Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങൾക്ക് ജീവിതത്തിൽ വിലപ്പെട്ടതെന്തെങ്കിലും കണ്ടെത്തണമെങ്കിൽ, നിങ്ങൾ സ്വയം ഇല്ലാതാകേണ്ടതുണ്ട്.
പൊതുവെ പരാജയമെന്ന് കണക്കാക്കപ്പെടുന്ന കാര്യങ്ങൾ നിങ്ങൾ വിജയമായി കാണുന്ന കാര്യങ്ങളെക്കാൾ നിങ്ങളുടെ ജീവിതാനുഭവത്തെ ആഴമേറിയതാക്കുന്നു.
ബാഹ്യമായതിന് നിങ്ങളെ പ്രചോദിപ്പിക്കാനും നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനും കഴിയും, എന്നാൽ നിങ്ങളെ അറിയുക എന്നത് എപ്പോഴും ഉള്ളിൽ നിന്ന് സംഭവിക്കേണ്ടതാണ്.
മാതൃത്വത്തിൻ്റെ സൗന്ദര്യം പ്രത്യുൽപാദനത്തിലല്ല, ഉൾക്കൊള്ളലിലാണ് - മറ്റൊരു ജീവനെ നിങ്ങളുടെ ഭാഗമായി അനുഭവിച്ചറിയുന്നതിൽ.
മനസ്സ് ഭൂതകാലത്തിൻറെ ഒരു ശേഖരമാണ്. ഒരിക്കൽ നിങ്ങൾ മനസ്സിന് അതീതമായാൽ, ഭൂതകാലത്തിന് നിങ്ങൾക്കുമേൽ ഒരു ശക്തിയുമുണ്ടാകില്ല.
അധികാരം സ്വയമേവ ദുഷിച്ച ഒന്നല്ല. അന്യരുടെ മേൽ ആധിപത്യം നേടാൻ ആർത്തി പൂണ്ടവരുടെ കയ്യിൽ അധികാരം കിട്ടുമ്പോഴാണ് അത് അഴിമതിയുടെ ഉറവിടമായി മാറുന്നത്.
നിങ്ങൾക്ക് അറിയില്ല എന്നത് നിങ്ങൾ ശരിക്കും തിരിച്ചറിയുമ്പോൾ, നിങ്ങളിലെ മുൻവിധികളും വിധികളും ഇല്ലാതാകുന്നു. നിങ്ങളൊരു ജീവൻ മാത്രമായി മാറുന്നു.
ഒരു മനുഷ്യനാവുക എന്നാൽ നിങ്ങൾ ചെയ്യുന്ന എല്ലാത്തിനെക്കുറിച്ചും ബോധവാനാകാൻ കഴിയുക എന്നാണ്.
നിങ്ങൾക്കു ചുറ്റും എന്തുതന്നെ സംഭവിച്ചാലും, നിങ്ങളുടെ ഉള്ളിൽ എങ്ങനെ സുഖകരമായി നിലകൊള്ളാമെന്നു നിങ്ങൾക്കറിയാമെങ്കിൽ, ആത്യന്തികമായ വിമോചനത്തെ നിങ്ങൾക്ക് നിഷേധിക്കാനാവില്ല.
നമുക്കുനേരെ എന്തുതന്നെ വന്നാലും, അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതും അതിൽ നിന്ന് നാം എന്തു നിർമ്മിക്കുന്നു എന്നതും 100 ശതമാനവും നമ്മുടെ കൈകളിലാണ്.
നിങ്ങളാരാണ് എന്നതിന്റെ ആന്തരിക മാനത്തിലേക്ക് നിങ്ങൾക്ക് പ്രവേശനം നേടാനാകട്ടെ എന്നതാണ് എന്റെ ആഗ്രഹവും ആശിർവാദവും. നിങ്ങൾ എവിടെപോയാലും അത് നിങ്ങളോടൊപ്പമുണ്ടാകും.
നിങ്ങളുടെ ആഗ്രഹങ്ങളെ മെച്ചപ്പെടുത്തുന്നതിന് പകരം നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്തിയാൽ, നിങ്ങൾ ഈ ജീവിതത്തിലൂടെ അനായാസേന, അനുഗ്രഹീതനായി നടന്നുനീങ്ങും, നിങ്ങൾക്ക് വിജയമുണ്ടാകും.