सद्गुरु

ഈശ്വരനെ ദേവിയായി സങ്കല്പിച്ച് ആരാധിക്കുന്നവര്‍ ഒട്ടനവധിയുണ്ട്. ദേവിയെ മനസ്സില്‍ സങ്കല്പിച്ച് ഏകാഗ്രതയോടെ ഇരിക്കുമ്പോള്‍ ഈ പ്രപഞ്ചത്തിന്റെ സമഗ്രമായൊരു ദര്‍ശനം അവര്‍ക്ക് സാദ്ധ്യമാകുന്നു.

ദേവീ ദേവന്മാരില്‍ ഭാരതീയര്‍ക്കു പൊതുവേ വലിയ വിശ്വാസമാണ്. ആ സങ്കല്പം അവരുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളേയും ശക്തമായി സ്വാധീനിക്കുന്നു. ഈശ്വരനെ ദേവിയായി സങ്കല്പിച്ച് ആരാധിക്കുന്നവര്‍ ഒട്ടനവധിയുണ്ട്. ദേവിയെ മനസ്സില്‍ സങ്കല്പിച്ച് ഏകാഗ്രതയോടെ ഇരിക്കുമ്പോള്‍ ഈ പ്രപഞ്ചത്തിന്റെ സമഗ്രമായൊരു ദര്‍ശനം അവര്‍ക്ക് സാദ്ധ്യമാകുന്നു. അങ്ങിനെയുള്ള ഒരു ദേവീ ഭക്തനെ കുറിച്ചാണ് ഇവിടെ സദ്‌ഗുരു വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ബാല്യകാലത്തെ ഒരനുഭവം. അതിനുപുറമേ മഹാപ്രതിഭയായിരുന്ന വിശ്വവിഖ്യാതനായ ഗണിത ശാസ്ത്രഞ്ജന്‍ ശ്രീനിവാസ രാമാനുജനെ കുറിച്ചും സദ്‌ഗുരു നമുക്ക് പറഞ്ഞു തരുന്നു.

deviസദ്‌ഗുരു : ചില ദേവീ ഉപാസകര്‍ - സാധനയില്‍ മുഴുകിയിരിക്കേ അവര്‍ക്ക് അത്ഭുതാവഹമായ ഉള്‍കാഴ്ച ഉണ്ടായിരിക്കും. ആ അവസ്ഥയില്‍ നിന്നും പുറത്തു കടക്കുന്നതോടെ കഴിഞ്ഞതെല്ലാം അവര്‍ മറന്നുപോകുന്നു. താന്‍ പറഞ്ഞ ഒരു വാക്കുപോലും അവര്‍ക്ക് ഓര്‍ത്തെടുക്കാനാവില്ല.

ദേവീ ദേവന്മാരില്‍ ഭാരതീയര്‍ക്കു പൊതുവേ വലിയ വിശ്വാസമാണ്. ആ സങ്കല്പം അവരുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളേയും ശക്തമായി സ്വാധീനിക്കുന്നു

എനിക്ക് ഏതാണ്ട് ഒമ്പത് വയസ്സ് പ്രായം. അന്ന് ഞങ്ങള്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടയ്ക്കലിലാണ് താമസിച്ചിരുന്നത്. രണ്ടു വര്‍ഷം ഞാനവിടെ പഠിക്കുകയുണ്ടായി, വഴിയോരത്തായി ചെറിയൊരമ്പലം. അവിടെ നന്നേ പ്രായം ചെന്ന ഒരു സ്ത്രീ, ആകെ ജട പിടിച്ച മുടി. ഒരു കുരുവിയുടെ പോലെ തീരെ ചെറിയ ശരീരം. എണ്‍പത് വയസ്സിലധികമുണ്ട് പ്രായം. എനിക്ക് നല്ല ഓര്‍മ്മയുണ്ട്, അമ്മൂമ്മയോടോപ്പമാണ് ഞാന്‍ അവിടെ പോയത്. അമ്മൂമ്മ ഒരു ഗുരുവില്‍ നിന്നും മന്ത്രദീക്ഷ നേടിയിരുന്നു. അവരും പലരെയും ധ്യാനം പരിശീലിപ്പിച്ചിരുന്നു. മന്ത്രോപദേശവും നടത്തിയിരുന്നു. ധാരാളം പേര്‍ അവരെ ഗുരുമാ എന്ന് വിളിച്ചിരുന്നു. വളരെ അടുപ്പമുള്ളവര്‍ അവരെ "മൈസൂര്‍ അമ്മ" എന്നും വിളിച്ചിരുന്നു, കാരണം ജീവിതത്തില്‍ നല്ലൊരു ഭാഗം അവര്‍ മൈസൂരിലാണ് കഴിഞ്ഞിരുന്നത്. എന്തായാലും അതൊന്നുമായിരുന്നില്ല അമ്മൂമ്മയുടെ ശരിയായ പേര്.

അമ്മൂമ്മയും ഞാനും കൂടി ആ ചെറിയ അമ്പലത്തിന്റെ അകത്തു കടന്നിരുന്നു. കല്ലും ഇഷ്ടികയും കൊണ്ടു തീര്‍ത്ത നന്നേ ചെറിയൊരു ക്ഷേത്രം. ക്ഷേത്രം നോക്കി നടത്തിയിരുന്നത് ആ വൃദ്ധയായിരുന്നു. അധിക സമയവും തന്റെ ദേവീ വിഗ്രഹത്തിനു മുന്നില്‍ അവര്‍ സമാധിയിലായിരിക്കും. ഞങ്ങള്‍ ചെന്നതും അവര്‍ വിചിത്രമായ ചില ശബ്ദങ്ങള്‍ ഉണ്ടാക്കി. ഹാ... ഹ... ഹു...ഹു... തുടര്‍ന്നു അമ്മൂമ്മയെ കുറിച്ച് പലതും പറയാന്‍ തുടങ്ങി. അതെല്ലാം ഞാന്‍ കേള്‍ക്കുന്നല്ലോ എന്ന വിഷമമായി അവര്‍ക്ക്. അല്ലെങ്കിലേ എന്റെ കുറുമ്പ് കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന കാലം. അമ്മൂമ്മ "അത് ശരിയല്ല അത് അങ്ങനെയല്ല" എന്നൊക്കെ ഇടയില്‍ കയറി പറഞ്ഞു. അതൊന്നും ഗൌനിക്കാതെ അവര്‍ തനിക്ക് പറയാനുള്ളത് പറഞ്ഞുകൊണ്ടിരുന്നു. ഇടക്കവര്‍ ഒച്ചവെച്ചു "അമ്മേ, നിങ്ങള്‍ മിണ്ടാതിരിക്കണം" എന്റെ അമ്മൂമ്മയെ സംബന്ധിക്കുന്ന പല അപ്രിയസത്യങ്ങളും അന്ന് അവര്‍ വെളിപ്പെടുത്തി.

രാമാനുജന്‍ അതീവ പ്രതിഭാശാലിയായ ഒരു ഗണിതശാസ്ത്രജ്ഞനായിരുന്നു ; തമിഴ് നാട്ടുകാരന്‍. ഔപചാരീക വിദ്യാഭ്യാസം കുറവായിരുന്നു. അധികവും തന്നെ പഠിച്ചുണ്ടാക്കിയതായിരുന്നു. എന്നിട്ടും അദ്ദേഹം കേംബ്രിഡ്ജിലെത്തി. അന്നത്തെ പല ഗണിതശാസ്ത്രജ്ഞന്മാരോടോപ്പം പ്രവര്‍ത്തിച്ചു. ഗണിതം എന്നു പറഞ്ഞാല്‍ ഇന്നത്തെ സ്കൂളുകളില്‍ പഠിപ്പിക്കുന്ന കണക്കല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്, ഈ പ്രപഞ്ചത്തെ മുഴുവന്‍ സംഖ്യകളാക്കി മാറ്റാന്‍ പറ്റുന്ന ഗണിതശാസ്ത്രം! അദ്ദേഹം കണ്ടെത്തിയ സിദ്ധാന്തങ്ങളുടെ സാരം മനസ്സിലാക്കാന്‍ മറ്റു ശാസ്ത്രജ്ഞന്മാര്‍ക്ക് വര്‍ഷങ്ങളോളം ശ്രമപ്പെടേണ്ടി വന്നു. അദ്ദേഹം തന്റെ അറിവുകളെല്ലാം "നാമഗിരി" യില്‍ നിന്നും പകര്‍ന്നു കിട്ടിയെന്നാണ് പറഞ്ഞിരുന്നത്. “നാമഗിരി" അദ്ദേഹത്തിന്റെ ഇഷ്ടദൈവമായിരുന്നു. ഭാരതത്തില്‍ നിന്നും പുറത്തുപോകാന്‍ അദ്ദേഹത്തിന് ആദ്യം സമ്മതമുണ്ടായിരുന്നില്ല. പിന്നീട് അമ്മയാണ് പറഞ്ഞു സമ്മതിപ്പിച്ചത്. "നാമഗിരി" അമ്മയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപെട്ട് അനുവാദം നല്‍കി. മകന്‍ ഇംഗ്ലണ്ടില്‍ പോയി പഠിക്കാന്‍ അങ്ങിനെ തയ്യാറായി.

upasana1920ല്‍ തന്റെ മരണ ശയ്യയില്‍ കിടന്നുകൊണ്ട് രാമാനുജന്‍ തന്റെ അമ്മയ്ക്കൊരു കത്തെഴുതി. “ഉറക്കത്തില്‍ എനിക്ക് അസാധാരണമായ ഒരനുഭവം ഉണ്ടായി. എന്റെ മുന്നില്‍ രക്തപ്രവാഹത്തിന്റെതായ ചുകന്ന ഒരു തിരശ്ശീല. ഞാന്‍ നോക്കികൊണ്ടിരിക്കേ ഒരു കൈ ആ തിരശ്ശീലയില്‍ എഴുതാന്‍ തുടങ്ങി. എന്റെ ശ്രദ്ധ മുഴുവന്‍ അതിലായി. ആ കൈ എഴുതിയത് elliptic integral സംഖ്യകള്‍ ആയിരുന്നു. അതെന്റെ മനസ്സില്‍ പൂര്‍ണമായും പതിഞ്ഞു. രാവിലെ എഴുന്നേറ്റ ഉടനെ ഞാനതെല്ലാം കടലാസ്സിലേക്ക് പകര്‍ത്തി.”

കഴിഞ്ഞ 90 വര്‍ഷമായി അദ്ദേഹത്തിന്റെ ആ സിദ്ധാന്തത്തിന്റെ സാരം ആരും മനസ്സിലാക്കിയിരുന്നില്ല. എന്നാലും എല്ലാവര്‍ക്കും തീര്‍ച്ചയുണ്ടായിരുന്നു, അത് അതിഗംഭീരമായ എന്തോ ഒന്നാണെന്ന്. 2010 ല്‍ ആണ് അവരത് കണ്ടുപിടിച്ചത്. ഈ തിയറം വിശദീകരിക്കുന്നത് തമോഗര്‍ത്തങ്ങളുടെ (black holes ) വിവിധ പെരുമാറ്റ രീതികളെയാണെന്ന്. 90 വര്‍ഷങ്ങള്‍ക്കു മുമ്പ് തമോഗര്‍ത്തങ്ങളെ കുറിച്ച് ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. അങ്ങിനെ ഒരു വാക്കുപോലും നിലവിലുണ്ടായിരുന്നില്ല. എന്നിട്ടും രാമാനുജത്തിന് തന്റെ മരണശയ്യയില്‍ വെച്ച് ഗണിതശാസ്ത്ര സംബന്ധമായ ഒരു വെളിപാടുണ്ടായി. “എന്റെ ദേവിയാണ് അതെനിക്ക് തന്നത്", അദ്ദേഹം പറഞ്ഞു. എന്റെ ദേവി അതെനിക്ക് തന്നു എന്ന് രാമാനുജം പറയുമ്പോള്‍ അദ്ദേഹത്തിന്റെ ദേവി ഒരു വാതിലാണ്… തന്റെ മുമ്പില്‍ .

എന്റെ ദേവി അതെനിക്ക് തന്നു എന്ന് രാമാനുജം പറയുമ്പോള്‍ അദ്ദേഹത്തിന്റെ ദേവി ഒരു കവാടമാണ്… തന്റെ മുമ്പില്‍ .

ഈഷായോഗയും ഒരു കവാടമാണ് . ഇവിടെ വരുന്നവരെല്ലാം ആ വാതില്‍ ചെറുതായൊന്നു തുറന്നുനോക്കി, അത്ഭുതം കൂറുന്നു. അപ്പോള്‍ തന്നെ നടക്കുകയും ചെയ്യുന്നു. നിങ്ങളടക്കം അതുതന്നെയാണ് ചെയ്യുന്നത്. തുറന്നു നോക്കുന്നു, അത്ഭുതപ്പെടുന്നു, വീണ്ടും നടക്കുന്നു. ഒന്നെത്തിനോക്കിയതുകൊണ്ട് പ്രയോജനമില്ല. അത് തുറന്നു തന്നെ വെക്കണം, എന്നാലെ ഫലമുണ്ടാകൂ.

https://www.publicdomainpictures.net