Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങൾക്ക് അറിയില്ല എന്നത് നിങ്ങൾ ശരിക്കും തിരിച്ചറിയുമ്പോൾ, നിങ്ങളിലെ മുൻവിധികളും വിധികളും ഇല്ലാതാകുന്നു. നിങ്ങളൊരു ജീവൻ മാത്രമായി മാറുന്നു.
ഒരു മനുഷ്യനാവുക എന്നാൽ നിങ്ങൾ ചെയ്യുന്ന എല്ലാത്തിനെക്കുറിച്ചും ബോധവാനാകാൻ കഴിയുക എന്നാണ്.
നിങ്ങളും നിങ്ങളുടെ ചിന്താ പ്രക്രിയയും തമ്മിലൊരു ദൂരമുണ്ടാകുമ്പോൾ, ഒരു പുതിയ സ്വാതന്ത്ര്യം ജന്മമെടുക്കുന്നു. ഈ സ്വാതന്ത്ര്യത്താൽ, ഒരു പുതിയ ദർശനം ഉണ്ടാകുന്നു.
നിങ്ങൾക്ക് ജീവിതത്തെ അറിയാനുള്ള ഒരേയൊരു വാതിൽ നിങ്ങളാണ്. അതിനെ തുറന്നുവയ്ക്കൂ.
നിങ്ങളാരാണ് എന്നതിന്റെ ആന്തരിക മാനത്തിലേക്ക് നിങ്ങൾക്ക് പ്രവേശനം നേടാനാകട്ടെ എന്നതാണ് എന്റെ ആഗ്രഹവും ആശിർവാദവും. നിങ്ങൾ എവിടെപോയാലും അത് നിങ്ങളോടൊപ്പമുണ്ടാകും.
നിങ്ങളുടെ ആഗ്രഹങ്ങളെ മെച്ചപ്പെടുത്തുന്നതിന് പകരം നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്തിയാൽ, നിങ്ങൾ ഈ ജീവിതത്തിലൂടെ അനായാസേന, അനുഗ്രഹീതനായി നടന്നുനീങ്ങും, നിങ്ങൾക്ക് വിജയമുണ്ടാകും.
യോഗ സ്വർഗ്ഗത്തിൽ പോകുന്നതിനു വേണ്ടിയല്ല. അത് നിങ്ങൾക്കുള്ളിൽ ഒരു സ്വർഗ്ഗത്തെ നിർമ്മിക്കുന്നതിന് വേണ്ടിയാണ്.
ഭൂതകാലത്തെയോ ഭാവിയെയോ നിങ്ങൾക്ക് ദുരിതമായി അനുഭവിക്കാനാകില്ല, കാരണം അവ നിലനിൽക്കുന്നില്ല. നിങ്ങൾ ദുരിതമായി അനുഭവിക്കുന്നത് നിങ്ങളുടെ ഓർമ്മയെയും ഭാവനയെയുമാണ്.
മാതൃത്വത്തിൻ്റെ സൗന്ദര്യം പ്രത്യുൽപാദനത്തിലല്ല, ഉൾക്കൊള്ളലിലാണ് - മറ്റൊരു ജീവനെ നിങ്ങളുടെ ഭാഗമായി അനുഭവിച്ചറിയുന്നതിൽ.
നിങ്ങളുടെ ജീവിതം നിങ്ങളുടെ സ്വന്തം വ്യക്തതയാലും കഴിവിനാലും സംഭവിക്കട്ടെ, ആകസ്മികമായോ മറ്റുള്ളവരുടെ ദയയോ കരുണയാലോ അത് സംഭവിക്കാതിരിക്കട്ടെ.
ഒരു തികഞ്ഞ മനുഷ്യനാവുകയെന്നാൽ സമ്പൂർണ്ണമായി ജീവിക്കുകയെന്നാണ്, ജീവിതത്തിന്റെ എല്ലാ വശങ്ങളിലും എല്ലാ നിമിഷങ്ങളിലും.
ധ്യാനം ഏകാഗ്രതയോ വിശ്രാന്തിയോ അല്ല. അതൊരുതരം മടങ്ങിവരവാണ്.