ചോദ്യം: എന്തിനാണ് ക്ഷേത്രങ്ങൾ നിർമിച്ചിരിക്കുന്നത്? എന്താണ് അതിന്റെ പിന്നിലുള്ള ലക്ഷ്യം?

സദ്ഗുരു: നമ്മുടെ കാഴ്ചപ്പാടിന്റെ  ഒരു സ്വഭാവം തന്നെ ഇതാണ്, എന്താണ് ഒരാളുടെ അനുഭവത്തിൽ ഉള്ളത് അതാണ് അയാളെ സംബന്ധിച്ചുള്ള ഒരേയൊരു സത്യം. ഇപ്പോൾ ഭൂരിഭാഗം പേരും അവരുടെ പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അനുഭവത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് അത് മാത്രമാണ് അവർക്ക് ആകെ സത്യമായിട്ട് കാണപ്പെടുന്നത്. ഭൗതികമായവയെ മാത്രമേ അറിയാൻ സാധിക്കൂ, നിങ്ങളുടെ അറിവാണെങ്കിൽ പഞ്ചേന്ദ്രിയങ്ങളിൽ പരിമിതവും ആണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് അറിയാൻ കഴിയുന്നത് എന്തും ഭൗതികമാണ്. നിങ്ങളുടെ ശരീരം, നിങ്ങളുടെ മനസ്സ്,  നിങ്ങളുടെ വികാരങ്ങൾ,  നിങ്ങളുടെ ജീവിതോർജ്ജങ്ങൾ,  എല്ലാം ജീവിതത്തെ കുറിച്ച് നിങ്ങൾക്കറിയാവുന്നതെല്ലാം ഭൗതികമാണ്.   നോക്കൂ,  ഭൗതികത എന്നാൽ ഒരു കഷ്ണം തുണി പോലെയാണ്. ഭൗതികതയാണ് അടിസ്ഥാനം. ഈ തുണിയിലൂടെ ആണ് നിങ്ങൾ നടക്കുന്നത്. പക്ഷേ നിങ്ങൾ മുകളിലോട്ട് നോക്കുമ്പോൾ അവിടെ വിശാലമായ വലിയ ഒരു ശൂന്യത കാണപ്പെടുന്നു. അവിടെയും നിങ്ങൾ ഭൗതികതയെ മാത്രമേ തിരിച്ചറിയുന്നുള്ളൂ. നിങ്ങളൊരു നക്ഷത്രത്തെയോ സൂര്യനെയോ ചന്ദ്രനേയോ നോക്കുന്നു. ഇതെല്ലാം ഭൗതികമാണ്. ഭൗതികം അല്ലാത്തതിനെ ഒന്നും നിങ്ങൾ കാണുന്നില്ല.

ക്ഷേത്രമെന്ന് പറയപ്പെടുന്നത് ഭൗതികതയുടെ ഈ തുണിയിൽ ഒരു സുഷിരം  സൃഷ്ടിക്കലാണ്.ഭൗതികതയെ കുറച്ചുകൂടി നേർത്തതാക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കുന്നു.  ഭൗതികത അപ്പുറത്തുള്ള എന്തോ ഒന്ന് നിങ്ങൾക്ക് അനുഭവമാകുന്നു.ഈ ഭൗതികതയെ നേർത്ത ആക്കാനുള്ള ശാസ്ത്രമാണ് പവിത്രീകരണത്തിന്റെ ശാസ്ത്രം. അങ്ങനെ ബൗദ്ധികത അപ്പുറത്തുള്ള സ്ഥലം നിങ്ങൾക്ക് അനുഭവവേദ്യമാകുന്നു. അതായത് ക്ഷേത്രം എന്ന് പറയുന്നത് ഭൗതികതയുടെ ഭിത്തിയിൽ ഉണ്ടാക്കിയ ഒരു  സുഷിരമാണ്. നിങ്ങൾക്ക് അനായാസം അതിലേക്ക് വീഴാം, അതിലൂടെ അപ്പുറത്തേക്ക് പോകാം.

ഇന്ന് ക്ഷേത്രങ്ങളെല്ലാം വ്യാപാര സ്ഥാപനങ്ങളെ പോലെയാണ് പണിയപ്പെട്ടു കൊണ്ടിരിക്കുന്നത്. കോൺക്രീറ്റ് സ്റ്റീൽ, ഏറെക്കുറെ ഉദ്ദേശ്യവും ഒന്നുതന്നെയാണ്. കാരണം ഇപ്പോൾ എല്ലാം ഒരു കച്ചവടമായി മാറിയിരിക്കുകയാണല്ലോ., ഞാൻ ക്ഷേത്രങ്ങളെ കുറിച്ച് പറയുമ്പോൾ,   പുരാതന കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ കുറിച്ചാണ് പറയുന്നത്. ഈ രാജ്യത്ത് പുരാതനകാലത്ത്, ക്ഷേത്രങ്ങൾ ശിവന് വേണ്ടി മാത്രമായിരുന്നു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മറ്റാർക്കും ഉണ്ടായിരുന്നില്ല.പിന്നീടാണ് ഈ രാജ്യത്ത് മറ്റു ക്ഷേത്രങ്ങൾ എല്ലാം ഉണ്ടായത്. കാരണം ആളുകൾ പെട്ടെന്നുള്ള സൗഭാഗ്യങ്ങങ്ങളിൽ ശ്രദ്ധയൂന്നാൻ തുടങ്ങി. ഈയൊരു ശാസ്ത്രം ഉപയോഗിച്ച്, ആരോഗ്യത്തിനും സമ്പത്തിനും മറ്റു സൗഭാഗ്യങ്ങളുടെയും കാര്യത്തിൽ കൂടുതൽ ഗുണകരം ആകാൻ സഹായിക്കുന്ന, മറ്റനേകം രൂപങ്ങൾ അവർ ഉണ്ടാക്കാൻ തുടങ്ങി. പലതരത്തിലുള്ള ഊർജ്ജ വലയങ്ങളും പലതരത്തിലുള്ള മൂർത്തികളും  അവർ ഉണ്ടാക്കി.നിങ്ങൾക്ക് പണം ആണ് വേണ്ടതെങ്കിൽ നിങ്ങൾ അതിന് നിങ്ങളെ സഹായിക്കുന്ന.പ്രത്യേക തരം ഒരു മൂർത്തി ഉണ്ടാകും,  നിങ്ങൾക്ക് നിങ്ങളുടെ ഭയം മാറ്റണമെങ്കിൽ അതിന് പ്രത്യേകതരം മൂർത്തിയെ ഉണ്ടാകും.വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെയുള്ള ക്ഷേത്രങ്ങളെല്ലാം ഉണ്ടായത്, അതിനുമുമ്പ് ശിവക്ഷേത്രം അല്ലാതെ ഒരു ക്ഷേത്രവും ഭാരതത്തിൽ ഉണ്ടായിരുന്നില്ല.

ശിവ എന്നാൽ അതിന്റെ, വാച്യാർത്ഥം അർത്ഥം,  " ഇല്ലാത്ത അത്" എന്നാണ്.അതുകൊണ്ട് ക്ഷേത്രങ്ങളുണ്ടാക്കപെട്ടത്, 'ഇല്ലാത്ത അതിനു' വേണ്ടിയാണ്. . അത് എന്നാൽ എപ്പോഴും ഒരു ഭൗതിക ആവിഷ്കാരമാണ്. ഇല്ലാത്ത അത് എന്നാൽ, ഭൗതികതയ്ക്ക്  അതീതമാണ്‘ അതുകൊണ്ട് ക്ഷേത്ര എന്ന് പറഞ്ഞാൽ,  നിങ്ങൾക്ക്,  ഇല്ലാത്ത അതിലേക്കു ചെല്ലാനുള്ള ഒരു സുഷിരമാണ്. ആയിരക്കണക്കിന് ശിവക്ഷേത്രങ്ങൾ ഈ രാജ്യത്തുണ്ട്, അതിൽ ഭൂരിഭാഗത്തിലും ഒരു മൂർത്തി ഇല്ല. അതിനെ പ്രതിനിധീകരിക്കുന്ന ഒരു രൂപം മാത്രമേ അവിടെയുള്ളൂ. പൊതുവായി അതൊരു ലിംഗമാണ്. ലിംഗം എന്നാൽ അതിന്റെ അർത്ഥം രൂപം എന്നാണ്.നമ്മൾ അതിനെ രൂപം എന്നു വിളിക്കാൻ കാരണം, രൂപമില്ലാത്ത അത് രൂപം കൊണ്ടപ്പോൾ, അല്ലെങ്കിൽ സംഭവിക്കാൻ തുടങ്ങിയപ്പോൾ, ആദ്യമുണ്ടായ രൂപം ഒരു ദീർഘ വൃത്താകൃതിയിൽ ആയിരുന്നു. പരിപൂർണ്ണമായും ദീർഘവൃത്താകൃതിയിലുള്ള രൂപമാണ് ശിവലിംഗം. അതിനെ നമ്മൾ രൂപം എന്നു വിളിക്കാനുള്ള കാരണം വെളിപ്പെടാതിരുന്നത്, ഒരിക്കൽ വെളിപ്പെട്ടപ്പോൾ, അല്ലെങ്കിൽ, സൃഷ്ടിയുടെ ആരംഭത്തിൽ  ആദ്യം ഉണ്ടായ രൂപം ദീർഘ വൃത്തത്തിൽ ആയിരുന്നു. പരിപൂർണമായ ഒരു ദീർഘ വൃത്താകാരത്തിനെയാണ് നാം ലിംഗം എന്ന് വിളിക്കുന്നത്. ആധുനിക പ്രപഞ്ച ശാസ്ത്രകാരന്മാർ ഇത് പല രീതിയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.ഒരു കാര്യം ഉള്ളത്, എല്ലാ ഗാലക്സി യുടെയും മൂലകൃതി ദീർഘ വൃത്തമാണ്. അതുകൊണ്ട് അത് എപ്പോഴും ഒരു ദീർഘ വൃത്താകാരത്തിലോ  ലിംഗത്തിലോ  തുടങ്ങിയാണ് മറ്റു പലതും ആകുന്നത്.നമ്മുടെ അനുഭവത്തിൽ തന്നെ നമുക്ക് അറിയാവുന്നതാണ്, നിങ്ങൾ ആഴമേറിയ ധ്യാനത്തിലേക്ക് പോകുമ്പോൾ, അങ്ങേയറ്റം അലിഞ്ഞില്ലാതാകുന്ന അതിനുമുൻപ്,  ഊർജ്ജം ഒരിക്കൽ കൂടി ഒരു ദീർഘ വൃത്താകാരത്തിന്റെയോ  ലിംഗത്തിന്റേയോ രൂപം എടുക്കും.

അതുകൊണ്ട് ആദ്യത്തെ രൂപവും ലിംഗമാണ്, അവസാനത്തെ രൂപവും ലിംഗമാണ്. അതിനു രണ്ടിനും ഇടയിലുള്ള ഇടമാണ് സൃഷ്ടി. അതിനും അപ്പുറത്തുള്ള ശിവ. അപ്പോൾ ലിംഗം എന്നാൽ, സൃഷ്ടിയുടെ തുണിയിൽ ഉണ്ടാക്കിയിട്ടുള്ള ഒരു ചെറിയ സുഷിരം ആണ്.ഭൗതിക സൃഷ്ടി ഇവിടെയുണ്ട്. അതിന്റെ പിൻവാതിൽ ലിംഗമാണ്. മുൻവാതിലും ലിംഗമാണ്.അതുകൊണ്ടാണ് ഞാൻ ക്ഷേത്രത്തിനെ ഒരു സുഷിരം ആയി കണക്കാക്കുന്നത്. അതിലൂടെ നിങ്ങൾക്ക് അതീതമായതിലേക്ക് കടക്കാം. അതാണ് ക്ഷേത്രത്തിലെ അടിസ്ഥാനം.

Editor’s Note: ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.   സന്ദർശിക്കൂ

Image courtesy: Visvanatha temple by archer10