമാകട്ടെ, ആ സങ്കല്പത്തിൽ മുഴുകി അതിനു വഴിതെറ്റിപ്പോകാൻ കഴിയുമെന്നതും.
നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദി മാറ്റാരെങ്കിലുമാണെന്നു നിങ്ങൾ കരുതുന്നിടത്തോളം, നിങ്ങൾ ആഗ്രഹിക്കുന്ന ഒരു മനുഷ്യനായി മാറാൻ നിങ്ങൾക്കു കഴിയില്ല.
Love is not a transaction. It is a certain exuberance and sweetness of your emotion.
മറ്റുള്ളവർ ചെയ്യുന്നതു തന്നെ നിങ്ങളും ചെയ്യേണ്ടതില്ല. നിങ്ങൾക്കു ശരിക്കും പ്രാധാന്യമുള്ള കാര്യമാണ് നിങ്ങൾ ചെയ്യേണ്ടത്.
അനുകമ്പയാണ് ഏറ്റവും വിമോചനം നൽകുന്ന വികാരം.
ഗ്രഹണശേഷിയാണ് യോഗയുടെ കാതൽ. നിങ്ങളുടെ ഗ്രഹണശേഷി എത്ര ആഴമേറിയതാണോ, നിങ്ങളുടെ അനുഭവം അത്രയും ഗഹനവും അറിവ് അത്രയും വിപുലവുമായിരിക്കും.
ഒരു അണു മുതൽ പ്രപഞ്ചം വരെ സകലതും നിങ്ങളുടെ ധാരണയ്ക്ക് അതീതമാണെന്നു തിരിച്ചറിയുമ്പോൾ, നിങ്ങൾ സ്വാഭാവികമായും നമ്രശിരസ്കരായി സൗമ്യതയോടെ ഈ ഭൂമിയിലൂടെ നടക്കും.
നിങ്ങളുടെ ബന്ധങ്ങൾ മറ്റുള്ളവരിൽ നിന്നും സന്തോഷം നേടുന്നതിനല്ല, മറിച്ച് നിങ്ങളുടെ സന്തോഷം പങ്കിടുന്നതിനാണെങ്കിൽ ആരുമായും നിങ്ങൾക്ക് മനോഹരമായ ബന്ധങ്ങൾ ഉണ്ടാവും.