Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
മനുഷ്യൻ ഒരു വിഭവമല്ല. ഒരു മനുഷ്യൻ അപാരമായ ഒരു സാധ്യതയാണ്. ശരിയായ പരിപോഷണത്തിലൂടെ, ശ്രദ്ധേയമായ ഒരാളായി അവർ വികാസം പ്രാപിക്കുന്നു.
ഒന്നിനെയും ഉയർത്തിക്കാണരുത്, ഒന്നിനെയും താഴ്ത്തിക്കാണുകയുമരുത് - ഇത് പ്രധാനമാണ്. എല്ലാത്തിനെയും അതുപോലെ തന്നെ കാണുന്നതാണ് ശരിയായ ദർശനം.
നിങ്ങളുടെ ഭൗതിക ശരീരത്തിനു മാത്രമേ ഒരു അതിർത്തിയുടെ ആവശ്യമുള്ളൂ. നിങ്ങളെ സംബന്ധിക്കുന്ന മറ്റെല്ലാം തന്നെ സാർവത്രികമാകാം.
മറ്റെല്ലാ ജീവജാലങ്ങളും ഭൂമാതാവിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. നമ്മൾ മനുഷ്യർ മാത്രമാണ് മാറേണ്ടത്.
നിങ്ങൾക്കുള്ളിലെ ജീവൻ അവിടെയുള്ളത് നിങ്ങളുടെ ശരീരത്തെയോ മനസ്സിനെയോ വികാരങ്ങളെയോ സേവിക്കാനല്ല. ശരീരവും മനസ്സും വികാരങ്ങളുമുള്ളത് ജീവനെ സേവിക്കാനാണ്.
സന്തുലിതാവസ്ഥയിലാകുമ്പോൾ മാത്രമേ ജീവിതം മനോഹരമാകൂ.
കമ്പ്യൂട്ടറുകളോ കാറുകളോ ബഹിരാകാശ പേടകങ്ങളോ അല്ല, മനുഷ്യന്റെ മനസ്സാണ് ഏറ്റവും അത്ഭുതകരമായ ഉപകരണം - നിങ്ങളത് ബോധപൂർവ്വം ഉപയോഗിച്ചാൽ മാത്രം.
പാതയിൽ മുന്നേറുന്നതിന്, നിങ്ങളെവിടേക്കാണ് പോകുന്നത് എന്നതിൽ മാത്രമായിരിക്കണം നിങ്ങളുടെ ശ്രദ്ധ, അല്ലാതെ നിങ്ങളെവിടെനിന്നും വന്നു എന്നതിൽ ആകരുത്.
എല്ലാത്തിനെയും അവയെങ്ങനെയാണോ ഉള്ളത് അതുപോലെ തന്നെ കാണുന്നത് നിങ്ങൾക്കു ജീവിതത്തിലൂടെ അനായാസേന കടന്നുപോകാനുള്ള ശക്തിയും കഴിവും നൽകുന്നു.
നിങ്ങളിൽ മനുഷ്യത്വം നിറഞ്ഞുകവിയുമ്പോൾ, നിങ്ങൾക്ക് ചുറ്റുമുള്ള ജീവനെ നിങ്ങൾ സഹായിക്കും. ഇത് ധാർമികതയല്ല - ഒരു മനുഷ്യന്റെ പ്രകൃതമാണത്.
കർമം എന്നാൽ അർത്ഥമാക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ സ്രഷ്ടാവ് നിങ്ങളാണ് എന്നാണ്.
മനുഷ്യർ സ്വയം വളരെ പെരുപ്പിച്ചു കാണുന്നു. ഇവിടെ സംഭവിക്കുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് നമ്മൾ.