ഈഷാംഗാ - സദ്ഗുരുവുമായി ഒരു പങ്കാളിത്തം
പരമശിവന്റെയും ഒരു ഭക്തന്റെയും കേള്‍ക്കാനിമ്പമുള്ള ഒരു കഥയില്‍ കൂടി സദ്ഗുരു അദ്ദേഹത്തിന്റെ കൂടെ പങ്കു ചേര്‍ന്നുകൊണ്ടുള്ള ഈഷാംഗ എന്ന പങ്കാളിത്തം എങ്ങിനെ നിങ്ങള്‍ക്കു ഫലപ്രദമാകും എന്ന് വിവരിക്കുന്നു.

പരമശിവന്റെയും ഒരു ഭക്തന്റെയും കേള്‍ക്കാനിമ്പമുള്ള ഒരു കഥയില്‍ കൂടി സദ്ഗുരു അദ്ദേഹത്തിന്റെ കൂടെ പങ്കു ചേര്‍ന്നുകൊണ്ടുള്ള ഈഷാംഗാ എന്ന പങ്കാളിത്തം എങ്ങിനെ നിങ്ങള്‍ക്കു ഫലപ്രദമാകും എന്ന് വിവരിക്കുന്നു.
സദ്ഗുരു: കുറേവര്‍ഷം മുന്‍പ്, സാക്ഷാല്‍ പരമശിവന് തന്നെ എന്റെയടുത്ത് പങ്കാളിത്തം കൂടാന്‍ വന്നു. ഞാന്‍ പറഞ്ഞു, “50/50, പപ്പാതി”. അദ്ദേഹം സമ്മതിച്ചു. പെട്ടെന്നാണ് ഞാന്‍ നിശ്ചയിച്ചത്, “വേണ്ട, വേണ്ട, അങ്ങ് 100 ശതമാനവും എടുത്തുകൊള്ളു, കൂട്ടത്തില്‍ എന്നെയും.” അദ്ദേഹം അപ്രകാരം ചെയ്തു. ഇപ്പോള്‍ ഞാനദ്ദേഹത്തിന്റെ തോളില്‍ കയറി സഞ്ചരിക്കുന്നു.
യോഗ സിദ്ധാന്തത്തില്‍ മനോഹരമായ ഒരു കഥയുണ്ട്. ഒരു ദിവസം ഒരാള്‍ ഹിമാലയപര്‍വ്വത നിരകളില്‍ കൂടി സഞ്ചരിക്കുകയായിരുന്നു. ദുര്‍ഘടമായ വഴികള്‍, ആരായാലും സഹായമഭ്യര്‍ത്ഥിച്ചു പോകും. തളര്‍ന്നവശനായ അയാളറിയാതെ വിളിച്ചുപോയി,
“ശിവ, ശിവ, എനിക്കിതാകുന്നില്ല, എന്നെ വന്നൊന്നു സഹായിക്കു. എന്റെ കൈ പിടിച്ചെന്നെ കൂട്ടിക്കൊണ്ടുപോകു.”
ശിവന് പ്രത്യക്ഷപ്പെട്ടു, എന്നിട്ടു പറഞ്ഞു, “നടന്നോളു, ഞാന്‍ നിങ്ങളോടൊപ്പം നടക്കാം.”
“അങ്ങെന്റെ കൂടെത്തന്നെയുണ്ടാവും എന്നു ഞാനെങ്ങിനെ മനസ്സിലാക്കും?” ഭക്തന് സംശയം പ്രകടിപ്പിച്ചു.
ശിവന് സമാധാനിപ്പിച്ചു, “കാലടിപ്പാടുകള്‍ നോക്കി നടക്കു. നിങ്ങള്‍ക്കു രണ്ടു കാലല്ലേ ഉള്ളു. നാലു കാല്പ്പാടുകളുള്ളപ്പോള് ഞാന്‍ നിന്റെ കൂടെത്തന്നെയുണ്ടെന്നു നിനക്കു തീര്‍ച്ചപ്പെടുത്താം.”
അയാള്‍ അടിക്കടി തിരിഞ്ഞു നോക്കും, ഭഗവാന് കൂടെയുണ്ടോ എന്നു സ്ഥിരീകരിക്കാനെന്നോണം. അദ്ദേഹം വാക്കുകൊടുത്തതു പോലെ ഒരു ജോടി കാല്‍പ്പാടുകള്‍ അയാളുടെ കാല്‍പ്പാടുകള്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങള്‍ പിന്നിട്ടു. പെട്ടെന്നൊരു ദിവസം അയാള്‍ തിരിഞ്ഞു നോക്കി – ഒരു ജോടി കാല്‍പ്പാദങ്ങളുടെ പാടു മാത്രം! അയാള്‍ വിലപിക്കാന്‍ തുടങ്ങി, “അയ്യോ!, അങ്ങെന്നെ വീണ്ടും കൈവെടിഞ്ഞുവല്ലോ!”
ശിവന് പറഞ്ഞു, “ഇതു കണ്ടോ, നിലം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു, സൂക്ഷിച്ചില്ലെങ്കില്‍ തെന്നിവീഴും. പക്ഷെ, നിങ്ങളുടെ പാദങ്ങള്‍ നോക്കൂ, നനഞ്ഞിട്ടേയില്ല, ചെളിയും പറ്റിയിട്ടില്ല. അതുകൊണ്ടാണ് നിങ്ങള്‍ ഒരു ജോടി കാല്‍പ്പാടുകള്‍ മാത്രം കാണുന്നത്.”
ശിവന് അവനെ തോളിലേറ്റി നടക്കുകയായിരുന്നു എന്ന വസ്തുത ആ മണ്ടന്‍ അപ്പോഴാണ് മനസ്സിലാക്കിയത്.
നിങ്ങളെക്കാള്‍ എത്രയോ മടങ്ങു വലുതായ എന്തിനെയോ ഒന്നിനെ നിങ്ങളുടെയും നിങ്ങളുടെ ജീവിതത്തിന്റെയും ഭാഗമാകാനുള്ള അനുവാദം നല്കുകവഴി നിങ്ങളാരാണ് എന്ന കടമ്പ പൊളിച്ചെറിയുവാന് സഹായിക്കുന്ന ലളിതമായ ഒരുപകരണം കൈവശപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ ഏഴു ശതമാനം ഞാന്‍ എടുക്കുന്നു എന്ന വിഷയത്തിന് പ്രാധാന്യമര്‍ഹിക്കുന്നില്ല. പക്ഷെ, നിങ്ങളുടെ ഉള്ളില്‍ നിന്ന് “ഞാനെന്താണ്, എന്റെ എന്താണ്’’ എന്നതില്‍ 7% കുറവ് വന്നാല്‍, നിങ്ങളുടെ ഉള്ളില്‍ എനിക്കെന്തെങ്കിലുമൊക്കെ ചെയ്യാനാകും. ഇത് സംഭവ്യമാകാന്‍ നിങ്ങള്‍ അനുവാദം നല്കിയാല്, നിങ്ങളുടെ ജീവിതവും എത്രത്തോളം വിചിത്രമാക്കിത്തീര്ക്കാനാകുമോ, അത്രത്തോളം ആക്കുന്നതിലേക്ക് എനിക്കെന്റെ ഉറപ്പു നല്‍കാനാകും.
എഡിറ്റരുടെ കുറിപ്പ്: സദ്ഗുരു ഈഷാംഗാ 7% നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ് - അദ്ദേഹത്തിന്റെ കൂടെ പങ്കാളിയാകുവാനുള്ള ഒരവസരം. ഇതുവഴി സദ്ഗുരുവിന്റെ സ്വപ്നസാക്ഷാത്കാരത്തില്‍ പങ്കുചേരുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തില്‍ കൃപാകടാക്ഷത്തിന് ചൊരിഞ്ഞിറങ്ങുവാനുള്ള സന്ദര്‍ഭവും നല്‍കുകയാണ്.
ഈഷാംഗാ 7% പങ്കാളികള്‍ക്ക് എപ്പോഴും സദ്ഗുരുവിന്റെ അനുഗ്രഹത്തിന് പാത്രമായിരിക്കാനുതകുന്ന 'നന്മയ് ഉരുവം' എന്ന ശക്തിയേറിയ ഊര്ജ്ജരൂപവും ലഭിക്കുന്നതാണ്.